വിരലുകൊണ്ട് EMYMIAIG തട്ടുന്ന പോലെ ഒന്ന് തട്ടി. ഇതൊന്നും തെളിയുന്നില്ലല്ലോ. ഒറ്റ വരക്കലിന്
മുറിയണം.. രണ്ടൊന്നും ആലോചിക്കാൻ വയ്യ.എങ്ങനെയൊക്കെയോ അവിടെ തന്നെ മുറിക്കാമെന്ന്
ഉറപ്പിച്ചു. ബ്ലേഡ് കൊണ്ട് കയ്യില്‍ തട്ടിച്ചു വെച്ചു.കണ്ണടച്ചു ഒറ്റവലി.മനസ്സില്‍ അതായിരുന്നു. എവിടെ
വിറച്ചിട്ടുവയ്യ. ഇത് നടക്കുമെന്ന് തോന്നുന്നില്ല. ഒന്ന് കൂടെ നോക്കി… കണ്ണാടിയില്‍ മുഖമൊന്ന് നോക്കി
ശ്വാസം നിറയെ എടുത്തു.. ബ്ലേഡ് മെല്ലെ കൈയ്യില്‍ തൊട്ടു.
കോപ്പ്!!.. മുറിക്കാന്‍ തോന്നുന്നില്ല… പേടി.. എങ്ങനെയാണോ ഈ ആളുകളൊക്കെ ആത്മഹത്യ
ചെയ്യുന്നത്. ന്നേ കൊണ്ട് കൂട്ടിയാല്‍ കൂടുമെന്ന് തോന്നണില്ല.
ഇത് നടന്നില്ലെങ്കിൽ ചെറിയമ്മ.അവൾ സന്തോഷത്തോടെ പോവും. വേറെ ഒരുത്തന്റെ കൂടെ.മനസ്സില്‍
അവളോടുള്ള കലിപ്പിടാന്‍ നോക്കി.അന്ന് മാളിൽ വെച്ചു കണ്ടത് മനസ്സില്‍ കണ്ടു.ദേഷ്യം വന്നു..
ബ്ലേഡില്‍ വല്വാതെ കൈ മുറുകി…
“ബ്യാവൂ…” പതുങ്ങി ഒരു വിളി… ഏഹ്!!! ഹാ…സൈഡിലേക്ക് തിരിഞ്ഞു നോക്കലും..തെണ്ടി പൂച്ച ചാടി
വന്നു എന്റെ കയ്യില്‍ കേറി. പണ്ടാരമടങ്ങാന്‍ എടുത്തൊരേറു കൊടുത്തു ബെഡിലേക്ക്,ബാത്റൂമില്‍
നിന്നും. എവിടുന്ന് കേറി വന്നു നാശ്നം!.ഇത്ര കാലം മനുഷ്യരുടെ ശല്യമായിരുന്നു ഇപ്പൊ ഇതാ മൃഗങ്ങളും.
ഓഹ് സമയം ഒക്കെ കൃത്യമാണ്… ഇവനോട് ഇത്തിരി
പെട്ടന്ന് കയ്യിൽ നല്ല തണുപ്പ്.മെല്ലെ അത് ഷോൾഡറിലേക്ക് കേറുന്നുണ്ട്. താഴോട്ട് നോക്കിയപ്പോ തല
കറങ്ങുന്ന പോലെ തോന്നി. കൈപ്പതിയിലേക്ക് എന്തോ ഒലിക്കുന്നുണ്ട്..ചോര!!അയ്യോ കൈ മുറിഞ്ഞ്
ചോര വാഷ്ബേസിലേക്ക് തെറിച്ചു.കണ്ണ് മെല്ലെ തളരുന്നപോലെ തോന്നി.ചെവിയില്‍ ദൂരെ നിന്നും
വന്നൊരു മൂളല്‍. സംഭവം ഏറ്റു… പക്ഷെ ഹരിയെവിടെ.എന്റെ ദൈവമേ ചോരയിതാ ഡാം പൊട്ടിയ
പോലെ
പോവുന്ന. ഇനി ഞാന്‍ തന്നെ ഹോസ്പിറ്റലിലേക്ക് ഓടേണ്ടി വരുവോ?.മെല്ലെ ചാരി ഞാൻ
നിലത്തേക്കിരുന്നു.കൈ പൊത്തി ഞാന്‍ പിടിച്ചു നോക്കി സംഭവം ഒന്നും ശെരിയാവുന്നില്ല.ഇത്തിരി
നേരം അങ്ങനെ നിന്നു.ശരീരം മെല്ലെ തളര്‍ന്നു. കണ്ണടച്ചു ഞാന്‍ അവിടെ കിടന്നു.. ചത്തോ!!
ഏതോ വലിയ ഗുഹക്കുള്ളിലൂടെ ഞാനിങ്ങനെ പറക്കാണ്.നല്ല തണുപ്പ്. അറ്റത്തൊരു
വെളിച്ചമുണ്ട്.അവിടെ എത്തുന്നില്ലല്ലോ.!!
ചെവിയിലെ മൂളലൊക്കെ നിന്നു.ംഗുഹയില്‍ നിന്നാരോ ചവിട്ടി പുറത്താക്കിയപോലെ തോന്നി.ആരോ
തൊട്ടു നോക്കുന്നുണ്ട്. തലയിൽ, മുടിയിൽ, മൂക്കിൽ.. ന്ത് കളിക്കാണ്. കണ്ണ് വേണേൽ തുറക്കാം എന്ന
സ്ഥിതി വെന്നെന്നു തോന്നി.പതിയെ ഞാന്‍ തുറന്നു..
ഓഹ്…ഗ്ലൂക്കോസ് വെക്കുന്ന സ്റ്റാന്റ് മുകളില്‍.രക്ഷപെട്ടു.ഹോസ്പിറ്റലിലാണ്,ഹോസ്പിറ്റലിലാണ്…
ചത്തില്ല.അടുത്താരോ ഉണ്ടല്ലോ?.. കണ്ണ് വല്യ രീതിയില്‍ തുറക്കാതെ തലമെല്ലെ ഞാനിടത്തോട്ട് തിരിച്ചു
നോക്കി.
അതായിരിക്കുന്നു എന്റെ തള്ള..ലക്ഷ്മി വിശ്വനാഥ്. കണ്ണ് വേഗം പൂട്ടി.
“തുറക്കെടാ കണ്ണ്…” അമ്മ ഒച്ചയിട്ടു.ഗ്ശേ ഇതൊക്കെ കണ്ടോ?..ഞാന്‍ ഇളിച്ചുകൊണ്ട് മെല്ലെ കണ്ണ്
തുറന്നു നോക്കി. എന്റമ്മേ മുഖം ഒരു കൊട്ടയുണ്ട്.
“ഒന്ന് അങ്ങ് തന്നാലുണ്ടല്ലോ.. തമാശയാണെന്നാണോ നിന്റെ വിചാരം…” തുടങ്ങി. കൈവീശി ആംഗ്യം
കാട്ടി ഒരു നാടകം.എന്ത് ചെയ്താലും കുറ്റം എന്റെ തലയിൽ.
ഇന്നലെ മുതല്‍ മൈന്‍ഡ് ചെയ്യാത്ത സാധനമാണ് ഇവിടെ വന്നു സ്നേഹം കാട്ടുന്നത്.
“എങ്ങട്ട് പോവാന്‍… ഞാന്‍ ഡോക്ടറാണ് നീയെന്റെ പേഷ്യന്റ്റും.പിന്നേ… നീ പറയിണ കേട്ട് അങ്ങ്
പോവാന്‍ നിക്കല്ലേ??..”തള്ളക്ക് ചെറിയമ്മയുടെ സ്വഭാവം വന്നു. വല്ല്യ കുരിശായല്ലോ??.
“എന്നാലെന്റെ ഡോക്ടറെ… എന്തേലും കുത്തി വെച്ചെന്നെയൊന്ന് കൊന്ന് തരോ…?”
“ന്തിനാ…?” ആ ചിരിയോടെയുള്ള ചോദ്യം…
“വീട്ടുകാര്‍ക്കൊന്നും ന്നെ വേണ്ടന്നെ…”.ഞാൻ അങ്ങ് പറഞ്ഞു.അമ്മയുടെ മുഖം മാറി. ആ കണ്ണ്
നിറഞ്ഞു. എന്നാലും നോക്കി ഒരു ചിരിയുണ്ട് ചുണ്ടിൽ . ചങ്ക് കലങ്ങി.. പാവം തോന്നി.
