മിഴി [ Full ] 14അടിപൊളി  

“നീയെരാടിയെന്നെ നോക്കാന്‍. ഇത്രനേരം പാവല്ലേന്ന്‌ വിചാരിച്ചായിവിടെ കിടത്തിയേ. ഒരു ചവിട്ട്‌,
നേരത്തേയങ്ങു തന്നാല്‍ മതിയായിരുന്നു…” കാലൊന്ന്‌ പൊക്കി ചവിട്ടാന്‍ പോകുന്നപോലെ
കാട്ടിയപ്പോ,ബെഡിന്റെ നടുക്കിലെത്തിയ അവളൊന്നു പരുങ്ങിക്കൊണ്ട്‌ ബാക്കിലേക്ക്‌ നീങ്ങി.
മുഖമൊന്ന്‌ ചുളുക്കി, കൂര്‍പ്പിച്ച കണ്ണുവെച്ചെന്നെ നോക്കി നിന്നപ്പോ,ഞാനൊന്നു കൂടെ കാലു പൊക്കി
അവളെ ചവിട്ടാന്‍ ആഞ്ഞു.

മതിയായെന്ന്‌ തോന്നുന്നു വേഗമവൾ ബെഡില്‍ നിന്ന്‌ ചാടിയിറങ്ങി.കൈ കൊണ്ടാ മുടിയൊന്ന്‌, കെട്ടി
വെച്ചു പുറത്തേക്ക്‌ നടന്നപ്പോ. പോയല്ലോ എന്നാശ്വാസത്തിൽ, ഞാനൊന്നുകൂടെ നീണ്ടു കിടന്നു
ചുരുണ്ടു.

ടും ടും ടും ന്നൊരു ശബ്ദം .ഒപ്പരം പാഞ്ഞെന്തോ ഓടിയടുത്തു. തലയൊന്ന്‌ ചെരിച്ചപ്പോഴേക്ക്‌ ആ മുഖം
എന്റെ കവിളില്‍.നല്ലൊരു കടി.പണ്ടാരം പാടാക്കിയെന്ന്‌ തോന്നുന്നു.പല്ലാഴ്ന്നപ്പോ ഞാനറിയാതെ
കാറിയും പോയി. പിടിച്ചു ഒന്ന്‌ പൊട്ടിക്കാന്‍ കൈ നീട്ടിയെങ്കിലും, എവിടെ കിട്ടുന്നീ
സാധനത്തിനെ.പിടിതരാതെ വാതില്‍ക്കലേക്ക്‌ ഓടി കിതച്ചു കൊണ്ടവളെന്നെ തിരിഞ്ഞു
നോക്കി.കടികിട്ടിയ ഭാഗത്ത്‌ അമര്‍ത്തിയുഴിഞ്ഞു ബെഡിലിരുന്ന്‌ നോക്കുമ്പോ ഭഈരയിൽ കൈ കുത്തി
അവമ്െന്നോട്‌ ന്താ ന്താ ന്ന്‌ പിരികം പൊക്കി ചോദിക്കുന്നുണ്ട്‌. പിന്നെയാ മുഖം വിടര്‍ത്തി
ചിരിക്കുന്നുമുണ്ട്‌.

അവളുടെ അപ്പനെയും അപ്പൂപ്പമാരെയും എല്ലാം മനസ്സില്‍ വിരചരിച്ചു തെറി വെളിച്ചപ്പോഴേക്ക്‌.. സ്റ്റെപ്‌
കേറി ആരോ വരുന്നയൊച്ച. എന്നേക്കാള്‍ മുന്നേ അവൾക്കത്‌ മനസ്സിലായി. താഴെ ചിലപ്പോ എല്ലാരും
വന്നുകാണും. ചോദ്യങ്ങളും ഉത്തരങ്ങളും ഇനി കുറേ കേള്‍ക്കനുണ്ടവമല്ലോ. ചെറിയമ്മ
അപ്പോഴേക്കോടി തെണ്ടി!!.റൂമില്‍ കേറി ഇനിയവളടച്ചിരിക്കും. എല്ലാരുമെന്റെ നെഞ്ചത്‌ കേറുമല്ലോ
ദൈവമേ…

“അഭി… വിളി അമ്മയുടേതാണ്‌..ഓഹ്‌ കുഴപ്പമില്.ഉള്ളിലേക്ക്‌ കേറി വന്നപ്പോഴേക്കും, ബെഡിൽ
നിന്നെഴുന്നേറ്റു നിന്നു. പെട്ടന്ന്‌ കണ്ടത്‌ എന്റെ കവിളിലെ, ചെറിയമ്മ കടിച്ച പാട്‌. ശ്രദ്ധിച്ചു നോക്കുന്നത്‌
കണ്ടു ഒന്നും പറഞ്ഞില്ല.ഉറങ്ങിയത്‌ കൊണ്ട്‌, മുഖമൊക്കെയൊന്ന്‌ കഴുകി താഴെ വരാമ്പറഞ്ഞു..അച്ഛന്‌
വിളിക്കുന്നുണ്ടെന്നു.പേടിയോടെ ഞാന്‍ ചീത്തകേക്കോന്ന്‌ ചോദിച്ചപ്പോ… “ഏയ്‌ ഞാനില്ലെടാ കൂടെന്നു..”
പറഞ്ഞമ്മ സമാധാനിപ്പിച്ചു. ബാത്റൂമില്‍ കേറിയോന്ന്‌ ഫ്രഷായി.

റൂമില്‍ നിന്നിറങ്ങിയപ്പോ ചെറിയമ്മയുമുണ്ട്‌ അവളുടെ റൂമിൽനിന്നിറങ്ങി വരുന്നു.
“ഡാ അഭി..ഞാനുണ്ട്‌…. നിക്ക്‌…” വേഗം താഴേക്ക്‌ പോവാമെന്ന്‌ കരുതിയെങ്കിലും അവളൊന്നു
വിളിച്ചപ്പോ നിന്നു.ഏതായാലുമഅച്ഛന്റെ മുന്നിലേക്കാണ്‌. ഇവളോടുള്ള ഇഷ്ടംങ്കൊണ്ടാണ്‌, കൈ

മുറിച്ചതെന്നാണ്‌ അച്ഛന്‍ങ്കരുതിയതെങ്കില്‍ കൂടെയിവളുണ്ടാവുന്നത്‌ നല്ലതല്ലേ?.

ഞാനവിടെ നിന്നു.അവള്‍ൾ പറഞ്ഞത്‌ കേട്ടതുകൊണ്ടാണോ . മുഖത്ത്‌ വല്ലാത്തൊരു
സന്തോഷമുണ്ട്‌.അടുത്ത്‌ വന്നപ്പോഴെന്റെ കൈ പിടിക്കാന്‍ അവളൊന്നും നോക്കി. ഞാനത്‌

കാണുകയും ചെയ്തു. പിന്നേ പേടിച്ചിട്ടാണെന്ന്‌ തോന്നുന്നു. പിടിച്ചില്ല. അപ്പൊ പേടിയൊക്കെയുണ്ട്‌
അങ്ങനെ തന്നെ നിക്കട്ടെ. ഞാനുമവളും ഒരുമിച്ചു താഴെക്കിറങ്ങി. ലിവിങ്‌ റൂമില്‍ അച്ഛനിരിക്കുന്നത്‌
കണ്ടു.

ഗൌദരവമിതുവരെ ആ മുഖത്തുനിന്ന്‌ വിട്ടിട്ടില്ല. ഞങ്ങൾ വന്നത്‌ കണ്ടപ്പോഴൊന്ന്‌ നോക്കി. അത്രതന്നെ.
ഉള്ളില്‍ നിന്ന്‌ അമ്മകൂടി ഇറങ്ങി വന്നപ്പോ, അച്ഛന്റെ മുന്നിലിരിക്കണോ, വേണ്ടേന്നുള്ള
അവസ്ഥയായെനിക്ക്‌.ചെറിയമ്മയും എടക്കണ്ണിട്ട്‌ എന്നെയും, അച്ഛനെയും നോക്കുന്നുണ്ട്‌.
അമ്മക്കെന്നാല്‍ ഒരു കുലുക്കവുമില്ല..അച്ഛനെ അമ്മ ശ്രദ്ധിക്കുന്നു പോലുമില്ല…

“ഇരിക്കെദി….” ഞാനങ്ങനെ തൂറാന്‍ മുട്ടിയ കളി കളിക്കുന്നത്‌ കണ്ട്‌, അച്ഛന്റെ മുന്നിലിരുന്നുകൊണ്ടമ്മ
പറഞ്ഞു. ചെറിയമ്മ മെല്ലെയിരുന്നു.ഞാനൊന്നുകൂടെ അച്ഛനെ നോക്കി ചന്തി താഴ്ത്തി, സോഫയിൽ
തൊട്ടു, തൊട്ടില്ലാന്നുള്ള അവസ്ഥയെത്തിയപ്പോ,പുറത്തുണ്ട്‌ രണ്ടു കാര്‍ വന്നു നിർത്തുന്നു.
തീരുമാനമായി. പിന്നെ ജഗപൊകാന്ന്‌, ആശാന്റിയും,ഉഷാന്റിയും, ഗൌരിയേച്ചിയും ഇറങ്ങിയപ്പോചചന്തി
കുത്താതെ ഞാനതേപോലെ തിരിച്ചെഴുന്നേറ്റു നിന്നു. പെട്ടല്ലോ ഈശ്വരാ.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *