പിറ്റേന്ന് വന്നപ്പോളും പുള്ളിക്കാരിക്ക് മൈൻഡ് ഇല്ലായിരുന്നു. ഞാൻ അങ്ങോട്ട് കേറി മിണ്ടിയിട്ടും വലിയ മൈൻഡ് തന്നില്ല. ഒടുവിൽ തനിച്ചു കിട്ടിയപ്പോ ഞാൻ ആത്മാർത്ഥമായി സോറി പറഞ്ഞു..
‘ഇഷാനി, ഡീ സോറി.. ഞാൻ ഒരു തമാശക്ക് ചെയ്തതാ.. നീ ഇങ്ങനെ പിണങ്ങി ഇരിക്കാതെ…’
അവൾ മറുപടി ഒന്നും തരാതെ ആയപ്പോൾ ഞാൻ പിന്നെയും പറഞ്ഞു
‘എന്തെങ്കിലും ഒന്ന് മിണ്ട്. ഞാൻ സോറി പറഞ്ഞില്ലേ…’
‘നിന്നോട് ഇനി ഞാൻ മിണ്ടില്ല.. എന്റെ അടുത്തിനി സംസാരിക്കാൻ വരണ്ട..’
അവൾ പറഞ്ഞു
‘നീയും വാശി പിടിച്ചിട്ടല്ലേ.. അപ്പോൾ എനിക്കും വാശി കൂടി. സോറി സോറി..’
‘എനിക്ക് കേൾക്കണ്ട നിന്റെ സോറി..’
അവൾ പറഞ്ഞു
ഞാൻ പിന്നെയും കാല് പിടിച്ചു ചെന്നെങ്കിലും അവൾ എന്നേ ഗൗനിച്ചില്ല. പിറ്റേ ദിവസവും ഇത് പോലെ തന്നെ.. അന്ന് ക്ലാസ്സ് കഴിഞ്ഞു ഇഷാനി പോകുമ്പോ വരാന്തയിൽ വച്ചു പിന്നിലൂടെ ചെന്നു ഞാൻ അവളെ വട്ടം പിടിച്ചു പൊക്കി എടുത്തു
‘വിട്ടേ എന്നേ…’
അവൾ കുതറി
‘നിനക്കെന്താ ഇത്ര ജാഡ.. ഞാൻ സോറി പറഞ്ഞല്ലോ…’
‘എന്നേ വിടാൻ..’
അവൾ പറഞ്ഞു
‘സൗകര്യം ഇല്ല…’
‘ആരേലും വരും ഇത് വഴി.. വിട്.. ഇവിടെ ക്യാമറ ഉണ്ട്…’
അവൾ പരിഭ്രാന്തിയോടെ പറഞ്ഞു
‘ആര് വന്നാലും എനിക്ക് ഒന്നുമില്ല…’
ഞാൻ പറഞ്ഞു
‘വിടടാ പ്ലീസ്…’
അവൾ കെഞ്ചി
വായുവിൽ ഉയർത്തി നിർത്തിയ അവളെ ഞാൻ പതിയെ താഴെ നിർത്തി. പക്ഷെ അവളിപ്പോളും എന്റെ കൈകൾക്ക് ഉള്ളിൽ തന്നെ ആണ്.. ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു.. ബാഗ് പുറത്ത് ഉള്ളത് കൊണ്ടു അത്ര ചേരൽ നടന്നില്ല. പക്ഷെ എന്റെ മുഖം ഞാൻ അവളുടെ കഴുത്തിൽ ചേർത്തു…
ഉഫ്… എന്തൊരു സൗരഭ്യം ആണ്.. ഞാൻ ആ ഗന്ധം ആഞ്ഞു വലിച്ചു. മൂക്ക് കൊണ്ടു അവളുടെ കഴുത്തിൽ ഒന്ന് തൊട്ടു.. ഇഷാനി അപ്പോൾ ഒന്ന് ഞെട്ടി വിറച്ചു.. അവളുടെ കഴുത്തിൽ മുഖം ചേർത്ത് ഞാൻ ചോദിച്ചു
‘മിണ്ടാൻ പറ്റില്ലേ..? എത്ര ആയി ഞാൻ പിറകെ വരുന്നു…?
ഞാൻ ചോദിച്ചു.. മുഖം കഴുത്തിൽ ഉരസിയത് കൊണ്ട് ആവണം ഇക്കിളി വന്നിട്ട് അവൾ ഒന്ന് നന്നായി ഇളകി.. മറുപടി ഒന്നും വരാതായപ്പോ ഞാൻ പിന്നെയും ചോദിച്ചു
‘ലാസ്റ്റ് ആയി ചോദിക്കുവാ, മിണ്ടാൻ പറ്റുമോ…?
‘ഇല്ല..’
അവൾ പറഞ്ഞു
‘എന്നാൽ നീ പോ.. ജാഡ..’
ഞാൻ കൈ വിട്ടു അവളെ സ്വാതന്ത്രയാക്കി. അവൾ എന്റെ അടുത്ത് നിന്നും പോകുന്നതിന് മുന്നേ ഞാൻ അവളുടെ അടുത്ത് നിന്നും പോയി.. കുറച്ചു ദിവസം ഞാൻ ജാഡ ഇട്ടു നിന്നാൽ അവൾ ഇങ്ങോട്ട് വന്നു മിണ്ടിക്കോളും.. ഞാൻ അങ്ങനെ കരുതി
അത് കൊണ്ടു തന്നെ പിറ്റേന്ന് അവളെ കണ്ടിട്ട് പോലും മൈൻഡ് ചെയ്തില്ല. അവളും മൈൻഡ് ആക്കുന്നില്ലായിരുന്നു. ഇത് കണ്ടപ്പോ നമ്മുടെ പിള്ളേർക്ക് ഒരു പേടി ഞങ്ങൾ പിന്നെയും പിണക്കം ആയോന്ന്.. ചുമ്മാ ഒരു സൗന്ദര്യപിണക്കം ആണെന്ന് ഞാൻ പറഞ്ഞു. യഥാർത്ഥ കാരണം ഒക്കെ പറയാൻ പറ്റുമോ.. എന്തായാലും രണ്ട് ദിവസം മൈൻഡ് ആക്കാഞ്ഞത് ഏറ്റന്ന് തോന്നുന്നു. നെക്സ്റ്റ് ഡേ അവൾ ഒളിഞ്ഞും പതുങ്ങിയും എന്നേ നോക്കുന്നത് ഞാൻ കണ്ടു. പക്ഷെ ഞാൻ അപ്പോളും ജാഡ ഇട്ടിരുന്നു..
അന്ന് ലാസ്റ്റ് പീരീഡ് രേണുവിന്റെ ആയിരുന്നു. പോർഷൻ ഒക്കെ കംപ്ലീറ്റ് ആയത് കൊണ്ട് പഠിപ്പിക്കൽ ഒന്നും ഇല്ലായിരുന്നു. കുറച്ചു നേരം രേണു കുറച്ചു ചോദ്യങ്ങൾ ബോർഡിൽ എഴുതി ഇട്ടു. എക്സാം ന് ചോദിക്കാൻ സാധ്യത ഉള്ളത്. പിന്നെ എന്തെങ്കിലും വായിച്ചു പഠിക്കാൻ ഉണ്ടേൽ പഠിക്കാൻ പറഞ്ഞു കസേരയിൽ പോയി ഇരുന്നു. എല്ലാവരും അധികം ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടി ഇരുന്നു.. ക്ലാസ് ഒക്കെ കംപ്ലീറ്റ് ആയത് കൊണ്ടു ഇപ്പൊ പകുതി പേരെ ക്ലാസ്സിൽ കയറാറുള്ളു.
ഞാനും രാഹുലും ആഷിയും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു എന്തൊക്കെയോ അവരാതം കാച്ചിക്കൊണ്ട് ഇരിക്കുമ്പോ ആണ് അവൾ എന്നേ നല്ലത് പോലെ നോക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയത്. അവളെ നോക്കാതെ തന്നെ അവൾ ഇങ്ങോട്ട് ശ്രദ്ധിച്ചിരിക്കുവാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ ഞാൻ അവന്മാരോട് സംസാരിച്ചു അവളെ നോക്കാതെ ഇരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ എന്റെ പുറത്ത് ഒരു പേപ്പർ ചുരുട്ടിയത് വന്നു തട്ടി. ഞാൻ അത് അറിയാത്തത് പോലെ ഇരുന്നു.. അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് അറിയാമായിരുന്നു.. ഞാൻ അറിഞ്ഞില്ല എന്ന് കരുതി ആവണം അവൾ ഒന്ന് കൂടി ചുരുട്ടി എറിഞ്ഞു.. ഇത്തവണ ഞാൻ അത് ദേഹത്ത് കൊണ്ടത് പോലെ ഭാവിച്ചു. പക്ഷെ അത് എറിഞ്ഞ അവളെ നോക്കാതെ ഞാൻ ചുറ്റും ചുമ്മാ പൊട്ടനെ പോലെ നോക്കി ഇതെവിടുന്നു വന്നു എന്ന ഭാവത്തിൽ
