മിഴി [ Full ] 14അടിപൊളി  

“പിന്നെ നീയവളെ എന്തോ ഇന്ന്‌ ചെയ്തു ല്ലേ ” അമ്മയുടെ ചോദ്യം ഞാന്‍ റൂമിലേക്ക്‌ തിരിച്ചും വന്നു.
നാവിറങ്ങി പോയി കേറിപ്പിടിച്ചത്‌ അവൾ പറഞ്ഞോ

“എന്ത്‌ ” നാക്ക്‌ കുടുങ്ങി പോയെന്ന്‌ തോന്നി

“അവള്‍ക്ക്‌ ഈരക്ക്‌ ചെറിയ വേദന എന്ന്‌ പറഞ്ഞു, ചോദിച്ചപ്പോ എന്താപറ്റിയത്‌ ഒന്നും പറഞ്ഞില്ല… നീ
എന്തോ ചെയ്തു കാണും ” ആ ലേസര്‍ പിടിപ്പിച്ച കണ്ണുകൾ എന്നെ ചുഴന്നു നോക്കി വല്ല തുമ്പും
കിട്ടുമോ എന്ന്‌.. പിന്നെ അമ്മ ഉറങ്ങിക്കോ എന്ന്‌ പറഞ്ഞു പോയി…

ഞാന്‍ ആദ്യം ചെറിയമ്മയുടെ റൂമിലേക്കാണ്‌ ഓടിയത്‌… . മനസ്സ്‌ തുറന്നു ഒരു സോറി പറയാന്‍.. പക്ഷെ
ആ ഡോര്‍ പൂട്ടിയതാണ്‌.ഉള്ളില്‍ വെളിച്ചം കാണുന്നില്ല .. നിരാശനായി… വിളിക്കാന്‍ തോന്നിയില്ല… നാളെ
ഭാവിലെ നേരത്തെ തന്നെ എഴുന്നേല്‍ക്കണം.ചെറിയമ്മയുടെ കൂടെ അമ്പലത്തിലേക്ക്‌ പൂവാം…
ഇനിയെങ്കിലും അവളോടുള്ള ദേഷ്യം വിടണം… ഉള്ളില്‍ കൊളുത്തു വീഴുന്നുണ്ടോ…

ഞാന്‍ പോയി കിടന്നു രാവിലെയാകാന്‍ കൊതിയായി ഇനി രാത്രി അവൾ അടുത്തുവന്നാലോ എന്ന്‌
കരുതി വാതില്‍ ചാരിയിട്ടു കിടന്നു.

രാത്രി മൂന്ന്‌ വട്ടമെഴുന്നേറ്റു.സമയം നോക്കുമ്പോള്‍ പന്ത്രണ്ടു മണി.പിന്നെ ഉറക്കമേ വന്നില്ല. ഉള്ളില്‍
പേടിയുണ്ടായിരുന്നു.. വൈകിയെഴുന്നേറ്റാല്‍… ചെറിയമ്മയുടെ കൂടെ അമ്പലത്തില്‍ പോവാൻ
പറ്റോ?.എങ്ങനെയൊക്കെയോ ഉറങ്ങി.

അഞ്ചു മണിക്ക്‌ തന്നെ എഴുന്നേറ്റു… നല്ല തണുപ്പുണ്ട്‌. ഇന്നലങ്ങനെ മഴപെയ്തോണ്ട്‌ ആവും.ലൈറ്റിടാൻ
നിന്നില്ല. മുന്നിലെ വാതില്‍ തുറന്നിറങ്ങി.പുറത്തിരുട്ടാണ്‌, എന്നാലും അടുത്തുള്ളതൊക്കെ
കാണാം.തണുപ്പ്‌ നല്ലപോലെയുണ്ട്‌. ഞാന്‍ കൈപിണച്ചു നടന്നു. ചെറിയമ്മയുടെ റൂമായിരുന്നു
മനസ്സില്‍.എന്നാല്‍ നാലു റൂമുകളുടെ അറ്റത്തുള്ള ആ വാതില്‍ തുറന്നിട്ടില്ല. വെളിച്ചവുമില്ല. ഇന്നലെ

ഞാനങ്ങനെ പറഞ്ഞതിന്‌ തെറ്റിയോ..?പറയണ്ടായിരുന്നെന്ന്‌ തോന്നി. എന്നോടങ്ങനെയൊന്നും
ആവശ്യപ്പെടാത്താണ്‌. ഇന്നലെ ഞാനങ്ങനെയൊക്കെ നല്ലതു പോലെ പെരുമാറിയത്‌ കണ്ട്‌ ചോദിച്ചു
പോയതായിരിക്കും. വെറുതെ ഓരോന്ന്‌ പറയാന്‍ കണ്ട നേരം.

ആ races ഇനി പോവുന്നില്േേല്‍ പോവണ്ടാ.. വെറുതെ കുറേയുറക്കമൊഴിച്ചു. എന്തൊക്കെ
സ്വപനമായിരുന്നു ഇന്നലെമുഴുവന്‍ കണ്ടുകൂട്ടിയത്‌ .ചെറിയമ്മയുമൊന്നിച്ചു അമ്പലത്തില്‍
പോവുന്നതും, എന്റെ കൈ കോര്‍ത്തു പിടിച്ചു നടക്കുന്നതും, പ്രാർത്ഥിച്ചു കഴിഞ്ഞു എനിക്ക്‌ ചന്ദനം
തൊട്ടു തരുന്നതും, സുന്ദരമുഖത്തോടെ എന്നെ നോക്കി ചിരിക്കുമ്പോള്‍, .. മഹാദേവന്റെ മുന്നിൽ വെച്ചു
അവളോടിനി ഞാന്‍ നല്ലകുട്ടിയായി നിന്നോളം… തല്ലിന്‌ ഇനിയൊരിക്കലും വരില്ല എന്നാ കൈപിടിച്ച്‌

പറയുന്നതും.അങ്ങനെയെന്തെല്ലാം. പുല്ല്‌ I! എല്ലാം വെറുതെയായി.ഇനി നിന്നിട്ട്‌
കാര്യമില്ലെന്നുതോന്നി.വെറുതെ ഈ

തണുപ്പുംകൊണ്ടിരിക്കുന്നതെന്തിന.വേണേലിനിയുമൊരുറക്കമുറങ്ങാം.വലിയ വിഷമമില്ലേലും ഉള്ള
വിഷത്തോടെ ഞാന്‍ തിരിഞ്ഞു റൂമിലേക്ക്‌ നടക്കുമ്പോള്‍ മുന്നിലെ തൂണോന്നു തെളിഞ്ഞ പോലെ
തോന്നി. ഒരു മഞ്ഞവെളിച്ചം മുന്നില്‍ ചെരുതായി എന്റെ നിഴൽ കണ്ടു.ഉള്ളിൽ നിറഞ്ഞ
ആകാംഷയോടെ ഞാന്‍ തിരിഞ്ഞു നോക്കി . ചെറിയമ്മയുടെ റൂമിൽ നിന്ന്‌, വാതിൽ പഴുതിനിടയിലൂടെ
പുറത്തേക്ക്‌ വന്നതാണ്‌… ഉള്ളിൽ തുടച്ചു.എന്നാലും എന്റെ പെണ്ണെ. നീ എന്നെ
വട്ടാക്കുവാണല്ലോ.ഇത്തിരിയൂടെ കഴിഞ്ഞിരുന്നേല്‍ കാണായിരുന്നു.

ഞാനോടി റൂമിലേക്ക്‌. എന്തായാലും ഒരു സര്‍പ്രൈസ്‌ കൊടുക്കാം..”പോവല്ലേ ചെറിയമ്മേ”യെന്ന്‌
ചോദിച്ചു കുളിച്ചൊരുങ്ങി അവളുടെ മുന്നിൽ നിൽകുമ്പോൾ അവൾ ഞെട്ടും. ഞെട്ടണം. ഭഗവാനെ
ഈശ്വര നല്ലത്‌ ചെയ്താൽ നല്ലത്‌ കിട്ടണേ…

ഞാന്‍ ബാത്റൂമിലേക്ക്‌ ഓടി. തലയിലൂടെ വെള്ളമൊഴിക്കാന്‍ തുടങ്ങിയപ്പോഴാ ഓര്‍ത്തത്‌. ഒച്ച
കേള്‍ക്കില്ലേ? ഒന്നാമത്‌ രാവിലെ. ഇനി അവളെങ്ങാന്‍ പുറത്തേക്ക്‌ ഇറങ്ങിയാല്‍ ഉറപ്പായും
കേള്‍ക്കും.സര്‍പ്രൈസ്‌ പൊളിയും. പെട്ടല്ലോ. വീടിന്റെ പുറകില്‍ തോട്‌ ഒഴുകുന്നുണ്ട്‌. ഇന്നലത്തെ
മഴയോടെ അതില്‍ വെള്ളമെന്തായാലുമുണ്ടാവും. ഇനി തോട്ടിലേക്ക്‌ ഇറങ്ങാം അതാണ്‌ നല്ലത്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *