നാശം!!! മുന്നിലെ ചിത്രം മാഞ്ഞപ്പോ ഞാൻ കണ്ണുതിരുമ്മി വീണ്ടും നോക്കി.
“അഭി..നീ . കണ്ടോ ” ചെറിയമ്മയുടെ മധുരമുള്ള ചോദ്യം ഫോണിന്റെ ഉള്ളിലൂടെ പുറത്തേക്ക് വന്നതും…
ഞാന്‍ മൂളി കൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ഇടതു വശത്തു വെച്ച മെഴുകുതിരിയുടെ വെളിച്ചം ഇടതു കവിളിലും, നെറ്റി തടത്തിലും, താടിയിലും,
നീണ്ട മൂക്കിന്റെ അറ്റത്തു വരെയും വന്നു നിറഞ്ഞു… വലതു വശത്തെ ആകെ ഇരുട്ട് മൂടി കൊണ്ട്
നില്‍ക്കുന്ന വശ്യ രൂപം…
“ചെറിയമ്മേ മുഖത്തേക്ക് നല്ലത് പോലെ പിടിക്കോ ആ മുഖം തെളിഞ്ഞു കാണാന്‍ ഞാൻ
പറഞ്ഞതും… അപ്പുറത്തുനിന്ന് ശ്വാസം വലിച്ചു വിടുന്ന ഒരു ശബ്ദം.
“നിനക്ക് കോണി കേറാൻ അറിയോഡാ പൊട്ടാ ?” പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്..പൊട്ടന് എന്നുള്ള
വിളി കേട്ടപ്പോ എന്തെന്നില്ലാത്ത ഒരു വിറയല്‍ ഉണ്ടായി എന്നിൽ
“എന്ത്..” പറഞ്ഞതെന്താണെന്ന് വ്ൃയക്തമാവാതെ ഞാന്‍ തിരിച്ചു ചോദിച്ചു.
“എടാ പൊട്ടാ.. ഈ ഏണി ഇല്ലേ… താഴെയെവിടെയോ സൈഡില്‍ ചാരി വെച്ചിട്ടുണ്ട്… നിനക്ക് കേറാന്‍
അറിയോന്ന് ” ആ വാക്കുകള്‍ മുഴുവൻ കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. എന്താണ് അവൾ
പറഞ്ഞത് ഒന്നാലോചിച്ചു ഞാന്‍ കുറച്ചു നേരം നിന്നു… ആ ജനലിന്റെ താഴെ റൂഫിന്റെ പ്രോജെക്ഷൻ
ഉണ്ട് അതില്‍ കേറാൻ ആണോ വിളിച്ചത്?…
ഉള്ളില്‍ സന്തോഷം നിറഞ്ഞു.ആ വാക്കിലും വിളിയിലും എല്ലാം എന്റെ പഴയ ചെറിയമ്മയുടെ
രൂപമാണ്.കളിപ്പിക്കാന്‍ വേണ്ടി പറയാണോ?
ഞാന്‍ താഴേക്കുള്ള വഴി തപ്പി. ഇത്തിരി ചുറ്റി താഴെക്കിറങ്ങിയപ്പോ..അപ്പുറത്ത് നിന്ന്
മിണ്ടാട്ടമൊന്നുമില്ല. ഫോണ്‍ കട്ടായി.
വീടിന്റെ സൈഡിലെലുാം വെള്ളവും ചളിയും നിറഞ്ഞു ഒഴുകുന്നുണ്ട് ഹ്ലാഷ് ലൈറ്റിൽ പതിയെ നടന്ന
ഞാന്‍ പരതിയപ്പോ .നിലത്തു കിടത്തി വെച്ചൊരു ഏണി കണ്ടു.. ഇരുമ്പിന്റെ ആണെന്ന് തോന്നി…
ഫോണ്‍ പോക്കട്ടിലിട്ടു അത് വലിച്ചെടുത്തു നിവർത്താൻ നോക്കി .നല്ല കനം ചുമരിൽ തട്ടിച്ചു അധികം
ശബ്ദമുണ്ടാക്കാതെ… എങ്ങനെയൊക്കെയോ എടുത്തു പൊക്കിചെറിയമ്മയുടെ റൂമിന്റെ റൂഫ്
പ്രൊജഷന്‍ സ്ലാബിലേക്ക് കയറ്റി വെച്ചു.
കേറുന്നതിനു മുന്നേ … കണ്ണിലേക്കു മുടിയില്‍ നിന്ന് നിറഞ്ഞു വരുന്ന മഴവെള്ളം വകഞ്ഞു മാറ്റി
ചുറ്റിനും നോക്കി… ആരേലും കണ്ടാല്‍ കള്ളനെന്നു പറഞ്ഞു എറിഞ്ഞു താഴെ ഇടുമോ എന്നായിരുന്നു
പേടി..നടക്കാന്‍ സാധ്യത തീരെയില്ല… ഒന്നാമത് ഈ വീട് ഇത്തിരി ഉള്ളിലാണ്. പിന്നെ നല്ല മഴയും.
ഏണിയുടെ മുകളില്‍ ആദ്യ കാല്‍ കയറ്റി കേറിയതേ അതാ പോവുന്നു ഈ കുന്തം താഴേക്ക്..ഓ നെഞ്ചു
കാളിപ്പോയി . ചളിയായത് കൊണ്ടാകും താഴേക്ക് അമര്‍ന്നു പോയത്. ഈശ്വരാ മുകളിൽ
എത്തുമായിരിക്കുമോ?..
നനഞ്ഞ കോണിയിലൂടെ കാൽ സ്ലിപ്പാവാതെ എങ്ങനെയോ ഞാന്‍ റൂഫിന്റെ അടുത്തെത്തി… ഇനി
പിടിക്കാന്‍ സ്ഥലം ഒന്നുമില്ല കോണി ഒന്നിളകിയാൽ.. ഞാൻ താഴെയെത്തും… രണ്ടു കൈയും റൂട്ടിൽ
കുത്തി പൊന്തി കേറി…എവിടൊക്കൊയോ കൈതട്ടി മുറിഞ്ഞിട്ടുണ്ടെന്ന് മുട്ടിൽ ചെറിയ നീറ്റല്‍ വന്നപ്പോ
മനസ്സിലായി.
ഇനി എനിക്കൊന്നു എഴുന്നേല്‍ക്കേണ്ട താമസമേയുള്ളു ആ ജനലിന്റെ അപ്പുറത്തുള്ള മുഖമൊന്നു
കാണാന്‍.. എന്തിനായിരിക്കും.?. ചീത്ത പറയോ?.അല്ലേല്‍ എല്ലാം മറക്കാന്‍ പറയോ? ചെറിയമ്മയായിട്ട്
മാത്രമേ കാണാന്‍ കഴിയൂ എന്ന് പറഞ്ഞാലോ. എനിക്കത് സഹിക്കാന്‍ കഴിയോ?
മഴയുടെ ശക്തി ഒന്ന് കൂടെ കൂടി… മുകളില്‍, ജനലിന്റെ കട്ടിളയില്‍ മറയുകയും, തെളിയുകയും
ചെയ്യുന്നൊരു നിഴല്‍ കിടന്നു കളിക്കുന്നത് ഒന്ന് തല പൊക്കിയപ്പോ കണ്ടു . തണുത്ത കാറ്റടിച്ചപ്പോ
ഞാന്‍ വിറച്ചു.
മൂട്ട് കുത്തിയിരിക്കുന്ന നിലത്തു ചെറുതായി വെള്ളം കെട്ടി നിൽക്കുന്നുണ്ട്.ആകാശത്തൊരു
മിന്നല്‍വെളിച്ചം പോയത് ഞാനാ കെട്ടി നിൽക്കുന്ന വെള്ളത്തില്‍ കണ്ടു… മുരളുന്ന ഒരു മുഴക്കം…
