മിഴി [ Full ] 14അടിപൊളി  

“ഗായത്രി… നിനക്കൊന്നും ഒന്നും അറില്ല…”

“എനിക്കെല്യാമറിയാം.. നീ പോയ മുതൽ ഞാനവിടെ ണ്ടായിരുന്നു.. ലക്ഷ്മിയമ്മയാ ന്നോട്‌ അങ്ങട്ട്‌
വരാമ്പറഞ്ഞത്‌.. ഞാന്‍ കാണുന്നതല്ലേ അഭി… എത്ര വിഷമം ആയിീന്നു അറിയോ? ആ റൂമിൽ നിന്ന്‌ ഒന്ന്‌
ഇറങ്ങിട്ട്‌ കുറേ കാലായി അനുവേച്ചി..” ഗായത്രി കരയാണെന്ന്‌ തോന്നിപ്പോയി. മുഖം തിരിച്ചു
നോക്കുമ്പോ, അങ്ങനെയല്ല. ആ വാക്കിൽ വല്ലാത്ത വേദനയുണ്ട്‌.

“എന്നോടെല്ലാമ്പറഞ്ഞു, ഒരുപാട്‌ കരഞ്ഞു. നീയെന്തിനാ അഭി. അത്രേങ്കാലം കഴിഞ്ഞല്ലേ??. നിങ്ങളെത്ര
സന്തോഷത്തോടെ നിന്നതാ…” അവൾ വീണ്ടും ചോദ്യം നിരത്താനുള്ള ഉദ്ദേശമാണ്‌.

“എന്നോടിത്ര ഇഷ്ടാണ്ടായിട്ടാണോ ഒരുത്തന്റെ കൂടെ. വേറൊരു രീതിയില്‍ ഞാങ്കണ്ടത്‌….?? “വിങ്ങല്‍
നെഞ്ചിലുണ്ടായിരുന്നു. എന്നാലും ഒരാളോടെങ്കിലും പറയാലോ.മനസ്സൊന്ന്‌ തണുത്താലോ?. എന്നാ
ഗായത്രിയുടെ മുഖത്തു അത്ഭുതം.

“ഒരുത്തനോ??…” അവൾ സംശയത്തോടെ വീണ്ടും മുഖത്തേക്ക്‌ നോക്കി…

“ഹും.അപ്പുവോ മറ്റോ.റിലേഷനിലായിരുന്നു പോലും.നിര്‍ബന്തിച്ചപ്പോ ചെയ്തു പോയി.നിരത്താൻ eqn
കാരണമൊന്നും കിട്ടി കാണില്ല!!!” അരിശം വന്നു. തല മാറ്റി വരണ്ട തൊണ്ട ഒന്ന്‌ നനച്ചു.ഹാളിൽ ഫോൺ
പതിയെ ഒച്ചയുണ്ടാക്കുന്നുണ്ട്‌. നോട്ടിഫിക്കേഷന്റെ ശബ്ദം.

“അഭി അത്‌. അപ്പു നീ വിചാരിക്കുമ്പോലെ ആണല്ല! ” ഗായത്രി എന്റെ മുഖം പിടിച്ചു അവളുടെ
മുഖത്തേക്കാക്കി കൊണ്ട്‌ പറഞ്ഞു.ഇവളെന്താ ഇത്‌ പറയുന്നേ?

“പിന്നെ…??”

“അപ്പു എന്നത്‌ അപര്‍ണയാണ്‌…” ചിരി വന്നുചിരിക്കേം ചെയ്തു..അവൾ ഇവളെയും

പറ്റിച്ചിരുന്നു.പെണ്ണാണ്‌ പോലും.ഓരോന്ന്‌ മാറ്റുന്നത്‌ കണ്ടില്ലേ?

ഗായത്രിക്ക്‌ ചിരിക്കുന്നത്‌ ഇഷ്ടപ്പെട്ടില്ല.

“ന്താടാ പൊട്ടന്മാരെ പോലെ കിണിക്കണേ?*

“എടി അവള്‍ പറയുന്നതൊക്കെ വിശ്വസിക്കാമ്പോണോ? ഞാന്‍ കണ്ടതല്ലേ? അത്‌ മാറ്റാൻ
പറ്റോ?.പെണ്ണാണ്‌ പോലും.താടിയും മീശയും വെച്ച പെണ്ണ്‌ വല്ലതുമാണോ??” വീണ്ടും ചിരിച്ചു.അവളെന്നാ
വിട്ട്‌ തന്നില്ല.

“നീയെന്താ കണ്ടേ…??”

“നമ്മൾക്കീ വിഷയം സംസാരിക്കണോ??”

“വേണം…” അവൾ ഉറച്ചു പറഞ്ഞു. എന്തിനൊളിക്ക അങ്ങ്‌ പറയാം.

“ശെരി… അന്ന്‌ തിരക്കിലാണെന്നൊക്കെയാ അവളു പറഞ്ഞത്‌. എന്നാലും ഹോസ്പിറ്റലില്‍
പോയപ്പോകണ്ടു. ചിരിച്ചു അവന്റെ ഒപ്പരം. നട്ട്‌ കാറില്‍ കേറി പോയി.. ഏന്തോ തോന്നലിൽ അന്ന്‌
ബര്‍ത്ഡേയ്ക്ക്‌ മാളിൽ പോയത്‌. ഇറങ്ങുമ്പോ അവര്‍ താഴേക്ക്‌ പോവുന്നുണ്ട്‌. പിന്നെ
പറക്കിങ്ങിലെത്തിയപ്പോ. ഒരു മൂലയലിൽ, അവളും,അവനും.”ഞാന്‍ നിർത്തി.
“ഇതൊക്കെയെനിക്കുമറിയാം എന്നാലും നീ കണ്ടോ?.. അവരാണെന്ന്‌?.” ഗായത്രി കുത്തി ചോദിക്കാൻ
തുടങ്ങി. ഞാന്‍ തെറ്റ്‌ ചെയ്തപോലെ ഉണ്ടല്ലോ ഇപ്പൊ.

“എന്തിന്‌ കാണണം. അവളുടെയൊച്ച കേട്ടാലെനിക്കറിയാം. പിന്നെ അപ്പുന്ന്‌ വിളിക്കുന്നുമുണ്ട്‌.വേറെന്ത്‌
വേണം? “ഇഷ്ടമില്ലാതെ ഞാൻ പറഞ്ഞു തീര്‍ത്തു.

*ഗായത്രി….” ഇത്തിരി ദേഷ്യം വന്നു വിളിച്ചു..

“അഭി…ഈ അപ്പുന്ന്‌ പറയുന്നത്‌ അവനല്ല!. നീ അവനാണെന്ന്‌ കണ്ടിട്ടൊന്നുല്ലല്ലോ.ആകെക്കണ്ടത്‌ ആ
പാര്‍ക്കിങ്ങില്‍ വെച്ചല്ലേ2..അപ്പൊ അവര്‍, രണ്ടു പേര്‌ മാത്രേ ഉണ്ടായിരുന്നുള്ളോ??” ഞാൻ വീണ്ടും
ആലോചിച്ചു.അപ്പൊ അവര്‍ തന്നെ ആയിരുന്നല്ലോ?

“ഫപ്മ്മ്‌..” ഞാന്‍ മൂളി കൊടുത്തു.

“അവരെങ്ങനെയാ പോയ്യെ ?”

“കാറില്‍…”
“കാറാരാ ഓട്ടിയത്‌…?” അവളുടെ ചോദ്യത്തില്‍ ഞാന്‍ ശെരിക്ക്‌ ഉത്തരമില്ലാതെയായി.കാര്‍ അവരുടെ
എടുത്തേക്ക്‌ വന്നതല്ലേ?

“അറിയില്ല…” ഞാന്‍ പറഞ്ഞു…

“എടാ… അവിടെ ഒരാളുങ്കൂടെയുണ്ട്‌.. നീയ്യപ്പോ കണ്ടത്‌ അപ്പൂന്റെ ഹസ്ബന്റിനെയാണ്‌. അപ്പു
കാറെടുത്തു വന്നു. അപ്പോഴാ അവനതില്‍ കേറിയത്‌.അല്ലാതെ കാറൊറ്റക്ക്‌ വന്നു നിക്കൊന്നുമില്ലല്ലോ?
DM] ചേച്ചിക്കും അവനും ന്തേലും ബന്ധണ്ടേല്‍, കാര്‍ ഓടിച്ചതിനി ഡ്രൈവറാണേത്തന്നെ അവന്‌
മുമ്പീക്കേറോ??.. ചേച്ചിയുടെ കൂടെയല്ലേ ഇരിക്കൂ?.. അന്ന്‌ ചേച്ചി പിന്നിലും അവന്‌ മുമ്പിലുമല്ലേ
കേറിയത്‌???”

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *