റോക്കി – 6 26അടിപൊളി  

രേണു ഉറപ്പിച്ചു പറഞ്ഞു

 

‘അതെനിക്ക് അറിയാം.. ‘

 

‘അപ്പോൾ മറക്കാൻ പറ്റില്ല എങ്കിൽ നിനക്ക് ഒരു ചാൻസ് എടുത്തൂടെ..?

 

‘ഞാൻ പറഞ്ഞില്ലേ ഞാൻ അവളെ ഡിസേർവ് ചെയ്യുന്നില്ല എന്ന്.. ബട്ട്‌ അവളെ മിസ്സ്‌ ചെയ്യുന്നുമുണ്ട്.. പഴയ പോലെ ജസ്റ്റ്‌ ഒരു ഫ്രണ്ട് ആയെങ്കിലും അവളുടെ ഉള്ളിൽ ഞാൻ ഉണ്ടായാൽ മതിയായിരുന്നു.. ഇപ്പോൾ അതേ ഞാൻ ആഗ്രഹിക്കുന്നുള്ളു…’

ഞാൻ പറഞ്ഞു

 

‘ഫൈൻ… അതാണ് എങ്കിൽ അങ്ങനെ.. അത് വച്ചു നീ അവളോട് സംസാരിക്കു.. സക്സസ്സ് ആകില്ലായിരിക്കും ഒരുപക്ഷെ.. എന്നാലും നിന്റെ ഉള്ളിൽ ഉള്ളത് അവൾ അറിയുമല്ലോ…’

 

രേണു എനിക്ക് ധൈര്യം പകർന്നു തന്നു.. കോളേജിൽ വച്ചു അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. എന്തൊക്കെ സംസാരിക്കണം എന്നൊക്കെ ഞാൻ ഉള്ളിൽ കുറിച്ച് വച്ചു. കോളേജിൽ വച്ചു സംസാരിക്കുമ്പോ ഉള്ള ഏറ്റവും വലിയ പ്രശ്നം കൃഷ്ണ ആണ്.. അവളുടെ കണ്ണ് വെട്ടിച്ചു വേണം ഇഷാനിയോട് മിണ്ടാൻ.. അപ്പോളാണ് ഞാൻ ഓർത്തത് ഇപ്പൊ അവൾ ബുക്ക്‌ സ്റ്റാളിൽ ഉണ്ടാകും.. അവിടെ ചെന്നാൽ സ്വൈര്യമായി സംസാരിക്കാം.. വീട്ടിലോട്ട് വിട്ട ബൈക്ക് ഞാൻ തിരിച്ചു അവളുടെ ഷോപ്പിലേക്ക് പോയി

 

എന്റെ ഊഹം ശരിയാണ് ഇഷാനി അവിടെ ഉണ്ടായിരുന്നു. ഭാഗ്യത്തിന് ഞാൻ ചെന്ന സമയം കടയിൽ ആളുകൾ ഒന്നും ഇല്ലായിരുന്നു.. ഞാൻ ഓണർ ചേച്ചിയെ ചിരിച്ചു കാണിച്ചിട്ട് അവൾ ഇരിക്കുന്ന സൈഡിലേക്ക് പോയി.. സാധാരണ ഇവിടെ എപ്പോ വന്നാലും അവളുടെ കയ്യിൽ ഏതെങ്കിലും ബുക്ക്‌ കാണും.. പക്ഷെ ഇപ്പോൾ അവൾ അടുത്തുള്ള ചെറിയൊരു ടീപ്പോയിൽ കൈ വച്ചു അതിൽ തല ചായ്ച്ചു കിടക്കുകയാണ്.. എന്റെ കാൽപെരുമാറ്റം കേട്ട് കസ്റ്റമർ ആണെന്ന് കരുതി അവൾ പെട്ടന്ന് എഴുന്നേറ്റ്..

 

കസ്റ്റമർക്ക് പകരം എന്നെ കണ്ടപ്പോ അവൾക്ക് ചെറിയൊരു ഞെട്ടൽ ഉണ്ടായി.. അവളുടെ കണ്ണുകളിൽ നനവ് ഉള്ളതായി എനിക്ക് തോന്നി. അവൾ തനിയെ ഇരുന്നു കരയുവായിരുന്നോ…?

 

‘ഞാൻ ഇപ്പോൾ വന്നത് ഡിസ്റ്റർബ്ൻസ് ആയോ..?

ഞാൻ ചോദിച്ചു. അവൾ മറുപടി ഒന്നും പറഞ്ഞില്ല. എന്റെ മുഖത്ത് നോക്കാതെ വെറുതെ താഴേക്ക് നോക്കി നിന്നു..

‘അവിടെ വച്ചു തന്നെ സംസാരിക്കാൻ കിട്ടില്ല.. അത് കൊണ്ടാണ് ഇവിടെ വന്നത്.. ശല്യം ആയെങ്കിൽ സോറി സോറി..’

 

ഇപ്പോളും അവൾ താഴേക്ക് തന്നെ നോക്കി നിൽക്കുകയാണ്.. ഞാൻ പിന്നെയും ചോദിച്ചു

‘ഞാൻ സംസാരിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…? എങ്കിൽ ഞാൻ പൊക്കോളാം…’

 

ബുദ്ധിമുട്ട് ഇല്ല എന്ന അർഥത്തിൽ അവൾ തല ചെറുതായ് ഒന്നനക്കി.. ആശ്വാസം..! സംസാരിക്കാൻ എങ്കിലും അവൾ അനുവദിച്ചല്ലോ.. അവളോട് എന്താണ് സംസാരിക്കേണ്ടത് എന്ന് ഇപ്പോളും എനിക്ക് വ്യക്തമല്ലായിരുന്ന്.. എന്റെ മനസ്സിൽ അപ്പോൾ വന്നത് ഞാൻ പറയാൻ തീരുമാനിച്ചു..

 

‘ഞാൻ എന്നെ ന്യായീകരിക്കാൻ ഒന്നും വന്നതല്ല.. അങ്ങനെ ഒരു ന്യായവും എന്റെ ഭാഗത്തില്ല. എനിക്ക് സങ്കടം നിന്റെ കാര്യം ഓർത്താണ്.. നീ അത് മനസ്സിൽ വച്ചു ശോകം ആയി നടക്കരുത്.. പഴയത് പോലെ ആക്റ്റീവ് ആകണം. എല്ലാരോടും മിണ്ടണം.. നമ്മുടെ ഗാങ് ഒക്കെ നിന്നെ മിസ്സ്‌ ചെയ്യുന്നുണ്ട്.. എന്നോട് മിണ്ടണം എന്ന് പറയാൻ അർഹത എനിക്കില്ല. എങ്കിലും പഴയ പോലെ ഒരു ഫ്രണ്ട് എന്ന നിലയിൽ എപ്പോളും എന്നെ കാണാം.. ‘

 

ഞാൻ അത്രയും പറഞ്ഞിട്ടും അവൾ എന്നെ മുഖം ഉയർത്തി നോക്കി ഇല്ല.

‘ഞാൻ കാരണം നീ പഴയത് പോലെ ഗ്ലൂമി ആയതിൽ എനിക്ക് നല്ല വിഷമം ഉണ്ട്. അത് മാറാൻ ആണ് ഞാൻ ഈ പറഞ്ഞത് ഒക്കെ.. അല്ലാതെ ഒന്നിനുമല്ല..’

 

‘ കൃഷ്ണയോട് എന്താ ഇത് വരെ പറയാത്തത്..? എന്നോട് മാത്രം ഉള്ളോ ഈ കെയർ..?

അവൾ സംസാരിച്ചു തുടങ്ങി. കൃഷ്ണ ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് ഇഷാനി കരുതിയിരുന്നത്..

 

‘അവളോട് പറഞ്ഞു.. കോളേജ് ഓപ്പൺ ആയ അന്ന് തന്നേ പറഞ്ഞു..’

ഞാൻ അത് പറഞ്ഞതും ഇഷാനി വിശ്വാസം വരാത്ത രീതിയിൽ എന്നെ നോക്കി. അവൾക്ക് അത് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടായിരുന്നു.. എല്ലാം അറിഞ്ഞാൽ കൃഷ്ണ തന്നെ പോലെ അർജുനോട് വഴക്ക് ഉണ്ടാക്കി പിരിയും എന്നാണ് ഇഷാനി ഓർത്തിരുന്നത്.. പക്ഷെ ഇത്രയും ദിവസം അവര് തമ്മിൽ അങ്ങനെ ഒരു അകൽച്ചയും ഇഷാനി കണ്ടില്ല

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *