മിഴി [ Full ] 14അടിപൊളി  

അവള്‍ എന്നെയൊന്നു നോക്കിയെന്ന്‌ തോന്നി.കൂടെ ഞാൻ ണ്ടെന്നു അവൾക്കറിയാലോ. ചിലപ്പോ
ഞാനെന്തേലും ചെയ്താലോന്ന്‌ വീണ്ടും പേടി കാണുമോ?.ആ പതിഞ്ഞ ശ്വാസത്തിന്റെ ശബ്ദം ഇത്തിരി
കൂടിയിട്ടുണ്ട്‌. ഞാനിത്തിരി കൂടെ നീങ്ങി ആ അടുത്തിരുന്നു. നിരങ്ങി നീങ്ങുമ്പോ ബെഡ്ഷീറ്റാണേല്‍
ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കുന്നുണ്ട്‌? തെണ്ടി.

ഞാനെന്തിനാങ്ങനെ നീങ്ങി നീങ്ങി കളിക്കുന്നത്‌? ന്താന്നു വെച്ചാലങ്ങ്‌ ചെയ്താൽ പോരെ. സ്ലോ
മോഷന്‍ കളിച്‌ കളിച്‌ അവസാനമവൾ ഇവിടുന്ന്‌ ഇറങ്ങി പോവുന്നത്‌ കാണേണ്ടി വരും. ഇതൊക്കെ
ഞാന്‍ തന്നെയാണോലോചിക്കുന്നത്‌ ചെയ്യാൻ മടിയുമാണ്‌.

എന്തായാലും വേണ്ടീല നീങ്ങി ചെന്ന്‌ അനുവിനോട്‌ ചേര്‍ന്നിരുന്നു. ആ കെട്ടി വെച്ച കൈയ്യുടെ മുട്ടെന്റെ
വാരിയെല്ലുകളില്‍ ചെന്ന്‌ തട്ടി.ഞങ്ങളുടെ തുടകള്‍ തമ്മിൽ ചേര്‍ന്നൊട്ടി. നീട്ടി വെച്ച അവളുടെ കാൽ
പാതത്തിന്റെ ചെറിയ ചലനം കണ്ട്‌ ഞാനുമതേ പോലെ കാലിട്ടാട്ടി.കണ്ണ്‌ നിറച്ചുകൊണ്ട്‌ അവളുടെയാ
മണം, എന്നെ വന്നു ചുറ്റി വരിയുന്ന പോലെ. വിങ്ങലുള്ളിൽ നിറഞ്ഞു.ഞാനാ തോളിലേക്കെന്റെ തല
ചേര്‍ത്ത്‌ മുകളിലേക്ക്‌, ആ കണ്ണിലേക്ക്‌ നോക്കി.ചെറിയ പേടിയുണ്ട്‌ എന്നെ മനസ്സിലാക്കുവോ
ഇല്ലയൊന്ന്‌ അറിയില്ലല്ലോ.അന്നവളെന്റെ തോളിലും ഇതേപോലെ കിടന്നപ്പോ പേടിച്ചു കാണില്ലേ? എന്റെ
തല അമര്‍ന്നതും ചെറിയമ്മയൊന്ന്‌ വിറച്ചു. ആ ശ്വാസം പെട്ടന്ന്‌ നിര്‍ത്തിയപോലെ തോന്നി. നോക്കുന്ന
നോട്ടത്തില്‍ അവളുടെ ചുണ്ടിന്‌ ചെറിയ വിറയലു കണ്ടു.

“സോറി അനു…”

പിടിച്ചു വെക്കാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ നിന്ന്‌ വന്നതായിരുന്നത്‌.വിങ്ങിയ നെഞ്ച്‌ കരഞ്ഞു.അത്‌
പുറത്തേക്കും വന്നൂ.ഉള്ളൊഴിയുന്ന ആശ്വാസം.ആ തോളില്‍ കിടന്നു ചെറിയ
കുട്ടിയാവുന്നപോലെയും.മുന്നില്‍ ചെറിയമ്മയുടെ മുഖം എന്റെ കണ്ണുനീരില്‍ മുങ്ങി മറഞ്ഞു. കുറച്ചു
നേരമങ്ങനെരുന്നു.

അനുവൊന്നും പറഞ്ഞില്ല. അനങ്ങിയില്ല. ഉള്ള സ്്‌നേഹമെല്ലാം തല്ലി കെടുത്താന്‍
നോക്കിയതുകൊണ്ടാവും. എന്നാലുമാ മുഖം എങ്കിലും കാണണം എന്ന്‌ തോന്നി.നിറഞ്ഞ കണ്ണ്‌ തുടച്ചു
ആ മുഖത്തേക്ക്‌ നോക്കി.

നിമിഷങ്ങളില്‍ ശ്വാസം നിന്നു. കരച്ചിലിനു ഒരു ഫുൾ സ്റ്റോപ്പിട്ടു നിര്‍ത്തി ഞാനത്‌ കണ്ടു. നിറഞ്ഞയാ
കണ്ണുകള്‍, വേദനിക്കുന്ന മുഖം. നെഞ്ചിന്റെ ആഴങ്ങളില്‍ രക്ത കുഴലുകളിലൂടെ തണുത്ത വെള്ളം
പാഞ്ഞു. തണുത്തുറഞ്ഞു പോയെല്ലാം.

സഹിക്കാവയ്യാതെ, ആ നോട്ടം താങ്ങാൻ വയ്യാതെ, മങ്ങുന്ന കണ്ണു മാറ്റി ഞാനവളുടെ കഴുത്തിലേക്ക്‌
മുഖം അടുപ്പിച്ചു. മുഖത്തില്‍ അരിച്ചെത്തി അവളുടെ കൈ വന്നു.

“സോറി ചെറിയ….മ്മേ എല്ലാം എനിക്ക… ക്ത റിയില്ലായിരുന്നു. പറ്റി പോയി. ഒന്നും ചെയ്യാന്‍ ഞാൻ
വിചാരിച്ചതല്ല. അറിയാതെ പറ്റി…”

മുറിയുന്ന വാക്കുകളില്‍ ഞാന്‍ വല്വാതെ തളര്‍ന്നു. അവളോട്‌ ചേര്‍ന്നിരിക്കുമ്പോ കിട്ടുന്ന ആശ്വാസവും
ഇത്ര ദിവസം ഇല്ലാതെ ആയ ഉള്ളിന്റെ ആഴവും ഒറ്റ നിമിഷം കൊണ്ട്‌, ഒരു നോട്ടത്തിലൂടെ കിട്ടിയ
സുഖമായിരുന്നെനിക്ക്‌.എത്ര പിടിച്ചു വെച്ചാലും വിഷമം പുറത്തേക്ക്‌ ഒഴുകാതെ ഇരിക്കില്ല!

“സാരല്ലടാ….” പതിയെയുള്ള ആ ഒറ്റ വാക്ക്‌ മാത്രം. ദേഷ്യം വന്നു പോയി, അതേപോലെ കരച്ചിലും.
എങ്ങനെ ഇതവള്‍ക്ക്‌ പറയാന്‍ കഴിയുന്നു . ഇങ്ങനെ സ്്‌നേഹിക്കുന്നതെന്തിനാ? അവളെ മൂന്നിൽ
വീണ്ടും തോറ്റു! വിരലുകൾ എന്റെ കയ്യില്‍ മുറുകി.കവിളിലുള്ള ആ കൈയ്യെന്റെ തലയുടെ
പുറകിലമര്‍ത്തി എന്നെയാ ശരീരത്തിലേക്ക്‌ കൂടുതൽ ചേര്‍ത്തു.അവളൂുടെ പതിഞ്ഞ അടക്കിയ
കരച്ചിലിന്റെ നാളങ്ങൾ ആ റൂമില മെല്ലെ മുഴുകി.കുറച്ചുകൂടെ അടുത്തു കൊണ്ടവൾ എന്നെ വാരി
പുണര്‍ന്നു. കഴുത്തിലും,മുടിയിലും,പുറത്തുമാ കൈകൾ അനുസരണയില്ലാതെ തഴുകികൊണ്ടവള്‍ൾ
കരഞ്ഞു. സഹിക്കാന്‍ കഴിഞ്ഞില്ല മെല്ലെ തുടങ്ങിയ കരച്ചിൽ പതിയെ പതിയെ ഉറക്കെയാവന്‍ തുടങ്ങി.
” എനിക്ക്‌… എനി… ക്ക്‌ നീ ല്ാതെ പടറ്റില്ലഭി…. കരച്ചിലും കൂടെയാ വാക്കുകളും മുറിഞ്ഞു.
എങ്ങലടിക്കുന്നത്‌ കൂടി.മുറുകുന്ന കൈയുടെ ശക്തി കൂടി. അവൾക്കുമില്േേ വിഷമങ്ങള്‍? ഇത്ര കാലം
അത്‌ മറച്ചു വെച്ചു നടന്നതല്ലേ.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *