മിഴി [ Full ] 14അടിപൊളി  

“ഇതങ്ങു ആദ്യമേ പറഞ്ഞാല്‍ പോരെ എന്റെ കുട്ടി “… ഇടതു കൈ കൊണ്ട്‌ അവളെ ചുറ്റി എന്നിലേക്ക്‌
വലിച്ചു ആ കവിളില്‍ ഒരുമ്മ കൊടുത്തു ഞാൻ പറഞ്ഞു.

അവളുടെ താക്കീത്‌. ഞാന്‍ പെട്ടന്ന്‌ തന്നെ അവളെ വിട്ടു..എനിക്ക്‌ പേടി ഉണ്ട്‌.

എന്നാലും അവളുടെ ഇടതു കൈ ഞാന്‍ വിടാതെ കോര്‍ത്തു പിടിച്ചു… എന്നെ വിടാതെ നോക്കി
നില്‍ക്കുന്ന അവളെ കണ്ടപ്പോ… ആ കണ്ണിന്റെ മുന എന്റെ നെഞ്ചില്‍ കുത്തിയിറങ്ങിയപ്പോ ഞാൻ
ഇത്തിരി നാണിച്ചു… ആ ചിരി കണ്ടു അവൾക്‌ അത്ഭുതം…

“അഭി നിനക്ക്‌ നാണോ….?*

“നീ പോ അനൂ… നമക്ക്‌ പുറത്ത്‌ പോയാലോ ഇന്ന്‌…” അവളെ ഒന്ന്‌ ഒറ്റക്ക്‌ കിട്ടണം എന്നുണ്ടായിരുന്നു..
ആ കൈപിടിച്ച്‌ കെട്ടി പിടിച്ചു നിൽക്കാലോ..

“അയ്യടാ… എന്തിനാ പുറത്തു പോയിട്ട്‌…നിന്റെ ഉദ്ദേശം ഒന്നും നടക്കില്ല മോനേ” കിട്ടിയ ക്യാരറ്റ്‌ മുഴുവന്‍
വിഴുങ്ങി കൊണ്ട്‌ കവിള്‌ വീര്‍പ്പിച്ചു അവളുടെ മറുപടി…

ചെറിയമ്മേ നീയിങ്ങനെ വേണ്ടാത്തത്‌ ഒന്നും ആലോചിലിക്കല്ലേ…. ” പിടിച്ച കൈ ഞാന്‍ ഒന്ന്‌
ആട്ടികൊണ്ട്‌ അവളോട്‌ പറഞ്ഞതും. നാണിച്ചുള്ള ഒരു ചിരി അവള്‍ൾക്ക്‌..പക്ഷെ ശ്രദ്ധ
ബാക്കിലേക്കാണ്‌..

“നമുക്ക്‌ വെറുതെ ഒന്ന്‌ പുറത്ത്‌ പോയി കറ… ” പറഞ്ഞു മുഴുവപ്പിക്കാന്‍ സമ്മതിക്കാതെ കയിൽ
തോണ്ടി അനു എന്നെ നോക്കി പുറകിലേക്ക്‌ നോക്കാൻ ആ മുഖം പതുങ്ങി കൊണ്ട്‌ ആഗ്യം
കാട്ടി.എന്താണിപ്പോ പുറകിൽ?.

തല തിരിക്കുന്നതിനു മുന്നേ തന്നെ പുറകിലെ അടക്കിയ സംസാരം നല്ലപോലെ കേൾക്കാൻ
കഴിഞ്ഞു..എല്ലാരും ണ്ടോ ദൈവമേ.. ഉഷാന്റി ചതിച്ചു.ചിരി കഴിഞ്ഞു ചളിപ്പുള്ള മുഖവുമായി അനു ഒന്ന്‌
എന്നെ നോക്കി…

“പെട്ടു ല്ലേ “എന്ന്‌ പതിയെ അവളോട്‌ ചോദിച്ചപ്പോ… ചെറിയമ്മക്ക്‌ ഒരു പേടിയും ഇല്ലാ.. പിന്നെ ഞാൻ
എന്തിന്‌ പേടിക്കണം.. എന്റെ കൈ മുറുക്കി ചെറിയമ്മ കുറച്ചു മുന്നോട്ട്‌ നിന്നപ്പോ തിരിഞ്ഞു നിന്നിരുന്ന
ഞാന്‍ നേരെ ആയി ആ കാഴ്ച കണ്ടു. അടുക്കളയിലേക്ക്‌ കേറി എല്ലാരും ചിരിയോടെ നിൽക്കുന്നുണ്ട്‌.

അച്ചനും അങ്കിള്‍ മാരും കണ്ണ്‌ കൂര്‍പ്പിച്ചു നോക്കുമ്പോ , ഉഷാന്റിക്കും ഗായത്രിക്കും ചിരിയാണ്‌, ആശാന്റി
താടിക്ക്‌ കൈ കൊടുത്തു നിൽക്കുന്നു. ഇതിനിടയ്ലേക്ക്‌ “എന്താ എല്ലാരും ഇവിടെ “എന്ന്‌ പറഞ്ഞു
ഇടയിലൂടെ മുന്നോട്ട്‌ വന്നു എന്റെ സ്വന്തം അമ്മയുടെ ചോദ്യം. ചെറിയമ്മ എന്റെ കയ്യില്‍ മുറുക്കെ

പിടിക്കുന്നത്‌ ഞാന്‍ അറിഞ്ഞു. അമ്മ ഞങ്ങളെ രണ്ടു പേരെയും ഒന്ന്‌ നോക്കി ചിരിച്ചു.രാവിലെ വേറെ
ഒന്ന്‌ കണ്ടതല്ലേ അതോണ്ട്‌ അത്രവല്ല്യ കാര്യമായി തോന്നി കാണില്ല. ബാക്കിയുളളവര്‍ക്ക്‌ ആദ്യമായി
ഉള്ളൊരു കാഴ്ച അല്ലെ.

“എന്താണ്‌ മക്കളെ ഇത്‌…അഭിയും അനുവും തന്നെ ആണോ രണ്ടും ” ഉഷാന്റിയുടെ കളിയാക്കുന്ന
ചോദ്യം… അവരാരും ഇതുവരെ ഞങ്ങള്‍ ഒന്ന്‌ സംസാരിക്കുന്നത്‌ പോലും കണ്ടു കാണില്ല.

ഇങ്ങനെ നിന്നാല്‍ പോരാ എല്ലാരും മുന്നിലില്ലേ.. ഞങ്ങൾ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന്‌ കാട്ടണം…
അല്ലേല്‍ അവളെ ഇത്ര വിഷമിപ്പിച്ചതിന്‌ ഒരു സോറി ഇവരുടെ മുന്നിൽ വെച്ചു അങ്ങു പറഞ്ഞാലോ…

കൂടെ എന്റെ ഒപ്പരം നിൽക്കുന്ന പെണ്ണിനെ ഞനൊന്ന്‌ നോക്കി.എന്റെ നോട്ടം വന്നതും അതേപോലെ
ചെറിയമ്മയും എന്റെ നേര്‍ക്കാ തല തിരിച്ചു .എന്ത്‌ പാവം ആണിപ്പോ .ചിരിച്ചു കൊണ്ട്‌ ഞാനാ
കൈയിലെ പിടുത്തം വിട്ടു..ഒരു ചെറിയ പരുങ്ങല്‍ കൊണ്ട്‌ ചെറിയമ്മ വിട്ടുതന്നില്ല എന്നാലും ഇടതു
കൈ ഉയര്‍ത്തി ഞാന്‍ അനുവിന്റെ ഇടത്തെ തോളിൽ വെച്ചു എന്നോട്‌ ചേര്‍ത്ത്‌ നിർത്തി
മുന്നിലുള്ളവര്‍ക്ക്‌ കാണിച്ചു കൊടുത്തു ഞങളുടെ സ്നേഹം.

ആ നീക്കം കണ്ടു അനു ഒന്ന്‌ ഞെട്ടി എന്റെ മുഖത്തേക്ക്‌ തന്നെ മിഴി വെട്ടാതെ നോക്കി നിന്നു.അതിനും
കൂടുതല്‍ എന്റെ മുന്നില്‍ നിൽക്കുന്നവരുടെ ഭാവം ആയിരുന്നു എനിക്ക്‌ കാണേണ്ടത്‌.അവര്‍
വാതുറന്നു.

“എന്താ.. നോക്കുന്നെ എല്ലാരും? ഇതെന്റെ ചെറിയമ്മ ആണ്‌…എന്റെ അനു…ചിലരുടെയൊക്കെ വിചാരം
ഞങ്ങള്‍ തമ്മിൽ കണ്ടാൽ കടിച്ചു കീറാൻ നടക്കാന്നൊക്കെയാ. ” വാ പൊളിച്ച അവരുടെ മുന്നിലേക്ക്‌
ചെറിയമ്മയെ കൂട്ടി പിടിച്ചു രണ്ടടി വെച്ചു പറഞ്ഞതും കേട്ട്‌ വീണ്ടും കിളി പോയി അവര്‌ അങ്ങോട്ടു
ഇങ്ങോട്ടും പരസ്പരം നൊക്കി നിന്നു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *