മിഴി [ Full ] 14അടിപൊളി  

ചെറിയമ്മ വീണ്ടും കലിപ്പില്‍ തന്നെ…

“മതിയായോടി ഉമ്മ…” ഇത്രയും സ്വന്തം വരുത്തിവെച്ചതായിട്ടും, ഞാനെന്തോ ചെയ്തുതന്നുള്ള, ആ
മുഖംകങണ്ടപ്പോ, ഞാന്‍ ചിരിയോടെ ചോദിച്ചു.

പണ്ടാര മടങ്ങാന്‍ ഗായത്രി, വീണ്ടും കററ്റ്‌ കേറി വന്നു. ഇവള്‍ക്കെന്താണ്‌?. അതും
കേട്ടെന്നുറപ്പ്‌ വാതില്‍ക്കലേക്കെത്തിയ അവളതുൂടെ കേട്ടിട്ട്‌ റോബോട്ടിനെ പോലെ തിരിഞ്ഞു, വന്ന വഴി

തന്നെ തിരിച്ചു പോയി. ഞാനൊന്ന്‌ തലയിൽ കൈവെച്ചു.എല്ലം അപത്തമാണല്ലോ? ബാക്കിലേക്ക്‌
കൈയ്യിട്ടു, ചന്തി തടവുന്ന ചെറിയമ്മയതു വിട്ടില്ലേ.?

“ഒന്ന്‌ മാറൂവോ…?” മുന്നില്‍ തടസമായി നിന്ന എന്നേയുന്തിക്കൊണ്ട്‌ അവളു പോയി. സമാധാനം ഇനി
ഇന്നത്തേക്ക്‌ ഒന്നും പ്രതീക്ഷിക്കേണ്ട.പണ്ടും ഇങ്ങനെ തന്നെയായിരുന്നു ഉമ്മയൊന്നും
ചോദിക്കില്ലെങ്കിലും, വെറുപ്പിക്കല്‍ ഏതാണ്ട്‌ ഇതേപോലെത്തന്നെ. എന്തേലുമൊന്ന്‌ തിരിച്ചു
കൊടുത്താപ്പിന്നെ ആ ദിവസം വേറെയൊന്നും പ്രതീക്ഷിക്കണ്ടായിരുന്നു.അങ്ങനെ ഒക്കെ
വിചാരിച്ചെങ്കിലും, അവൾ വീണ്ടും പുറകെ വന്നു.

പുറത്ത്‌ വരാന്തയില്‍ ചെന്നിരുന്നപ്പോ പുറത്ത്‌ മഴ കുറഞ്ഞിട്ടുണ്ട്‌. സൂര്യന്‍ മെല്ലെ ഒളിഞ്ഞു
നോക്കുന്നുണ്ട്‌. അങ്ങനെ കുറചു നേരം കൂടെയിരുന്നപ്പോ ചെറിയമ്മ വീണ്ടും വന്നു. ഇത്തവണ
മെക്കിട്ടുകേറിയില്ല. അടുത്ത്‌ വന്നിരുന്ന്‌ കൊണ്ടാ മഴയും നോക്കി കുറേ ഇരുന്നു. ചെറിയ തണുപ്പുള്ള
അരമതിലിന്റെ തിണ്ണ കാല്‍ രണ്ടും കൈകൊണ്ട്‌ കൂട്ടിപ്പിടിച്ച്‌ നെഞ്ചിലേക്ക്‌ ചേര്‍ത്ത്‌, മണ്ണിൽ
ഉഈര്‍ന്നിറങ്ങുന്ന മഴയുടെ താളം നോക്കി നിൽക്കുന്ന പോലെ തോന്നി. ഞാനും ആ രസം പിടിച്ച
കാഴ്ചയില്‍ അലിഞ്ഞങ്ങനെ നിന്നു.ഇത്തിരി കഴിഞ്ഞപ്പോ ചെറിയുമ്മയുടെ തണുത്ത കൈകൽ
പതിയെ എന്റെ വിരളില്‍ തൊട്ടു. വെറുപ്പൊന്നും തോന്നീല്ല അതു ചെറിയമക്കും മനസ്സിലായത്‌ കൊണ്ട്‌
കൈ പിടിച്ചു കുലുക്കികൊണ്ട്‌ കുറേ സോറി പറഞ്ഞു .ഭ്രാന്ത്‌!! അല്ലാതെ എന്താ.

സമയം വേഗം പോയി. വെറുപ്പിച്ചില്ലെങ്കിലും ഇടക്കിടക്ക്‌ എന്നെ വന്നു നോക്കി പോവുന്നുണ്ട്‌.
കയ്യില്‍ക്കിട്ടിയ എന്തേലുമൊന്ന്‌ വായിലുണ്ടാവും. എന്നെകൊണ്ട്‌ കഴിപ്പിക്കാന്‍ നോക്കും. ഞാൻ
കഴിക്കില്ല. അപ്പൊ അതിനു ഒരു ദേഷ്യം, ഇല്ലേല്‍ പാവത്തിനെ പോലെ അഭിനയിക്കല്‍. അങ്ങു
കഴിച്ചാലോ ഒരു പുഞ്ചിരി. പിന്നെ ഉമ്മ തരാൻ ഒരു ശ്രമം ഇതൊക്കെത്തന്നെ.എന്നാലും എല്ലാരും കൂടെ
ഭക്ഷണം കഴിക്കുമ്പോ, ഉഷാന്റിയുടെ വായില്‍നിന്ന്‌, എനിക്ക്‌ നേരെ വരുന്ന കുത്തുന്ന ചോദ്യങ്ങൾക്കും,
കളിയാക്കലുകള്‍ക്കും ചെറിയമ്മ അപ്പൊതന്നെ, അതേപോലെ മറുപടി കൊടുത്തു. ആന്റിയുടെ വായ
അടഞ്ഞു പോവുന്ന രീതിയിൽ.ഞാന്‍ പിന്നേ ആന്റിയല്ലേ പോട്ടെ MY വെക്കുമ്പോ തലയിൽ കേറിയതാ.
അവള്‍ക്ക്‌ പിന്നേ എന്ത്‌ ആന്റി?. ഉള്ളതങ്ങു മുഖത്തു നോക്കി പറയും.

അമ്മയിന്ന്‌ നേരത്തേവന്നു. അതോണ്ട്‌ തന്നെ ചെറിയമ്മ വേഗം സൈടായി. പിന്നെയെന്റെ അടുത്തേക്ക്‌
അങ്ങനെയൊന്നും അടുത്തില്ല. വന്നേല്‍ പിന്നേ അമ്മ കൂടെയുണ്ടായിരുന്നു. കുറേ നേരം
അടുത്തിരിക്കും. ചോദിച്ചാലൊന്നും മിണ്ടില്ല.

രാത്രി കിടക്കാന്‍ വേണ്ടി റൂമിലേക്ക്‌ പോരുമ്പോ ചെറിയമ്മയുടെ റൂമിലേക്ക്‌ ഒന്ന്‌ നോക്കാതിരിക്കാൻ
കഴിഞ്ഞില്ല. വാതിലിത്തിരി തുറന്നു കിടക്കുന്നുണ്ട്‌,ഇടയിലൂടെ ഒഴുകി വരുന്ന വെളിച്ചം നിലത്തു പരന്നു
നീണ്ടു എന്റെ കാലിന്റെ എടുത്തുവരെയെത്തും.പോയൊന്നു വെറുപ്പിച്ചാലോന്ന്‌ തോന്നി. ഇന്നവൾ
എന്നേ കളിപ്പിച്ചപോലെ ഉമ്മവെക്കാനും, എവിടേലും മെല്ലെ പിടിക്കാനും നോക്കിയാലോ? ഞാൻ
മിണ്ടാതെ നില്‍ക്കുന്നത്‌ അവളെ പേടിച്ചല്ലാന്നറിയിക്കാന്‍.

നടന്നു.വെളിച്ചത്തിലേക്ക്‌ നീട്ടി നടന്നടുത്തു. ഉളളില്‍ നിന്ന്‌ എന്തോ പറയുന്നുണ്ടവൾ. ഇതാരോടാ?
ഡോറിന്റെ സൈഡിലേക്ക്‌ മറഞ്ഞു ഞാനത്‌ കേൾക്കാൻ നോക്കി. തുറന്നു പുറത്തേക്ക്‌ നോക്കിയാൽ
ഞാനവിടെയുണ്ടെന്ന്‌ കാണരുത്‌ അതിന്‌ വേണ്ടി.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *