‘അതെന്താടി മൈരേ നിനക്ക് സൗകര്യം ഇല്ലാത്തത്..? ഫോൺ വിളിച്ചാൽ എടുക്കണം.. അത് നീ ആരുടെ കാലിന്റെ ഇടേൽ ആണേലും എടുക്കണം.. പറഞ്ഞത് കേട്ടോ…?
ഞാൻ അവൾ ഇന്നേ വരെ കാണാത്ത രീതിയിൽ അവളോട് ദേഷ്യപ്പെട്ടു.
‘നീ കേട്ടോന്ന്…..?
ഞാൻ കൈ ചൂണ്ടി അവളുടെ അടുത്തേക്ക് ചെന്നു.. ഇഷാനി വല്ലാതെ പേടിച്ചു പോയി.. അവൾ അറിയാതെ പേടിച്ചു തല കുനുക്കി
‘മനുഷ്യൻ ഇവിടെ തീ തിന്നുന്നത് വല്ലതും നിനക്ക് അറിയണോ..? നിനക്ക് ഷോപ്പിംഗിനും മറ്റെടത്തും എല്ലാം കറങ്ങാൻ പോയാൽ മതിയല്ലോ.. ഞാൻ വിളിച്ചാൽ എടുക്കാൻ നിനക്ക് സൗകര്യം ഇല്ല അല്ലേ…?
തികട്ടി വന്ന ദേഷ്യത്തിൽ ഞാൻ അവളെ വല്ലാതെ ശകാരിച്ചു
‘നീ വിട്ടോ.. ഇപ്പോൾ തന്നെ വിട്ടോ.. ഇനി ഇവിടെ നിക്കണ്ട. എന്റെ വീട്ടിൽ ഞാൻ പറയുന്നത് പോലെ കേക്കാൻ മേലേൽ നിക്കണ്ട. വേറെ ഒന്നും അല്ലല്ലോ ഈ ഒറ്റ കാര്യമേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളു.. ഫോൺ വിളിച്ചാൽ എടുക്കണം.. നിനക്ക് അത് ഒരിക്കലും പറ്റില്ല..’
പണ്ട് സമരത്തിന് ഇടയിൽ അവളെ പലതവണ വിളിച്ചിട്ടും അവൾ എടുക്കാതെ ഇരുന്നതൊക്കെ എന്റെ മനസ്സിൽ വന്നു. ഞാൻ അതൊക്കെ എടുത്തിട്ടു.. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അവൾ അതെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കേട്ടോണ്ട് നിലത്ത് ഇരുന്നു..
‘നിന്റെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തോ.. പൊക്കോ.. ഇപ്പോൾ തന്നെ വീട്ടിലോട്ട് പൊക്കോ.. ഇനി ഇവിടെ നിക്കണ്ട മോൾ..’
ഞാൻ പറഞ്ഞു. ഇഷാനി അതിന് മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ഭിത്തിയിൽ ചാരി മെല്ലെ താഴേക്ക് ഇരുന്നു.. ഇഷാനി എന്റെ ഓപ്പോസിറ്റ് ആയിട്ട് ഇരിക്കുവാണ്..
‘നീ എവിടാ പോയതെന്ന് ഞാൻ അറിയണ്ട. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാൻ സൗകര്യം ഇല്ല. ഞാൻ അപ്പോൾ ആരാടി നിന്റെ..?
എന്റെ ശകാരം അവസാനിച്ചിരുന്നില്ല
‘അത്രക്ക് വിലയെ എനിക്ക് നീ തരുന്നുള്ളു എങ്കിൽ നീ പോ.. ‘
ഞാൻ പറഞ്ഞു. ഇഷാനി അപ്പോളും ഒന്നും തിരിച്ചു പറയാതെ ആദ്യം കാണുന്ന പോലെ എന്നെ നോക്കി ഇരിക്കുവാണ്
‘നീ എന്താ ഒന്നും പറയാത്തെ. നിന്റെ നാവ് ഇറങ്ങി പോയോ..? കുറച്ചു മുന്നേ ഇങ്ങനെ അല്ലാരുന്നല്ലോ…?
ഞാൻ ചോദിച്ചു. ഇഷാനി അപ്പോളും ഒന്നും മിണ്ടിയില്ല. എന്താണ് സംഭവിച്ചത് എന്ന് അവൾക്ക് ഇപ്പോളും മനസിലായിട്ടില്ല.
‘എന്തേലും ഒന്ന് വാ തുറന്നു പറയെടി..’
ഞാൻ നിലത്ത് കിടന്ന ഫുട്ബോൾ എടുത്തു അവളുടെ ദേഹത്തേക്ക് എറിഞ്ഞു. വേദനിക്കുന്ന പോലെ ആഞ്ഞല്ല എങ്കിലും ബോൾ അവളുടെ ഷോൾഡറിൽ കൊണ്ടു.
അവൾ ഒന്നും പറയുന്നില്ല. അല്ലേൽ തന്നെ അവൾക്ക് എന്തറിയാം ഞാൻ ഈ അര മണിക്കൂറിൽ അനുഭവിച്ചത്. ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു. സത്യത്തിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷെ എനിക്ക് എന്തോ സങ്കടം ആണ് വന്നത്.. ഒരു നിമിഷം ദുരന്തത്തിന്റെ വക്കിൽ എത്തിയ എനിക്ക് അവിടെ നിന്നും തിരിച്ചു കയറിയത് ഇപ്പോളും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല
മറുവശത്തു ഇഷാനി ആണേൽ ആകെ കിളി പോയ അവസ്‌ഥയിൽ ആയിരുന്നു. കവിളിൽ കിട്ടിയത് നല്ലൊരു അടി ആയിരുന്നു. ഇന്നേ വരെ അർജുൻ തനിക്ക് നേരെ കയ്യുയർത്തിയിട്ടില്ല. അവനോട് പിണങ്ങിയപ്പോളും വഴക്കിട്ടപ്പോളും അവനെ തല്ലിയപ്പോൾ പോലും അവൻ എന്നെ തല്ലിയിട്ടില്ല. ഇപ്പോൾ പിന്നെ എന്ത് പറ്റി..? വിളിച്ചിട്ട് ഫോൺ എടുക്കാതെ ഇരുന്നത് അത്ര വലിയ കുറ്റം ആണോ..? അവനെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ആണ് മനഃപൂർവം കോൾ എടുക്കാഞ്ഞത്. പക്ഷെ അത് ഇങ്ങനെ തല്ലാൻ മാത്രം ഉള്ള ദേഷ്യം ആകുമെന്ന് താൻ ഒരിക്കലും ഓർത്തില്ല..
കവിൾ തിരുമ്മി ഇഷാനി അർജുനെ നോക്കി. അവനെ ഇങ്ങനെ ആദ്യമായിട്ടാണ് താൻ കാണുന്നത്. ബോൾ എടുത്തു എറിഞ്ഞത് പതുക്കെ ആയത് നന്നായി. ഇല്ലേൽ തന്റെ കൈ ചിലപ്പോ ഒടിഞ്ഞേനെ. വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത് ഇവനിത്രയും കുരു പൊട്ടുന്ന കാര്യം ആണെന്ന് തനിക്ക് അറിയില്ലായിരുന്നു.. ഇഷാനി ചുറ്റുമോന്ന് നോക്കി. അത് അല്ല ശരിക്കും വിഷയം.. വേറെ എന്തോ ആണ്.. അത്രയും ചെറിയ വിഷയത്തിന് അവനൊരിക്കലും തന്നെ തല്ലില്ല. താൻ അറിയാതെ വേറെ എന്തെങ്കിലും തെറ്റ് ചെയ്തോ ഇനി…?
