റോക്കി – 6 26അടിപൊളി  

‘ഇല്ലേ..? എന്നാൽ വിട്ടു പോയി.. നീ വാ വെയിൽ ആറി നിക്കുവാ.. പെട്ടന്ന് പോയിട്ട് വരാം..’
ചുരിദാർ ധരിച്ചു അലമാരയുടെ മുന്നിൽ നിന്ന് മുടി ഒന്ന് ചീകി ഒതുക്കി അവൾ പറഞ്ഞു

‘ഞാൻ വേറൊരു വഴിക്ക് ഇറങ്ങുവായിരുന്നു.. നീ വെയിറ്റ് ചെയ്യ്.. ഞാൻ പെട്ടന്ന് വരാം..’
ഞാൻ പറഞ്ഞു

‘നീ എവിടെ പോകുവാ..? എന്റെ കൂടെ മര്യാദക്ക് വന്നോ..’
ഞാൻ കഴിഞ്ഞിട്ട് മതി വേറെ കാര്യങ്ങൾ നിനക്ക്

‘ഷോപ്പിങ് ഇപ്പൊ അത്യാവശ്യം അല്ലല്ലോ. ഞാൻ പോയിട്ട് പെട്ടന്ന് വരാം..’
എവിടെ പോകുവാ എന്നുള്ള ചോദ്യത്തിന് അവൻ ഉത്തരം തന്നില്ല.

‘ഞാനും വരാം.. എന്നിട്ട് തിരിച്ചു വരുമ്പോൾ ഷോപ്പിങ് ചെയ്യാം..’
ഇഷാനി അടുത്ത നമ്പർ ഇറക്കി. ഒരു വിധത്തിലും നിന്നെ ഇന്ന് തന്നെ അവളുടെ അടുത്തേക്ക് വിടില്ല. അതൊരു വാശിയാണ്

‘എടാ ഇത് വേറൊരു സ്കീം ആണ്. നീ വന്നാൽ പോസ്റ്റ്‌ ആകും..’
ഞാൻ പറഞ്ഞു

‘അത് കുഴപ്പമില്ല. ഞാൻ പോസ്റ്റ്‌ അടിച്ചോളാം..’
ഇഷാനി വിട്ടു കൊടുക്കാതെ പറഞ്ഞു

‘അത് വേണ്ട.. നീ പറയുന്നേ കേൾക്ക്.. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് ഒരുമിച്ച് ഷോപ്പിംഗ് പോകാം..’

‘അതെന്താ ഞാൻ വന്നാൽ നിനക്ക് പ്രശ്നം..?
മുമ്പത്തെ ദേഷ്യം ഇഷാനിയിലേക്ക് തിരിച്ചു വരാൻ തുടങ്ങി

‘നീ വന്നാൽ പ്രശ്നം ഉണ്ടെന്ന് അല്ലല്ലോ നീ വെറുതെ പോസ്റ്റ്‌ ആകുമെന്ന് ഓർത്താ ഞാൻ പറഞ്ഞത്..’
ഞാൻ പറഞ്ഞു

‘അല്ല.. ഞാൻ വരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നീ അങ്ങനെ പറഞ്ഞത്.. ഞാൻ അത്ര പൊട്ടി ഒന്നുമല്ല..’
അവൾ ദേഷ്യത്തിൽ പറഞ്ഞു

‘നീ വരുന്നതിൽ എനിക്ക് എന്ത് പ്രശ്നം..? നീ വാ നമുക്ക് ഷോപ്പിംഗ് പോകാം എങ്കിൽ..’
ഞാൻ ഒടുവിൽ അത് അങ്ങ് സമ്മതിച്ചു കൊടുത്തു. ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് ഒക്കെ അവൾ മുഖം വീർപ്പിച്ചു ഇരിക്കും

‘വേണ്ട.. നീ നിന്റെ പരുപാടി നോക്കി പൊക്കോ.. എന്റെ കൂടെ വരണ്ട..’

‘എന്റെ പരുപാടി പിന്നേ പോണുള്ളൂ.. നിന്റെ കൂടെ ഇപ്പോൾ വരാം.. ആദ്യം ഷോപ്പിംഗ്.. എന്തൊക്കെയാ വാങ്ങാൻ ഉള്ളെ..?
ഞാൻ ചോദിച്ചു

‘എന്റെ കൂടെ വരണ്ട എന്ന് പറഞ്ഞാൽ വരണ്ട..’
ഇഷാനി കടുപ്പിച്ചു പറഞ്ഞു. താൻ കൂടെ വന്നാൽ ശരിയാവില്ല എന്ന് കരുതി ആണ് ആദ്യം പോകുന്നടുത്തേക്ക് അവൻ ഇപ്പോ പോകാതെ ഇരിക്കുന്നത്. താൻ അറിയാതെ ഇരിക്കണം എന്ന് ഇവന് അത്രക്ക് നിർബന്ധം ഉള്ള കാര്യം ആണേൽ അതറിയാൻ തനിക്കും ഒട്ടും താല്പര്യമില്ല. എന്റെ വാശി എന്താണെന്ന് ഞാൻ കാണിച്ചു കൊടുക്കാം. അപ്പോൾ അവൻ തന്നെ വന്നു പറഞ്ഞോളും..

‘ഇഷാനി നീ വാ.. എന്റെ പരുപാടി ക്യാൻസൽ ചെയ്തു..’
ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവളാ കൈ തട്ടി മാറ്റി

‘നീ ക്യാൻസൽ ചെയ്യുവോ ചെയ്യാതെ ഇരിക്കുകയോ എന്ത് വേണേൽ ചെയ്തോ. എന്റെ കൂടെ വരണ്ട. അത്ര തന്നെ..’
അവളൊരു ഷാൾ പറപ്പിച്ചു ദേഹത്തൂടെ ചുറ്റി സൈഡ് ബാഗും കയ്യിലെടുത്തു വേഗത്തിൽ വെളിയിലേക്ക് നടന്നു

‘ഇഷാനി നീ കലിപ്പാക്കാതെ.. ഞാൻ കൊണ്ട് വിടാം..’
ഞാൻ ബൈക്കിനു അരികിലേക്ക് നടന്നപ്പോൾ അവൾ റോഡിൽ എത്തിയിരുന്നു. കൃത്യസമയത്ത് ഒരു ഓട്ടോ അവളുടെ മുന്നിൽ വന്നു ചവിട്ടി. എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ അതിൽ കയറി പോയി. അതിന്റെ പിന്നാലെ വിട്ടാലോ എന്ന് ഞാൻ ആദ്യം ആലോചിച്ചു. പിന്നെ വേണ്ട എന്ന് വച്ചു. വേറെ അത്യാവശ്യം പരുപാടി ഉണ്ട്. അവളുടെ വാശി പുറത്താണ് അത് വേണ്ടെന്ന് വച്ചത്. എന്തായാലും അവൾ പിണങ്ങി. അതിനി വൈകിട്ട് എങ്ങനേലും മാറ്റാം. ഇപ്പോൾ പോകാൻ ഉദ്ദേശിച്ചത് പോലെ തന്നെ പോട്ടെ.. പെട്ടന്നുള്ള ധൃതിയിൽ വാതിൽ പൂട്ടാതെ ഞാനും ബൈക്ക് എടുത്തു വെളിയിലേക്ക് പോയി..

ഇടയ്ക്ക് രണ്ട് വട്ടം ഞാൻ വിളിച്ചു നോക്കിയെങ്കിലും മൂപ്പത്തി ഫോൺ എടുത്തില്ല. ദേഷ്യത്തിൽ ആയിരിക്കും എന്ന് എനിക്ക് മനസിലായി. എന്റെ പ്രോഗ്രാം പെട്ടന്ന് തീർത്തിട്ട് അവളുടെ അടുത്ത് ചെന്നു പിണക്കം മാറ്റണം എന്ന് ഞാൻ ഉള്ളിൽ കരുതി. ശിവാനിക്ക് ഡ്രസ്സ്‌ എടുക്കേണ്ട ആവശ്യത്തിന് കടയിൽ ചെന്നപ്പോ ആണ് അവിടെ വച്ചു പദ്മയേ കാണുന്നത്. പണ്ടാരം അടങ്ങാൻ അവരുടെ കടയിൽ ആണ് കയറിയത്..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *