മിഴി [ Full ] 14അടിപൊളി  

എന്റെ നില്‍പ്പ്‌ കണ്ട്‌…ഹാളില്‍ നല്ലൊരു കൂട്ടച്ചിരി മുഴങ്ങി… ഇനി ഇങ്ങനെ പഴം വിഴുങ്ങിയത്‌ പോലെ
നിന്നാല്‍ അവരെന്തു വിചാരിക്കും… എല്ലാവരും ആയിട്ട്‌ ഞാൻ നല്ല അടുപ്പം കാണിക്കുന്നത്‌ ആണ്‌..
ചെറിയമ്മയെ ആണേൽ ഈ വഴിക്ക്‌ കാണുന്നില്ലല്ലോ… അല്ലേല്‍ അവളായിരുന്നു ഇവരോട്‌ തൊള്ളായിട്ട്‌
കാറി വര്‍ത്താനം പറയല്‍… അടുത്തുള്ള ഉഷാന്റിയെ തന്നെ ഞാൻ ആദ്യം സമീപിച്ചു..

“എന്റെ ഉഷാന്റി…. എത്രനാളായി കണ്ടിട്ട്‌… ഇത്തിരി തടിച്ച ല്ലോ?” ഞാൻ ആ രണ്ടു ഷോൾഡറിലും പിടിച്ചു
കുലിക്കികൊണ്ട്‌ ആ മുഖത്തു നോക്കി ചോദിച്ചു…

“അയ്യോ!!! അവന്റെ സോപ്പിങ്‌ കണ്ടില്ലേ…” ഉഷാന്റി മറ്റുള്ളവരെ നോക്കികൊണ്ട്‌ പറഞ്ഞു…

” നിന്നെയൊന്നു കാണണേല്‍ ഞാന്‍ ഇങ്ങട്ട്‌ വരണ്ട അവസ്ഥയല്ലേ… നീയ്യൊന്നും ആ വഴിക്ക്‌ വരില്ലല്ലോ ”
എന്റെ വയറില്‍ നുള്ളി ആന്റി സത്യം പറഞ്ഞു.ഞാന്‍ ഒന്ന്‌ ചിരിച്ചു കാട്ടി.

“ഇങ്ങട്ടും വരാം ആന്റിക്ക്‌… നിങ്ങൾക്കൊക്കെയുള്ള ആകെയൊരു ആൺ തരി ഞാൻ അല്ലെ..
എന്നെയല്ലേ വന്നു കാണണ്ടേ?” ഞാൻ ആ കവിളിൽ നുള്ളിക്കൊണ്ട്‌ ചോദിച്ചപ്പോ. ബാക്കില്‍ നിന്ന്‌
എല്ലാവരും ചിരിച്ചു.ഉഷാന്റിയുടെ കവിളില്‍ നുള്ളിയപ്പോ.അമ്മയുടെ മുഖം ഒന്ന്‌ മാറി.. ആ പിരികം ഒന്ന്‌
പൊന്തിയത്‌ പോലെ..എന്താവോ എന്തോ?

“നല ആണ്‍തരി ” ഉഷാന്റിയുടെ കമന്റ്‌. ഞാന്‍ ആന്റിയും പിടിച്ചു ഹാളിന്റെ നടുക്കിലേക്ക്‌ ചെന്നു…

“നിനക്ക്‌ ഞങ്ങളെ ഒന്നും മൈൻഡ്‌ ഇല്ലല്ലേ? ” അച്ചന്റെ അടുത്തിരുന്നു… ക്രൂര ഭാവം കാട്ടി ഷാജി
അങ്കിള്‍. ക്രൂര ഭാവം ആണേലും ആള്‌ പാവം ആണ്‌..

“നിങ്ങളൊക്കെ കെളവന്മാര്‍ ആയില്ലേ… ഞാന്‍ ഈ സുന്ദരികളോട്‌ ഒന്ന്‌ സംസാരിക്കട്ടെ…” ഞാന്‍ പുച്ഛം
കാട്ടി പറഞ്ഞു എന്റെ ആശാന്റിയുടെ നേരെ തിരിഞ്ഞു… ആള്‌ പാവം ആണ്‌ എനിക്ക്‌ വലിയ
ഇഷ്ടവുമാണ്‌ കക്ഷിയെ. അതികം സംസാരം ഇല്ലാ. എന്നാ നല്ല സ്നേഹവുമാണ്‌..ആ ചിരി തന്നെയാണ്‌
ഹൈലൈറ്റ്‌ എപ്പോഴും അത്‌ ആ മുഖത്തുണ്ടാവും…

“ആശാന്റി…” ഞാന്‍ പതിയെ വിളിച്ചു അടുത്തു ചെന്നപ്പോ തന്നെ ആന്റി കൈ വിടര്‍ത്തി എന്നെ ആ
നെഞ്ചിലേക്ക്‌ ചേര്‍ത്തു.

“സുഖമണോ ആന്റിക്ക്‌ 77”

“സുഖം അഭി… എന്റെ കുട്ടിക്കോ?? പനി ഉണ്ടെന്ന്‌ ലക്ഷ്മി പറഞ്ഞല്ലോ,മാറിയോ മോനേ?” ആന്റി എന്നെ
നെറ്റിയില്‍ തൊട്ടു നോക്കി ചോദിച്ചു.ഇതാണ്‌ ആന്റിയെ എനിക്ക്‌ ഇത്ര ഇഷ്ടപ്പെടാനുള്ള കാര്യവും .
ഞാന്‍ ആ കരവലയത്തില്‍ നിന്ന്‌ വിട്ടു കൊണ്ട്‌… അമ്മയെ ഒന്ന്‌ ഇടം കണ്ണിട്ടു നോക്കി. എന്തേലും

പ്രശ്‌നം ആ മുഖത്തുണ്ടോന്ന്‌.. ഏയ്യ്‌… ഇല്ല. എനിക്ക്‌ തോന്നിയത്‌ ആവും…

“കുഴപ്പം ഇല്ലന്റ്റി..” ഞാന്‍ ഇല്ലന്ന്‌ പറഞ്ഞെങ്കിലും ആ മുഖത്തു വിശ്വാസം വന്നിട്ടില്ല.

“വിശ്വ അവളുടെ കൂടെ തന്നെ ഇവന്റെയും അങ്ങ്‌ നടത്തിക്കൂടെ.. ഇവനങ്ങനെ തോന്നിയത്‌ പോലെ
വിട്ടാല്‍ ശെരിയാവില്ലന്നാ എനിക്ക്‌ തോന്നുന്നത്‌ ” തമാശക്ക്‌ ആണെങ്കിലും..പുറകില്‍ നിന്ന്‌ ഷാജി
അങ്കിള്‍ അത്‌ പറഞ്ഞപ്പോ… എന്റെ മുഖം പെട്ടന്ന്‌ വാടി.. അത്‌ മനസ്സിലായത്‌ മുന്നിലിലുള്ള ആശാന്റി
ആ മാറ്റം കണ്ടു എന്തു പറ്റിയെന്നു എന്നോട്‌ മാത്രം മുഖം പൊക്കി ചോദിച്ചപ്പോഴാ… ഞാൻ ഒന്നുമില്ലെന്ന്‌
കാട്ടി…

അപ്പൊ ചെറിയമ്മയുടെ പെണ്ണുകാണലിന്റെ ഭാഗമായി വന്നതാണ്‌… ഈശ്വരാ കൈവിട്ടു പോവാണല്ലോ
എല്ലാം..ഇവരൊക്കെ അതറിഞ്ഞു വന്നു എന്ന പറഞ്ഞാല്‍ ഇത്‌ ഉറപ്പിച്ചോ? ചെറിയമ്മയുടെ സമ്മതം
ഇല്ലാതെ നടത്തേ?? എന്റെ ആദി ആരെയും ഞാന്‍ കാണിക്കാന്‍ നിന്നില്ല…

“എന്റെ അങ്കിളേ ഞാന്‍ ഒന്ന്‌ ജീവിച്ചു പൊയ്ക്കോട്ടേ…” ഞാന്‍ അവരുടെ മുന്നിൽ തൊഴുതു നിന്നു..

“എടാ ഇപ്പോ നല്ല അവസരം ആണ്‌..ആരേലും മനസ്സില്‍ ഉണ്ടേൽ തുറന്നു പറഞ്ഞോ.. നമുക്ക്‌ അങ്ങ്‌
നടത്തി കളയാം SI” എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാം എന്ന്‌ കരുതിയപ്പോ.. എടുത്തിട്ടപോലെ
ഉഷാന്റിയുടെ ചോദ്യം… ഞാന്‍ അമ്മയെ ആണ്‌ നോക്കിയത്‌… തേപ്പ്‌ കിട്ടിയ കാര്യം ഇതില്‍ അമ്മക്ക്‌
അല്ലെ അറിയൂ… ആ മുഖത്തു പിടിച്ചു വെച്ച ഒരു ചിരിയുണ്ട്‌… അടുത്ത്‌ നിന്ന്‌ ഒരു അടക്കിയ ചിരി
കേട്ടപ്പോ ഇതാരാണ്‌ എന്ന രീതിയിൽ ഞാന്‍ തിരിഞ്ഞു നോക്കി.. വേറെ ആര്‌ അച്ഛന്‌.. സമാധാനം
അപ്പൊ തന്തക്കും അറിയാം കാര്യം…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *