റോക്കി – 6 26അടിപൊളി  

‘എടാ നമ്മുടെ കാര്യം പറയല്ലേ ഒരിക്കലും.. പ്ലീസ്…’
പദ്മ പെട്ടന്ന് എന്നോട് കയറി പറഞ്ഞു

‘നമ്മൾ തമ്മിൽ ഒരു കുന്തവും ഇല്ല. തന്നെ ആണേൽ പോലും ആ മാറ്റർ ഇനി നമ്മൾ സംസാരിക്കില്ല…’
ഞാൻ അവളോട് കടുപ്പിച്ചു പറഞ്ഞു. ലച്ചുവിന്റെ കേസ് അറിഞ്ഞത് തന്നെ എങ്ങനെ സോൾവ് ആക്കുമെന്ന് ഓർത്ത് ഇരിക്കുവാ. അപ്പോളാണ് അവൾ അവളുടെ കൂടെ എടുത്തോണ്ട് വരുന്നത്.. എന്റെ തല ആകെ പുകഞ്ഞു..

പദ്മയുടെ അടുത്ത് നിന്നും ഞാൻ പെട്ടന്ന് തന്നെ മാറി. കൃഷ്ണ അവളെ തപ്പി അങ്ങോട്ട് വന്നേക്കാം. പെട്ടന്ന് ബില്ല് അടച്ചു ഇവിടുന്ന് പോണം… പക്ഷെ പോകുന്നതിന് മുന്നേ തന്നെ കൃഷ്ണയുടെ കോൾ വന്നു..

‘ഹലോ.. അർജുൻ.. നീ എവിടാ.. എവിടാന്ന്.. എനിക്ക് നിന്നെ കാണണം..’
കൃഷ്ണ വളരെ കനപ്പിച്ച സ്വരത്തിൽ എന്നോട് പറഞ്ഞു

‘കൃഷ്ണ.. ഞാൻ വരാം.. ഞാൻ വിളിക്കാം നിന്നെ…’

‘നീ ഇവിടെ ഉണ്ടെന്ന് എനിക്ക് അറിയാം.. എവിടെ ആണെന്ന് പറ.. എനിക്ക് ഇപ്പോൾ കാണണം…’
കൃഷ്ണ പിന്നെയും വാശി പിടിച്ചു. എന്റെ സാഹചര്യം തീരെ ശരിയല്ലാത്തത് കൊണ്ട് ഞാൻ കോൾ കട്ടാക്കി. കൃഷ്ണ പിന്നെയും തുര്തുരെ വിളിക്കാൻ തുടങ്ങി. ഞാൻ ഫോൺ സൈലന്റ് ആക്കിയിട്ടു ശിവാനി ആയി ഷോപ്പിന്റെ പുറത്ത് ഇറങ്ങി. അവളെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ട് വിട്ടു വീട്ടിലേക്ക് വരുമ്പോൾ ആണ് കൃഷ്ണയോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചത്. എന്ത് പറഞ്ഞു അവളെ കാര്യം മനസിലാക്കും എന്നൊരു ഐഡിയയും എനിക്ക് ഇത് വരെ കിട്ടിയിരുന്നില്ല. പക്ഷെ അവളെ വിളിച്ചേ പറ്റൂ.. ഞാൻ വണ്ടി സൈഡ് ആക്കി ഫോൺ എടുത്തു.. ഇഷ്ടം പോലെ മിസ്സ്‌ കോൾ വന്നു കിടപ്പുണ്ട്.. കൃഷ്ണയുടെ തന്നെ അധികം. പിന്നെ ഏതോ അറിയാത്ത നമ്പർ.. അവസാനം മഹാന്റെ രണ്ട് മിസ്സ്‌ കോളും.. മഹാൻ എന്തിനാണാവോ വിളിച്ചത്..? അത് ആലോചിച്ചു ഇരിക്കുമ്പോ തന്നെ മഹാന്റെ കോൾ വന്നു..

‘ഹലോ..’
ഞാൻ കോൾ എടുത്തു

‘എടാ നീ എവിടാ…?
മഹാൻ ചോദിച്ചു. ആ ചോദ്യത്തിൽ എന്തോ അപാകത ഉണ്ടായിരുന്നു

‘ഞാൻ.. ഞാൻ ഇവിടെ ടൗണിൽ ഉണ്ട് മഹാനെ…’

‘നിന്നെ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാഞ്ഞത്.. എത്ര വിളി വിളിച്ചു…?
മഹാൻ അല്പം ചൂടായി.. സാധാരണ എന്നോട് ആൾ അങ്ങനെ ചൂടാവാറില്ല. ഇതെന്തോ സീരിയസ് ഇഷ്യൂ ആണ്

‘ഞാൻ വണ്ടി ഓടിക്കുവായിരുന്നു.. അതാ കേൾക്കാഞ്ഞേ…’
ഞാൻ പറഞ്ഞു

‘നീ… നീ കറക്റ്റ് എവിടാ.. സ്‌ഥലം പറ.. വീടിന് അടുത്താണോ..?
മഹാൻ ചോദിച്ചു

‘ഞാൻ ഇവിടെ സിവിൽ സ്റ്റേഷന്റെ ഒക്കെ അടുത്തായി ഉണ്ട്.. എന്താ കാര്യം..?

‘നീ പെട്ടന്ന് വീട്ടിലോട്ട് ചെന്നേ…’
മഹാൻ പറഞ്ഞു

‘എന്ത് പറ്റി മഹാനെ..? അച്ഛന് എന്തെങ്കിലും…?
എന്റെ മനസിൽ ആദ്യം വന്ന ചിന്ത അതാണ്

‘എടാ അവിടല്ല. നീ താമസിക്കുന്ന അവിടെ.. ഇഷാനി മോൾ അവിടെ ഉണ്ടോ…?
ആ ചോദ്യം എനിക്ക് മനസിലായില്ല

‘അറിയില്ല.. അവൾ പുറത്തേക്ക് പോയിരുന്നു..’
ഞാൻ പറഞ്ഞു

‘നീ വേഗം വീട്ടിലേക്ക് ചെല്ല്.. പെട്ടന്ന്…’
മഹാൻ എന്തോ അപകടം നടന്നത് പോലെ പറഞ്ഞു.. എന്റെ മനസ്സിൽ ഭീതിയുടെ നിഴലടിക്കാൻ തുടങ്ങി

‘എന്താ കാര്യം…? എന്താണെന്ന് പറ….’

‘ഇഷാനി മോളെ… ആരോ പിടിച്ചു കൊണ്ട് പോയി എന്ന് എനിക്കൊരു കോൾ വന്നു.. നീ.. നീ ഒന്ന് വീട് വരെ പോയി അവൾ ഓക്കേ അല്ലേ എന്ന് ചെക്ക് ചെയ്യ്…’
ആ പറഞ്ഞത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ വയ്യാത്ത കാര്യം ആയിരുന്നു.. അവളെ ആര് തട്ടിക്കൊണ്ടു പോകാൻ. ഇതെന്താ സിനിമ വല്ലതും ആണോ..? അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല.. ഞാൻ മനസ്സിൽ സ്വയം ആശ്വസിപ്പിച്ചു..

‘ശ.. ശരി..’
ഞാൻ പറഞ്ഞു

‘ഞാൻ അങ്ങോട്ട് വന്നൊണ്ട് ഇരിക്കുവാ.. നീ പേടിക്കണ്ട..’
മഹാൻ എന്നെ ധൈര്യം ഉണ്ടാക്കാൻ പറഞ്ഞു.
കോൾ കട്ട് ചെയ്തിട്ട് ഞാൻ ഇഷാനിയെ വിളിച്ചു. അവൾ ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയിട്ടുണ്ടോ..? ഫോൺ റിംഗ് ചെയ്തെങ്കിലും അവൾ എടുക്കുന്നില്ല. അവളെ വിളിച്ചു കൊണ്ട് തന്നെ ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി വീട്ടിലേക്ക് പാഞ്ഞു. ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല.. എന്നോടുള്ള പിണക്കം കൊണ്ട് ഫോൺ എടുക്കാഞ്ഞത് ആവും.. ഞാൻ വീണ്ടും അശ്വസിക്കാൻ ഓരോ കാരണങ്ങൾ കണ്ട് പിടിച്ചു.. നഗരത്തിലൂടെ ചീറി പാഞ്ഞു ഞാൻ എന്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തി…

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *