റോക്കി – 6 26അടിപൊളി  

‘ഞാൻ പോവില്ല…’
ഇഷാനി പറഞ്ഞു

‘പോണം.. ഞാൻ ഒറ്റപ്പാലം വരെ കൊണ്ട് വിടാം.. ‘

‘നീ എന്ത് പറഞ്ഞാലും ഞാൻ പോവില്ല.. ഞാൻ കോൾ എടുക്കാത്തതിന് സോറി പറഞ്ഞില്ലേ..? ഇനി അങ്ങനെ ഞാൻ ചെയ്യില്ല.. പ്ലീസ്.. ഞാനിവിടെ നിന്നോട്ടെ…’
അവളെന്നെ പെട്ടന്ന് കെട്ടിപിടിച്ചു. കൊച്ചു കുട്ടികൾ അമ്മയുടെ ദേഹത്ത് നിന്ന് വിട്ടു പോരാതെ പിടിക്കുന്നത് പോലെ അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു

‘രണ്ട് ദിവസം കഴിഞ്ഞു നീ എന്തായാലും നാട്ടിൽ പോവില്ലേ..? അത് നാളെ പോകാനാണ് ഞാൻ പറഞ്ഞത്.. അല്ലാതെ നിന്നെ ഞാൻ ഓടിച്ചു വിടുവോന്നുമല്ല..’
ഞാൻ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു

‘എനിക്ക് അറിയാം നീ എന്നോട് പിണക്കത്തിൽ ആണ് ഇപ്പോളും.. ഞാൻ ഒരാഴ്ച കൂടി നിന്നിട്ടെ പോണുള്ളൂ..’
ഇഷാനി കെട്ടിപ്പിടുത്തം വിടാതെ പറഞ്ഞു

‘അപ്പോൾ വിഷു നാട്ടിൽ ആണെന്ന് പറഞ്ഞിട്ട്…?
ഞാൻ ചോദിച്ചു

‘വിഷു എന്റെ ചെക്കന്റെ കൂടെ ആണ്.. നിന്നെയാ ഞാൻ കണി കാണണെ..’
ഇഷാനി എന്റെ നേരെ മുഖം കൊണ്ട് വനനു എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

‘എടാ ഞാൻ സീരിയസ് ആയിട്ടാണ് പറഞ്ഞത് പോണം എന്ന്.. നീ കരുതുന്ന പോലല്ല കാര്യങ്ങൾ.. നിന്നോട് ഞാൻ പറയാത്ത ചില കാര്യങ്ങൾ ഉണ്ട്..’
ഞാൻ പറഞ്ഞു

‘എന്ത് കാര്യങ്ങൾ..? എന്ത് ആണേലും ഞാൻ പോവില്ല..’
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു

‘ എടാ നീ ഞാൻ പറയുന്നത് കേൾക്ക്.. എനിക്ക് ചില പ്രശ്നങ്ങൾ ഒക്കെയുണ്ട്. അത് നിന്നോട് ഞാൻ പറഞ്ഞിട്ടില്ല.. ഞങ്ങളുടെ കമ്പനിയുമായി റിലേറ്റ് ആയിട്ടുള്ള പ്രശ്നങ്ങൾ ആണ്..’

‘എന്ത് പ്രശ്നം…? എന്താണേലും എന്നോട് പറ…’
ഇഷാനി പറഞ്ഞു

‘അത് കുറെ ഉണ്ട് പറയാൻ.. എനിക്ക് അന്ന് അടി കിട്ടിയ സംഭവം ഒക്കെ അതിന്റെ ബാക്കി ആണ്.. അതൊക്കെ ഒതുങ്ങി എന്ന് കരുതി ഇരിക്കുവായിരുന്നു ഞാൻ.. ഇപ്പോൾ പിന്നെയും ഇതൊക്കെ കേട്ടപ്പോ എന്റെ പേടി കൂടി.. ഞാൻ നിന്നെ പറഞ്ഞു വിടുവൊന്നുമല്ല, നീ തിരിച്ചു വരുമ്പോളേക്കും എല്ലാം ഞാൻ സോർട് ചെയ്യും..’
ഞാൻ പറഞ്ഞു

‘എന്നെ ഇവിടെ നിർത്താൻ പേടിയായിട്ടാ നീ പറഞ്ഞു വിടുന്നത് അല്ലേ..? അപ്പോൾ നിന്നെ ഇവിടെ തന്നെ നിർത്തിയിട്ടു ഞാൻ നാട്ടിൽ പോണമെന്നാണോ നീ പറയുന്നത്. നടക്കില്ല..’
ഇഷാനി വാശി പിടിച്ചു

‘ഇതാ നിന്നോട് ഞാൻ ഒന്നും പറയാത്തത്… നിന്നോട് ഇതൊക്കെ പറഞ്ഞാൽ പിന്നെ നീ പേടിക്കും വല്ലാതെ.. പിന്നെ ഞാൻ പറഞ്ഞാലും നീ കേക്കില്ല..’

‘ഈ കാര്യത്തിൽ നീ എന്നെ ഫോഴ്സ് ചെയ്യണ്ട. ഞാൻ വിഷുവിനും പോണില്ല.. ഞാൻ ഇവിടെ നിക്കാൻ പോവാ..’
ഇഷാനി പറഞ്ഞു

‘എന്റെ പൊന്നോ നിനക്ക് വട്ടായോ..? നീ സമ്മതിച്ചാലും ഇല്ലേലും നാളെ നിന്നെ ഒടിച്ചു മടക്കി ഞാൻ നാട്ടിലേക്ക് പാർസൽ ആക്കും..’
ഞാൻ അവളുടെ കൈകളിൽ ഗുസ്തി പിടിക്കുന്നത് പോലെ പിടിച്ചു പറഞ്ഞു

‘കാണാം..’
അവളും തിരിച്ചു ബലം പിടിച്ചു..

ഞങ്ങളുടെ ഗുസ്തി പിടുത്തതിന് ഇടയിൽ ആണ് ഒരു ഫോൺ ബെല്ലടിക്കുന്ന ശബ്ദം ഞങ്ങൾ കേട്ടത്. എന്റെ ഫോണുമല്ല അവളുടെ ഫോണുമല്ല. പിന്നെ ആരുടെ ഫോൺ ആണ് ഇവിടെ ഉള്ളത്. സൗണ്ട് വരുന്നത് പുറത്ത് നിന്നാണ്. ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്റ്റെപ്പിന്റെ സൈഡിൽ ഇരിക്കുന്ന ചെടിച്ചട്ടിയുടെ ഉള്ളിൽ ഒരു ഫോൺ കിടന്നു റിംഗ് ചെയ്യുന്നു.. താഴെ വീണത് പോലെ ആയിരുന്നു ഫോണിന്റെ കിടപ്പ്. ചെറിയൊരു പോറലെ ഉള്ളു. ഗ്ലാസ് പൊട്ടിയിട്ടൊന്നുമില്ല. ഞാൻ ഫോൺ എടുത്തു ആരുടെ കോൾ ആണെന്ന് നോക്കി

ലച്ചു എന്നാണ് കോളിൽ കാണിക്കുന്നത്. ലച്ചു…? ഇത് എന്റെ ലച്ചു ആണല്ലോ.. അവൾ ആരുടെ ഫോണിലേക്ക് ആണ് വിളിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചപ്പോൾ ഇത് കൃഷ്ണയുടെ ഫോൺ ആണെന്ന് മനസിലായി. കൃഷ്ണയുടെ ഫോണിലേക്ക് ലച്ചു വിളിക്കുന്നതാണ്. പക്ഷെ കൃഷ്ണയുടെ ഫോൺ എങ്ങനെ ഇവിടെ വന്നു..? ഇനി കൃഷ്ണ എന്നെ കാണാൻ ഇങ്ങോട്ട് വന്നിരുന്നോ..? ലച്ചു ആയുള്ള പഴയ റിലേഷൻ അറിഞ്ഞത് വച്ചു എന്നെ കാണാൻ അവൾ നേരിട്ട് ഇങ്ങോട്ട് വന്നിരുന്നോ..? എന്നിട്ട് അവൾ എവിടെ…? ഒന്നും പിടികിട്ടാതെ ഞാൻ ഫോൺ എടുത്തു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *