റോക്കി – 6 26അടിപൊളി  

 

‘നീ തമാശ ആയി എടുക്കാതെ.. ഇത്രയും കാശിന്റെ മുതൽ പോയാൽ ഇതിന് പിന്നിൽ ഉള്ളവർ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ…?

അവൻ ചോദിച്ചു

 

‘ഇല്ല.. ഇതിന് പിന്നിൽ ആരാണ് ഉള്ളതെങ്കിലും അവര് പുറത്ത് വരണം.. അതിനാണ് ഇങ്ങനെ പുകച്ചു പുറത്ത് ചാടിക്കുന്നത്…’

ഞാൻ മനസ്സിൽ ഒരു ലക്ഷ്യബോദ്ധ്യത്തോടെ പറഞ്ഞു

 

‘അപ്പോൾ റോളക്സ് വരുമെന്ന് നിനക്ക് അറിയാമല്ലേ…? വന്നാൽ എന്ത് ചെയ്യാനാണ് എന്ന് വല്ല പിടിയും ഉണ്ടോ…?

 

‘ആലോചിക്കണം…’

ഞാൻ കത്തി പടർന്നു കയറുന്ന അഗ്നിയിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞത് പോലെ ഇതിനൊക്കെ പിന്നിൽ ഉള്ള ‘റോളക്സ്’ ഈ വാർത്ത അറിഞ്ഞു എന്നെ തേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.. അത് പ്രതീക്ഷിച്ചാണ് പിന്നീടുള്ള ഓരോ ദിവസവും ഞാൻ തള്ളി നീക്കിയത്.. പക്ഷെ ആ വരവ് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്‌ഥലത്തും സമയത്തും ആയി പോയി…

 

ആ കണ്ട് മുട്ടലിനും മുമ്പ് ഈ ലഹരി ദഹനത്തിന്റെ പിറ്റേന്ന് ഞാൻ ഓഫിസിൽ ചെന്നു ചെറിയൊരു ഇഷ്യൂ ഉണ്ടാക്കി.. ആ പൂട്ടിക്കിടന്ന ഫാക്ടറിയുടെ ഉത്തരവാദിത്തം മാനേജർ സജീവിനായിരുന്നു. അതിന്റെ താക്കോൽകൾ അടക്കം അയാളുടെ കയ്യിൽ ആയിരുന്നു ഉണ്ടായിരുന്നത്.. അത് കൊണ്ട് തന്നെ ആദ്യം ഞാൻ അത് അയാളോട് ചോദിച്ചു.. പക്ഷെ അത് തന്റെ കയ്യിൽ നിന്നും മിസ്സായി എന്ന് അയാൾ എന്നോട് പറഞ്ഞു. അയാൾ കള്ളത്തരം പറയുന്നത് പോലെ എനിക്ക് തോന്നിയെങ്കിലും ആ എക്സ്ക്യൂസ് ഞാൻ വലിയ സീൻ ആക്കിയില്ല. ഇയാൾ ആണോ അവന്മാർ പറഞ്ഞ ആ സാർ എന്ന് അറിയണം..

 

അതിന് ചില തെളിവുകൾ ആ ഫാക്ടറിയിൽ നിന്നും ലോറിയിൽ നിന്നും തന്നെ ഞങ്ങൾക്ക് കിട്ടിയിരുന്നു. ഡ്രഗ്സ് ആയി നേരിട്ട് ബന്ധിപ്പിക്കുന്ന ഒന്നും തന്നെ അതിൽ ഇല്ലെങ്കിലും അവര് അവിടെ ഉള്ളത് സജീവിന്റെ അറിവോടെ ആണെന്ന് അതിലൂടെ മനസിലാക്കാമായിരുന്നു.. പക്ഷെ അയാൾ അതും നിഷേധിച്ചു. അങ്ങനെ ആരെയും അറിയില്ലെന്നും അവിടെ ആരോടും താമസിക്കാൻ പറഞ്ഞിട്ടില്ല എന്നും അയാൾ എന്നോട് പറഞ്ഞു. അപ്പോളാണ് എനിക്ക് ശരിക്കും കുരു പൊട്ടിയത്.. ഞാൻ വല്ലാതെ ഷൗട്ട് ചെയ്തു.. ഓഫിസിൽ ഉള്ളവർക്ക് എല്ലാം അതൊരു ഷോക്ക് ആയിരുന്നു. ഞാൻ അങ്ങനെ പ്രതികരിച്ചു ആരും ഇത് വരെ കണ്ടിട്ടില്ല.. എന്നിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചുമില്ല.. ഞാൻ ദേഷ്യപ്പെട്ടത് പക്ഷെ എന്തിനാണ് എന്ന് അവർക്കൊന്നും മനസിലായില്ല. ഫാക്ടറിയിൽ ഡ്രഗ്സ് കണ്ടെത്തിയ കാര്യം രഹസ്യമായി തന്നെ ഇരിക്കണം..

 

ആ ബഹളത്തിന്റെ ഇടയ്ക്കാണ് ദേവരാജൻ അങ്കിൾ അവിടേക്ക് വരുന്നത്. ഇവിടെ നടന്ന ബഹളം ഒക്കെ സജീവ് എന്റെ അച്ഛനോടും അങ്കിളിനോടും വിളിച്ചു പറഞ്ഞെന്ന് എനിക്ക് മനസിലായി. അങ്കിൾ എന്നോട് തനിയെ വന്നു സംസാരിച്ചു

 

‘എന്താ ശരിക്കുള്ള പ്രശ്നം. റെയ്ഡ് ന്റെ കേസ് ആണേൽ അത് അന്ന് തീർന്നതല്ലേ..’

അങ്കിൾ ചോദിച്ചു

 

അങ്കിളിനോട് വിഷയം വിശദീകരിച്ചു പറഞ്ഞില്ല എങ്കിലും പൂട്ടിക്കിടന്ന ഫാക്ടറിയിൽ അപരിചിതർ വന്നു താമസിക്കുന്നത് സജീവിന്റെ അറിവോടെ ആണെന്ന് ഞാൻ പറഞ്ഞു മനസിലാക്കി കൊടുത്തു. ഫാക്ടറി ഇപ്പോൾ അങ്കിളിന്റെ കീഴിൽ വരുന്നതാണ്. അപ്പോൾ അങ്കിൾ കൂടി ഇതിൽ ഒരു തീരുമാനം എടുക്കണമല്ലോ..

 

‘അയാൾ നമ്മളുടെ കൂടെ പത്തു പന്ത്രണ്ട് വർഷം ആയി ഉള്ളതല്ലേ.. നമുക്ക് ഡാമേജ് ഉണ്ടാക്കുന്ന എന്തെങ്കിലും അയാൾ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല..’

അങ്കിൾ അയാളെ ന്യായീകരിക്കാൻ ശ്രമിച്ചു

 

‘ പക്ഷെ ഇപ്പോൾ എന്റെ ചോദ്യങ്ങൾക്ക് എന്ത് കൊണ്ടാണ് അയാൾക്ക് ഉത്തരം ഇല്ലാത്തത്.? എനിക്കെന്തോ അയാൾ പറയുന്നത് ഒന്നും ഇപ്പോൾ വിശ്വാസം വരുന്നില്ല..’

ഞാൻ പറഞ്ഞു

 

‘നിനക്ക് അങ്ങനെ ആണ് തോന്നുന്നത് എങ്കിൽ അങ്ങനെ..’

അങ്കിൾ അങ്ങനെ പറഞ്ഞപ്പോ എന്നോട് നീരസം ഉണ്ടോ എന്ന് എനിക്ക് തോന്നി

 

‘ ഞാൻ പറഞ്ഞു വിടാനാ ഇരുന്നത്. അങ്കിൾ വന്നത് കൊണ്ട് അത് ചെയ്യുന്നില്ല. പക്ഷെ ഞാൻ പറയുന്ന സമയത്തിന് അകം എനിക്ക് ഇതിനെല്ലാം ആൻസർ കിട്ടണം.. അത് അങ്കിൾ അയാളോട് പറയണം..’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *