റോക്കി – 6 26അടിപൊളി  

 

എനിക്കത് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു.. അവൾ ഒന്നും ഓർക്കാതെ എടുത്തു ഇട്ടത് ആകുമോ..? അതിന് എന്തായാലും സാധ്യത ഇല്ല. അത് കാണുമ്പോ തന്നെ അവൾക്ക് എന്റെ ഓർമ ഉണ്ടാകും. ഇനി കൃഷ്ണ ഒക്കെ പറയുന്നത് പോലെ അവൾക്ക് ഇപ്പോളും ആ ഫീൽ എന്നോട് ഉണ്ടോ…?

 

ഏറെ നേരം എന്റെ മനസിൽ അത് തന്നെ ആയിരുന്നു. ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ഗിഫ്റ്റിനെ പറ്റി ആലോചിച്ചു ഇരിക്കുമ്പോ ആണ് അവൾ എനിക്ക് തന്ന ഗിഫ്റ്റിന്റെ കാര്യം ഞാൻ ഓർത്തത്. ഞാൻ യാത്ര പോകുന്നതിന്റെ തലേന്ന് അവൾ എനിക്ക് വാങ്ങി തന്ന വാച്ച്… അത് അന്ന് ഉണ്ടായ അടിയിൽ പൊട്ടി പോയി.. അത് നന്നാക്കുന്ന കാര്യം ആണേൽ ഞാൻ വിട്ടും പോയി.. അവളിപ്പോളും എന്റെ സമ്മാനം സൂക്ഷിച്ചു വച്ചിട്ടുണ്ട്.. ഞാൻ ആണേൽ അത് അടിച്ചു പൊളിക്കാൻ ഇട്ട് കൊടുത്തു.. എനിക്ക് അതിയായ വിഷമം ഉണ്ടായി

 

ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ എന്റെ വീട്ടിലേക്കാണ് പോയത്. ഹോസ്പിറ്റലിൽ നിന്ന് നേരെ അവിടേക്ക് ആയിരുന്നല്ലോ ഞാൻ പോയത്.. വാച്ച് അത് കൊണ്ട് അവിടെ ആയിരുന്നു ഉണ്ടായിരുന്നെ.. അതും കൊണ്ട് ആദ്യം കണ്ട രണ്ട് മൂന്ന് കടകളിൽ ഞാൻ കയറിയെങ്കിലും വാച്ച് ശരിയാക്കാൻ പറ്റിയില്ല. സ്ട്രാഫ് പൊട്ടിയത് കൊണ്ട് അത് മാറേണ്ടി വരും. ഈ വാച്ചിന്റെ എക്സാക്റ്റ് സ്ട്രാഫ് അവിടെ ഒന്നും ഇല്ലായിരുന്നു.. വേറെ സ്ട്രാഫ് വച്ചാൽ വാച്ചിന്റെ ഭംഗി പോകുമെന്ന് തോന്നിയത് കൊണ്ട് അതിന് ഞാൻ മുതിർന്നില്ല.. വാച്ച് വാങ്ങിയ കടയുടെ പേര് കവറിൽ കണ്ട ഓർമ്മ എനിക്ക് ഉണ്ടായിരുന്നു.. ഞാൻ നേരെ അവിടേക്ക് പോയി

 

അവിടെ ചെന്നു വാച്ച് കാണിച്ചപ്പോൾ മുതൽ അവിടെ ഉള്ളവർ എന്നേ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി തുടങ്ങി. എന്നേ നോക്കി അവിടെ ഉള്ള പെൺകുട്ടിയും ഒരു പയ്യനും അടക്കം പറയുന്നുണ്ട്.. എനിക്ക് ആണേൽ അവരെ കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല. എന്തായാലും സ്ട്രാഫ് പുതിയത് ഇവിടെ കിട്ടുമെന്ന് പറഞ്ഞത് കൊണ്ട് എനിക്ക് സന്തോഷം തോന്നി

 

‘ഇത് ഇവിടുന്ന് വാങ്ങിയത് അല്ലേ..?

കടയിലെ പെൺകുട്ടി എന്നോട് ചോദിച്ചു

 

‘അതേ..’

ഞാൻ മറുപടി കൊടുത്തു. ഇതിന്റെ പേപ്പർ ഒക്കെ ഞാൻ താമസിക്കുന്ന അവിടെ ആണ്.. അവിടെ പോയി അത് കൂടി എടുക്കാൻ ഞാൻ മിനക്കെട്ടില്ല.

 

‘ഒരു പെൺകുട്ടി വാങ്ങിയതായി ആണ് ഞങ്ങളുടെ ഓർമ്മ.. അതാ ചോദിച്ചത്..’

 

‘ആഹ്.. അതെന്റെ ഫ്രണ്ട് ആയിരുന്നു..’

ഞാൻ പറഞ്ഞു..

ഇവർക്ക് ഇഷാനിയെ ഓർമ ഉണ്ടല്ലോ. ഞാൻ അത് പറഞ്ഞപ്പോ അവര് പിന്നെയും എന്തോ തമ്മിൽ സംസാരിച്ചു. ആ പയ്യൻ വാച്ചിന്റെ പൊട്ടിയ ഗ്ലാസ്സ് മാറ്റുകയായിരുന്നു…

 

‘ആ കുട്ടി ഇത് വാങ്ങിച്ച കൂട്ടത്തിൽ ഇത് യാത്ര പോകുന്ന ഒരു ഫ്രണ്ടിനുള്ള ഗിഫ്റ്റ് ആണെന്ന് പറഞ്ഞാ വാങ്ങിയെ.. അത് കൊണ്ടാ ചോദിച്ചത് കേട്ടോ..’

ആ പെൺകുട്ടി പറഞ്ഞു

 

‘യെസ്.. ഞാൻ ഒരു യാത്ര പോകാൻ ഇരുന്നപ്പോൾ അവൾ എനിക്ക് വാങ്ങി കൊണ്ട് തന്നതാ. ബട്ട്‌ ആ യാത്ര പിന്നെ ഉപേക്ഷിച്ചു..’

ഞാൻ പറഞ്ഞു

 

‘ആ കൊച്ചു ഇപ്പോളും ഫ്രണ്ട് മാത്രം ആണോ..?

ആ പയ്യൻ ഇടയിൽ കയറി ചോദിച്ചു

അവന്റെ ചോദ്യം ശരിയാകാഞ്ഞത് പോലെ ആ പെണ്ണ് അവന്റെ കയ്യിൽ ചെറിയൊരു പിച്ചു കൊടുത്തു

 

‘സോറി. ഇവൻ വെറുതെ ചോദിച്ചതാ..’

ആ കുട്ടി ഒരു ക്ഷമാപണം പോലെ പറഞ്ഞു

 

‘അതെന്താ അങ്ങനെ ചോദിച്ചത്..?

എന്റെ ചോദ്യം കേട്ട് അവര് രണ്ട് പേരും ഒന്ന് വല്ലാതെ ആയി. എന്നോട് പറയണോ വേണ്ടയോ എന്ന കൺഫ്യൂഷൻ അവരുടെ മുഖത്ത് ഉണ്ടായിരുന്നു

‘എന്താണേലും പറഞ്ഞോ. നോ പ്രോബ്ലം..’

 

‘അത് പിന്നെ ആ കുട്ടി അന്ന് ഇവിടെ വന്നു കുറെ വാച്ച് നോക്കുന്നുണ്ടായിരുന്നു. ഒന്നും അതിന് അങ്ങോട്ട് പിടിക്കുന്നുണ്ടായിരുന്നില്ല. ലാസ്റ്റ് കുറെ നേരം കഴിഞ്ഞു അത് എന്നോട് പറഞ്ഞു ഒരു ഫ്രണ്ടിന് കൊടുക്കാൻ ഉള്ളതാണ്, ആൾ യാത്ര പോകുവാണ്, വാച്ച് കാണുമ്പോ അതിനെ ഓർമ വരുന്നത് പോലെ ഒന്ന് ആയിരിക്കണം വേണ്ടത് എന്ന്..’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *