മിഴി [ Full ] 14അടിപൊളി  

” വേദന ഉണ്ടയിരുന്നോ ” വിഷമം ആ വാക്കുകളിലുണ്ടായിരുന്നു

“പോടാ തെണ്ടി എന്ത്‌ ചവിട്ട നീ ചവിട്ടിയത്‌, നിന്റെ ചെറിയമ്മ അല്ലെ ഞാൻ ” ആ മുഖം ഉയർത്തി ആണ്‌

അവളതു ചോദിച്ചത്‌. പരിഭവം ആ വാക്കുകളില്‍ മുഖം എന്റെ നേരെ . ഞാനാ കണ്ണിന്റെ
വലയത്തിനുള്ളില്‍ പെട്ടു പോയി.ആ ഉണ്ടക്കണ്ണ്‌ വിരിഞ്ഞു

“ഹലോ ” കൈ ഞൊടിച്ചു അവൾ ചിരിച്ചു.. “എവിടെയാണ്‌

“ഇങ്ങനെ ഒക്കെ സംസാരിക്കാന്‍ അറിയാം ല്ലേ ” ഞാൻ പറഞ്ഞു പോയി .ഒരു നിമിഷം ഒന്നും മിണ്ടാതെ
ഞങ്ങള്‍ പരസ്പരം നോക്കി.

ആ മുഖത്ത്‌ കുറുമ്പ്‌ പടര്‍ന്നു…

“പോടാ പൊട്ടാ ” എന്റെ മൂക്ക്‌ പിടിച്ചു അവളുന്തി…

“എടി ” അവളെ പിടിക്കാന്‍ ഞാൻ ആഞ്ഞപ്പോ.

പുറത്ത്‌ കാറിന്റെ ശബ്ദം.. ഹോൺ മുഴങ്ങി…

“അയ്യോ ചേച്ചി വന്നു ” അവൾ ബെഡില്‍ നിന്ന്‌ നിരങ്ങി എഴുന്നേറ്റു…
“ചെറിയമ്മേ.. ” ഞാനാ കയ്യിൽ പിടിച്ചു .

ഉം “ചെറിയമ്മ തിരിഞ്ഞു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല കിട്ടാത്ത
വാക്കുകള്‍ ഞാന്‍ ചിരിയിൽ ഒതുക്കി… അമര്‍ത്തിയ ചിരി ചിരിച്ചു ചെറിയമ്മതിരിഞ്ഞു നടന്നു.
നിമിഷങ്ങളില്‍ കണ്ണുകളടഞ്ഞു ഞാന്‍ ബെഡില്‍ ഒന്ന്‌ കൂടെ കിടന്നു ശ്വാസം വലിച്ചു വിട്ടു . ഒരു ദിവസം
കൊണ്ടുള്ള മാറ്റമോ?വിശ്വസിക്കാന്‍ പറ്റുന്നില്..കൂടെ ഇരുന്നപ്പോ… തോളില്‍ തല ചായ്ച്ചപ്പോള്‍..
അനുഭൂതി

അദി…..” താഴെ നിന്നും ചെറിയമ്മയുടെ നീട്ടിയ വിളി…

“അഭി ഒന്നിങ്ങു വന്നേ…” എന്തോ ആവശ്യത്തിനുള്ള വിളിപോലെ തോന്നി… ആ വിളിയിൽ തന്നെ
ഒരീണം ഉണ്ട്‌.ഇതു വരെ കേൾക്കാത്ത സ്‌നേഹത്തോടെയുള്ള ഈണം.വന്നത്‌ അമ്മ അല്ലെ.?. ഞാൻ
റൂമില്‍ നിന്ന്‌ പുറത്തിറങ്ങി… താഴെ ഒരു വെളുത്ത പോളോ കിടക്കുന്നു… വേറാരോ ആണല്ലോ… ഞാന്‍
സ്റ്റെപ്പിറങ്ങി താഴേക്ക്‌ ചെന്നു.. കറണ്ടില്ല ഉള്ളിലെലുാം ഇരുട്ട്‌… ഈര്‍പ്പം അടങ്ങിയ അന്തരീക്ഷം നല്ല
തണുപ്പും… വരാന്തയിൽ… പുറം തിരിഞ്ഞു ചെറിയമ്മ ആരോടോ സംസാരിക്കുന്നു. ഞാൻ
വന്നതറിഞ്ഞു തിരിഞ്ഞു.പിന്നെ മുന്നിലുള്ള ആളെ നോക്കി…

“ഉമ്മ… ” വായിൽ നിന്നും വന്നു പോയി… ഷെറിന്റെ ഉമ്മ സാബിറ.എന്റെ രണ്ടാനമ്മ എന്ന്‌ തന്നെ പറയാം..
സ്വന്തം മോനെ പോലെ ആയിരുനെന്നെയവര്‍ കണ്ടിരുന്നത്‌. ഷെറിന്‍ ഇഷ്ട്ടം പറഞ്ഞ അന്ന്‌ തന്നെ
ഞാന്‍ ഉമ്മയെ വിളിച്ചു പറഞ്ഞു എനിക്കവരോട്‌ ഒളിക്കാന്‍ പ്രയാസം തോന്നി .എന്റെ അമ്മയല്ലേ
സ്വന്തമല്ലെങ്കിലും . ഭര്‍ത്താവ്‌ ഇട്ടിട്ടു പോയിട്ടും കഷ്ടപ്പെട്ട്‌ സ്വന്തം കാലിൽ നിന്ന്‌ ഷെറിനെ ആ
നിലയിലെത്തിച്ച അവരോട്‌ എനിക്ക്‌ ബഹുമാനം കൂടെ ആയിയുന്നു.

ചെറിയമ്മ മനസ്സിലാവാതെ ഞങ്ങളെ രണ്ടുപേരെയും നോക്കി… ഉമ്മയുടെ കണ്ണുകളില്‍ വേദന
നിഴലിച്ചിരുന്നു…ഞാന്‍ അടുത്തേക്ക്‌ ചെന്നു.. നീണ്ട വരാന്തയിലെ കവിയിട്ട തിണ്ണയില്‍ ഇരിക്കുന്ന
അവര്‍ എഴുന്നേറ്റു… ആ കൈകള്‍ രണ്ടും വിടര്‍ത്തി.

ഞാന്‍ അവരോട്‌ ചേര്‍ന്നു.കെട്ടിപിടിച്ചു ഒരു നിമിഷം. സുഖമുള്ള ഒരു നോവ്‌..

“നിന്നെ ഞാന്‍ ഇന്നലെ മുതൽ വിളിക്കുന്നു.ഫോൺ കിട്ടുന്നില്ല ” കരവലയത്തിനുള്ളില്‍ നിന്ന്‌
മാറിയപ്പോള്‍ പിണക്കത്തോടെ അവര്‌ പറഞ്ഞു..ഫോണ്‍ പൊട്ടിയത്‌ ഞാൻ ഓര്‍ത്തു. ചെറിയമ്മ
അകത്തേക്ക്‌ വലിഞ്ഞു “ചെറിയമ്മ ആണല്ലേ?” പോയ അവളെ സൂചിപ്പിച്ചു ഉമ്മ തിണ്ണയിലിരുന്നു..
ഞാന്‍ അടുത്തും. എന്റെ കൈകൾ ഉമ്മ ആ മടിയിൽ വെച്ചു തഴുകി…എല്ലാം കാര്യങ്ങളും
ഉമ്മക്കറിയാം.. കണ്ടില്ലെങ്കിലും ചെറിയമ്മയെയും കുറിച്ചും ഞാന്‍ പറഞ്ഞിരുന്നു.ഇത്തിരി നേരം ആ
മുഖം താഴ്ത്തി നിന്നു നിന്നു.. എന്റെ കൈകൾ തഴുകുന്നത്‌ അതേ പോലെ തുടര്‍ന്നു…

“ഞാകരുതിയപോലെയല് എന്റെ മോൾ,അവൾക്ക്‌ അവളുടെ വാപ്പയുടെ സ്വഭാവം തന്നെയാണ്‌..ഇത്രേം
വലുതായില്ലേ തല്ലിനന്നാക്കാന്‍ പറ്റുവായിരുന്നേല്‍ ” ആ കണ്ണുകള്‍ നിറഞ്ഞു. ആ തൊണ്ടയിടറുന്നത്‌
ഞാന്‍ അറിഞ്ഞു…

“ഇന്റെ കുട്ടിയെ അവൾ വിഷമിപ്പിച്ചു ല്ലേ.?…”
” പോട്ടെ ഉമ്മ. ഞാന്‍ അതൊക്കെ വിട്ടു… ഉമ്മക്ക്‌ അറിയാമായിരുന്നല്ലോ എല്ലാം. ആദ്യം കുറേ
കരഞ്ഞു..ഇന്നലെ വരെ.പിന്നെ തോന്നി എന്തിനാണെന്ന്‌..മറക്കാന്‍ നോക്കാ ഞാന്‍…” ഉള്ളിലെ വിങ്ങൽ
മറച്ചു പിടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു… കൈകളില്‍ വിറയലുണ്ടായിരുന്നു പറയുമ്പോള്‍. ഉമ്മയുടെ പിടി
എന്റെ കയ്യില്‍ മുറുകി…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *