മിഴി [ Full ] 14അടിപൊളി  

“വേഗം കഴിച്ചോ അമ്മ തന്നതാ” പാത്രം നീട്ടി അവളെങ്ങനെയാ എന്നോട്‌ പറഞ്ഞത്‌.അന്നേ ഞങ്ങൾ
അടുപ്പം കുറഞ്ഞിരുന്നു. വല്ല മൈന്‍ഡ്‌ ഇല്ലാതെ ഞാന്‍ എന്റെ കാര്യം മാത്രം നോക്കി നടക്കയ
സമയം.രാവിലത്തെ ദേഷ്യം തണുത്തില്ലാത്തത്‌ കൊണ്ട്‌ ഞാൻ പാത്രം വാങ്ങിയില്ല… ചെറിയമ്മ ഒരുപാടു
നിര്‍ബന്തിച്ചപ്പോ ദേഷ്യം വന്നു.പാത്രം വാങ്ങിയ ഞാൻ സൈഡിലെ ചുമരിലേക്ക്‌ എറിഞ്ഞു..ഒച്ചകേട്ടു
ചുറ്റിനും കുട്ടികള്‍ കൂടി…എറിഞ്ഞ പാത്രം ചുമരിൽ തട്ടി തുറന്നു പകുതി ചോറും ചെറിയമ്മയുടെ
മേത്തേക്കാ തെറിച്ചത്‌ .അവൾ ആകെ വല്ലാതായി അനങ്ങാൻ കഴിയാതെ നിന്നു. ചുറ്റിനും കൂടിയിരുന്നു
കുട്ടികള്‍ ഉറക്കെ ചിരിച്ചപ്പോ നിസ്സഹായ ആയ അവൾ നിന്നു കരഞ്ഞു.എന്ത്‌ കൊണ്ടോ എനിക്ക്‌
അവിടെ നില്‍ക്കാന്‍ തോന്നിയില്ല.ഒന്നാശ്വാസിപ്പിക്കാനോ… ചിരിച്ച കുട്ടികളെ കണ്ണുരുട്ടി
പേടിപ്പിക്കാനോ.. ഞാൻ ഓടി കളഞ്ഞു… പിന്നെ ആണ്‌ അറിയുന്നേ അതവള്‍ക്ക്‌ കഴിക്കാന്‍
കൊണ്ടുവന്ന ചോറായിയുന്നു എനിക്ക്‌ തന്നെതെന്ന്‌. അവളതാണെന്ന്‌ പറഞ്ഞാല്‍ ഞാന്‍ അന്ന്‌
ഒരിക്കലും വാങ്ങില്ലായിരുന്നു.. അതായിരിക്കും അമ്മ തന്നെതാണെന്ന്‌എന്നോട്‌ പറഞ്ഞത്‌. അന്നത്തെ
സംഭവത്തിന്‌ ശേഷം ചെറിയമ്മയും ആകെ മാറി..വീട്ടിൽ ചെന്നപ്പോ ഞാൻ സോറി പറയാന്‍ പോയതും
അവള്‍ എന്നെ തിരിഞ്ഞു നോക്കാതെ നടന്നു…

” എന്നാല്‍ എനിക്ക്‌ ചേമ്പാണ്‌ നിനക്ക്‌ അതുതന്നെ വേണമെടി.. ” എന്ന്‌ പറഞ്ഞു ഞാന്‍ നിന്നും.അന്ന്‌
ഇതിന്റെ പേരില്‍ എനിക്ക്‌ അച്ഛന്റെയും അമ്മയുടെയും വക ഓരോന്ന്‌ കിട്ടി. എന്റെ വാശി കൂടി
ചെറിയമ്മയെ കൊല്ലാന്‍ തോന്നി… അങ്ങനെ വീട്ടിൽ അമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാലും
പല വഴക്കും നടന്നു.ചൂരല്‍ വെട്ടി കൊണ്ട്‌ വന്നു അമ്മ ശിക്ഷ നടപ്പിലാക്കി… ഞാൻ കുറേ വാങ്ങി…
ചെറിയമ്മക്ക്‌ വെറുതെ വാങ്ങിപ്പിച്ചു കൊടുത്തു.. പാവം എത്ര തല്ലിന്‌ ഞാൻ വഴിയുണ്ടാക്കി കൊടുത്തു
അവള്‍ക്ക്‌.

അരിനിടക്ക്‌ തെറ്റി നടക്കുന്ന സമയം. സ്കൂളിൽ നിന്ന്‌ വന്നു കൂട്ടുകാരന്റെ കൂടെ സൈക്കിൾ ചവിട്ടാന്‍
പോയി. അവനും എനിക്കും ഉണ്ടായിരുന്നു ഓരോ സൈക്കിള്‍ … ഞങ്ങൾ മത്സരം വെച്ചു..
വരമ്പിലൂടെയും ഇടവഴികളിലൂടെയും പറന്നു.അവനായിരുന്നു മൂന്നില്‍.വാശി പിടിച്ചു
ചവിട്ടുന്നതിനിടയില്‍ പെട്ടന്ന്‌ ഒരു മട്ടലില്‍ കേറി ഞാൻ മറഞ്ഞു വീണു. തെണ്ടി!! എന്നെ തിരിഞ്ഞു
നോക്കാതെ സൈക്കിളില്‍ പോയി. കാലുളുക്കി. നെറ്റിയില്‍ ചെറിയ ടാറ്റു അടിച്ച പോലെ മുറി.
അടുത്തുള്ള വീട്ടിലെ ചെറിയമ്മയുടെ കൂട്ടുകാരി സാണ്ട്‌ കേട്ടതുകൊണ്ടായിരിക്കും ഏന്തി നോക്കിയ്തു
കണ്ടു.പിന്നെ വീട്ടിലേക്ക്‌ തിരിച്ചു പോവുന്നതും.കാലൊന്ന്‌ നേരെ വെച്ചു എഴുന്നേല്‍ക്കാന്‍ നോക്കുമ്പോ
കൂട്ടുകാരിയുടെ കൂടെ ചെറിയമ്മ. കുറച്ചകലെ നിന്ന്‌ എന്നെ തന്നെ നോക്കുന്നു.വീണ ചളിപ്പ്‌ മാറ്റാന്‍
ഞാന്‍ അവിടുന്ന്‌ എഴുന്നേറ്റ്‌ ഓടാന്‍ നോക്കി.ചെറിയമ്മ അല്ലെ? വന്നു കണ്ടു എന്നെ നോക്കി
ചിരിക്കുമായിരിക്കും എന്ന്‌ തോന്നി. അല്ലേല്‍ കാലിന്‌ ഒരു ചവിട്ട്‌ കൂടെ തന്നാൽ വീണ്ടും ഞാന്‍ വേദന
കൊണ്ട്‌ കരയില്ലേ? ഇത്‌ അവള്‍ക്ക്‌ ഒരു അവസരം ആയാലോ എനിക്ക്‌ ഒന്നും തിരിച്ചു ചെയ്യാന്‍
കഴിയില്ലല്ലോ. എന്നാല്‍ എനിക്ക്‌ അനങ്ങാൻ കഴിഞ്ഞില്ല .കലനങ്ങിയില്ല കരഞ്ഞു പോയി..ചെറിയമ്മ
ഓടി വന്നു… ഞാന്‍ നിറഞ്ഞ കണ്ണ്‌ ഒന്നും തിരുമ്മിതുറന്നപ്പോ ആ മുഖം ആണ്‌ കണ്ടത്‌. വേദനയോടെ
എന്നെ നോക്കുന്ന അവളെ ,അനുവിനെ.ഒന്നും ചോദിച്ചില്ല… കുറച്ചു നേരം എന്നെ നോക്കി എന്താ
ചെയ്യാന്നറിയാതെ നിന്നു.പിന്നെ എന്നെ പിടിച്ചു എഴുന്നേല്‍പ്പിച്ചു വീട്ടിലേക്ക്‌ കൊണ്ടുപോയി. എങ്ങനെ
യൊക്കെയോ ഞാന്‍ ചെറിയമ്മയുടെ ബലത്തില്‍… ആ താങ്ങില്‍ വീട്ടിലേക്ക്‌ നടന്നു.

നന്ദി ഉണ്ടായോ എനിക്ക്‌?എവിടെ.. വീണ്ടും എന്തൊക്കെയോ തല്ല്‌ നടന്നു. ചെറിയമ്മ എനിക്കും പാര
പണിയായിരുന്നു… സ്കൂളിലെ കാര്യം അമ്മയൊടും അച്ചനൊടും പറഞ്ഞങ്ങനെയൊക്കെ.ചെറിയ
കാര്യമാണേലും അന്നെനിക്കത്‌ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *