റോക്കി – 6 26അടിപൊളി  

 

‘ഹേയ്.. ഒന്നുമില്ല… ഞാൻ വെറുതെ കിടന്നതാ…’

പുതപ്പ് കൊണ്ട് പെട്ടന്ന് കണ്ണ് തുടച്ചു കൃഷ്ണ മറുപടി കൊടുത്തു..

 

‘നീ കരയുവാണോ…?

ലച്ചുവിന്റെ സംശയം ശരി തന്നെ ആയിരുന്നു. എന്തോ കൃഷ്ണയേ വിഷമിപ്പിച്ചിട്ടുണ്ട്.. അവൾ കൃഷ്ണയുടെ കട്ടിലിൽ ഇരുന്ന് അവളുടെ കവിളിൽ കൈ വച്ചു…

 

‘അല്ല.. നല്ല തലവേദന.. അതാ…’

കൃഷ്ണ അപ്പോൾ തോന്നിയ ഒരു കള്ളം പറഞ്ഞു. അത് കള്ളം ആണെന്ന് ആർക്കും മനസിലാകും..

 

‘തലവേദന ആണേ വാ.. ഹോസ്പിറ്റലിൽ പോകാം.. അല്ലേൽ അമ്മേടെ റൂമിൽ ടാബ് കാണും.. ഞാൻ എടുത്തോണ്ട് വരാം..’

 

‘വേണ്ട.. കുറച്ചു നേരം കിടന്നാൽ മാറിക്കോളും..’

കൃഷ്ണ അത്രയും നേരം കടിച്ചു പിടിച്ച കരച്ചിൽ മെല്ലെ വഴുതി പോകുന്നുണ്ടായിരുന്നു..

 

‘എന്താടോ പറ്റിയെ….?

ലച്ചു ഒരു കുഞ്ഞിനോട് എന്ന പോലെ വാത്സല്യത്തിൽ അനിയത്തിയോട് ചോദിച്ചു.. അപ്പോൾ അത്രയും നിമിഷം അടക്കി വച്ച സങ്കടം എല്ലാം അണ പൊട്ടി ഒഴുകി.. കൃഷ്ണ ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരഞ്ഞു.. അത് കണ്ട് ലച്ചുവിനും സഹിക്കാൻ പറ്റിയില്ല. അവൾ കൃഷ്ണയെ കെട്ടിപ്പിടിച്ചു… അവളുടെ കരച്ചിൽ ശമിപ്പിക്കാൻ എന്നോണം കൃഷ്ണയുടെ ചുമലിൽ ലച്ചു മെല്ലെ തട്ടി..

 

ഏറെ നേരം അവർക്കിടയിൽ കരച്ചിൽ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പതിയെ പതിയെ കൃഷ്ണ ഓക്കേ ആയി വന്നു.. ഇപ്പൊ അവൾ ലച്ചുവിന്റെ മടിയിൽ കിടക്കുകയാണ്.. കരച്ചിൽ തോർന്നെങ്കിലും കണ്ണ് വല്ലാതെ കലങ്ങി മറിഞ്ഞത് അറിയാൻ കഴിയും.. ലച്ചു മെല്ലെ അനിയത്തിയുടെ മുടിയിഴകളിൽ തലോടി..

 

‘എന്താടാ.. കോളേജിൽ എന്തേലും പ്രശ്നം ഉണ്ടായോ…?

കൃഷ്ണ ഒന്ന് തണുത്തു എന്ന് തോന്നിയപ്പോൾ ലച്ചു കാര്യം തിരക്കി

 

‘ഇല്ല…’

 

‘പിന്നെ എന്താ ഇത്രയും സങ്കടം വരാൻ ഉണ്ടായേ..?

