മിഴി [ Full ] 14അടിപൊളി  

“കഴിക്കാന്‍ കഴിയുന്നില്ല വേദനയുണ്ട്‌ “കൈ പൊക്കി അവൾ വേദനയോടെ പറഞ്ഞപ്പോ .. എനിക്ക്‌
വല്ലായ്മ തോന്നി… എന്ത്‌ ദുഷ്ടനാണ്‌ ഞാൻ .

കഴിപ്പിച്ചു കൊടുക്കേണ്ടി വരുമോ ദൈവമേ .. ഞാൻ കൊടുത്താൽ കഴിക്കോ?.
“ഞാന്‍ വാരി തരണോ ” ചോദിച്ചപ്പഴേ ആ മുഖം വിടര്‍ന്നു..
തലയാട്ടി സമ്മതമെന്ന്‌ അറിയിച്ചു..

ഇത്രകാലമൊരു നാരങ്ങ മിട്ടായി പോലും കൊടുക്കാത്ത ഞാൻ ആണോ ഇവളുടെ അടുത്തിരുന്നു
DDSI പോവുന്നത്‌ എന്ന ചിന്ത പൊട്ടിമുളച്ചു.. എനിക്ക്‌ ചിരിവന്നു.. ഇന്നലെ വരെ കടിച്ചു കീറാൻ വന്ന
സാധനം അല്ലെ ഇത്‌.അപ്പൊ രണ്ടു തല്ലു കൊടുത്താല്‍ ശെരിയാവുന്നതേ ഉള്ളു… ഇപ്പൊ ഈ
മുഖത്തിനൊക്കെ ഒരു പ്രത്യേക ചന്തം തോന്നുന്നുണ്ട്‌.

അവള്‍ വാ തുറന്നു… ഞാൻ ഓരോന്നു മുറിച്ചു കൊടുത്തു… ആദ്യം ആദ്യം പൂചാരി പ്രസാദം
കൊടുക്കുന്ന പോലെ ആയിരുന്നെങ്കില്‍ പിന്നെ നേരെ വായിൽ വെച്ചു കൊടുത്തു.എമ്മാതിരി തീറ്റ
ആയിരുന്നു സാധനം… ഞാൻ വായിൽ വെച്ചുകൊടുത്തു അടുത്തത്‌ മുറിക്കാന്‍ സമയം ഇല്ല
അപ്പോഴേക്കും വാ തുറന്നു എന്നെ നോക്കും… ഇമ്മാതിരി വിശപ്പും സഹിച്ചിരുന്നോ. പാത്രം കാലി
ആയപ്പോ… എടക്കണ്ണിട്ടവള്‍ നോക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.എനിക്ക്‌ ചിരി വന്നു

“ഇനി വേണോ?”

വേണ്ടാന്ന്‌ ചെറിയമ്മ ചുമല്‍ കുലുക്കി കാട്ടി… പിന്നെ മുന്നിലെ ചായ ഗ്ലാസ്‌ എടുത്ത്‌ കുറച്ചു കുറച്ചായി
കുടിച്ചു.

വയര്‍ തെറി വിളിച്ചപ്പോ ആശ്വാസത്തിനായി വെട്ടി വിഴുങ്ങുമ്പോള്‍ ആണ്‌ ഞാനൊരു കാര്യം ശ്രദ്ധിച്ചത്‌.
ആദ്യമെനിക്ക്‌ മാസ്റ്റിലായില്ല.. അവൾ ഏത്‌ കൈകൊണ്ടാ എടുത്ത്‌ കുടിക്കുന്നത്‌.വേദനയാണെന്ന്‌
പറഞ്ഞ കൈയ്യോണ്ടോ.എന്റെ സംശയം എനിക്ക്‌ മുന്നേ അവൾക്ക്‌ മനസ്സിലായി… ഞാന്‍ നോക്കാൻ
തല തിരിക്കലും അവൾ ചാടിയെഴുന്നേറ്റു..മണിപോലെ നടന്നു ഞാനിരുന്ന ടേബിളിന്റെ ഓപ്പോസിറ്‌
വന്നു നിന്നു.. എനിക്ക്‌ ഇതുതന്നെ വേണം.. സഹായിക്കാന്‍ പോയി ഉളയായി തിരിച്ചു വന്നിട്ടേ ഉള്ളൂ..

“എന്താടാ നോക്കുന്നത്‌ ഇതൊക്കെയെന്റെ ചെറിയ നേരപോക്കായി കണ്ടാമതി ..ട്ടോ…?” ടേബിളിലേക്ക്‌
കുനിഞ്ഞു കൈ കുത്തി അവളുടെ ഡയലോഗ്‌.ഞാന്‍ ചമ്മി.. എന്തൊരു സ്‌നേഹം വാരി കോരി
കൊടുത്തു… എല്ലായിടത്തും ഇത്‌ തന്നെ അവസ്ഥ…

പിന്നെ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കിൽ നീയെനിക്ക്‌ പച്ച വെള്ളമ്പോലും തരില്ലെന്നറിയാം,
അവന്റെ ഒരു ച്‌നേഹം. ചേച്ചി ഇങ്ങട്ട്‌ വരട്ടെടാ നീയെന്നെ ചവിട്ടി ലേ കാണിച്ചു തരാം ഞാൻ?”അതും
പറഞ്ഞു ചവിട്ടി കുലുക്കി ഒരു പോക്ക്‌… ഞാൻ പല്ലുകടിച്ചു. അതില്‍ കൂടുതൽ സങ്കടം അവളുടെ
ആക്റ്റിംഗിൽ വീണു പോയല്ലോ എന്നായിരുന്നു..

“അതേ മോനിനി ഇതിന്‌ പ്രതികാരം ചെയ്യാനാണ്‌ ഭാവം എങ്കിൽ ചേച്ചിയും കുട്ടേട്ടനും ഉച്ചക്ക്‌ തന്നെ
വരും.. ചവിട്ടിയത്‌ മാത്രം ആയിരിക്കില്ല വേറെന്തെങ്കിലും ചെയ്തു എന്നുകൂടെ ഞാൻ പറയും കേട്ടോടാ
പോങ്ങാ ” അവള്‍ ഒച്ചയിട്ട്‌ കൊണ്ട്‌ വീണ്ടും ചവിട്ടി പൊളിച്ചു നടന്നു പോയി… എനിക്ക്‌
ദേഷ്യത്തേക്കാളേറെ.. ചിരിയാണ്‌ വന്നത്‌. നേരത്തെ എന്ത്‌ പാവം ആയിരുന്നു… കരഞ്ഞപ്പോള്‍ എന്തോ
നെഞ്ചിലൊരു നീറ്റല്‍ ഉണ്ടായിരുന്നു..ഇപ്പൊങരു ചവിട്ട്‌ കൊടുക്കാന്‍ തോന്നുന്നു..പോട്ടെ എന്ന്‌ വെച്ചു.
അവളുടെ കഴിപ്പിച്ച പത്രവും ഗ്ലാസും അതുപോലെ തന്നെ വെച്ചു പോയിട്ടുണ്ട്‌. പണിതരാൻ.. ഞാൻ
കഴുകി വെക്കുമല്ലോ.. എല്ലാം കഴുകി വെച്ചു… തിരിച്ചു നടക്കുമ്പോള്‍ ലിവിങ്‌ റൂമില്‍ അവളിരിക്കുന്നുണ്ട്‌

മൊബൈലില്‍ തലപൂഴ്ത്തി നിക്ക … ഞാന്‍ കലിപ്പ്‌ മൂഡില്‍ തന്നെ നടന്നു മുന്നിലൂടെ പോയി.
“ശ്വാസം വിടടോ ” അവളുടെ കമന്റ്‌

“നിന്റെ അച്ഛനോട്‌ പറയടി “എന്ന്‌ വിളിച്ചു പറയണം എന്നുണ്ടായിരുന്നു. അമ്മയുടെ അച്ഛന്‌ കൂടെ
ആണല്ലോ എന്നോര്‍ത്തപ്പോ മനസ്സിലൊതുക്കി… ഞാനെന്റെ റൂമിലേക്ക്‌ പോന്നു.അവിടിരുന്നാൽ പിശാച്‌
തലയില്‍ കേറും ഞാന്‍ എന്തേലും ചെയ്തും പോവും.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *