‘കൃഷ്ണ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണോ..?
രാഹുൽ അവളോട് ചോദിച്ചു. മറുപടി വരാതെ ആയപ്പോൾ അത് തന്നെ ആണെന്ന് അവന് മനസിലായി
‘കണ്ടോ..? ഇതാണ് ഞാൻ പറഞ്ഞത്. അവൾ ഉണ്ടേൽ എന്താ നിനക്ക് അവനെ പോയി കണ്ടാൽ. നിന്റെ ഈഗോ കാരണം ആണ് നീ അവനെ കാണാതെ പോയത്.. അല്ലെന്ന് പറയാമോ..?
‘സമ്മതിച്ചു. എന്റെ ഈഗോ കാരണം ആണ്. ഞാൻ പിറ്റേന്ന് അവന്റെ വീട്ടിൽ പോയിരുന്നു. ഞാൻ അവന്റെ കാര്യങ്ങൾ ഒക്കെ തിരക്കി. അവനോട് നോട്ട് എഴുതി തരാമെന്ന് പറഞ്ഞു.. എന്തേലും ഹെല്പ് ഉണ്ടേൽ വിളിക്കാൻ പറഞ്ഞു. ഇതൊക്കെ ഞാൻ അവനോട് ഒരിക്കലും മിണ്ടില്ല എന്ന് കരുതി ഇരിക്കുന്ന സമയത്താണ്. ഇഷ്ടം ഇല്ലേൽ എനിക്ക് അവനെ കാണാൻ പോകണ്ട കാര്യം തന്നെ ഇല്ലല്ലോ..’
‘ഹുയ്യോ.. ഭയങ്കര കാര്യമായി പോയി.. ഹെല്പ് ചെയ്യാമെന്ന് പറഞ്ഞാൽ എല്ലാം ആയല്ലോ.. നീ വയ്യാതെ കിടന്നപ്പോൾ അവൻ അങ്ങനെ ആയിരുന്നോ..? നിന്റെ എല്ലാ കാര്യവും കണ്ടറിഞ്ഞു ചെയ്തില്ലേ..? നീ അവനോട് ഹാർഷ് ആയി പെരുമാറിയിട്ട് പോലും അവൻ നിന്നെ മര്യാദക്ക് നോക്കിയില്ലേ…? എന്നിട്ട് അവന് വയ്യാതെ ആയപ്പോ നീ ചെന്നു കണ്ട് മുഖം കാണിച്ചിട്ട് പോന്നു… കൊള്ളാം..’
‘ കാരണം എന്നേ പോലെ അല്ല അവൻ.. എനിക്ക് ആരും ഇല്ലായിരുന്നു അവൻ അല്ലാതെ. പക്ഷെ അവന് വയ്യാതെ ആയപ്പോൾ എല്ലാവരും ഉണ്ട്. അച്ഛന് ഉണ്ട് വീട്ടിൽ ആളുകൾ ഉണ്ട് രാവിലെ കൊണ്ട് വരാൻ നീയുണ്ട്, നോട്ട് എഴുതി കൊടുക്കാൻ അവളുണ്ട്.. ഞാൻ പിന്നെ എന്താ ചെയ്യണ്ടേ… നീ പറഞ്ഞു താ..’
ഇഷാനി ചെറുതായ് ഒന്നു പൊട്ടിത്തെറിച്ചു.
‘അവന് എല്ലാവരും ഉണ്ടല്ലേ..’
രാഹുൽ ഒരു കയ്പ്പ് നിറഞ്ഞ ചിരിയോടെ പറഞ്ഞു
‘അവന് ചുറ്റും കുറെ ആളുകൾ ഉണ്ടായിരുന്നു. ശരിയാണ്. പക്ഷെ ആ അവസ്‌ഥയിൽ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളിന്റെ പ്രസൻസ് അല്ലേ അവനു ഏറ്റവും ആവശ്യം..? നീ അവന് ഒന്നും ചെയ്തു കൊടുക്കണ്ട.. അവന്റെ ഒപ്പം ഉണ്ടായാൽ മതിയായിരുന്നു.. അവന് മനസ്സ് തുറക്കാൻ അടുത്ത് ഉണ്ടായാൽ മതിയായിരുന്നു..’
‘ ഞാൻ കാണാൻ ചെന്നത് അവന് വലിയ സന്തോഷം ആയി.. ഞാൻ അവിടെ കുറച്ചു നേരം നിന്നിട്ടാ പോന്നെ.. പിന്നെ പിണക്കം കഴിഞ്ഞു മിണ്ടുന്നതിന്റെ ഒരു ഔക്കാർഡ്നെസ് ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അത് കൊണ്ട് കൂടുതൽ മിണ്ടിയില്ല.. ‘
‘അവനെന്താ പറ്റിയത് എന്ന് അവൻ നിന്നോട് പറഞ്ഞോ..?
രാഹുൽ ചോദിച്ചു
‘ആഹ്.. നീ പറഞ്ഞിരുന്നല്ലോ.. ഞാൻ പിന്നെ അതിനെ കുറിച്ച് കൂടുതൽ ചോദിച്ചില്ല.. അവൻ പറഞ്ഞു ഫ്രാക്ചർ ഒന്നും വലിയ കുഴപ്പം ഇല്ലെന്ന്…’
‘അവൻ അങ്ങനെ പറയൂ.. അത് ആക്‌സിഡന്റ് അല്ലെന്ന് അധികം പേർക്ക് അറിയില്ല..’
രാഹുൽ പറഞ്ഞു
‘ആക്‌സിഡന്റ് അല്ലേ..? പിന്നെ എന്ത്…?
ഇഷാനി സംശയത്തോടെ ചോദിച്ചു
‘അവനെ ആരോ കൊല്ലാൻ നോക്കിയത് ആണ്.. എന്തോ ഭാഗ്യത്തിന് ആണ് അവൻ രക്ഷപെട്ടത്..’
രാഹുൽ അത് പറഞ്ഞപ്പോ വിശ്വാസം വരാതെ ഇഷാനി അവനെ നോക്കി
‘അവനെ…? എന്തിന്.. ആരാ…?
അവൾ ആകെ വല്ലാതായി
‘അറിയില്ല. അവനും അറിയില്ല.. ബിസിനസ് ബന്ധപ്പെട്ട എന്തോ പകയാണ്. അത് മാത്രം അറിയാം.. അവൻ പ്രശ്നം ഒന്നുമില്ല എന്നാണ് എന്നോടും പറഞ്ഞത്.. പക്ഷെ എനിക്ക് അവന്റെ കാര്യത്തിൽ നല്ല പേടി ഉണ്ട്.. അവൻ തിരിച്ചു വാടക വീട്ടിൽ വന്നു കഴിഞ്ഞു ഞാൻ പിന്നെയും കുറെ ദിവസം അവന്റെ കൂടെ ഉണ്ടായിരുന്നു.. അവനെ തനിച്ചു നിർത്താൻ എനിക്ക് നല്ല പേടി ആയിരുന്നു.. നീ പറഞ്ഞ എല്ലാവരും ഉള്ള അർജുൻ ഇത് ആരോടും പറഞ്ഞിട്ടില്ല എന്നോട് അല്ലാതെ.. കൃഷ്ണയ്ക്ക് പോലും എന്തോ അടിപിടി എന്ന് മാത്രമേ അറിയൂ..’
‘എന്നോട്.. എന്നോട് അവനൊന്നും പറഞ്ഞിരുന്നില്ലടാ.. എനിക്ക് അറിയില്ലായിരുന്നു…’
ഇഷാനിയുടെ മുഖം പെട്ടന്ന് മാറി.. അവളുടെ കണ്ണുകളിൽ ഭയവും നനവും പടർന്നു
‘അവൻ നിന്നോട് പറയുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.. പക്ഷെ നീ ആ സമയത്ത് ഒക്കെ അവന്റെ കൂടെ ഉണ്ടായിരുന്നേൽ അത് അവന് വലിയ ആശ്വാസം ആയേനെ എന്നെനിക്ക് തോന്നി.. നിനക്ക് പകരം അവൾ ഉണ്ടായിരുന്നു എപ്പോളും അവന്റെ കൂടെ. അവന്റെ കാര്യങ്ങൾ അന്വേഷിച്ചു.. അവന് നോട്ട് എഴുതി കൊടുത്തു. പക്ഷെ അവന് നിനക്ക് പകരം ആകില്ല ആരും..’