ലച്ചു പിന്നെയും ചോദിച്ചു

 

‘അത്… ഒന്നുമില്ല…’

 

‘എന്താണേലും നീ പറ.. എന്നോട് നിനക്ക് എന്തും പറയാമല്ലോ…’

ലച്ചു പറഞ്ഞു

 

‘നീ അന്ന് തന്ന കഞ്ചാവ് ഞാൻ അവളുടെ ബാഗിൽ വച്ചാൽ മതിയായിരുന്നു…’

എന്തോ ഓർത്തിട്ടെന്ന പോലെ കൃഷ്ണ സംസാരിച്ചു.. അവൾ എന്താണ് പറഞ്ഞത് എന്ന് ലക്ഷ്മിക്ക് മനസിലായില്ല

 

‘കഞ്ചാവോ..? ആരുടെ കാര്യമാ നീ ഈ പറയുന്നെ…?

 

‘ഇഷാനിയുടെ…’

കൃഷ്ണ പറഞ്ഞു

 

‘അവളിപ്പോ എന്ത് ചെയ്തു..? നിന്നോട് എന്തേലും പ്രശ്നത്തിന് വന്നോ..?

ലക്ഷ്മി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..

 

‘അവൾ ഒന്നും ചെയ്തില്ല…’

കൃഷ്ണ പറഞ്ഞു

 

‘പിന്നെ എന്താ അവളുടെ കാര്യം പറഞ്ഞേ..?

ലച്ചു ചോദിച്ചു

 

‘അത് ഒന്നുമില്ല ലച്ചു.. അർജുന്റെ കാര്യം ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതല്ലേ.. അതിനി നടക്കില്ല…’

കൃഷ്ണ വളരെ ശാന്തമായി പറഞ്ഞു..

 

‘എന്തേ..? നീ അവനെ പ്രൊപ്പോസ് വല്ലോം ചെയ്തിരുന്നോ..? അവൻ റിജക്റ്റ് ചെയ്തോ..? എന്താ ഉണ്ടായേ..?

താൻ ഊഹിച്ച വിഷയം തന്നെ ആണ് കൃഷ്ണയേ കരയിച്ചത് എന്ന് ലക്ഷ്മിക്ക് മനസിലായി..

 

‘ആഹ്… ചെയ്തു.. പക്ഷെ.. അവനെന്നോട് അങ്ങനെ ഒന്നുമില്ല..’

കൃഷ്ണ അവനായി ഉണ്ടായ റിലേഷൻ വെറും പ്രൊപ്പോസ്സിൽ ഒതുക്കിയത് ലച്ചുവിന് മനസിലായി. അതിന് അവളെ കുറ്റം പറയാനും കഴിയില്ല. അങ്ങനെ ഒരു റിലേഷൻ അവൾക്ക് ഉണ്ടായിരുന്നു എന്ന് ചേച്ചിയായ എന്നോട് എങ്ങനെ പറയാൻ പറ്റും അവൾക്ക്.. മാത്രമല്ല അതേ പോലൊരു രഹസ്യം താനും മനസ്സിൽ സൂക്ഷിക്കുന്നില്ലേ.. അർജുൻ ആയുള്ള തന്റെ പഴയ ബന്ധത്തിന്റെ രഹസ്യം…

 

‘ഇതിനാണോ ഇയാൾ ഇത്രയും കിടന്നു കരഞ്ഞത്…?

ലച്ചു ചെറിയൊരു ചിരിയോടെ അനിയത്തിയെ ഓക്കേ ആക്കാൻ വേണ്ടി ശ്രമിച്ചു..

 

‘ആഹ്.. എന്തോ വിഷമം വന്നു വല്ലാണ്ട്.. ആദ്യമായി ആണ് എന്നെ ഒരാൾ റിജക്റ്റ് ചെയ്തെ.. അതും അവളെ പോലെ ഒരുത്തിക്ക് വേണ്ടി…’

കൃഷ്ണയുടെ മുഖത്തുള്ള സങ്കടം ഒരല്പം ദേഷ്യമായി മാറി..

 

‘അവന് അവളെ ആണ് ഇഷ്ടം എന്ന് അവൻ നിന്നോട് പറഞ്ഞോ..?

ലച്ചു ചോദിച്ചു

 

‘മ്മ്.. അതാണ് എനിക്ക് കൂടുതൽ ഹേർട്ട് ആയത്..’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *