മിഴി [ Full ] 14അടിപൊളി  

പ്രാന്ത്‌ പിടിക്കാന്‍ തുടങ്ങി.എവിടെയൊക്കെയോ പിഴച്ചോന്നൊരു സംശയം. അമ്മ തല്ലിയതിന്‌ എനിക്ക്‌
വിഷമമുണ്ട്‌.. അതിനേക്കാൾ കൂടുതൽ അനു എന്നോട്‌ ചെയ്തതിനല്ലേ ഞാനിറങ്ങിപ്പോന്നത്‌?.. അമ്മ
തലിയതും അനു കാരണം ആണെന്ന്‌ ഞാൻ കരുതി. ശെരിക്കും അതല്ലേ നടന്നത്‌?? ഒന്നും
ഓര്‍ക്കാനാണ്‌ കഴിയാത്തത്‌. തല പൊളിയുന്ന പോലെ തോന്നല്‍. എന്നെയും ചെറിയമ്മയും
തെറ്റിക്കാന്‍ അമ്മ നോക്കിയെങ്കില്‍, അന്ന്‌ മാളിൽ വെച്ചു നടന്നതും അമ്മ കാരണം ആണോ?..
ആലോചിക്കാന്‍ വയ്യ.

അന്ന്‌ വയലിൽ നിന്ന്‌ വീട്ടിലേക്ക്‌ ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍… അമ്മ സാധാരണ പോലെയല്ല
സംസാരിച്ചത്‌ എല്ലാം കണ്ടു കാണും.

“അഭി…” അജിന്‍ വിളിച്ചു. സൈഡില്‍ ബെഡിലേക്ക്‌ ചേര്‍ന്നിരുന്ന്‌ അവനൊന്നു ശങ്കിച്ചു.

“ന്താടാ? എന്താ പ്രശ്നം..” കുറച്ചു നേരമായി അവന്റെ പരുങ്ങല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. കയ്യിലെ എന്റെ
ഫോൺ തുറന്നു അവനൊരു മെസ്ററേജ്‌ കാട്ടി. ബാങ്കില്‍ നിന്നാണ്‌.പൈസ എടുത്ത
മെസ്സേജ്‌.മനസ്സിലാവാതെ ഞാനവന്റെ മുഖത്തേക്ക്‌ നോക്കി…

“ഹഐറ…..” തല ചൊറിഞ്ഞുകൊണ്ടവന്‍ നിര്‍ത്തി…

“അവളെവിടെ…??” എനിക്ക്‌ വീണ്ടും സംശയം വന്നു.ഞാനവളുടെ കൂടെയല്ലേ
ഇന്നലെപ്പോയത്‌?.എവിടെയോ എന്തൊക്കെയോ ഓര്‍മയുണ്ട്‌.

“അവള്‍ക്കെന്ത്‌ പറ്റി…”

“ഇന്നലെ മുതല്‍ മിസ്സിംഗ്‌ ആണ്‌… നിന്റെ കാര്‍ഡിന്റെ നമ്പര്‍ അവൾക്കറിയോ…?..”അറിയാതെ ചിരി
വന്നുപോയി. നമ്പര്‍ ഒക്കെ അവള്‍ക്കറിയാം. ഹീറിനെയും അവളെയും കൊണ്ട്‌ പുറത്ത്‌ പോയപ്പോ
പൈസ എടുത്തത്‌ അവളാണ്‌..ഒരുത്തി കൂടെ എന്നെ പറ്റിച്ചോ? ഒരു രാത്രികൊണ്ട്‌ കയ്യിലുള്ളത്‌
കൊണ്ടവള്‍ മുങ്ങി… കള്ളി… പെരും കളളി.അജിന്‍ ഞാന്‍ ചിരിക്കണ കണ്ട്‌ ഏതോ ഭാവത്തോടെ
നോക്കി.

“അവൾ കൊണ്ടോയിക്കോട്ടെ. എന്താന്ന്‌ വെച്ചാൽ കാട്ടട്ടെ.. ഉള്ളിലുളളയാരും കേൾക്കാതെ
ഞാനജിനോട്‌ ആഗ്യം കാട്ടി പറഞ്ഞു. അവള്‍ക്ക്‌ അതുകൊണ്ട്‌ തൃപ്തി ആവുമെങ്കിൽ ആവട്ടെപൈസ
കൊണ്ട്‌ എനിക്കിപ്പോ സമാധാനമൊന്നും കിട്ടിലലല്ലോ.പോട്ടെ എല്ലാം കിണ്ടിയും

“നീ പോവണില്ലേ…നാട്ടിലേക്ക്‌ ?” ഇന്നജിന്‍ പച്ചയാണെന്ന്‌ തോന്നി. നല്ല ഭാവങ്ങള്‍ ഒക്കെ മുഖത്തേക്ക്‌
വരുന്നുണ്ട്‌.

“ഇല്ലാ…” പോവണ്ടന്ന്‌ തന്നെയാണ്‌ മനസ്സിൽ.

“അഭി… ഞാന്‍ പോവ്വാ.!! നാട്ടിലേക്ക്‌. മടുത്തെടാ… എത്ര കാലംന്ന്‌ വെച്ചാ ഇവിടെ ഇങ്ങനെ ആര്‍ക്കും
ഉപകാരമില്ലാതെ. ” ഹാളില്‍ ഹീറിന്റെയും ഗായത്രിയുടെയും ചെറിയ ശബ്ദം മാത്രം… അച്ഛന്‌ ഫോണിൽ
ആരോടോ സംസാരിക്കുന്നു… അജിന്‍ വല്വാതെ മാറിയ പോലെ. തലതാഴ്ത്തി അവന്‌ എന്തൊക്കെയോ
ചികഞ്ഞെടുക്കുകയാണ്‌. റൂം മൊത്തം വല്ലാത്ത നിശബ്ദത.മരണ വീടിന്റെ അന്തരീക്ഷം.

ഉച്ച അടുത്തപ്പോഴേക്ക്‌ അജിനെന്റെ കുറച്ചു സാധനമൊക്കെ ബാഗിലാക്കി.അപ്പൊ
നാട്ടിലേക്കയക്കാനാണുദ്ദേശം.ഒന്നും മിണ്ടീല.അച്ഛനടുത്ത്‌ വന്നു കാര്യം പറഞ്ഞു. ഗായത്രിയുടെ ചേച്ചി
ഗൌരി. ഇവിടെ അടുത്ത്‌ ഫ്ലാറ്റില്‍, അവിടേക്ക്‌.

തലയാട്ടി സമ്മതിച്ചു.ബാഗും തൂക്കി ഗായത്രിയും, അച്ഛനുമിറങ്ങി.മുടന്തനായ എന്നെ ഹീറും, അജിനും
കൂടെ താഴെ കാര്‍ വരെയാക്കിത്തന്നു.

അജിന്‍ തലയാട്ടി, ഹീർ പഴയ ചിരി തന്നെ എന്നാലെനിക്കെന്തോ ഉള്ളിൽ പുകഞ്ഞു. ഇത്ര ദിവസം
നോക്കിയതവളല്ലേ? ആ കുട്ടിക്കളി കണ്ടു എന്റെ വരണ്ട ചിരി പതിയെ പുഞ്ചിരി വരെയായില്ലേ!. ഞാൻ
കൈ നീട്ടി അവളെ എന്നിലേക്ക്‌ അടുപ്പിച്ചു കെട്ടി പിടിച്ചു. വല്ലാത്തെന്തോരു തരം സ്‌നേഹം
എനിക്കവളോടുണ്ട്‌. പോയി വരാമെന്ന്‌ ആ ചെവിയില്‍ മെല്ലെ പറഞ്ഞപ്പോഴേക്കവള്‍ വിതുമ്പി കണ്ണ്‌
നിറച്ചു. ഇതൊന്നും കാണാന്‍ വയ്യ!! നെറ്റിയില്‍ ഒരുമ്മ കൂടെ കൊടുത്തു ഞാൻ വണ്ടിയിലേക്ക്‌
ചാടി..കണ്ണ്‌ നിറക്കുന്ന കാണുന്നതേ എനിക്കിപ്പോ പേടിയാണ്‌.. ഇത്ര ദിവസം നിന്ന സ്ഥലം വിട്ടു.
ദുര്‍ഗന്ധം മണക്കുന്ന ചേരിക്കും ഒരു കഥ പറയാനുണ്ടായിരുന്നു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *