വാതില്‍ തുറന്നിറങ്ങി.
“അമ്മയും മോനും ക്കൂടെ സീക്രെട് പറഞ്ഞു കഴിഞ്ഞോ??…”പുറത്തിറങ്ങിയപ്പോ അമ്മയുടെ ഫ്രണ്ടിന്റെ
ചോദ്യം. അത് കേട്ടിട്ട് അമ്മയെന്റെ തോളിൽ തൂങ്ങി.എന്നിട്ട് ഒട്ടിച്ചേര്‍ന്നു നിന്നു.
“ഇതിന് വട്ടാണുട്ടോ.. ഞാനില്ലാത്തപ്പോ ഒന്ന് സൂക്ഷിക്കണേ… ” അമ്മയെ കാണിച്ചു ഞാൻ ചേച്ചിയോട്
പറഞ്ഞു.
“അമ്മക്ക് പറ്റിയ മോന്‍ തന്നെയാ…”
ചോദ്യം.
മൂപ്പത്തിയുടെ ആക്കല്‍ “അല്ലേ ലക്ഷ്മി.? ” അമ്മയോടും കൂടെ
“ഇവനെന്റെ മോനല്ലേ അങ്ങനെയേ ആവു…” ഇപ്പൊ ചങ്കും,ചങ്കും തോളില്‍ കയ്യിട്ട് നിൽക്കണപോലെ
ഞങ്ങള്‍ നിന്നു. ചേച്ചിക്ക് ഇതൊക്കെ പുതിയ കാഴ്ചയാണെന്ന് ആ മുഖം കണ്ടപ്പോള്‍ തോന്നി. അല്ലേൽ
അമ്മയെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാവും. വിശേഷമെല്ലാം നിരത്തിയിറങ്ങി. അച്ഛനൊരു വട്ടം
കൂടെ വിളിച്ചു. അമ്മ പിന്നേ വലിയ ആലോചനയിൽ ഒന്നും അല്ലായിരുന്നു. ചിരിച്ചും കളിച്ചും തലയിൽ
തൊണ്ടിയും, തമാശ പറഞ്ഞും ഞങ്ങള്‍ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.
റൂമിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു കിച്ചുവിനെ. ഞാനും അമ്മയും കേറി ചെന്നപ്പോ, എല്ലാരുമുണ്ട്. പിന്നേ
നൂറു ചോദ്യം എവിടെ പോയതാന്നൊക്കെ.ഗാരിയേച്ചിയുടെ മുഖം വിടര്‍ന്നിട്ടുണ്ട്. എന്നേ കണ്ട് ഒന്ന്
ചിരിച്ചു. പിന്നേ ഫോൺ ഒന്ന് വിളിക്കാന്‍ തരുവോന്ന് ചോദിച്ചപ്പോ കൊടുത്തു. ചേച്ചിയുടെ ഫോൺ
അവിടെ വെച്ചതല്ലേ. എന്നിട്ട് ഇറങ്ങിയോടിയതല്ലേ?
അച്ഛന്‍ പെട്ടന്നാണ് കേറി വന്നത്.
“ഹാ വന്നോ…” അമ്മയെയും എന്നെയും നോക്കി അച്ഛന്‍ ചോദിച്ചു. നേരത്തേ വിളിക്കുമ്പോഴൊക്കെ
മര്യാദക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ഇത്തിരി സീരിയസ് ആണോന്ന് തോന്നി.
“അനുനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?. നിങ്ങളുടെ കൂടെ ണ്ടാവൂന്ന് ഞാൻ കരുതി…” ഞാൻ ഞെട്ടി.
ചെറിയമ്മ ഇവിടെയില്ലേ? രാവിലത്തെ കാര്യം പെട്ടന്നോര്‍മ വന്നു. കെട്ടിയിട്ടതല്ലേ. വായില്‍.
ഈശ്വരാ..ഞാനൊന്ന് വിറച്ചു പോയി.എന്നാലും ആ കെട്ട് ഒന്നുവലിച്ചാല്‍ അഴിക്കാലോ? ഇറങ്ങുമ്പോ
ആ വാതിലു ഞാന്‍ പൂട്ടിയിട്ടുണ്ടോ? ഇല്ലെന്നാണ് ഓര്‍മ.
“അനു എങ്ങാട്ടോ പോവുമെന്ന് പറഞ്ഞിരുന്നു..ഞങ്ങളിറങ്ങുമ്പോ അവളവിടെ ഇല്ലായിരുന്നല്ലോ…”
ഫോൺ വിളിക്കുന്ന ഗദരിയേച്ചിയും പറഞ്ഞു. ആണെങ്കിലും ചെറിയമ്മ എന്റെ
അടുത്തല്ായിരുന്നോ?പേടി തോന്നി രാവിലെ പോന്നതല്ലേ.. ഇത്രം മഴ പെയ്തു. ഇടി വെട്ടി ഇപ്പൊ
രാത്രിയായിട്ടുണ്ട്.
ഞാനമ്മയുടെ ഫോൺ പെട്ടന്ന് വാങ്ങി, ചെറിയമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കി.. സ്വിച്ച് ഓഫ്
ആണ്. ഞനെങ്ങനെ ഇതിവരോട് പറയും. ഇങ്ങനെ നിന്നാല്‍ ശെരിയാവില്ല.പോയി
നോക്കണം.വെപ്രാളംമൊന്നും കാട്ടാതെ ഞാൻ അവരോട് പറഞ്ഞു ഇറങ്ങി. അവര്‍ക്കൊന്നും
തോന്നിയിട്ടില്ല. അവളൊറ്റക്ക് വീട്ടിൽ ഇരിക്കുന്നുണ്ടാവുമെന്ന് അമ്മ എല്ലാവരോടും പറഞ്ഞു.
താഴേക്ക് ഓടി.. എനിക്ക് പേടി കൂടിയിരുന്നു. എന്നാലും ഞാൻ ആ കാര്യം മറന്നു പോയല്ലോ..
അവൾക്കാ കെട്ട് അഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലാ വായിൽ തുണി തിരുകികൂടെ വെച്ചിലേ അങ്കിളിന്റെ
കാര്‍ തന്നെയെടുത്തു. നിശ്ചയമില്ലാത്ത വണ്ടി വിട്ടു. നല്ല മഴ വീണ്ടും തുടങ്ങി.സ്പീഡ് കൂട്ടാന്‍
പറ്റാത്തയവസ്ഥ..അവള്‍ൾക്കൊന്നു പറ്റരുതേന്നായിരുന്നു മനസ്സില്‍.കരച്ചില് വരുന്നുണ്ട്. എത്ര ക്രൂരനാണ്
ഞാന്‍.
പാവം അവളെന്ത് തെറ്റാ ചെയ്തത്?എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഒച്ചയുണ്ടാക്കാന്‍
കഴിയാതെ, ഒന്ന് കരയാൻ കഴിയാതെ, എത്ര നേരം ഇരുന്നു കാണും കെട്ടിയിട്ടതല്ലെം അതും പനി
കൂടെയായിട്ട്. തൊണ്ട പിടഞ്ഞു, നെഞ്ച് കത്തി. കഴിയുന്നത്ര സ്പീഡില്‍ ഞാന്‍ വണ്ടി
വിട്ടു.എങ്ങനെക്കൊയോ വയല് കടന്നു. നിറഞ്ഞു നിൽക്കുന്ന പാടമാണ് മുന്നിൽ. ആകാശത്തു മിന്നല്‍
നല്ലപോലെ പിടയുന്നുണ്ട്.സൈഡില്‍ വയലിൽ നിന്ന് നോക്കിയാൽ കാണുന്ന വീടിന്റെ വശം
ഇരുട്ടിലാണ്.
