മിഴി [ Full ] 14അടിപൊളി  

ചോദ്യം…

Vi

“അമ്മേ ഇത്‌ നോക്ക്‌ ആരാ ഈ മഴയത്തെന്ന്‌ ” … ഉള്ളോട്ട്‌ നോക്കി വിളിച്ചു പറഞ്ഞു അവളുടെ ചിരി.

കഴിഞ്ഞു!!! ഞാനും ചെറിയമ്മയും മുഖത്തോട്‌ മുഖം നോക്കി…

“എടി ദുഷ്ടേ ആന്റി ഇവിടെ ണ്ടെന്നു പറയണ്ടേ….” തലയില്‍ കൈ വെച്ചു ചെറിയമ്മ മീനുവിനോട്‌
പറഞ്ഞു.മീനുവിന്റെ അമ്മ ജിഷാന്റി ഇല്ലെന്ന്‌ കരുതിയാണ്‌ ഞങളുടെ ഈ എഴുന്നള്ളത്ത്‌… കണ്ടാൽ
തീര്‍ന്നു…

“അയ്യടാ… ഞാന്‍ മഴ കൊണ്ട്‌ MB വന്നു പനി പിടിപ്പിച്ചപ്പോ.. അനുവേച്ചി എന്താ പറഞ്ഞത്‌… അടി
കിട്ടാഞ്ഞിട്ടാന്ന്‌ ല്ലേ…”മീനുവിന്റെ മറുപടിക്ക്‌ ചെറിയമ്മ ചൂളി.. ഇതൊക്ക ഇപ്പോ എന്ന്‌ അറിയാതെ രണ്ടു
പേരെയും നോക്കിയപ്പോ…

“അല്ല അഭിയേട്ടന്‌ പനി അല്ലെ… ഞാന്‍ വിളിക്കട്ടെ ലക്ഷ്മി അമ്മയെ..” എന്ന്‌ എന്നെ നോക്കി അവളുടെ
ഭീഷണി ഇവളിത്‌ എങ്ങനെ അറിഞ്ഞു…

“നിന്നോട്‌ ആരു പറഞ്ഞു എടി തെണ്ടി…”
“ഹരിയേട്ടന്‍…എന്നിട്ട്‌ മാറിയോ ” മറുപടിയും ചോദ്യവും ഒന്നിച്ചു വന്നപ്പോ ചെറിയമ്മ എന്റെ കയ്യിൽ
അവൾ അറിയാതെ ഒന്ന്‌ തോണ്ടി… മീനുവിന്റെ സ്നേഹത്തോടെ ഉള്ള അന്വേഷണം ആവും കാരണം.

“ആരാടി…” ഉള്ളില്‍ നിന്ന്‌ പുറത്തേക്ക്‌ നടന്നു വന്ന സാണ്ടിന്‌ ഒപ്പം ജിഷാന്റിയു പുറത്തേക്ക്‌
എത്തി.ഞങ്ങളെ കണ്ടു താടിക്ക്‌ കൈ കൊടുത്തു ഒരു നിമിഷം അവര്‍ നിന്നപ്പോ ഇളിക്കാനേ
ഞങ്ങള്‍ക്ക്‌ കഴിഞ്ഞുള്ളു.

“എന്താ ഇത്‌ രണ്ടും കൂടെ… അനൂ മോളെ നീയും ഇവന്റെ ഒപ്പരം കൂടിയോ.. ലക്ഷ്മിയെ ഡോക്ടറെ
ഞാന്‍ ഒന്ന്‌ വിളിക്കട്ടെ… രണ്ടാളും ഇങ്ങനെ നടക്കുന്നെന്ന്‌ പറഞ്ഞു ” അമ്മയും മോളും ഒരേ ഭാഷയുടെ
ആളാണല്ലോ… ഭീഷണിയുടെ…

“അമ്മേ അഭിയേട്ടന്‌ പനി ആണ്‌ ന്ന്ട്ടാ ഈ നടത്തം…” ഒരാവുശ്യവും ഇല്ലാ… നട്ടും മീനു അവള്‍ ചതിച്ചു.

“ആഹാ കേറടാ ഇങ്ങട്ട്‌…
കണ്ണൂരുട്ടി.

പുറത്തു ള്ളമഴയത്തു കുട ചൂടി നിന്ന എന്നെ നോക്കി ഒച്ചയിട്ട്‌ ജിഷാന്റി
“മോളെ അനൂ വാ…” വല്ല സ്നേഹം കാണിച്ചു അനുവിനെ കൈപിടിച്ച്‌ ഉള്ളിലേക്ക്‌ ആനയിക്കല്‍…
എന്നെ വേണ്ട!!

“മീനു ആ തോര്‍ത്തു എടുത്തേ… ആകെ നഞ്ഞല്ലോ മക്കളെ “.. ചെറിയമ്മയെ നോക്കി കൊണ്ട്‌ ആ
ചോദ്യം… ഉള്ളില്‍ കേറി വരാന്തയിൽ അരമതിലില്‍ വെച്ച മീനുവിന്റെ പാത്രത്തിൽ കണ്ണുള്ള ചെറിയമ്മ…

“ജിഷാന്റി.. എനിക്ക്‌ തരാനുണ്ടോ ഇത്‌…” എന്ന്‌ ചോദിച്ചു അതില്‍ കയ്യിട്ടു വാരി എടുത്ത്‌ വായിലിട്ടു.
എന്നാല്‍ എനിക്ക്‌ താരാ ഞാൻ നോക്കി നിക്കല്ലേ…തരില്ല

“എന്റെ ഡോക്ടറുകുട്ടിക്ക്‌ തരാൻ ഒക്കെ ണ്ട്‌ മുടിയൊക്കെ നഞ്ഞല്ലോ… മേലൊക്കെ ഒന്ന്‌ തുടക്ക്‌ MS
മ്മള്‍ക്ക്‌ കഴിക്കാം ” മീനു കൊണ്ടു വന്ന തോര്‍ത്തു ചെറിയമ്മക്ക്‌ കൊടുത്തു ജിഷന്റി എന്റെ നേരെ
തിരിഞ്ഞു… ആ മുഖത്തുണ്ടാവും എന്നെ കാണുമ്പോ ഒരു ചിരി.. ഇന്നും അതുകണ്ട്‌.

“കാമുകി കാമുകന്മാർ കുറേ കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ്‌ അനുവേച്ചി വേണേൽ കണ്ടോ…”
സൈഡില്‍ നിന്ന്‌ തോര്‍ത്തു എനിക്ക്‌ നീട്ടിയ മീനാക്ഷി.. ചെറിയമ്മയുടെ തോളിൽ കയ്യിട്ടു പറഞ്ഞു..മുടി
തുടച്ചു കൊണ്ട്‌ തല നീട്ടിയ ചെറിയമ്മക്ക്‌ കാര്യം അറിയാന്‍ മതി.. അവൾ വാ പൊത്തി ചിരിച്ചു…

“ഡീ…” മീനുവിനെ നോക്കി വേണ്ട നിന്റെ കളി എന്ന്‌ ജിഷാന്റി. ആന്റിക്ക്‌ അത്‌ കൊള്ളില്ലെങ്കിലും എന്നെ
ആക്കാന്‍ വേണ്ടിയാണ്‌ മീനു ഇത്‌ ഞങ്ങൾ കാണുമ്പോ എടുത്തിടല്‍.

സംഭവം ഒന്നുമില്ല പണ്ട്‌ ആന്റിയെ എനിക്ക്‌ വല്ല്യ ഇഷ്ടായിരുന്നു. ഓര്‍മയില്ലാത്ത പ്രായത്തിൽ ഞാൻ
ഒരു ലവ്‌ ലെറ്റര്‍ കൊടുത്തു ആന്റിക്ക്‌. വീട്ടിലറിഞ്ഞു. ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു സ്വപ്നത്തില്‍
മാത്രം .കളിയാക്കല്‍ സഹിക്കാവയ്യാതെ എന്റെ ആദ്യ പ്രണയം ഞാന്‍ മനസ്സില്‍ നിന്ന്‌ കളഞ്ഞു. ഇപ്പോ
ആലോചിക്കുമ്പോ എന്തോ പോലെ…

“തല തോര്‍ത്തഭി…..”ആന്റിയുടെ സ്നേഹത്തോടെ ഉള്ള ശബ്ദം.
“കണ്ടോ കണ്ടോ…ആ സ്‌നേഹം കണ്ടോ..” മീനു ഒന്ന്‌ കൂടെ ശബ്ദം കൂട്ടിയപ്പോ കയിലെ തോര്‍ത്തു
ചുരുട്ടി ഞാന്‍ അവളെ നേരെ എറിഞ്ഞു.. അടുത്ത്‌ നിൽക്കുന്ന ചെറിയമ്മ എറിഞ്ഞ തോര്‍ത്തു പിടിച്ചു
പോട്ടെടാ എന്ന്‌ കണ്ണ്‌ ചിമ്മി കാണിച്ചു പിന്നെന്ത്‌ വേണം എനിക്ക്‌…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *