മിഴി [ Full ] 14അടിപൊളി  

.. ആരഭി… കലിപ്പോടെയുളള ഗായത്രിയുടെ വിളി. കൂടെ ഫോൺ അവളെടുത്തെന്റെ കയ്യിൽ
പിടിപ്പിച്ചു.നാശം പിടിക്കാന്‍.

“ഗായത്രി….. ” ഫോണില്‍ ചെറിയമ്മയുടെ ശബ്ദം മെല്ലെ പൊന്തി.

“അനുവേച്ചി…. അഭിയിവിടെണ്ട്‌ സംസാരിച്ചോട്ടോ..” അവളെന്റെ കയ്യിലെ ഫോണിലേക്കടുത്തുകൊണ്ട്‌
പറഞ്ഞു.

“ചെവീല്‌ വെക്കടാ… സംസാരിക്കന്നിട്ട്‌…”ഒച്ചെയെടുക്കാതെ ഗായത്രി കണ്ണൂരുട്ടിക്കൊണ്ട്‌ പറഞ്ഞു.
എന്തേലുമാവട്ടെ. ഞാന്‍ ഫോൺ ചെവിയിലേക്ക്‌ അടുപ്പിച്ചു.ബഡില്‍ നിന്നിറങ്ങി,.സൈഡിലെ
ചെയറില്‍ ചെന്നിരുന്നു..അപ്പുറത്‌ നിന്ന്‌ ആരുടെയൊക്കെയോ ശബ്ദം കേൾക്കാം.ചെറിയമ്മ ഒന്നും
മിണ്ടുന്നില്ല.

ഹലോ…” ആ ശബ്ദം മൂടിയ അന്തരീക്ഷത്തിൽ മുഴങ്ങുന്നപോലെ.ഫോൺ എടുത്തെറിഞ്ഞാലോന്ന്‌
തോന്നി. കൊല്ലുന്ന പോലെ ആ സ്വരം.വയ്യാതെയാവുന്ന പോലെ.ഇപ്പോ ആ കലപില ശബ്ദമെല്ലാം
നിന്നു.അപ്പുറത്തുനിന്ന്‌ ചെറിയമ്മ ശ്വാസമെടുക്കുന്നയൊച്ച.

“ഹലോ അഭിയല്ലേ… സംസാരിക്കാമോ??… ” നീണ്ട ഒരു ശ്വാസം എടുത്തു ചെറിയമ്മ ചോദിച്ചു.വാക്കിൽ
വല്ല സന്തോഷമുണ്ടെന്ന്‌ തോന്നുന്നു. കരഞ്ഞു,ഇല്ലാതെയായ ചെറിയമ്മയെയാണ്‌ ഞാൻ മനസ്സിൽ
കരുതിയത്‌.

“aid…” ഞാൻ അവള്‍ക്ക്‌ ഒന്ന്‌ മൂളി കൊടുത്തു.ഗായത്രി ഞാൻ സംസാരിക്കുന്നുണ്ടെന്ന്‌ തോന്നിയത്‌
കൊണ്ടാവണം പുറത്തേക്കിറങ്ങി പോയി.

“ഓഹ്‌ അവിടെ ഉണ്ടോ??അതേ ബോധം ഉണ്ടല്ലോ ല്ലോ?പറയുന്നത്‌ കുറച്ചു സീരിയസ്‌ കാര്യം
ആണേ..എന്തൊക്കെയോ വലിച്ചും കുടിച്ചും കേറ്റുന്നുണ്ടെന്ന്‌ ആരോ പറഞ്ഞു കേട്ടു… അതോണ്ട്‌

ചോദിച്ചതാ….!” വല്ലാത്ത പുച്ഛത്തിലുള്ള സംസാരം.ചെറിയമ്മ തന്നെയാണോന്ന്‌ പെട്ടന്ന്‌ സംശയം
തോന്നി പോയി.അങ്ങ്‌ ഇഷ്ടപ്പെടുന്നില്ല.
“ബോധമെല്ുാമുണ്ട്‌. വേഗം പറഞ്ഞാല്‍ നല്ലത്‌… ഇത്തിരി തിരക്കുണ്ട്‌ ” പറയുമ്പോ ഉള്ളില്‍

വേദനയ്യണ്ടായിരുന്നു.. നിര്‍ത്താതെ അവളോട്‌ വിഷമങ്ങളെല്ലാം പറഞ്ഞു.. സംസാരിക്കണമെന്നുണ്ട്‌.
നേരെത്തെ തീരുമാനം.അതെന്നെ അനുവദിക്കുന്നില്ല..

“അയ്യോ സോറി! തിരക്കുണ്ടല്ലേ? എന്നാല്‍ വേഗം പറഞ്ഞേക്കാം.. ഞായറാഴ്ച എന്റെ നിശ്ചയാണ്‌.
അറിഞ്ഞിണ്ടാവല്ലോ? ഇവിടെ വെച്ചു തന്നെയാട്ടോ .കുറച്ചാളുകള്‍ മാത്രമുള്ള ചടങ്ങാണ്‌. നിനക്ക്‌
തിരക്കാണെന്ന്‌ അറിയാം, വരാൻ പറ്റില്ലെന്നും.എന്നാലും നിന്നോട്‌ ഒന്ന്‌ പറയണമല്ലോ.അതല്ലേ
അതിന്റെ മര്യാദ. അങ്ങനെ അവസാനം എനിക്കൊരാളെ കിട്ടിട്ടോ … ” അപ്പുറത്ത്‌ നിന്ന്‌ നീട്ടിയ ഒരു
കുണുങ്ങല്‍..അവൾ എന്നെ വേദനിപ്പിക്കാന്‍ പറയുന്നതാണോ??. ദുഃഖത്തിന്റെ ഒരംശം പോലും ആ
വാക്കില്‍ കണ്ടില്ല.

“ഹലോ അവിടെയില്ലേ?…അല്ലേല്‍ ഞെട്ടി പോയോ കേട്ടിട്ട്‌ ” ആ പറച്ചിലിന്റെ അര്‍ത്ഥം എനിക്ക്‌
മനസ്സിലാവുന്നില്ല. എന്ത്‌ ചോദിക്കണമെന്നറിയില്ല.

“വിഷമമുണ്ടോ??… ” ആ മനസ്സ്‌ അറിയാൻ നോക്കി.

“എന്തിന്‌?? എനിക്കെന്ത്‌ സന്തോഷമാണെന്നറിയോ?…. എന്നെയിത്ര കാലം ഇവിടെയിട്ട്‌ പട്ടിയെപ്പോലെ
കളിപ്പിച്ച, നിന്നെ ഞാനോടിച്ചില്ലേ??..ഇവിടെ നിന്ന്‌.അതും നിന്റെമ്മയുടെ കയ്യീന്ന്‌ തന്നെ തല്ല്‌ വാങ്ങി
തന്നിട്ടി!.ഇത്ര കാലം വേദനിപ്പിച്ചതിനുള്ള ശിക്ഷയായി കണ്ടാമ്മതി ട്ടോ. ഞാന്‍ ആണുങ്ങളുടെ കൂടെ
നടക്കുന്നതല്ലേ??വേശ്യായേക്കാള്‍ താഴെയല്ലേ??7ആ എനിക്ക്‌ കിട്ടാമ്പോവുന്നതോ ഒരു ഡോക്ടറെ
തന്നെ.നിന്നെപ്പോലെ അല്ലല്ലോ പണിയെങ്കിലും ഉണ്ടല്ലോ.

പിന്നെയഭി…..നിന്റെ ശല്യം ഇനി ജീവിതകാലം എന്റെ മേലുണ്ടാവില്ല.അതിനും വല്ല സന്തോഷെന്താ
ഇനിക്കുളളത്‌.??2.”” അവൾ അവിടെ നിന്ന്‌ ചിരിച്ചു.നെഞ്ച്‌ കൊളുത്തി വിങ്ങി.സംസാരം തീരെ അങ്ങ്‌
പിടിക്കുന്നില്ല..

“ഞാന്‍ അനുവല്ല, നിന്റെ ചെറിയമ്മയാണ്‌!! അനുവൊക്കെ പണ്ട്‌.അതും വിളിച്ചു ഇനി വരാൻ
നിന്നാലുണ്ടല്ലോ..22.” ആ ഉറച്ച ശബ്ദം. അതിലും കൂടുതൽ ആവളുടെ ഈ പെരുമാറ്റം.പിടിവിട്ടു
പോയി.ഇത്ര താഴാന്‍ നോക്കിയിട്ടും അവള്‍ക്കൊന്ന്‌ മര്യാദക്ക്‌ സംസാരിക്കാന്‍ കഴിയണില്ലല്ലോ??
“നീയെന്തു ചെയ്യും ?.” ഞാന്‍ ഭൂമിയോളം താഴന്നിരുന്നു.എത്രയായാലും വലിയ തെറ്റൊന്നും ഞാൻ
ചെയ്തിട്ടില്ല. എന്റെ സ്ഥാനത്‌ ആരായിരുന്നാലും അതൊക്കെയേ ചെയ്തുള്ളു

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *