“പോടി…” മൈന്‍ഡ് ചെയ്യാതെ പോവുന്നത് കണ്ടോ? അതോണ്ട് കേൾക്കാൻ തന്നെയാ വിളിച്ചേ.
പതിയെ എന്നെ ഉള്ളൂ.
“ന്ത്….”കൂര്‍പ്പിച്ച കണ്ണും, നീട്ടിയ പിരികവും. അമ്മ തിരിഞ്ഞു നോക്കി.
“പോടി ന്ന്..””ഇത്തവണ ഞാന്‍ ഉറക്കെത്തന്നെ പറഞ്ഞു. പെട്ടന്നമ്മ ചുറ്റിനും നോക്കി. മിഴി മാറ്റാതെ
ഞങ്ങളെ നോക്കുന്ന ഒരു ചേച്ചിയെ കണ്ടതും മുഖത്തേക്ക് ഇത്തിരി ക്കൂടെ കനപ്പിച്ചു നോക്കിയമ്മ കൈ
വീശി എന്നെ അടിക്കാന്‍ ശ്രമിച്ചു. ഞാന്‍ മാറിയില്ല. അടിക്കുവോ ഇല്ലയോ എന്ന് അറിയണമല്ലോ..
എന്നാ കൈ വീശിയത് അല്ലാതെ അടിച്ചില്ല.
“ന്താ അടിക്കാതെ അടിക്ക്…” ഭാവം വിടാത്ത മുഖത്ത് നോക്കി ഞാൻ പറഞ്ഞു.ഇത്തിരി കടുപ്പിച്ചു
പറഞ്ഞത് കൊണ്ടാവും അമ്മ മുഖം ചുളിച്ചു അടുത്തേക്ക് വന്നു പിന്നെ കൈകോര്‍ത്തു പിടിച്ചു
മുഖത്തേക്ക് നോക്കി ചിരിച്ചു…
“ഇന്ന് വയ്യടാ നാളെ തല്ലിയാൽ പോരെൊ?.. “ഇതിന്റെയൊരു വട്ട്.”നീ വാ നമ്മുടെ താടകയെ നോക്കേണ്ടേ
നമുക്ക്. അവരൊക്ക ഇറങ്ങി കാണും…” എത്ര പെട്ടന്ന അമ്മ മാറിയത്.എന്ത് ആശ്വാസമാണ് അമ്മയുടെ
എടുത്ത് നിക്കുമ്പോ കിട്ടുന്നത്. ഉള്ള വേദനയും വിഷമവും മറക്കുന്നപോലെ.നടന്നു നീങ്ങുമ്പോ ഞാൻ
അതിന്റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു. എന്നെ കൂട്ടി പിടിച്ചു കൊണ്ടുപോവ
മാത്രല്ല.നോക്കി ചിരിച്ചും, കുറമ്പ് കാട്ടിയും അമ്മയിങ്ങനെ സ്‌നേഹിക്കുന്നുണ്ട്.മുന്നേയും ഉണ്ടാവും
എന്നാലും ഇപ്പോഴാ ഞാന്‍ കൂടുതൽ മനസ്സിലാക്കുന്നത്.
രേവതിയാന്റിയുടെ എടുത്ത് ചെന്നുനോക്കി. ആശാന്റിയുടെ കൂടെ ചെറിയമ്മ പോയെന്ന് പറഞ്ഞപ്പോ.
ഞാനും അമ്മയും താഴെക്കിറങ്ങി. മെയിന്‍ എന്‍ട്രന്‍സില്‍ ചില്ലിന്റെ വാതിലിനു പുറത്ത് ANG ചെയറിൽ
തലക്ക് കൈയും കൊടുത്ത് ചെറിയമ്മയിരിക്കുന്നുണ്ട്..കൂടെ സഹായത്തിനു ഒരു പെണ്ണും,അടുത്തായി
ആന്റിമാരും. ഗയരിയേച്ചിയും, ഷാജി അങ്കിളിന്റെ കൂടെ കിച്ചുവുമുണ്ട്.
മുന്നില്‍ വാതിൽ തുറന്നു വന്നിട്ടും അമ്മയെന്റെ തോളില്‍ തൂങ്ങല്‍ നിർത്തിട്ടിട്ടൊന്നുമില്ല. ചിലപ്പോ
ചെറിയമ്മയെ കാണിക്കാനാവും.ഞാൻ കൈ ഒന്ന് വിടാന്‍ നോക്കിയെങ്കിലും എവിടെ!പിടി വിടാൻ തള്ള
സമ്മതിച്ചില്ല.
“എവിടെ ആയിരുന്നു മക്കളേ..?” അവരുടെ അടുത്തേക്ക് എത്തിയതും ഉഷാന്റിയാണ് വായ തുറന്നു.
ഇത്ര നേരമുണ്ടായിരുന്ന ചിരിയുടെ ഒരംശം ചെറിയമ്മ ഇരിക്കുന്നത് കണ്ടപ്പോഴെനിക്ക് പോയിട്ടുണ്ട്. ആ
ഇരിപ്പ് കാണുമ്പോ എന്തോ ആവുന്നുമുണ്ട്.
ഉഷാന്റിയുടെ ചോദ്യം കേട്ട് തലതാഴ്ത്തി ഇരുന്നിരുന്ന ചെറിയമ്മയൊന്നിളകി.. തല മെല്ലെ ചെരിച്ചു
ഞങ്ങളുടെ നേരെയാ കണ്ണ് നീണ്ടപ്പോ എന്തോ!! നോക്കാന്‍ കഴിയാതെ ഞാന്‍ തല മാറ്റി കളഞ്ഞു.
മുന്നില്‍ ഞങ്ങളുടെ കാറും കൊണ്ട് ഷാജി അങ്കിള്‍ വന്നു. കൂടെ അതില്‍ നിന്ന് ഇറങ്ങി അച്ചനും.
ആന്റിമാരും അങ്കിളും, ഗായത്രിയും ഗൌരിയേച്ചിയും അതിലേക്ക് കേറി വീട്ടിലേക്ക് വിട്ടു.എന്റെ കയ്യില്‍
അങ്കിളിന്റെ കാറുണ്ടല്ലോ.ഞങ്ങള്‍ക്കതില്‍ പോവാം.
ചെറിയമ്മയുടെ കണ്ണ് ഞങ്ങളുടെ നേരെ തന്നെയാണെന്ന് മനസ്സിലായിരുന്നു. എന്നെ നോക്കണോന്ന്
തോന്നാതിരുന്നില്ല. എന്തായാലുമാ മുഖത്തേക്ക് എങ്ങനെ ഞാൻ നോക്കും?.കാണാത്ത പോലെ
നിന്നഭിനയിച്ചു തകര്‍ക്കാനൊന്നും അറിയില്ല. കള്ളത്തരമെന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാനും പറ്റും.
പോവാന്‍ വണ്ടിയെ കുറിച്ച് അച്ഛന്‍ ചോദിക്കുമ്പോ, മിണ്ടാതെ നിന്നു പോയി. ആ മുഖത്തേക്ക് നോക്കി
കഥകളി കാണുന്ന പോലെ നിന്നു. അമ്മയെന്തോ പറയുകയും ചെയ്തു.എന്നാലും അനുവിന്റെ
മുഖമെന്റെ നേരെ തന്നെയാണെന്ന എനിക്ക് തോന്നുന്നത്.
കയ്യില്‍ മുറുകി നില്‍ക്കുന്ന അമ്മയുടെ വിരലുകൾ അനുസരണയില്ലാതെ ഇടക്ക് വിടുകയും, ചലിപ്പിച്ചു
മുറുക്കെ പിടിക്കുന്നുമുണ്ട്. ചെറിയമ്മ നോക്കുന്നതൊന്നും തള്ളയറിയുന്നില്ലേ.?. അച്ഛന്‍ വന്നു കീ
ചോദിച്ചപ്പോ വീണ്ടും ഞാന്‍ പോക്കറ്റില്‍ തപ്പി. അത് കാണില്ലേ? ഭാഗ്യം അതുണ്ട്. കയ്യിൽ കൊടുത്തപ്പോ.
പുള്ളിക്ക് എന്തെന്നില്ലാത്ത നോട്ടമുണ്ട്. നനഞ്ഞിരിക്കുന്നത് കൊണ്ടാണോ? ഒന്ന് ചിന്തിച്ചപ്പോ ചെറിയമ്മ
വന്നപ്പോഴുള്ള ഡ്രെസ്സല്ല ഇട്ടിരിക്കുന്നതെന്ന് തോന്നി.ആണോ? അല്ലെ? വീണ്ടും സംശയം. മെല്ലെയൊന്ന്
തല തിരിച്ചവളെ നോക്കി.മാറ്റിയിട്ടുണ്ട്. ഇതിനിടക്ക് ഡ്രെസ്സൊക്കെ എവിടുന്ന് കിട്ടി?
