മിഴി [ Full ] 14അടിപൊളി  

“അഭി…..” ആശാന്റിയുടെ വിളി. പിന്നേ ഇപ്പൊ എവിടുന്ന്‌ കേറി വന്നു സ്‌നേഹം എന്നായിരുന്നു മനസ്സിൽ.
തിരിഞ്ഞു നോക്കാതെ നടന്നു.റൂമില്‍ ചെന്നൊന്ന്‌ ഉറങ്ങി.

എഴുനേറ്റപ്പോ വൈകി.നേരം ഇരുണ്ടു തുടങ്ങിയിരുന്നു..നേരിയ ചുവപ്പുള്ള ഇരുണ്ട അന്തരീക്ഷം.

പോയി മുഖം കഴുകി.താഴെ ഒന്നും ആരെയും കണ്ടില്ല.പുറത്ത്‌ രണ്ടുമൂന്നു ആളുകളുണ്ട്‌.വരാന്തയിൽ
ഇരിക്കുന്ന ഗരിയേച്ചിയെ കണ്ടു.പാവം അതിന്‌ നേരെത്തെ വിഷമം ആയോന്ന്‌ തോന്നൽ…

“എല്പാരും അമ്പലത്തീ പോയി…” അടുത്തേക്ക്‌ എത്തിയതും ചേച്ചി പറഞ്ഞു…

“എന്തെ പോവാഞ്ഞേ? ”

“എനിക്ക്‌ പറ്റില്ല പോവാന്‍…”വയറില്‍ കൈ വെച്ചു ചേച്ചി ചിരിച്ചു.

“ആഹാ.. വേദനയുണ്ടോ…”

“ചെറുതായി…” ആ നോട്ടം എന്റെ മുഖത്തേക്ക്‌ വന്നു…

“അഭിക്ക്‌ വിഷമായോ നേരത്തെ..?” ഇത്‌ മനസ്സില്‍ ഇട്ട്‌ നടക്കണോ ഈ പെണ്ണ്‌…

“അതൊക്കെ വിട്‌ എന്റെ ചേച്ചി…”ഞാന്‍ സമാധാനിപ്പിക്കാന്‍ നോക്കി…

“നീയെന്ത്‌ പാവമാണഭി.. എല്ലാവര്‍ക്കും നിന്നെ എന്ത്‌ ഇഷ്ടമായിരുന്നെന്ന്‌ അറിയോ? ” ചേച്ചിയുടെ
സൈഡില്‍ ഞാനും ചെന്നിരുന്നു

“ഇപ്പൊ അല്ലേ..??”ഞാന്‍ സംശയത്തോടെ ആ മുഖത്തു നോക്കി…

“ഒന്ന്‌ പോടാ നിന്നെ ഇഷ്ടല്ലാത്ത ആരായുള്ളവിടെ.?”

“അത്‌ ചോദിക്കാനുണ്ടോ…? അമ്മക്ക്‌ കണ്ണെടുത്താൽ കണ്ടുകൂടാ, ചെറിയമ്മക്ക്‌ തീരെ കണ്ടുകൂടാ..
അങ്കിള്‍മാരൊന്നും ഇതുവരെ മിണ്ടിയിട്ടേയില്ല..എന്നേ ബാംഗ്ലൂര്‍ വെച്ചു കണ്ടപ്പോ ചേച്ചി എങ്ങനെ
ആയിരുന്നു..മിണ്ടിയോ ”

“നിന്നോട്‌ തര്‍ക്കിക്കാന്‍ ഞാനില്ല മോനേ..” തോൽവി സമ്മതിച്ചു എന്റെ മുന്നിൽ തല താഴ്ത്തിയതും…
അമ്പലത്തില്‍ പോയവര്‍ തിരിച്ചെത്തി.

കാറില്‍ നിന്നിറങ്ങി എത്തിയതും. ചെറിയമ്മയെയാണ്‌ ആദ്യം കണ്ടത്‌.സെറ്റ്‌ സാരിയൊക്കെയുടുത്ത്‌.
ആ പൂര്‍ണ ഐശ്വര്യത്തോടെ ഇറങ്ങി വന്ന അവളെ കണ്ടു.. ലോകം ഞാന്‍ മറന്നു പോയോ.നോട്ടം
നീണ്ടപ്പോ അവളും കണ്ടു എന്റെ കഴുകന്‍ നോട്ടം.

വിടര്‍ത്തിയിട്ട മുടി സൈഡിലേക്ക്‌ മാടി വെച്ചു. സാരി ഇത്തിരി കൈ കൊണ്ട്‌ പിടിച്ചു, നടന്നു വരുന്ന
അവളെ നോക്കാതിരിക്കാന്‍ എങ്ങനെ കഴിയും.കൂടെ രണ്ടു ജന്തുക്കളും വാല്‌ പോലെയുണ്ടല്ലോ.

മുന്നിലൂടെ വന്നവൾ ഒരു നോട്ടം നോക്കി അകത്തേക്ക്‌ കേറി. ചന്ദനത്തിന്റെയും, പനിനീരിന്റെയും
സുഗന്ധം ആ മേനിയിൽ നിന്നന്നേ പൊതിഞ്ഞു. നോക്കുന്ന നോട്ടത്തിന്‌ എന്ത്‌ ആകര്‍ഷണമാണ്‌.
ഒന്നൂടെയവളെ കാണണം. എന്തേലും പറഞ്ഞു അവളെ ഇത്തിരി വെറുപ്പിക്കണമെന്നൊരു തോന്നല്‍.
ഞാന്‍ അവരുടെ വയ്യേ ഓടി.ഉള്ളിലേക്ക്‌ കേറുന്ന അമ്മയെ തള്ളി മാറ്റി ഞാൻ ചെറിയമ്മയുടെ പിറകെ
പോയി. തള്ള ഞെട്ടിയെന്നെ നോക്കി. ആ പോട്ടെ.!!

മുകളിലേക്ക്‌ സ്റ്റെപ്‌ കേറിപ്പോവുന്ന അവളും കൂട്ടുകാരികളും…

“ചെറിയമ്മേ…. ” സ്റ്റെപ്പിന്‌ താഴെ നിന്നു പകുതി കേറിയ അവളെ ഞാന്‍ വിളിച്ചു.മൂന്നും ഒരുമിച്ചു
തിരിഞ്ഞു നോക്കി.ചെറിയമ്മക്ക്‌ ഒഴികെ ബാക്കിയുള്ളതിന്‌ എന്താന്നുള്ള ഭാവമാണ്‌. എന്റെ നോട്ടമോ.
ആ വിളിയോ വകവെക്കാതെ അവൾ വീണ്ടും തിരിഞ്ഞു സ്റ്റെപ്‌ കേറി.

തിരിഞ്ഞു എന്നേ നോക്കുന്ന രണ്ടിനും ഒരളിഞ്ഞ ചിരിമാത്രം കൊടുത്തു,അവര്‍ക്കിടയിലൂടെ
താടകയുടെ അടുത്തേക്ക്‌ ഓടി.എന്നെയടുപ്പിക്കാതെ ഓടാനുള്ള പരിവാടിയാണ്‌.സ്റ്റെപ്പ്‌ കേറി വേഗം
നടന്നു പോവുന്നയവളുടെ പിന്നിൽ നടന്നു ആ തോളിൽ തോണ്ടി വിളിച്ചു.

“ചെറിയമ്മേ..”.എവിടെ തിരിയുന്നു.അവസാനം കയ്യിലുള്ള അടവ്തന്നെയെടുത്തു .

“പ്ലീസ്‌ അനൂ… ഒന്ന്‌ നിക്ക്‌…” വിളിക്കരുതെന്നു പറഞ്ഞതാ…ചീത്ത പറയാന്‍ ആണേലും ഒന്ന്‌ തിരിയല്ലോ.
സംഭവം ഏറ്റു. അവളുടെ നടത്തം നിന്നു . ഇനി തിരിയാനുള്ള ഭാവമില്ലേ…?

“അനൂ…” വീണ്ടും വിളിച്ചു. ആ തല മെല്ലെ താഴുന്നതറിഞ്ഞു. കരയാണോ??ഈ വിളി അവൾക്കത്ര
ഇഷ്ടായിരുന്നല്ലോ?? കരയുന്നെങ്കിൽ കരയട്ടെ.

“അനൂ……” ഇത്തവണ നീട്ടി അങ്ങു വിളിച്ചു..നിറം മാറിയ ആ ചുണ്ടും,കവിളും.തിരിഞ്ഞു വന്നപ്പോ ആ
മുഖത്തതാണ്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *