റോക്കി – 6 26അടിപൊളി  

 

ആ അരണ്ട വെളിച്ചത്തിൽ അവളെ നോക്കി കിടന്നപ്പോൾ അവളും ഇങ്ങോട്ട് നോക്കി കിടക്കുകയാണ് എന്ന് എനിക്ക് മനസിലായി.. ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് രാഹുൽ ഉച്ചയ്ക്ക് വീട്ടിൽ പോയി. ആഷി മുന്നിൽ എവിടെയോ പാത്തുമ്മ ആയി സൊള്ളുന്നുണ്ട്.. ഞങ്ങൾ രണ്ട് പേരും അവളുമാരുടെ കൂടെ ആയാൽ രാഹുൽ പോസ്റ്റ്‌ ആണെന്ന് അറിയുന്ന കൊണ്ട് അവൻ നേരത്തെ പോയി.. കൂട്ടത്തിൽ ഒരുത്തനു മാത്രം പെണ്ണില്ലേൽ അത് ഒരു പോസ്റ്റ്‌ ആണ്.. ക്ലാസിൽ ഇപ്പൊ ഇത് പോലെ കുറച്ചു പ്രേമരോഗികളും പഠിപ്പികളും മാത്രം ഉണ്ട്. അവരെല്ലാം അവരവരുടെ തൊഴിലിൽ വ്യാപൃതരായിരുന്നു.. ഞാനും ഒറ്റയ്ക്ക് ആണ് അവളും ഒറ്റയ്ക്കാണ്. അത് കൊണ്ട് അവളുടെ അടുത്ത് പോയി ഇരിക്കാമെന്ന് ഞാൻ കരുതി. അങ്ങേ അറ്റത്തു ഏറ്റവും പിന്നിൽ ആയാണ് ഇഷാനി ഇരിക്കുന്നത്.. ഞാൻ ചെന്നു അവളുടെ അടുത്ത് ഇരുന്നു..

 

‘കിടു മഴ അല്ലേ…?

ഞാൻ ചോദിച്ചു

 

‘ആഹ്മ്…’

അവൾ അതേയെന്ന മട്ടിൽ പറഞ്ഞു

 

‘എന്താ ഒരു മിണ്ടാട്ടം ഇല്ലാത്തത്. കള്ളപിണക്കം ഇത് വരെ തീർന്നില്ലേ..?

ഞാൻ ചോദിച്ചു

 

‘എനിക്ക് പിണക്കം ഒന്നുമില്ല. നിനക്കല്ലേ ജാഡ…’

ഏഹ് ഇപ്പൊ എനിക്കായോ ജാഡ..?

 

‘ഏഹ് ഇപ്പൊ എനിക്കായോ ജാഡ..?

ഞാൻ മനസ്സിൽ വന്നത് തന്നെ ചോദിച്ചു

 

‘അതേ.. നിനക്ക് തന്നെ ആണ് ജാഡ..’

 

‘ജാഡ ആയിട്ടാണോ ഞാൻ രാവിലെ വന്നു മിണ്ടിയെ..?

ഞാൻ ചോദിച്ചു

 

‘ചുമ്മാ ബോധിപ്പിക്കാൻ വന്നു മിണ്ടിയത് അല്ലേ.. ഞാൻ ഇത്രേം നേരം ഇവിടെ ഒറ്റയ്ക്ക് ഇരുന്നിട്ട് ഇങ്ങോട്ട് നോക്കി പോലും ഇല്ലല്ലോ…’

അവൾ എന്നേ നോക്കാതെ പിണങ്ങിയ കൂട്ട് പറഞ്ഞു

 

‘ഇപ്പൊ ഇങ്ങോട്ട് വന്നത് ഞാൻ അല്ലേ. രാവിലെ മിണ്ടിയതും ഞാൻ.. നിനക്കും ഇതൊക്കെ ആകാമല്ലോ…’

ഞാൻ ചോദിച്ചു

 

‘നീ വരുമോ ഇല്ലയോ എന്ന് അറിയാൻ വേണ്ടി ഞാൻ വരാഞ്ഞതാ…’

അവൾ പറഞ്ഞു

 

‘ആഹാ.. ഞാൻ എപ്പോളും ഇങ്ങോട്ട് വന്നു മിണ്ടണം, അടുത്തോട്ടു വരണം.. കൊള്ളാല്ലോ…’

 

‘അതേ.. എന്താ.. പറ്റില്ലേ..? പറ്റില്ലേൽ പൊക്കോ…’

അവൾ ജാഡ ഇട്ടു പറഞ്ഞു

 

‘ഞാൻ പോകുന്നില്ല.. ഇവിടെ തന്നെ ഇരിക്കും…’

ഞാൻ കുറച്ചു കൂടി നീങ്ങി അവളെ തൊട്ടുരുമ്മി ഇരുന്നു.. പുറത്ത് നല്ല മഴ ആയതു കൊണ്ട് അവളോട് ചേർന്ന് ഇരിക്കാൻ നല്ല സുഖം.. ക്ലാസിൽ പിള്ളേർ ഒന്നും ഇല്ലാരുന്നേൽ നല്ല കിസ്സ് അങ്ങ് കാച്ചാമായിരുന്നു..

 

‘നിന്റെ ഫ്രണ്ട് എന്താ ഇപ്പൊ വരാത്തത്..? ഞാൻ ഒരു ഫൺ ആയി ചെയ്തതാ. അതിന് ഇത്ര ഫീൽ ആയി കോളേജിൽ വരാതെ ഇരിക്കേണ്ട കാര്യം ഒന്നുമില്ല…’

ഇഷാനി കൃഷ്ണയുടെ കാര്യം എടുത്തിട്ടു

 

‘ഞാൻ നിന്നോട് പറഞ്ഞല്ലോ അവൾ നമ്മുടെ ഇടയിൽ നിന്ന് ഒഴിവായി പോയതാ. പിന്നെയും നീ അവളുടെ പുറകെ നടന്നു അവളെ ഊക്കിയത് പോലെയാണ് അവൾക്ക് തോന്നിയെ.. അപ്പോൾ പിന്നെ അവൾക്ക് ഫീൽ ആകില്ലേ…?

ഞാൻ ചോദിച്ചു

 

‘അത്ര ഫീൽ ആകാൻ മാത്രം ഒന്നുമില്ല.. ഞാൻ ഇനി അവളോട് ഒന്നിനും വരില്ല എന്ന് പറഞ്ഞേക്ക്.. അവളോട് ക്ലാസ്സിൽ വരാൻ പറ..’

ഇഷാനി പറഞ്ഞു

 

‘തന്നെ പറഞ്ഞാൽ മതി.. എന്നേ അപ്പോൾ തന്നെ ബ്ലോക്ക് ആക്കി..’

 

‘അയ്യോടാ… നിനക്ക് സങ്കടം ആയോ അപ്പോൾ…?

ഇഷാനി കളിയാക്കി ചോദിച്ചു

 

‘ആയി. എന്റെ ഫ്രണ്ട് അല്ലേ.. അപ്പോൾ എനിക്ക് സങ്കടം വരും…’

ഞാൻ അങ്ങനെ പറഞ്ഞപ്പോ ഇഷാനിയുടെ മുഖത്തെ ചിരി മാഞ്ഞു. ദേഷ്യത്തിൽ അവൾ അല്പം നീങ്ങി മാറി ഇരുന്നു

 

‘എനിക്ക് അവൾക്ക് മെസ്സേജ് അയക്കാനും സോറി അയക്കാനും ഒന്നും മേല..’

ഇഷാനി പറഞ്ഞു

 

‘നീ അയക്കണ്ട.. അവൾക്ക് വരാൻ തോന്നുമ്പോ അവൾ വന്നോളും..’

ഞാൻ പറഞ്ഞു

 

‘എന്നോട് ദേഷ്യം ഉണ്ടല്ലേ….?

ഇഷാനി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു

 

‘ആ കുറച്ചു.. ഇങ്ങനെ ഒക്കെ കാണിച്ചപ്പോൾ…’

ഞാൻ പറഞ്ഞു

 

‘ഇനിയും ഞാൻ ദേഷ്യം പിടിപ്പിക്കും.. ഞാൻ ടോക്സിക് ആണ്.. നീ കാണാൻ കിടക്കുന്നതെ ഉള്ളൂ…’

ഇഷാനി ഒരു ഹുങ്കോടെ പറഞ്ഞു

 

‘ഓ വലിയ ടോക്സിക് തന്നെ നീ.. നിന്നെക്കാൾ വലിയ ടോക്സിക് അവളുമാരെ ഞാൻ കണ്ടിട്ടുണ്ട്…’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *