റോക്കി – 6 26അടിപൊളി  

എല്ലാവരെയും ഇത് ആക്‌സിഡന്റ് ആണെന്ന് വിശ്വസിപ്പിക്കാമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.. പക്ഷെ മഹാന് മാത്രം എന്തൊ സംശയം ഉള്ളത് പോലെ എനിക്ക് തോന്നി.. അന്ന് വൈകിട്ട് പുള്ളി അതെന്നോട് ചോദിക്കുകയും ചെയ്തു..

‘ഒരു ബൈക്ക് ആക്‌സിഡന്റ് ആയാലുള്ള പരിക്ക് ഒക്കെ കാണുമ്പോൾ എനിക്ക് മനസിലാകും.. സത്യം പറ.. ഇതെന്ത് പറ്റിയതാ…?

‘ബൈക്ക് അല്ലാതെ ഞാൻ പിന്നെ പ്ലെയിനിൽ നിന്ന് വീണതാണോ..? ശെടാ…’

‘ബൈക്ക് മറിഞ്ഞിട്ട് നിനക്ക് മാത്രം പരിക്ക്.. കൂടെ ഉള്ള ആ കൊച്ചിന് എന്താ ഒന്നും പറ്റാഞ്ഞത്…?
മഹാൻ ചോദിച്ചു

‘അവൾക്ക് പറ്റാഞ്ഞത് അവളുടെ ഭാഗ്യം..’
ഞാൻ പറഞ്ഞു

‘നീ വണ്ടി എന്നിട്ട് എവിടെ ആണ് വച്ചത്..?

‘അത് എന്റെ ഒരു ഫ്രണ്ട് ന്റെ കയ്യിൽ ആണ്.. വണ്ടിക്കും വലിയ കുഴപ്പമൊന്നുമില്ല..’

‘എന്തെങ്കിലും പ്രശ്നം ഉണ്ടോ..? നീ എന്നോട് പറ.. എനിക്ക് നീ എന്തോ ഒളിക്കുന്നത് പോലെ തോന്നുന്നു..’
മഹാൻ എന്നോട് ചോദിച്ചു

‘ഒന്നുമില്ല മഹാനെ.. നിങ്ങൾക്ക് തോന്നുന്നതാ.. ഒരു പ്രശ്നവുമില്ല…’
ഞാൻ ഒരു ചിരി മുഖത്ത് വരുത്തി പറഞ്ഞു. ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിലും മഹാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.. അടി ഉണ്ടായ കാര്യം മഹാനോട് പറഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷെ അവര് ആരൊക്കെ ആണെന്ന് കണ്ട് പിടിക്കാൻ പറ്റിയേനെ. പക്ഷെ ഇത് ഞാൻ തന്നെ തീർക്കണം.. അച്ഛനെയും മഹാനെയും ഒന്നും ഇതിൽ ഇടപെടീക്കൻ എനിക്ക് മനസ്സ് വന്നില്ല..

‘നീ നല്ല ആളാ.. വണ്ടിയിൽ നിന്ന് വീണിട്ടു എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ…’
മഹാൻ പോയി കഴിഞ്ഞാണ് ഫൈസിയുടെ വരവ്.. അവൻ ഇപ്പോളാണ് കാര്യം അറിഞ്ഞത്

‘ഓ ഇതൊക്കെ എന്ത് പറയാൻ ഇരിക്കുന്നു.. ചെറുതായ് ഒന്ന് വണ്ടി മറിഞ്ഞതാ..’

‘എന്നിട്ട് കാര്യമായിട്ട് എന്തേലും പറ്റിയോ..?
ഫൈസി വന്നു എന്റെ അടുത്തിരുന്നു എന്റെ പരിക്ക് പരിശോധിച്ചു.. മഹാന് തോന്നിയത് പോലെ തന്നെ ഒരു സംശയം അവന്റെ മുഖത്തും ഉണ്ടായി
‘ഇത് നീ ബൈക്കിൽ നിന്ന് വീണത് തന്നെ ആണോ? സത്യം പറ.. എന്തേലും ഇഷ്യൂ ഉണ്ടായോ…?

‘ഉണ്ടായി…’
അവനോട് കള്ളം പറയാൻ എനിക്ക് തോന്നിയില്ല.

‘എന്താ.. എന്താ പ്രശ്നം..?

‘എന്താന്ന് അറിയില്ല.. എന്റെ ഊഹം ശരിയാണേൽ നമ്മൾ അന്ന് കൊളുത്തി വിട്ടതിന്റെ ബാക്കി ആണ്..’

‘എന്നിട്ടാണോ മൈരേ നീ എന്നോട് പറയാതെ ഇരുന്നെ..? എന്താ സംഭവിച്ചത് എന്ന് ഇനി എങ്കിലും ഒന്ന് പറ..’

ഞാൻ നടന്നത് എല്ലാം അതേ പോലെ അവനോട് പറഞ്ഞു.. അവൻ അത് കേട്ട് കുറച്ചു നേരം മിണ്ടാതെ ഇരുന്നു..
‘നമ്മൾ ഇനിയും ഇത് നമ്മുടെ കയ്യിൽ തന്നെ വച്ചോണ്ട് ഇരിക്കണോ..? പോലീസിൽ അറിയിക്കണ്ടേ..?
അവൻ ചോദിച്ചു

‘അതിനൊന്നും ആയിട്ടില്ല.. എനിക്ക് ആദ്യം ഇത് ആരാണെന്ന് കണ്ട് പിടിക്കണം..’

‘അവരെ ഇനി കണ്ടാൽ നിനക്ക് മനസ്സിലാകുമോ..?

‘യെസ്.. പിന്നെ അതിൽ ഒരുത്തന്റെ വിളിപ്പേര് പറങ്കി എന്നാണ്.. ആ പേരിൽ ഏതേലും വള്ളി കേസിനെ നിനക്ക് അറിയാമോ..?
ഞാൻ ചോദിച്ചു

‘എനിക്ക് അങ്ങനെ ആരെയും അറിയില്ല.. ഞാൻ എന്റെ വഴി ഒന്ന് അന്വേഷിച്ചു നോക്കാം.. നീ എന്തായാലും റസ്റ്റ്‌ എടുക്ക്..’
അവൻ പോകാനായി എഴുന്നേറ്റു

‘ നീയും സൂക്ഷിക്കണം.. നമ്മൾ രണ്ട് പേരെയും ചിലപ്പോൾ അവര് ടാർഗറ്റ് ചെയ്തു കാണും..’
ഞാൻ അവനോട് പറഞ്ഞു

‘ആ എന്റെ കീഴേൽ വന്നാൽ അവനൊക്കെ സുഖമാ..’
ഫൈസി കൈ തെറുത്ത് കയറ്റി കൊണ്ട് പറഞ്ഞു

‘ഞാൻ സീരിയസ് ആയി പറഞ്ഞതാ…’
ഞാൻ അവനെ ഒന്ന് കൂടി വാർണ് ചെയ്തു.. അവൻ അതിനെ ചിരിച്ചു തള്ളി.. ഈ അപകടത്തിൽ അവനെ കൂടെ കൂട്ടിയതിൽ എനിക്ക് കുറ്റബോധം തോന്നി.. എന്തായാലും അവര് ആരൊക്കെ ആണെന്ന് കണ്ട് പിടിക്കാൻ ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചു.. രണ്ട് ദിവസം കൂടി റസ്റ്റ്‌ എടുത്തിട്ട് ആണ് ഞാൻ പിന്നെ കോളേജിൽ പോയത്..

കോളേജിൽ ചെന്നപ്പോ മുതൽ ഒരുപാട് പേര് ഇങ്ങോട്ട് വന്നു എങ്ങനെ ഉണ്ടെന്ന് ഒക്കെ ചോദിച്ചു.. എന്റെ അപകടത്തിൽ ഒരുപാട് പേര് കൺസെൺ ആയതിൽ എനിക്ക് സന്തോഷം ഉണ്ടെങ്കിലും എല്ലാവരോടും ഒരേ മറുപടി പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.. ക്ലാസ്സിൽ തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു.. കോളേജിൽ പഴയത് പോലെ കറങ്ങി നടന്നാൽ എല്ലാ ഡിപ്പാർട്മെന്റ് ഉള്ള കമ്പിനിക്കാരോടും എല്ലാം വിസ്ത്തരിക്കേണ്ടി വരും..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *