“ഡാ ചെക്കാ.. നീയെന്തിനാ എന്നെയിപ്പോ ചെറിയമ്മേന്ന് വിളിക്കണ?” മുന്നിൽ നിന്ന് അവൾ വിളിച്ചു
ചോദിച്ചു.
ഏതര്‍ത്ഥത്തിലാ ആ ചോദ്യം? ആഹ്ഹ നല്ലത് വിളിക്കാനും പറ്റില്ലേ…
“എന്താ അങ്ങനെ വിളിക്കേണ്ടേ ” ഞാൻ സ്പീഡിത്തിരി കൂട്ടി അവളുടെ എടുത്തേക്ക് നടന്നു.
“വിളിക്കുന്നത് പ്രശനല്ല, അത് കേള്‍ക്കുമ്പോ നീയെന്നെ കളിയാക്കുന്ന പോലെ തോന്നാ…” പാടം
കഴിഞ്ഞു മുന്നിലെ ചെറിയ റോട്ടിലേക്ക് കേറി തിരഞ്ഞുനിന്നവളെന്നെ നോക്കി പറഞ്ഞു. ആ
മുഖത്തിത്തിരി സങ്കടമുള്ള പോലെ തോന്നി.എന്തിനാണാവോ?ചോദിക്കാൻ തോന്നീല്ല.
റോട്ടിലെത്തിയതോടെ ഞങ്ങള്‍ ഒരുമിച്ചു നടന്നു..അടുത്തുളള ചെറിയമ്മയുടെ ആ നീണ്ട കൈകൾ
കോര്‍ത്തു നടക്കാന്‍ തോന്നി. ഒന്നിച്ചു നടക്കുമ്പോള്‍ ഞങളുടെ കൈകള്‍ തമ്മിൽ തട്ടി… ആ മുഖത്തു
ഒരു ചിരി വിരിഞ്ഞോ?
എന്നിട്ടും ചെറിയമ്മ കൈ പിടിച്ചു നടന്നില്ല. ഞാനെന്റെ കൈ കൊണ്ടോയി അവളുടെ കൈയ്യില്‍
പിന്നേം തട്ടിച്ചു. മനപ്പൂര്‍വമല്ല എന്നറിയാന്‍ ഞാനവളുടെ മുഖത്തേക്കേ നോക്കാതെ നിന്നു.. എവിടെ
സാധനം പിടിക്കുന്നു.എന്നെ മൈന്‍ഡ് പോലും ചെയ്യുന്നില്ല. കൈപിടിച്ച് നടക്കുന്നത് ഞാന്‍ സ്വപനം
കണ്ടതല്ലേ? നല്ല കൊതിയുണ്ട്. ഞാൻ മാത്രം വിചാരിച്ചാൽ മതിയോ.. എന്നേക്കാള്‍ മൂത്തതല്ലേ?
ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യണ്ടേ?.ഇനി ഇവൾക്ക് എന്നോട് ഒന്നും ഇല്ലെഃ ഇതൊക്കെ ഒരു
ചെറിയമ്മയുടെ സ്നേഹം മാത്രമാണോ.ആലോചിച്ചു നിന്നപ്പോള്‍ എന്റെ നടത്തതിന്റെ സ്പീഡിത്തിരി
കുറഞ്ഞു. ചെറിയമ്മ മുന്നിലെത്തി…
ഡാ..”” മുന്നിൽ നിന്ന് കലിതുള്ളി വിളിച്ചപ്പോ ഞാൻ ഞെട്ടി.
“എന്താലോചിച്ചു നിക്ക.. സമയം പോണത് കണ്ടില്ലേ? നിന്നെക്കൂടെ കൂട്ടാന്‍ തോന്നിയന്നെ പറഞ്ഞാൽ
മതിയല്ലോ?” തലക്ക് കൈ കൊടുത്ത് ചൂടായ ചെറിയമ്മ, പെട്ടന്നാണ് എന്റെ അടുത്തേക്ക് വന്നത്.
ഞാനാ ചിന്തയിൽ മുഴുകി നിന്നത് കാരണം എന്താ പറഞ്ഞത് എന്നറിയാതെ ഇളിച്ചു.
“ഒന്ന് വാടാ പൊട്ടാ..” അവൾ എന്റെ കൈ കവര്‍ന്നു പിടിച്ചു… സ്വപ്നം നടന്നു പക്ഷെ കുറേ നേരായി
എന്നെ പൊട്ടാ, പൊങ്ങാ, ചെക്കാ എന്നോകെയുള്ള വിളി തുടങ്ങിയിട്ട്. ഇത്തിരി ദേഷ്യം വന്നു.ഇതിനൊരു
അതിരില്ലേ?
“പൊട്ടന്‍ നിന്റെച്ഛന്‍ ” വായിൽ വന്നു. പണ്ടാരടങ്ങാന്‍ അമ്മയുടെ അച്ഛന്‍കൂടെ അല്ലെ. ഓഹ് ഒന്നും
പറയാന്‍ പറ്റില്ലല്ലോ
“പൊട്ടന്‍ നിന്റെ കെട്ട്യോന്‍ “കിട്ടിയതെടുത്തു ആ ചെറിയ ദേഷ്യം ഞാൻ തീർത്തു…
“ഹാ കെട്ടോന്‍ എങ്കി കെട്ട്യോന്‍ നീയൊന്നു വന്നേ ” എന്ത് വിളിച്ചാലും വേണ്ടില്ല നീയൊന്നു വന്നാല്‍
മതിയെന്നുള്ള ഭാവം പെണ്ണിന്.എന്തായാലും ആ കൈ എന്റെ കയ്യിൽ കോര്‍ത്തല്ലോ
അതുമതിയായിരുന്നു എനിക്ക് ഞാൻ കൂടെ ഒപ്പരം നടന്നു.
“ചെക്കന്റെ ഓരോ പൂതിയെ!!!” കേൾക്കില്ലെന്നു വിചാരിച്ചു ചെറിയമ്മ പിറുപിറുത്താണെന്ന് തോന്നി…
വായില്‍ നിന്ന് വന്നത് ഞാൻ നല്ലപോലെ കേട്ടു.അയ്യടാ എന്റെ നീക്കമെല്ലാം മനസ്സിലാക്കിയലോ.. ശ്ശേ!!!
മോശം.
അവൾ നാക്ക് കടിച്ചു എന്റെ മുഖത്തു നോക്കിയപ്പോ അറിയാതെ വീണു പോയതാ എന്ന് നല്ലപോലെ
മനസ്സിലായി. റിയാക്ഷന്‍ അറിയാന്‍ വേണ്ടി നോക്കിയ ചെറിയമ്മയെ ഞാന്‍ ഒന്നും അറിയാത്തതു
പോലെ എന്താണെന്ന് ചോദിച്ചു ഒഴുവാക്കി വിട്ടു .. ആ മുഖത്തു ചിന്താ കുഴപ്പം വിരിഞ്ഞു.ഞാൻ
മിണ്ടാതെ നടന്നു.
സ്റ്റെപ്പുകള്‍ കേറി ഞങ്ങൾ അമ്പലത്തിൽ എത്തി ഉള്ളിലേക്ക് കേറണേൽ ഷര്‍ട്ടൊക്കെ അഴിക്കണം…
ചെറിയമ്മ വരുന്നോന്ന് ചോദിച്ചു.ആ മുഖത്തു ഞാന്‍ വരണമെന്നുമുണ്ടായിരുന്നു.പക്ഷെ അതിനുള്ളില്‍
കേറി എന്താ ചെയ്യേണ്ടേ എന്നറിയാത്ത ഞാന്‍ ഇല്ലന്ന് പറഞ്ഞൊഴിഞ്ഞു.
അമ്പത്തിന് ചുറ്റുമുള്ള കല്ല് പതിച്ച ഒരു പാതയുണ്ട് സൈഡിലെല്ലാം നല്ല മരങ്ങള്‍. കുളിരുന്ന
അന്തരീക്ഷത്തില്‍, ചന്ദനത്തിന്റെയും, ഉരുകിയ നെയ്യിന്റെയും, പനിനീറിന്റെയും സുഗന്ധം കലര്‍ന്ന
വായുവും ശ്വസിച്ചു ചുറ്റുമൊന്ന് നടക്കാം എന്ന് കരുതി.ഏകദേശം പകുതിയായപ്പോ അതാ മുന്നിൽ..
നമ്മുടെ ചെക്കന്‍ ഹരി.അമ്പലത്തിലെ പൂചാരി എന്നല്ലേ പറയാ? കീഴ്ശാന്തിയോ.. എന്തായാലും
വലിയവന്‍ ആയിട്ടില്ല അവന്റെ അച്ഛനാണ് മെയിന്‍. എന്നെ കണ്ടു അവന്‍ താടിക്ക് കൈ കൊടുത്തു
നിന്നു.
