പക്ഷെ അതിനിടയിൽ എനിക്ക് മിസ്സ് ആയത് കൃഷ്ണ ആയുള്ള കമ്പനി ആണ്. അവൾ എന്നിൽ നിന്നൊരു ഗ്യാപ് ഇടുന്നത് പോലെ എനിക്ക് തോന്നി. ഞാൻ അങ്ങോട്ട് കയറി മിണ്ടിയിട്ടും അവൾ ഒരുതരം ഒഴിഞ്ഞു മാറൽ നടത്തുന്നത് പോലെ എനിക്ക് തോന്നി.. ഇഷാനി എന്നോട് കമ്പനി ആയതിൽ ഉള്ള ഇഷ്ടക്കേട് ആണെന്ന് എനിക്ക് തോന്നി. അവളോട് അത് നേരിട്ട് ചോദിക്കാൻ എന്തോ എനിക്ക് തോന്നിയില്ല..
‘ഞങ്ങൾ പഴയ പോലെ ഫ്രണ്ട്സ് ആയി എന്നേ ഉള്ളു..’
ഞാൻ ഞങ്ങൾക്ക് ഇടയിൽ ഉള്ളത് അവളോട് പറഞ്ഞു
‘എനിക്ക് അപ്പോൾ അവൾ നിന്നോട് പിന്നെയും വന്നു മിണ്ടിയപ്പോൾ ഒരു പേടി ആയി.. അവൾ പിന്നെയും നിന്നെ അടിച്ചോണ്ട് പോകുമോ എന്ന്… പിന്നെ ആണ് എനിക്ക് മനസിലായത്… അടിച്ചോണ്ട് പോകാൻ നീ ഒരിക്കലും എന്റേത് ആയിരുന്നില്ലല്ലോ… അവളുടേത് ആയിരുന്നു.. എല്ലായ്പോഴും….’
കൃഷ്ണ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.. അവൾ പറഞ്ഞു വരുന്നതും എനിക്ക് മനസിലായില്ല. അതിന്റെ കൂടെ അവളുടെ ശാന്ത ഭാവം കൂടി ആയപ്പോ എനിക്ക് ഒന്നും പിടികിട്ടിയില്ല…
‘നീ വെറുതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിരിക്കുകയാണ്.. ഞങ്ങൾ രണ്ട് പേരും ഇപ്പോൾ അതൊന്നും മനസിൽ പോലും കരുതാറില്ല..’
‘പക്ഷെ ഞാൻ കരുതാറുണ്ട്.. പഴയത് ഒക്കെ.. സത്യത്തിൽ നീ എന്നോട് കാണിച്ചതിൽ ഞാൻ നിന്നോട് ശരിക്കും ദേഷ്യപ്പെടേണ്ടത് ആണ്.. ഞാൻ എന്താ അങ്ങനെ ചെയ്യഞ്ഞത് എന്നറിയാമോ..? നീയും ഇഷാനിയും ആയി പിരിഞ്ഞ സമയം നിന്നോട് ദേഷ്യത്തിൽ ഇരിക്കുന്നതിലും നല്ലത് കമ്പനി ആയി ഇരിക്കുന്നത് ആണെന്ന് എനിക്ക് തോന്നി.. എങ്കിലേ എനിക്ക് നിന്നെ കിട്ടൂ എന്ന് എനിക്ക് തോന്നി…’
‘ ഞാൻ കരുതി നീ എന്നോട് ക്ഷമിച്ചു എന്ന്…?
ഞാൻ കാര്യം അപ്പോളും മനസിലാകാതെ ചോദിച്ചു..
‘ക്ഷമിച്ചു.. പക്ഷെ ദേഷ്യം ഉണ്ടായിരുന്നു.. അത് നിന്റെ അടുത്ത് കാണിച്ചിട്ട് പ്രയോജനം ഇല്ലെന്ന് തോന്നിയപ്പോ ആണ് ഞാൻ നല്ല കുട്ടി കളിച്ചു നിന്റെ അടുത്ത് വന്നത്.. അതൊക്കെ എന്റെ നമ്പർ ആയിരുന്നു.. ഞാൻ ഒരിക്കലും അത്രയും പാവം പെണ്ണൊന്നും അല്ല..’
‘ഇപ്പോൾ നിനക്ക് എന്താ വേണ്ടത്..? എന്നോട് ദേഷ്യം തീർക്കണോ..? അതോ അവളോട് മിണ്ടുന്നതു നിർത്തണോ..?
‘മിണ്ടണം.. നിങ്ങൾ പഴയ പോലെ ആകണം.. ഞാൻ കാരണം നിങ്ങൾ പിരിഞ്ഞു ഇരിക്കാൻ പാടില്ല.. ഇപ്പോൾ നല്ല കുട്ടി ചമയുന്നത് ഒന്നും അല്ല കേട്ടോ… മനസ്സിൽ തട്ടി പറയുന്നത് ആണ്…’
‘നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം…’
‘വേണ്ട.. നീ ഞാൻ പറയുന്നത് കേൾക്ക്.. അവളോട് പോയി സംസാരിക്ക്.. നിങ്ങൾ ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ എല്ലാം ശരിയാവും..’
കൃഷ്ണ പറഞ്ഞു
‘ഒന്നും ശരിയാവില്ല.. ആകുകയും വേണ്ട.. ഇപ്പോൾ ഉള്ളത് പോലെ അങ്ങനെ പോയാൽ മതി..’
ഞാൻ പറഞ്ഞു
‘ഇങ്ങനെ ഉള്ളത് പോലെ പോകാൻ നിങ്ങൾക്ക് പറ്റില്ല. കോളേജ് തീരുന്നതിനു മുമ്പ് നിങ്ങൾ ഇത് പറഞ്ഞു തീർത്തില്ലേൽ പിന്നെ പറ്റിയെന്നു വരില്ല. രണ്ട് പേരും ലൈഫ് ലോങ്ങ് ഇതോർത്തു റിഗ്രറ്റ് ചെയ്യും..’
‘കൃഷ്ണേ നീ കരുതുന്നത് പോലെ ഇത് സംസാരിച്ചാൽ തീരുന്ന പ്രശ്നം ഒന്നുമല്ല.. നിനക്ക് ഇത് മനസിലാവില്ല ഞാൻ പറഞ്ഞാൽ..’
ലക്ഷ്മിയുടെ കാര്യം ഇടയിൽ ഉള്ളത് അവൾക്ക് അറിയില്ലല്ലോ..
‘ആകും.. നിങ്ങൾ രണ്ടും മെസ്സിയും ബാഴ്‌സയും പോലെ അല്ലേ.. എത്ര അകന്നാലും നിങ്ങളുടെ രണ്ട് പേരുടെ ഉള്ളിലെയും ഇഷ്ടം പോകില്ല..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
‘മെസ്സിയും ബാഴ്സയുമോ…? നീ ഇത് എന്ത് മൈരൊക്കെ ആണ് പറയുന്നെ.. ഇതൊന്നും നിന്റെ വേർഡ്സ് അല്ലല്ലോ.. സത്യം പറ.. രാഹുൽ പറഞ്ഞിട്ടാണോ നീ ഈ വന്നു സംസാരിക്കുന്നത്…?
ഞാൻ ചോദിച്ചു
‘ആണേൽ എന്താ..? അവൻ പറയുന്നത് കാര്യം അല്ലേ..?
‘അവന് വട്ടാണ്.. അവൻ പറയുന്നത് കേട്ട് കൺവീൻസിങ് ആകാൻ നിനക്ക് മുഴു വട്ടും.. അവനിപ്പോ ഒരു കൺവീൻസിങ് സ്റ്റാർ ആയി വരുന്നുണ്ട്…’
ഞാൻ തമാശ പോലെ പറഞ്ഞു
