“എഴുന്നേക്കെടാ തെണ്ടി…” അവന് കാറി… എനിക്ക് ചിരി വന്നു എന്തായിപ്പോ ഇവിടെ
കാട്ടിയത്.അജിന്റെ കൈയും പിടിച്ചു എഴുന്നേറ്റു… കാര്‍ത്തിക് കസേരയിൽ ചാരി ഇരിക്കുന്നുണ്ട്.
നിലത്തു തടിയന്‍ വാ പൊളിച്ചു ശ്വാസം എടുക്കുന്നു… ജസ്റ്റിന്‍ തൊലി പോയ. മുട്ടിന്‍കൈ തടവി…
ഹീറിനെ തല്ലിയവന്‍ താഴെ കിട്ടിയ കുപ്പിയിലെ വെള്ളം വായിൽ കമഴ്ത്തി തുപ്പിയെന്നെ നോക്കി.ബാക്കി
രണ്ടെണ്ണം വയ്യാതെ MAGIC… ഹീറിനെ തല്ലിയവന്റെ അടുത്ത് ചെന്നു കുപ്പി വാങ്ങി തൊണ്ടയിലേക്ക്
കമിഴ്ത്തി. അവന് സഹകരിച്ചു…
വാതില്‍ക്കലേക്ക് ഓടിവന്നു കണ്ണുനിറച്ചു നോക്കുന്ന ഹീറിനെ ഞാൻ കൈകാട്ടി വിളിച്ചു. അവൾ മെല്ലെ
മെല്ലെ അകത്തേക്ക് വന്നു തലതാഴ്ത്തി നിന്നു. ഇനിയും ഇവല്‍ക്ക് പേടിയോ?? അജിന്‍ ഇനി എന്താടാ
എന്ന രീതിയില്‍ എന്നെ നോക്കി.കാര്‍ത്തിക്ക് ചെറുതായി ഒന്ന് ചിരിച്ചു… ജസ്റ്റിന്‍ മെല്ലെ കൈ
അടിച്ചു..പ്രോത്സാഹിപ്പിച്ചു.
ഞാന്‍ കൈ നീട്ടി ഹീറിനോട് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി. അവള്‍ കണ്ണില്‍ നോക്കിയതല്വാതെ
അടുത്തില്ല. ഉള്ളക്കൈയ്യില്‍ നീറ്റല്‍ കൂടി… മുഖത്തു തൊലി പൊളിഞ്ഞ വേദന. അപ്പോഴാ അവളുടെ
നോട്ടം…
“ഇങ്ങട്ട് വാടി…” ഞാന്‍ മുരണ്ടു. എന്റെ ഇടതു വശത്തുള്ള. ഹീറിനെ തല്ലിയവന്‍. എന്താണ് ചെയ്യാന്‍
പോവുന്നത് എന്ന രീതിയില്‍ നോക്കി.എന്റെ ഭാവം കണ്ട് ഹീർ പേടിച്ചു അടുത്തു വന്നു..
“കിട്ടിയത് അങ്ങ് കൊടുത്തേക്ക്… എന്തായാലും ഇവിടെ വരെ വന്നില്ലേ…?? ” ഇവളെ കൊണ്ടുവന്നതിനു
ഒരു പരിഹാരം എങ്കിലും ആവട്ടെ… അല്ലേൽ ഇപ്പൊ വരണ്ട ആവശ്യം എന്തായിരുന്നു… രണ്ടു തല്ല് കിട്ടി…
ആശ്വാസപ്പിച്ചാല്‍ പോരെ. എന്റെയാരായിവൾ.ഏതോ പെണ്ണിനുവേണ്ടി തല്ലാന്‍ വന്നു വാങ്ങി കൂട്ടി
ഞാന്‍.. എന്തോ പ്രാന്ത് ഉള്ളിൽ കേറിീട്ടുണ്ട്. എനിക്ക് തന്നെ തോന്നി.
എന്നാലും കുറേ കാലത്തിനു ശേഷം ശരീരം ഒന്ന് ഇളകി… പച്ചയിറച്ചിയില്‍ നോവ് പൊന്തി.. ഇതും ഒരു
സുഖമാണ്. തല്ലാനും വേണ്ടേ ഒരു കാരണം…
ഹീർ മുഖത്തര്‍ക്ക് നോക്കി സ്വപ്നം കണ്ടു നിന്നു.. ഒച്ചയിടാന്‍ വയ്യനിക്ക്. വെറുതെ നിന്ന് കരയാണ്
പെണ്ണ്.ഒച്ചയിട്ടാല്‍ അപ്പൊ അങ്ങു ഞെട്ടുന്നതും കാണാം.. ചെറിയ പെണ്ണല്ലെ.
അവനെ ഇനിയും തല്ലാന്‍ തോന്നുന്നുണ്ട്. നിലത്തു തല അമര്‍ത്തി പിടിച്ചവന്റെ കവിളില്‍ ,ചെവിയും
കൂട്ടി അങ്ങനെ ആഞ്ഞു കുത്തണം. വായിൽ നിന്നു നൂല് പോലെ ചോര ഒലിക്കണവരെ.. ഇന്ന് ഇനി വയ്യ
ഒരു അവസരം കിട്ടിയാല്‍ നോക്കാമായിരുന്നു. ഇനിയിപ്പോ ഹീർ തല്ലിയാലേ കാര്യമുള്ളൂ… ഇവള്‍ പഴം
വിഴുങ്ങിയ പോലെ നിൽക്കല്ലാതെ എന്ത് ചെയ്യുന്നു.
“കള്ള കരച്ചില്‍ കരയാതെ തല്ലെടി അവനെ…” വേണ്ടാന്ന് വിചാരിച്ചത് ആണ്… എന്നെകൊണ്ട്
ഒച്ചയെടുപ്പിച്ചു. ഒന്നങ്ങു കൊടുത്താല്‍ എന്താ?? രണ്ടെന്നും കിട്ടിയത് അല്ല?? .
അജിന്‍ ബാക്കില്‍ എന്തെടെ ഇതെന്ന് പറഞ്ഞു ഫോൺ ചെവിയിൽ വെച്ചു പുറത്തേക്ക് പോയി. ഹീർ
തയ്യാറായപോലെ തോന്നി..മുഖം ഒന്ന് വലിഞ്ഞു.. എന്റെ ഇടതു വശത്തു ഇരിക്കുന്ന അവന്റെ നേര്‍ക്ക്
കുനിഞ്ഞു… എനിക്ക് ചിരി വന്നു.അവന്റെ മുഖം പൊളിയല്ലോ.. അതോര്‍ത്തു.
എന്നാല്‍ അടി പൊട്ടി. ആരോ കടിച്ച കൊതുകിനെ കൊന്ന പോലെ..അടിക്കുമ്പോ സ്വന്തം കൈ
വേദനിക്കേം ചെയ്യരുത് കൊതുക്കണേല്‍ ചാവേം വേണം. അവന്റെ മുഖത്തു ആ കൈ കൊണ്ടൊന്നു
അവനോട് ചോദിക്കേണ്ട അവസ്ഥ.അത്രക്ക് മെല്ലെ ഒരടി ..
ജസ്റ്റിനും കാര്‍ത്തിക്കും..വാ പൊത്തി ചിരിച്ചു… അര്‍ജുന്‍ റൂം കുലിക്കി വാ വിട്ട് ചിരിച്ചു പുറത്തേക്ക് ഓടി.
ഞാന്‍ അവളെ കലിപ്പിച്ചു നോക്കി.. മനസ്സിലായി കാണും… ഇപ്രാവിശ്യം അവളുടെ കൈ നല്ലപോലെ
ഉയര്‍ന്നു… വീശിവെന്നു ഒറ്റ അടി.. സൈഡില്‍ ഇരിക്കുന്ന തെണ്ടി തല മാറ്റി… ഒരു നിമിഷം കൊണ്ട് എല്ലാം
നടന്നു… അടി പൊട്ടി എന്റെ മോന്തക്ക്.
