റോക്കി – 6 26അടിപൊളി  

രേണു നിർബന്ധത്തോടെ പറഞ്ഞു

 

‘മാറാം….’

ഇഷാനി പറഞ്ഞു

 

‘ഞാൻ അവനെ ന്യായീകരിക്കുവല്ല.. അവൻ ചെയ്തത് നൂറ് ശതമാനം തെറ്റാണ്.. പക്ഷെ അവൻ മനഃപൂർവം നിന്നെ ചീറ്റ് ചെയ്യില്ല.. അത് ആരെക്കാളും എനിക്ക് അറിയാം. അങ്ങനെ ഒക്കെ സംഭവിച്ചു.. അത് പോട്ടെ..’

 

‘ എനിക്കറിയാം അവൻ എന്നെ മനഃപൂർവം ചതിക്കില്ല എന്ന്.. പക്ഷെ എനിക്കത് മറക്കാൻ കഴിയുന്നില്ല.. ഞാൻ ലൈഫിൽ വേറെ ആരെയും സ്നേഹിച്ചിട്ടില്ല..’

ഇഷാനി സങ്കടത്തോടെ പറഞ്ഞു

 

‘അവനും അതേ.. പക്ഷെ ലൈഫ് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ എപ്പോളും പോണം എന്നില്ലല്ലോ.. നിങ്ങൾക്ക് പഴയ പോലെ നല്ല ഫ്രണ്ട്സ് ആയി ഇരിക്കാൻ പറ്റുമെങ്കിൽ അങ്ങനെ നോക്ക്. അവനോട് മിണ്ടാൻ പറ്റാത്തത് കൊണ്ടാണ് നീ ആക്റ്റീവ് അല്ലാതെ ഇരിക്കുന്നത്. അവൻ ആയിരുന്നല്ലോ നിന്നെ ഇവിടെ ആക്റ്റീവ് ആക്കിയത്…’

 

‘അവൻ ഇത് വരെ വേറെ ഒരു പെണ്ണിനേയും എന്നെ പോലെ കണ്ടിട്ടില്ല…..?

ഇഷാനി അതാണ് രേണുവിനോട് ചോദിച്ചത്.. ആ ചോദ്യത്തിൽ തന്നേ രേണുവിന് അവളുടെ ഉള്ളിലെ ഇഷ്ടം കെട്ട് പോയിട്ടില്ല എന്ന് മനസിലായി.. ഒരു ചെറിയ പുഞ്ചിരിയോടെ അവളോട് രേണു മറുപടി കൊടുത്തു

 

‘ഒരാളെയും കണ്ടിട്ടില്ല.. അവന് കുറച്ചെങ്കിലും കണക്ഷൻ ഉണ്ടായിരുന്നത് എന്നോട് ആയിരുന്നു. പക്ഷെ എന്നെ വേണമെങ്കിലും അവൻ ഗോസ്റ്റ് ചെയ്തു കളയും. നിന്റെ അടുത്ത് അവൻ കാണിച്ച ആത്മാർത്ഥത കണ്ട് എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്…’

പെട്ടന്ന് പറഞ്ഞു വന്നപ്പോൾ താൻ ലിമിറ്റ് വിട്ടു എന്തോ പറഞ്ഞു എന്ന് രേണുവിന് മനസിലായി. ബന്ധം ശരിയാക്കാൻ ചെന്നിട്ടു അടുത്ത വഴക്കിനു തിരി കൊളുത്തിയോ താൻ എന്ന് അവൾക്ക് ഉള്ളിലൊരു പേടി തട്ടി

‘ഞങ്ങൾ പക്ഷെ ഫ്രണ്ട്സ് ആയിരുന്നു കേട്ടോ..’

രേണു പെട്ടന്ന് ചാടി കയറി പറഞ്ഞു.. ഇഷാനി വേറെ ഒന്നും മനസ്സിൽ കരുതരുതല്ലോ..

 

‘അവൻ പറഞ്ഞിട്ടുണ്ട് എന്നോട്…..’

ഇഷാനി ചെറിയൊരു ചിരിയോടെ രേണുവിന്റെ രഹസ്യം അറിയാമെന്ന അർഥത്തിൽ പറഞ്ഞു..

 

‘തെണ്ടി അത് പറഞ്ഞോ….’

രേണു നാണക്കേട് കൊണ്ട് ചൂളി കണ്ണടച്ചു കൊണ്ട് പറഞ്ഞു

 

‘വേറെ ആരോടും പറഞ്ഞിട്ടില്ല.. എന്നോട് മാത്രേ ഉള്ളു..’

മിസ്സിന്റെ ജാള്യത കണ്ട് ഇഷാനിക്ക് ചിരി വന്നു

 

‘ബാക്കി നമുക്ക് പിന്നെ പറയാം.. താഴെ വലിയ പരുപാടി നടക്കുവാ.. വാ അങ്ങോട്ട്‌..’

ഇനി സംസാരിച്ചാൽ താൻ ചീയുമെന്ന് രേണുവിന് മനസിലായി. അവൾ ഇഷാനിയെ താഴെ പരുപാടി നടക്കുന്ന റൂമിൽ കൊണ്ട് ഇരുത്തി. അപ്പോളാണ് അർജുൻ അവളെ കാണുന്നത്.. റൂമിൽ അപ്പോൾ ഓരോരുത്തർ ഊഴം വച്ചു കോളേജും അതിന്റെ നൊസ്റ്റുവും ഓർമ്മകളും ഒക്കെ പറയുകയായിരുന്നു.. താൻ എന്തെങ്കിലും പറയേണ്ടി വരുമോ എന്ന് ഇഷാനിക്ക് പേടിയായി.. എന്ത് പറയാൻ ആണ്.. ഇവിടെ നല്ല ഓർമ്മകളെക്കാൾ കൂടുതൽ ചീത്ത ഓർമ്മകൾ ആണ്.. നല്ല ഓർമ്മകൾ വരുന്നത് അർജുൻ വന്നു കഴിഞ്ഞും.. അത് പറയാൻ ഇപ്പോൾ തനിക്ക് സാധിക്കുമോ…? ഇഷാനി ആശങ്കയോടെ ഇരുന്നു..

 

തസ്നിയുടെ ഊഴം കഴിഞ്ഞു സംസാരിക്കാൻ എഴുന്നേറ്റത് നീതു ആയിരുന്നു. അവൾ എഴുന്നേറ്റപ്പോൾ എല്ലാവർക്കും ഒരു അത്ഭുതം ആയിരുന്നു. കാരണം കുറച്ചു നാളുകൾ ആയി അവൾ പഴയത് പോലെ ആക്റ്റീവ് അല്ലായിരുന്നു. മുമ്പൊക്കെ കൃഷ്ണയുടെ കൂടെ ചേർന്നു ഇവിടുത്തെ മെയിൻ വില്ലത്തി ആയിരുന്നു നീതു. പക്ഷെ ഇപ്പോൾ അവളെ കണ്ടാൽ ആർക്കായാലും പാവം തോന്നും. കാരണം കുറച്ചു നാളുകൾ ആയി അവളുടെ ലൈഫ് വലിയ ട്രോമ ആണ്.. അവളുടെ അച്ഛന് ക്യാൻസർ ആണെന്ന് അറിഞ്ഞത് ഈ വർഷം പകുതി ആയപ്പോൾ ആണ്.. അതിൽ പിന്നെ അവൾ ക്ലാസിൽ വരുന്നത് കുറഞ്ഞിരുന്നു. പഴയ പ്രസരിപ്പ് അവളിൽ നിന്ന് പോയി. ടൂറിനൊന്നും അവൾ വന്നതെ ഇല്ല. ഒന്നര മാസം മുമ്പാണ് അദ്ദേഹം മരിച്ചത്.. ഇതൊക്കെ കൊണ്ട് തന്നെ കോളേജിലെ ഓർമ്മകളെ കുറിച്ച് സംസാരിക്കാൻ അവൾ എഴുന്നേൽക്കും എന്ന് ആരും കരുതിയില്ല.. നീതു ആരെയും ശ്രദ്ധിക്കാതെ നിർന്നിമേഷം ആയ മുഖത്തോടെ ബെഞ്ചുകളാൽ ചുറ്റപ്പെട്ട ക്ലാസ്സിന്റെ നടുക്കുള്ള ഒഴിവിൽ സംസാരിക്കാൻ വന്നു നിന്നു..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *