ഞാൻ അവളെ നിർബന്ധിച്ചു
‘എടാ ഇത് കുളം ആകും.. എന്നേ കൊണ്ട് പറ്റില്ല..’
അവൾ കരയുന്ന പോലെ കൊഞ്ചി
‘പറ്റും.. കുളം ആകില്ല എനിക്ക് ഉറപ്പുണ്ട്..’
‘എല്ലാവരും കൂകും.. വേണ്ടടാ എന്നേ വിട്.. പ്ലീസ്…’
അവൾ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി
‘ആരും കൂകില്ല.. നീ ഇത്രയും നേരം പരുപാടി കണ്ടിട്ട് എന്തിനെങ്കിലും ആരെങ്കിലും കൂകിയോ..? എല്ലാവരും ഇന്ന് വൈബ് ആണ്.. മാത്രം അല്ല ഇവിടെ ആരും നിനക്ക് മാർക്ക് ഇടാനല്ല ഇരിക്കുന്നത്.. എൻജോയ് ചെയ്യാനാണ്.. നിന്റെ സരളിവരിശകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഒന്നും ആരും അറിയാൻ കൂടി പോണില്ല.. മോൾ റെഡി ആകു…’
‘നീ എന്തൊക്കെ പറഞ്ഞാലും എന്നേ കൊണ്ട് വയ്യ ഇത്… പ്ലീസ്…’
‘എഡി ശവമേ നീ പറഞ്ഞിട്ട് ഞാൻ ഫൈനൽ കളിക്കാൻ ഇറങ്ങിയില്ലേ.. അത്രയും ഒന്നും ഞാൻ ആവശ്യപ്പെട്ടില്ലല്ലോ..’
‘നീ പക പോക്കുകയാണോ തെണ്ടി..’
അവൾ വെറുതെ ദേഷ്യത്തിൽ ചോദിച്ചു
‘ഇതിൽ പക പോക്കൽ ഒന്നുമില്ല.. നിന്റെ പരുപാടി നടക്കണം. അത്രേ ഉള്ളു..’
‘ഞാൻ നിനക്ക് മാത്രം ആയി വായിച്ചു തരാം.. അത് പോരേ…?
‘പോരാ.. എല്ലാവരും കേൾക്കണം.. ഞാൻ മാത്രം കേട്ടാൽ പോരാ…’
‘നീ എന്നേ കൊന്നാലും ഞാൻ സ്റ്റേജിൽ കയറുന്ന പ്രശ്നം ഇല്ല.. മര്യാദക്ക് എന്റെ പേര് വെട്ടിക്ക്…’
ഇഷാനി രക്ഷപെടാൻ ദേഷ്യം അഭിനയിച്ചു
‘എന്നാൽ നീ കയറണ്ട. ഇത് പോലെ ആയിരുന്നു നീ ടൂറിനും.. ഒന്നിനും കൂടെ കൂടില്ല.. എല്ലാവരെയും മടുപ്പിക്കും എന്നിട്ട്…’
ഞാനും ദേഷ്യത്തിൽ ആയിരുന്നു. അവളുടെ കയ്യിലെ പിടി ഞാൻ വിട്ടു
കൈ വിട്ടപ്പോൾ ആണ് ഞാൻ ദേഷ്യത്തിൽ ആയത് അവൾ അറിഞ്ഞത്.. പോകാൻ തുടങ്ങിയ അവൾ പതിയെ അവിടെ തന്നെ നിന്നു..
‘എടാ എന്നേ കൊണ്ട് പറ്റാഞ്ഞിട്ട് അല്ലേ.. പ്ലീസ് പ്ലീസ്… എനിക്ക് പേടിയാ ഈ പിള്ളേരെ ഒക്കെ ഫേസ് ചെയ്യാൻ..’
‘ഞാൻ പറഞ്ഞാലും നീ കയറില്ലല്ലോ സ്റ്റേജിൽ..? വേറെ ആളുണ്ടായിട്ടും ഞാൻ നിന്നെ റെക്കമണ്ട് ചെയ്തു ചാർട്ട് ചെയ്ത പരുപാടി ആണ്.. ഞാൻ പോയി അവരോട് എല്ലാം ക്യാൻസൽ ആക്കാൻ പറയട്ടെ…’
ഞാൻ പോകാനായി തുടങ്ങിയപ്പോ അവൾ എന്റെ മുന്നിൽ കയറി നിന്നു..
‘തുടങ്ങി അവന്റെ പിണക്കം.. ഞാൻ ചെയ്യാം പോരേ.. പക്ഷെ അഞ്ചു മിനിറ്റിൽ കൂടുതൽ ഞാൻ ചെയ്യൂല…’
അവൾ ഗതികെട്ട് സമ്മതിച്ചു
‘അഞ്ചു മിനിറ്റ് കൊണ്ട് നീ എന്ത് വായിക്കാൻ ആണ്.. ഒരു പതിനഞ്ച് മിനിറ്റ് എങ്കിലും ട്രൈ ചെയ്യ്…’
പതിനഞ്ചിനും അഞ്ചിനും വേണ്ടിയുള്ള ലേലം വിളി പത്തിൽ ഉറപ്പിച്ചു. അങ്ങനെ ഇഷാനി സ്റ്റേജിൽ കയറാമെന്ന് ഏറ്റൂ.. ആദ്യം ഞാൻ അവളെ മ്യൂസിക് ബാൻഡിന് പരിചയപ്പെടുത്തി.. പ്രോഗ്രാം എങ്ങനെ ആയിരിക്കണം എന്നൊക്കെ പ്ലാൻ ചെയ്തു സെറ്റ് ആക്കാൻ ഞാൻ അവരോട് പറഞ്ഞു.. പെട്ടന്ന് ഇങ്ങനെ ഒരു തല്ലിക്കൂട്ട് പരുപാടി ചെയ്യാൻ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാകും.. ഇത് പിന്നെ വലിയ സംഭവം ആയൊന്നും ചെയ്യേണ്ടത് അല്ലല്ലോ. കോളേജ് പിള്ളേർക്ക് വൈബ് അടിക്കാനും തുള്ളാനും ഒക്കെ അല്ലേ.. അതിന് ഒരു ആവറേജ് ലെവൽ എങ്കിലും വർക്ക് ആയാൽ മതി..
അവര് വട്ടം ഇരുന്നു സോങ്‌സ് സെലക്ട് ആക്കുന്നതും മ്യൂസിക് ടെമ്പോ ഒക്കെ സെറ്റ് ആക്കുന്നതും എനിക്ക് വലിയ പിടിയില്ലാത്ത കാര്യം ആയിരുന്നു.. ഞാൻ അത് കൊണ്ട് അവരെ അത് സെറ്റ് ആക്കാൻ വിട്ടിട്ട് പുറത്തേക്ക് പോയി.. ഒന്നരമണിക്കൂറോളം സമയം അവർക്ക് തയ്യാറെടുക്കാൻ കിട്ടി.. അതിനിടയിൽ വന്ന പ്രോഗ്രാം ഒക്കെ ആവർത്തന വിരസത ഉള്ള ഡാൻസ് ഐറ്റംസ് ഒക്കെ ആയിരുന്നത് കൊണ്ട് പിള്ളേരുടെ എനർജി ഒക്കെ ഒരല്പം ഡൌൺ ആയിരുന്നു.. അപ്പോളാണ് ഇഷാനിയും മ്യൂസിക് ഗാങ്ങും സ്റ്റേജിലേക്ക് കയറുന്നത്..
ഇഷാനി നല്ലത് പോലെ പരിഭ്രമിച്ചിട്ടുണ്ടായിരുന്നു. ഞാൻ സ്റ്റേജിൽ കയറി എല്ലാം സെറ്റ് ആക്കുന്നതിനിടയിൽ അവളോട് പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. സ്റ്റേജ് മൊത്തം സെറ്റ് ചെയ്തിട്ട് ഞാൻ വെളിയിൽ വന്നു സ്റ്റേജിന് മുന്നിലായ് നിന്നു. അവിടെ നിന്നാൽ അവൾക്ക് എന്നേ കാണാം.. അവര് താളം ഒക്കെ സെറ്റ് ചെയ്യുന്നതിന്റെ തിരക്കിൽ ആണെങ്കിലും ഇഷാനി പലപ്പോഴും എന്നേ നോക്കുന്നുണ്ടായിരുന്നു.. ഇടയ്ക്ക് ഒക്കെ അതിലൊരു ദേഷ്യവും ഉണ്ടായിരുന്നു.. നീ കാരണം ആണെടാ പട്ടി ഞാൻ ഈ അവസ്‌ഥയിൽ എന്ന് അവൾ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ടായിരുന്നു ഇടയ്ക്ക്.. ഏറ്റവും നടുവിൽ ഒരു സ്റ്റൂളിൽ ആണ് ഇഷാനി. അവളാണല്ലോ മെയിൻ. പതിവ് പോലെ ഹൂഡി തന്നെ ആയിരുന്നു അവളുടെ വേഷം.. ഇന്ന് അവൾ വേറെ എന്തെങ്കിലും ഇടുമെന്ന് ഞാൻ കരുതിയിരുന്നു.. പക്ഷെ എന്തായാലും ഹൂഡി ഇട്ടത് നന്നായി എന്ന് തോന്നി.. വയലിൻ പിടിച്ചു അവൾക്ക് ഇരിക്കുന്നത് കണ്ടിട്ട് ഒരു വെസ്റ്റേൺ ലുക്ക് ഉണ്ട്.. പക്ഷെ എന്തോ എവിടെയോ ഒരു കുഴപ്പം ഉണ്ടല്ലോ…
