മിഴി [ Full ] 14അടിപൊളി  

“ന്താ അഭി നോക്കണേ..? ഇതൊക്കെല്ലേ ഇന്നലെ നടന്നതൊക്കെ ചെറിയമ്മയുടെ ഒരു നമ്പറാണുട്ടോ!!
പിന്നേ ഇന്നലെ ഞാനങ്ങനെ ഒക്കെ പറഞ്ഞത്‌ വെറുതെയാടാ .നീ വേസ്റ്റ്‌ ഒന്നുമല്ല.പട്ടിന്നൊക്കെ
വിളിച്ചത്‌ നിന്നെ ദേഷ്യം പിടിക്കാനാ.ജോലിയിലൊക്കെ എന്ത്‌ കാര്യമാണെഭി..? എനിക്ക്‌ പണിയുണ്ടല്ലോ
അത്‌ മതി.അങ്ങനെ ഒക്കെ പറഞ്ഞോണ്ട്‌ ന്തായി? നീ തന്നെ മൊടക്കി തന്നില്ലേയിത്‌.എനിക്ക്‌
നീയില്ലാതെ പറ്റില്ലയഭീ.ആ ഷെറിനൊക്കെ പൊട്ടത്തിയാട്ടോ . അവൾക്ക്‌ ബുദ്ധിയില്ലെടാ..” അവളെന്നെ
കൂടുതല്‍ തളര്‍ത്തുകയാണ്‌ ചെയ്തത്‌.ഒരു ചോദ്യം ചോദിക്കാനോ.. ദേഷ്യപ്പടാണോ എനിക്ക്‌
കഴിയണ്ടേ.കേട്ട്‌ അന്തം വിട്ടങ്ങനെ നിന്നു. എന്തൊക്കെയാ ഞാൻ കരുതിയത്‌ എന്റെ ഓരോ പ്ലാനും
കോപ്പും.. ചെയ്തു കഴിഞ്ഞപ്പോ സമ്മാനം അവൾക്ക്‌!!!

“നിനക്ക്‌ ദേഷ്യണ്ടാവൂന്ന്‌ അറിയാ..ഞാനങ്ങനെ ഒക്കെ നിന്നെ പറഞ്ഞില്ലേല്‍… നീയിങ്ങട്ട്‌ വരോ? കെട്ടി
പൊയ്ക്കോട്ടെന്ന്‌ കരുതിയാലോ..? ഇവിടെ വന്നു നീ മൊടക്കൂന്ന്‌ പറഞ്ഞപ്പോ ന്ത്‌ സന്തോഷം
ആയെന്നറിയോ. നിന്നെ പിടിച്ചു അങ്ങ്‌ തിന്നലോന്ന്‌ വരെ തോന്നി.പൊട്ടന്‍ നീയൊന്നും മിണ്ടില്ലല്ലോ?
ഉള്ളിലെന്താണെന്ന്‌ കൃത്യം അങ്ങ്‌ മനസ്സിലാവണ്ടേ നിക്ക്‌.അതാ ഞാന്‍ വീണ്ടും വീണ്ടും
ചോദിച്ചേ..സമയം മണിക്കൂറുകളെയുള്ളൂ നീയെന്ത്‌ കാണിക്കാനൊക്കെ.അപ്പോഴും നിനക്ക്‌ മാസ്‌
ഡയലോഗ്‌ ഇടണം കൊരങ്ങൻ” കൊഞ്ചി കൊഞ്ചി എന്റെ മീശയില്‍ പിടിച്ചവൾ വലിച്ചു.. “മ്മ്‌….”ഞാൻ
കണ്ണുരുട്ടി കാട്ടി.

“അവന്റെ വീട്ടില്‍ പോയി പ്രേശ്നണ്ടാക്കും നോക്കെ കരുതി എവിടെ..? കൈ മുറിച്ചിരിക്കുന്നു..”” അവൾ
മുഖം ചുളിച്ചു ചിലച്ചോണ്ട്‌ നിന്നു. വീണ്ടും ന്നെ പൊട്ടനാക്കിയപോലെ തോന്നി.പാവ കളിക്കണപോലെ
അങ്ങട്ടും ഇങ്ങട്ടും കളിപ്പിക്കാണല്ലോ ഈശ്വരാ.

“ന്നെ വീണ്ടും പൊട്ടന്‍ കളിപ്പിക്കല്ലേ എല്ലാരും കൂടെ, അന്നേ ആലോചിച്ചതാ.. ഇങ്ങട്ട്‌ വരണ്ടാന്നു, നിന്നെ
കാണണ്ടാന്നും. അവിടെ നിന്നാൽ മതിയായിരുന്നു…” ഞാൻ ദേഷ്യം കൊണ്ട്‌ പറഞ്ഞു.മുഖം ചുളിച്ചു
കള്ള ദേഷ്യം കാട്ടി അവളുടെ ഇരിപ്പ്‌.

“സോറി….” കൊഞ്ചിക്കൊണ്ടുളള ആ പറച്ചിൽ…

“നിന്റെ അച്ഛന്‌ കൊണ്ട്‌ കൊടുക്ക്‌…” വേണ്ട വേണ്ടാന്ന്‌ വിചാരിച്ചതാ പറയിപ്പിക്കും തെണ്ടി…

“ന്നോട്‌ ഇഷ്ടാണ്ടായിട്ടാണല്ലോ ഇതൊക്കെ ചെയ്തത്‌ ല്ലേ…ന്യായം കയ്യിലുണ്ടല്ലോ ല്ലേ ? ഇതൊന്നും
കയ്യിലില്ലായിരുന്നേല്‍ ഒന്നങ്ങു തന്നേനെ ഞാന്‍…” കയിൽ കേറ്റിയ സൂചി നോക്കി ടെമ്പര്‍ തെറ്റി
ഞാന്‍മ്പാറഞ്ഞു. അവള്‍ക്കെന്ത്‌ ഭാവമാറ്റം.

“അയ്യടാ…” കീഴ്ചുണ്ട്‌ വളച്ചു പ്രേത്യേക ഭാവത്തോടെയുള്ളവളുടെ പറച്ചിൽ..

“ഞാന്‍ അങ്ങ്‌ നിന്ന്‌ തരല്ലേ തല്ലാന്‍. നിന്നോട്‌ ഞാനെന്താ ചെയ്തേ..? ആ നശിച്ചവൾ അപ്പുവന്നുന്നെ
ഉമ്മ വെച്ചതോ..? ന്നെ ഭീഷണിപ്പെടുത്തിയാല്‍ ഞാനെന്ത്‌ ചെയ്യും.പിന്നേ ഈ നിശ്ചയം മൊടക്കിയതോ.
എനിക്കിഷ്ടല്ലയിതു, നീ വന്നു തന്നു മൊടക്കി തന്നു.. അതല്ലേ ഉള്ളൂ..പിന്നേ എനിക്ക്‌ നിന്നെ ഇഷ്ടാ..
അതൊരു തെറ്റല്ലല്ലോ അഭി… ” സംഭവം അത്രേ ഉള്ളൂ.. ശെരിയാണല്ലോ അത്രേ ഉള്ളൂ.. ന്നാലും അവളോട്‌
അങ്ങനെ അങ്ങ്‌ സന്ധിചേരാന്‍ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്‌.എന്തിനാണെന്ന്‌ ചോദിച്ചാല്‍
ആവ്വോ??മുകളില്‍ ഭാവങ്ങള്‍ വാരി വിതറുന്ന ആ മുഖമെന്റെ ഉത്തരത്തിനു വേണ്ടി നോക്കി നിക്കാണ്‌..
പിരികം പൊക്കിന്താന്താന്നുള്ള ചോദ്യം കുറച്ചു നേരമായി.

“ആ ന്തേലും ചെയ്‌.. നീ സ്നേഹിച്ചോ ചെറിയമ്മേ.. ന്നാ എനിക്ക്‌ ഇല്ലാതെ
നിക്കാലോ…നിന്നെയെനിക്കിഷ്ടല്ല..” ഈ നേരത്തെ അന്തരീക്ഷത്തിനു ഇതാണ്‌ ബെസ്റ്റ്‌ എന്ന്‌ തോന്നി.
ഓഹ്‌ ഡിമാന്‍ഡ്‌ എന്നവളുടെ ഭാവം വകവെക്കാതെ ഞാന്‍ ചിരിച്ചു കാട്ടി.

“ഹാ.. ബാംഗ്ലൂര്‍ന്ന്‌ ഇവിടെ വരെ എത്തിച്ചില്ലേ ഞാന്‍.. പിന്നെയാണോ വളക്കാന്‍ പണിയെന്റെ മോനൂ..”
അവള്‍ ഭീഷണി പുറത്തെടുത്തു.. (MIG അതൊന്ന്‌ കാണണ ല്ലോ..

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *