റോക്കി – 6 26അടിപൊളി  

‘ഇവനേ എങ്ങനെ പൊക്കി..?
ഞാൻ ചോദിച്ചു

‘നമ്മുടെ ഇക്കമാർ വഴി. ആളെ ഇട്ടു തരാമെന്ന് അവര് പറഞ്ഞിട്ടുണ്ട്.. എങ്ങനാ നമുക്ക് സ്കെച്ച് ഇട്ടാലോ…?
ഫൈസി ചോദിച്ചു..
അതിന് മറുപടി പറയുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി.. അടി കിട്ടിയ അന്ന് ഇവനേ കിട്ടിയിരുന്നു എങ്കിൽ അന്ന് തന്നെ ഞാൻ അവന്റെ പിറകെ പോയേനെ. പക്ഷെ ഇപ്പൊ എന്തോ ഒരു ഉൾവലിവ്.. ഇഷാനി കൂടെ ഉള്ളത് കൊണ്ട് ആവണം. അതേ അത് കൊണ്ട് തന്നെ ആണ്.. അവൾ അടുത്തുള്ളപ്പോൾ ഈ വള്ളിക്കേസ് പിന്നെയും ഓപ്പൺ ആക്കാൻ എനിക്ക് തോന്നിയില്ല. അത് ബുദ്ധി അല്ല. വിഷുവിനു മുമ്പ് അവൾ വീട്ടിലേക്ക് പോകും. എല്ലാം അത് കഴിഞ്ഞു മതി.. ഞാൻ തീരുമാനിച്ചു

‘തല്ക്കാലം ഇപ്പൊ വേണ്ട. അവനെ കളയണ്ട. നമുക്ക് എടുക്കാം.. കുറച്ചു ദിവസം കൂടി ഒന്ന് കഴിയട്ടെ..’
ഞാൻ ഫൈസിയോട് പറഞ്ഞു

കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ പ്രൊജക്റ്റ്‌ ആകും. അതും കഴിഞ്ഞു ഒന്നൊന്നര ആഴ്ച കൂടെ ഇഷാനി ഇവിടെ കാണും. അത് വരെ എല്ലാം ഇപ്പൊ പോകുന്ന പോലെ പോകട്ടെ.. ഞാൻ കരുതിയത് പോലെ തന്നെ എല്ലാം അത് പോലെ തന്നെ പോയി. ഞാനും രാഹുലും കൃഷ്ണയും ആയിരുന്നു പ്രൊജക്റ്റ്‌ ൽ ഒരുമിച്ച്. ഇഷാനി ആഷിക്കും ഫാത്തിമയ്ക്കും ഒപ്പം. പ്രൊജക്റ്റ്‌ എല്ലാം അടപടലം ആകാതെ ഒരുവിധം ഞങ്ങൾ തീർത്തു. കൃഷ്ണ ഉള്ളത് കൊണ്ടാണ് രക്ഷപെട്ടത് എന്ന് പറയാം. എല്ലാവരുടെയും പ്രൊജക്റ്റ്‌ കഴിഞ്ഞു ഞങ്ങൾ എല്ലാം ചുമ്മാ ഗ്രൗണ്ടിൽ തെണ്ടിത്തിരഞ്ഞു ഇരുന്നു.. നൂനുവിനെ അപ്പോളും കാണാത്ത വിഷമം ഇഷാനിയുടെ മുഖത്ത് ഉണ്ടായിരുന്നു.. ലാസ്റ്റ് ദിവസം ആയത് കൊണ്ട് എല്ലാവരും പിന്നെയും ഒന്ന് കൂടാൻ തീരുമാനിച്ചു. കൃഷ്ണ കാറിൽ വന്നത് കൊണ്ട് ഇത്തവണ അവിടെ കൂടാമെന്ന് ഞങ്ങൾ കരുതി. ആഷിയുടെ വീട്ടിൽ ആയിരുന്നു ഒത്തു കൂടിയത്.

പലരും ആദ്യമായാണ് അവന്റെ വീട്ടിൽ വരുന്നത്. പ്രത്യേകിച്ച് ഫാത്തിമ. അവൾ ഒരു മരുമകളുടെ സ്വാതന്ത്ര്യത്തോടെ ആ വീട്ടിൽ എല്ലാവരോടും പെരുമാറി.. ഫുഡ്‌ അടി ഒക്കെ കഴിഞ്ഞു ഞങ്ങൾ മുകളിലുള്ള ഫൈസിയുടെ റൂമിൽ കയറി ഇരുന്നു.. പിന്നെ തീ പാറുന്ന ചീട്ട് കളി ആയിരുന്നു അവിടെ.. ശ്രുതിയും ഇഷാനിയും ആയിരുന്നു മെയിൻ കഴുതകൾ. അവർക്ക് രണ്ട് പേർക്കും ചീട്ട് കളിച്ചു എക്സ്പീരിയൻസ് കുറവാണ്.. ഇത് വരെ കഴുത ആകാത്തത് ഞാനും ആഷിയും കൃഷ്ണയും മാത്രം. രാഹുൽ ഒരു തവണ കഴുത ആയി.. കുറെ തവണ കളിച്ചിട്ടും ഞങ്ങൾ മൂന്ന് പേരും കഴുത ആകാതെ പിടിച്ചു നിന്നു..

‘നീ നാളെ ഫൈസിയുടെ കല്യാണത്തിന് വരണുണ്ടോ..?
ഞാൻ ചീട്ട്കളിക്ക് ഇടയിൽ രാഹുലിനോട് ചോദിച്ചു

‘ഞാൻ വൈകിട്ട് റിസെപ്ഷന് കാണും..’
അവൻ പറഞ്ഞു
ഞങ്ങളുടെ കൂട്ടത്തിൽ ഫൈസിയുടെ കല്യാണം ക്ഷണം ഉള്ളത് എനിക്കും രാഹുലിനുമാണ്. പിന്നെ ഇഷാനിക്കും.. ഞങ്ങൾ കല്യാണത്തിനും അത് കഴിഞ്ഞു റിസെപ്ഷനും പോകാമെന്നു തീരുമാനിച്ചിരുന്നു..

ചീട്ട് കളി അതിനിടെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഞാനും ആഷിയും കൃഷ്ണയും കഴുത ആകാതെ മാക്സിമം പിടിച്ചു നിന്നു. ഞങ്ങളെ കഴുത ആക്കാൻ ബാക്കി ഉള്ളവർ കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല…

‘ഇഷാനി നീ അവന്റെ അടുത്തൂന്ന് മാറി ഇരിക്ക്.. നീയാണ് അവനെ ജയിപ്പിക്കുന്നത്..’
ഫാത്തിമ ഇഷാനിയോട് പറഞ്ഞു

‘ഇത് മടുത്തു.. വേറെ എന്തേലും കളിക്കാം..’
കഴുത ആയി വശം കെട്ടിട്ടാണ് ശ്രുതി അത് പറഞ്ഞത്…

‘വേറെ എന്ത് കളിക്കാൻ..? UNO ഉണ്ടോടാ ഇവിടെ..?
UNO കാർഡ് ഉണ്ടോന്ന് രാഹുൽ ആഷിയോട് ചോദിച്ചു. ഇല്ല എന്ന് അവൻ തലയാട്ടി..

UNO എന്ന് കേട്ടതും ഇഷാനി ഒരു കള്ളച്ചിരി ആരും കാണാതെ എന്നെ നോക്കി ചിരിച്ചു. അത് ഞങ്ങളുടെ സേഫ് വേർഡ് ആണല്ലോ.. അത് പെട്ടന്ന് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു..
‘നമുക്ക് BINGO കളിക്കാം..’
ഇഷാനി ചിരി അടക്കി പിടിച്ചു തമാശക്ക് പറഞ്ഞു

‘അത് നിങ്ങൾ രണ്ടും അങ്ങോട്ട്‌ മാറി ഇരുന്നു കളിക്ക്..’
ശ്രുതി അവളോട് കളിയാക്കി പറഞ്ഞു..
ശ്രുതി അതിന് വേറെ അർഥം ഒന്നും ഉദ്ദേശിച്ചിരുന്നില്ല എങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും അത് അങ്ങനെ ഫീൽ ചെയ്തു. ഇത്തവണ എനിക്കും ചിരി വന്നു.

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *