മിഴി [ Full ] 14അടിപൊളി  

“ഹലോ… അകത്തേക്ക്‌ വരാമോ..?.” വാതിലിൽ ഒന്ന്‌ തട്ടി ഞാൻ ചോദിച്ചു.

Vv 11

“അകത്താണല്ലോ ഉള്ളത്‌…” തിരിച്ചു മറുപടി. ഉരുളക്കുപ്പേരി എന്നരീതിയിലാണല്ലോ?.നോട്ടമില്ല. ആ
മുഖം കാണിക്കുന്നില്ല.എന്റെ കയ്യിൽ ഹരി തന്ന മാങ്ങയുണ്ട്‌.വവ്വാല്‍ കടിച്ചപോലെ ഗായത്രിയുടെ ഒരു
കടിയുണ്ട്‌. ചെറിയ ഒരു കടി കടിച്ചു ഞാൻ നേരെ ചെന്നു ചെറിയമ്മയുടെ അടുത്തു നിന്നു. അനക്കമില്ല…
ഇന്നലത്തെ ശാര്യമൊക്കെ എവിടെപ്പോയോ ആവോ?

“ഒന്ന്‌ നീങ്ങിത്തരോ?….” അവളുടെ അടുത്തൊന്നും ഇരിക്കണമെന്നു ണ്ടായിരുന്നു. ജനല്‍ പടിയില്‌ വെച്ച
കാലാവല്‍ നീക്കി തന്നു.ഓഹ്‌ ഇതെങ്കിലും സമ്മതിച്ചല്ലോ.

അവള്‍ക്ക്‌ നേരെയിരിക്കുമ്പോ- ആ മുഖം അവളുയര്‍ത്തിയിട്ടില്ല. അലസ്യമായ മുടി പുറത്തുനിന്നു
അടിക്കുന്ന കാറ്റിൽ മെല്ലെ പറന്നു കളിക്കുന്നുണ്ട്‌. കയ്യിലെ മാങ്ങ മെല്ലെ ഞാവളുടെ
ചുണ്ടിലേക്കടിപ്പിക്കാന്‍ നോക്കി. ആ തല മെല്ലെ പൊന്തി.എന്റെ ശ്വാസം നിന്നോ.കണ്ണിലേക്കു തൂങ്ങിയ
മുടി മാടിവെച്ചു ഇട്ടയുടുപ്പിന്റെ.കഴുത്ത്‌ വലിച്ചു കയറ്റി അവള്‍ ഡ്രസ്സ്‌ റെഡി ആക്കി ആ കണ്ണ്‌ കൊണ്ട്‌
എന്നേയുഴിഞ്ഞു അവള്‍ നോക്കി.ആ നീണ്ട മൂക്ക്‌,വന്നു പൊതിഞ്ഞ അവളുടെ ഗന്ധം,ആ കുഴപ്പിക്കുന്ന
കണ്ണ്‌.

“വല്ല വിഷവും ണ്ടോ..ഡാ.. ഇതില്‍…” അവൾക്ക്‌ സംശയം. കയിലെ മാങ്ങ വാങ്ങി. അവളൊന്നും കടിച്ചു.
“നിന്നെയൊക്കെ കൊന്നിട്ട്‌ എന്ത്‌ കാര്യം ചെറിയമ്മേ? “വല്ല മാറ്റമൊന്നും അവള്‍ക്കില്ല എന്ന്‌
തോന്നി.പണ്ടുള്ളപോലെ തന്നെ. ഇട്ട ഡ്രെസ്സിനു മാത്രമേ മാറ്റമുള്ളൂ.. ഉന്തി തള്ളി നിക്കുന്ന ആ
അമ്മിഞ്ഞ പോലും അത്‌ തന്നെ. ഒരു കൈകൊണ്ട്‌ അവളാ നെഞ്ചില്‍ കുറുകെ വെച്ചു. ഓഹ്‌ ഞാന്‍
കാണാത്ത പോലെ.

മുഖം തരാതെ അവള്‍ പുറത്തേക്ക്‌ നോക്കി നിൽക്കാണ്‌.ഒരിക്കലും ഇല്ലാത്തയെന്തോ മടുപ്പ്‌ഇവളുടെ
അടുത്ത്‌.

“സന്തോഷമുണ്ടോ ഇപ്പൊ..അതോ ഇവിടുന്ന്‌ പോവുന്നതിനു വല്ല വിഷമവും ണ്ടോ…??.” തുടക്കം
ഞാനിട്ടു..

“വിഷമമോ… എനിക്കോ..” അവള്‍ക്ക്‌ പുച്ഛം.

“ഹാ പിന്നേ അഭി ഒന്നുണ്ട്‌.നിന്റെ തലയിൽ കേറാന്‍ ഇനി പറ്റില്ലല്ലോ ആ വിഷമമുണ്ട്‌ ..”

“ആഹാ അങ്ങനെയൊക്കെയുണ്ടല്ലേ….”

“പിന്നേ…”

“എന്നാലേ നമുക്ക്‌ ഒരു സെല്‍ഫിയുടുത്താലോ… ഈ മുഖത്തെ സന്തോഷം എത്ര സമയണ്ടാവൂന്ന്‌
അറിയില്ലല്ലോ…” ഞാൻ പറഞ്ഞതും അവളെന്തോ സംശയം മുഖത്തു നിറച്ചു. കയിലെ അവള്‍ വാങ്ങി
തന്ന ഫോൺ എടുത്തു ഞാൻ സെൽഫിയെടുക്കാൻ വേണ്ടി നീട്ടി.

“നീ വാങ്ങി തന്നത്‌ തന്നെയാ..വിൽക്കാനൊക്കെ നോക്കി. പിന്നേ നീ വാങ്ങി തന്നതല്ലേ…”
അങ്ങനെയൊന്നും ഉള്ളിലുണ്ടായിരുന്നില്ല.. അവളെത്തിരി ഇനി ഞാന്‍ കളിപ്പിക്കട്ടെ.

“ചിരിക്ക്‌ ചെറിയമ്മേ…..” സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോ അവൾ എന്റെ മുഖത്തേക്ക്‌ നോക്കി
നിക്ക… ഒരു ചിരി പോലും ആ മുഖത്തില്ല. പറഞ്ഞു കഴിഞ്ഞപ്പോ ഒരു ചിരി തന്നു.നല്ലൊരു
ഫോട്ടോയെടുത്തു.

“ഇനി നിനക്ക്‌ വല്ല സങ്കടവുമുണ്ടോടാ.. ഇവിടെ വരൂന്നാരും പറഞ്ഞില്ലല്ലോ?… ഞാന്‍ പോവാൻ
തുടങ്ങിയതിന്റെ സന്തോഷമായിരിക്കു ല്ലേ?.. തലവേദന ഒഴിഞ്ഞല്ലോ??” ചെറിയമ്മ തിരിച്ചു ചോദിക്കാൻ
തുടങ്ങി… നല്ലത്‌.

“ശെരിക്കും ചെറിയമ്മേ…നീ പോവാൻ ഒന്ന്‌ കാത്തിരിക്കായിരുന്നു. ആദ്യം ഇത്തിരി സങ്കടം
തോന്നി.ഇവിടുന്ന്‌ പോയപ്പോട്ടോ.. പിന്നെ ഒക്കെ അങ്ങ്‌ ശെരിയായി. നിന്നെ ഓര്‍ത്തത്‌ പോലുമില്ല.
നിന്നെക്കാള്‍ നല്ല ഒരു പാട്‌ പെണ്ണുങ്ങൾ അവിടെയുണ്ട്‌…ഒരുപാട്‌ സ്നേഹമുള്ള ”

അറിയാം…..” ചെറിയമ്മ ഇടക്ക്‌ കേറി.കളിയാക്കിയുള്ള ചിരി.

“എന്ത്‌…” ഞാന്‍ ചോദിച്ചു പോയി.

“നല്ല സ്വഭാവമുള്ള പെണ്ണുങ്ങളെയൊക്കെ അറിയാമെന്നു.ഒരുത്തി പറ്റിച്ചു പൈസയും കൊണ്ട്‌
പോയി.വേറെ ഒരുത്തിയുടെ കയ്യില്‍ നിന്ന്‌ അടി വാങ്ങി.. കണ്ട ചെക്കന്മാരുടെ കയിൽ നിന്നും ഒരുപാട്‌
വാങ്ങി.കരഞ്ഞു.! ഇതൊക്കെയല്ലേ.??.” ചെറിയമ്മയെന്റെ വായ ശെരിക്കടപ്പിച്ചു.ഈ
തെണ്ടിക്കിതൊക്കെ എങ്ങനെ അറിയാം.ആ ചിരി കണ്ടാൽ ഒന്ന്‌ പൊട്ടിക്കാന്‍ തോന്നും..എന്തായാലും
ചിരിക്ക്‌.ഇന്നൂടെ അല്ലേയുള്ളൂ.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *