കോളേജ് അവസാനിക്കാറാകുമ്പോ ജൂനിയർസ് വക സീനിയർസിന് യാത്ര അയപ്പ് ഉണ്ടാകുമല്ലോ.. ഫെയർവെൽ…! ഞങ്ങളുടെ ഫെയർവെൽ വന്നെത്തി.. എല്ലാം സെക്കന്റ് ഇയെർഴ്സ് ആയിരുന്നു പ്ലാൻ ചെയ്തത്.. ഞങ്ങൾക്ക് അതിൽ നിന്ന് കൊടുക്കേണ്ട റോൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. ജൂനിയർ പിള്ളേരിലും എനിക്ക് കുറെ നല്ല ഫ്രണ്ട്സ് ഉണ്ടായിരുന്നു.. റോസ്, സംഗീത്, ആനന്ദ്.. അങ്ങനെ കുറെ നല്ല പിള്ളേർ.. പലരെയും റാഗിംഗ് നിന്നെല്ലാം ഊരി വിട്ടത് കൊണ്ട് എന്നെ പിള്ളേർക്ക് എല്ലാം വലിയ കാര്യവും ആയിരുന്നു.. അവിടെ സംസാരിച്ചവരിൽ എന്റെ പേര് പറയാതെ ഒരാൾ പോലും വാക്കുകൾ അവസാനിപ്പിച്ചില്ല.. എന്റെ പിള്ളേർ ആയത് കൊണ്ട് റാഗിംഗ് ൽ നിന്ന് ഊരി പോയ അനുഭവങ്ങൾ പലരും പറഞ്ഞു.. ദിവ്യ മിസ്സ് ഒക്കെ അപ്പോളാണ് അതൊക്കെ അറിയുന്നത്.. പഠിത്തതിന്റെ കാര്യത്തിലും തല്ല് ഉണ്ടാക്കുന്നതിലും ഒക്കെ എന്നെ വഴക്ക് പറയുമെങ്കിലും മിസ്സിനോട് എന്നോട് ഒരു വാത്സല്യം ഒക്കെ ഉണ്ടായിരുന്നു.. ഞാൻ പോയി കഴിഞ്ഞാൽ ഇനി ഈ പിള്ളേരെ ഒക്കെ ആര് രക്ഷിക്കും എന്ന് ടീച്ചർ എഴുന്നേറ്റു നിന്ന് തമാശ പോലെ പറഞ്ഞപ്പോ എല്ലാവരും ചിരിച്ചു.. ആ കൂട്ടത്തിൽ പിള്ളേർക്ക് ഇടയിൽ നിന്ന് റോക്കി എം എസ് സി ചെയ്യാൻ വരണം എന്ന് കുറെ എണ്ണം വിളിച്ചു പറഞ്ഞു.. ആദ്യം ഇത് പാസ്സ് ആകുമൊന്ന് നോക്കട്ടെ കൊച്ചു മൈരുകളെ എന്നിട്ടല്ലേ എം എസ് സി…..
സാധാരണ ഇത്തരം പരിപാടികൾക്ക് ഇപ്പോൾ ഇഷാനി ഉണ്ടാകാറില്ല എങ്കിലും ഇന്ന് അവൾ വന്നിട്ടുണ്ടായിരുന്നു.. എന്ത് പറ്റിയോ അവൾക്ക് നല്ല ബുദ്ധി തോന്നാൻ.. രാവിലെ ഒരു മിന്നായം പോലെ കണ്ടതെ ഉള്ളു. പിന്നെ അവളെ കാണാൻ പറ്റിയില്ല. ഞാനും പിള്ളേർക്ക് ഇടയിൽ ബിസി ആയി നിന്ന കൊണ്ട് അവൾ എവിടെ പോയെന്ന് നോക്കാൻ പറ്റിയില്ല.. ഫുഡ് കഴിക്കാതെ അവൾ പൊയ്ക്കാണുമോ എന്ന് ഞാൻ ഒന്ന് ശങ്കിച്ചു…
പക്ഷെ ഇഷാനി മേലെ ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്നു.. താഴെ ജൂനിയർസിന്റെ ക്ലാസ്സിൽ വച്ചാണ് പരുപാടി എല്ലാം നടക്കുന്നത്.. ഇടയ്ക്ക് എപ്പോളോ അവൾ ബോർ അടിച്ചപ്പോ മേലേക്ക് കയറി പോയി.. ആ വഴി എന്തിനോ പോയ രേണു അപ്പോളാണ് അവളെ കാണുന്നത്..
‘ആഹാ ഇയാൾ ഇവിടെ ഉണ്ടായിരുന്നോ..? ഞാൻ കരുതി സ്‌ഥിരം മുങ്ങൽ ഇന്നും കാണുമെന്നു..’
രേണു അവളുടെ അടുത്തേക്ക് ചെന്നു
ഒന്നും പറയാതെ ഇഷാനി പുഞ്ചിരിക്കുക മാത്രം ചെയ്തു
‘ഇവിടെ എന്താ വന്നു ഇരിക്കുന്നെ..? താഴെ വാ. അവിടല്ലേ പരുപാടി എല്ലാം.. ഇഷാനിയുടെ പാട്ട് വെക്കണോ..?
രേണു ചിരിച്ചു കൊണ്ട് ചോദിച്ചു
‘അയ്യോ വേണ്ട.. ഞാൻ ചുമ്മാ ഇങ്ങോട്ട് കേറി വന്നു ഇരുന്നതാ..’
ഇഷാനി പറഞ്ഞു
‘എന്നാൽ അവിടെ വന്നു ഇരിക്ക്. ഇവിടെ ആര് ഇരുന്നിട്ടാ.. എല്ലാരുടെയും കൂടെ അടിച്ചു പൊളിക്ക്.. രണ്ടാഴ്ച കൂടി കാണൂ ഇതെല്ലാം…’
രേണു അത് പറഞ്ഞപ്പോ ഇഷാനി തലയാട്ടി എഴുന്നേറ്റു താഴേക്കു പോകാൻ ഒരുങ്ങി
‘ഇഷാനി ഒന്ന് നിന്നെ….’
രേണു അവളെ വിളിച്ചു.. അവളുടെ അടുത്ത് ചെന്നു തോളിൽ കൈ വച്ചു രേണു സംസാരിച്ചു
‘ഒരു ടീച്ചർ എന്ന നിലയിൽ അല്ല ഇപ്പോൾ ഞാൻ സംസാരിക്കുന്നെ.. ഒരു ചേച്ചി ആയി കണ്ടാൽ മതി.. താൻ ഓക്കേ ആണോ…?
രേണു ചോദിച്ചു
‘ആണ്…’
മുഖത്ത് ചിരി പടർത്തി ഇഷാനി മറുപടി പറഞ്ഞു
‘എനിക്ക് നിങ്ങളുടെ കാര്യങ്ങൾ ഒക്കെ അറിയാം. അവൻ എല്ലാം എന്നോട് പറയാറുണ്ട്.. നീ ഇപ്പോളും അത് ഓർത്തു വിഷമിച്ചിരിക്കല്ലേ…’
രേണു ഒരു ചേച്ചിയുടെ സ്നേഹത്തോടെ അവളോട് പറഞ്ഞു
‘എനിക്ക് ഇപ്പോൾ അങ്ങനെ വിഷമം ഒന്നുമില്ല..’
ഇഷാനി പറഞ്ഞു
‘പിന്നെ എന്താ ഇങ്ങനെ ഒക്കെ. അവിടെ പോയി അവരുടെ കൂടി കൂടാൻ മേലെ. അവന്റെ അടുത്ത് വേണ്ട. നിനക്ക് അല്ലാതെയും ഫ്രണ്ട്സ് ഇല്ലേ.. അവരൊക്കെ നിന്നോട് എന്ത് തെറ്റാ ചെയ്തേ…?
‘ഒന്നും ചെയ്തില്ല.. ഞാൻ..’
‘നിനക്ക് ഇപ്പോളും വിഷമം ഉണ്ട്. അതാണ് നിനക്ക് ഒന്നും എൻജോയ് ചെയ്യാൻ പറ്റാത്തത്. അത് പറ്റില്ല.. നീ മാറണം….’
