മിഴി [ Full ] 14അടിപൊളി  

വാതിലില്‍ മുട്ട്‌… അരിച്ചെത്തിയ പിറുപിറുക്കുന്ന ശബ്ദം…
“അടഭി……” ശബ്ദം വന്നു കാതിൽ തറഞ്ഞു. ചെറിയമ്മ.എന്ത്‌ ചെയ്യണം ഞാന്‍. തുറക്കാതെ നിക്കണോ.
ഒന്നുമറിയാത്തവനെ പോലെ അഭിനയിക്കണോ…

“അഭി ഡാ… ഒന്ന്‌ തുറക്ക്‌ നീ ഉറങ്ങിയോ…??.” ശബ്ദത്തിലെ ആ സന്തോഷം. പെട്ടന്ന്‌ എവിടുന്നോ
ധൈര്യം വന്നു. കൂടെ ദേഷ്യവും… നേരത്തെ അത്ര ദേഷ്യത്തോടെ സംസാരിച്ച അവള്‍ൾക്ക്‌,ഒരുത്തന്റെ
കൂടെ കറങ്ങിയപ്പോ ഇത്ര സന്തോഷം വന്നു ല്ലെ…

ചാടി എഴുന്നേറ്റു… അവളുടെ തീരുമാനം ഇന്ന്‌ അറിയണം.. ഇനിയും ഒരു കോമാളി ആവാന്‍ വയ്യ.
ഇല്ലേല്‍ ഞാന്‍ ഒരു ആണാവാതെ ആവണം. വാതില്‍ തുറന്നു..ഇത്തിരി ദേഷ്യം കാട്ടി കൈ രണ്ടും
കെട്ടിയുള്ള അവളുടെ നോട്ടം… അഭിനയം!! എന്തെല്ലാമോ പറയാനുണ്ട്‌… ആ മോന്ത നോക്കി
പൊട്ടിക്കാനും വിചാരിച്ചിരുന്നു. എന്തോ തടസ്സം..ഞാൻ തല താഴ്ത്തി തിരിഞ്ഞു ബെഡില്‍ വന്നിരുന്നു.

“എത്ര വിളിച്ചു പോത്തേ… ഫോൺ എടുത്തൂടെ നിനക്ക്‌??” ഉള്ളിലേക്ക്‌ കേറി വന്നു എന്റെ മുന്നിൽ
അവളുണ്ട്‌..

ചോദ്യങ്ങള്‍ക്ക്‌ ഒന്നും മറുപടി എനിക്കില്ലായിരുന്നു..

“ഡാ കൊരങ്ങാ (HISD മിണ്ടാത്തെ.. ഓ ഞാന്‍ ദേഷ്യപ്പെട്ടതിനുള്ള പിണക്കമാണോ??.. ഇന്ന്‌ നല്ല വര്‍ക്ക്‌
ണ്ടായിരുന്നു ഡാ… അതാ ഞാന്‍ “… കുനിഞ്ഞു തല താഴ്ത്തി ഇരിക്കുന്ന എന്റെ താടിയില്‍ പിടിച്ചു
അവള്‍ തല പൊക്കിക്കാന്‍ ഒരു ശ്രമം നടത്തി. എനിക്ക്‌ കലി കേറി. അവളുടെ ഒരു വര്‍ക്ക്‌.പല്ലു കടിച്ചു

ഞാന്‍ തല പെട്ടന്ന്‌ പൊക്കി… അവളുടെ മുഖത്തേക്ക്‌ നോക്കി. അവൾ ഞെട്ടി.

“അഭി ന്താ പറ്റിയെ നിനക്ക്‌…??” പിന്നോട്ട്‌ ഇത്തിരി മാറിപ്പോയ അവൾ വീണ്ടും ആ കൈ കൊണ്ട്‌ എന്റെ
മുഖം തലോടാന്‍ വന്നു.

“വേണ്ട…” ഒച്ചയിട്ട്‌ ഞാന്‍ ആ കൈ പിടിച്ചു മാറ്റി.
“അഭി ഡാ…” പതര്‍ച്ചയോടെ അവൾ എന്നെ വീണ്ടും നോക്കി…

ഒന്ന്‌ മാത്രം എനിക്കറിഞ്ഞാല്‍ മതി.. അവൾ ഇത്‌ സമ്മതിക്കുമോ ഇല്ലയോ എന്ന്‌…

” ആരാ അപ്പു??”ഉള്ളിൽ നിറയുന്ന വേദനയോടെ ഞാന്‍ ചോദിച്ചു. അവൾ ഞെട്ടി .കണ്ണ്‌ കൂര്‍പ്പിച്ചു.
എന്നെ പേടിയോടെ നോക്കി. പിന്നെ അതു മറച്ചു..

“എനിക്കറിയില്ല… ആരാ? ” നോക്കാതെയുള്ള അവളുടെ മാറ്റം. ആ കവിൾ വിറക്കുന്നത്‌ കാണാം.
“ചെറിയമ്മ മാളില്‍ പോയിരുന്നോ ഇന്ന്‌…” ഞാൻ വീണ്ടും എടുത്തിട്ടു.

“ഞാന്‍ ഹോസ്പിറ്റലില്‍…” അവൾ തുടങ്ങിയപ്പോഴേക്ക്‌ ഞാൻ നിര്‍ത്താന്‍ ആംഗ്യം
കാട്ടി..മതിയായിരുന്നു തുറന്നു പറയാന്‍ പോലും ശ്രമിക്കാത്ത അവളോടുള്ള വിശ്വാസം എല്ലാം
പോയിരിക്കുന്നു. ചത്തു… ഇന്നത്തോടെ ഞാന്‍ ചത്തു..

“ന്നെ കോമാളി ആക്കണോ അനുൂ??.. സമ്മാനം MM ചെറിയമ്മ അന്ന്‌ പറഞ്ഞപ്പോ ഇത്രേ കരുതില്ല…
കൊന്നൂടായിരുന്നോ ന൭്൬.. പിന്നെ ഒന്നും ഓർമ കാണില്ലല്ലോ…”

നിറഞ്ഞ കണ്ണും. വേദനിക്കുന്ന ഹൃദയവും കാണിക്കാതെ ഞാന്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.കള്ളകണ്ണീര്‍
അവളുടെ മുഖത്തേക്ക്‌ ഒഴുകി…

“അഭി ഞാന്‍…” ന്യായീകരണത്തിനു വാ തുറന്നപ്പോഴേക്ക്‌.. എനിക്ക്‌ കലി കേറി…

“മിണ്ടരുത്‌.!!! എനിക്കൊന്നും കേൾക്കണം എന്നില്ല.ഹോസ്പിറ്റല്‍ മുതൽ ഞാന്‍ നിന്റെ
പിന്നിലുണ്ടായിരുന്നു.. അവസാനം പാർക്കിങ്ങിന്റെ ആ ഇരുണ്ട മൂല വരെ.വേശ്യയേക്കാള്‍ തരം താഴും
എന്ന്‌ കരുതീല്ല ” കൈ ചൂണ്ടി ഞാന്‍ ആ മുഖം നോക്കി പറഞ്ഞു.. കണ്ണുനിറക്കാന്‍ അല്ലാതെ
അവള്‍ക്കെന്ത്‌ അറിയാം…

“അഭി ഞാന്‍ പറയുന്നതൊന്ന്‌ കേൾക്ക്‌… അപ്പു നിര്‍ബന്തിച്ചപ്പോ ”
പിടിക്കാന്‍ നോക്കി അവൾ പറഞ്ഞു.

മുന്നോട്ട്‌ വന്നു എന്റെ കൈ
” ഓഹ്‌ നിര്‍ബധിച്ചാൽ അങ്ങ്‌ നിന്ന്‌ കൊടുക്കും ല്ലെ… ഇതായിരുന്നോ നിനക്ക്‌ മുന്നേയും പണി ” പ്രാന്ത്‌
കേറി എനിക്ക്‌… ഒച്ച വല്ലതെ പൊന്തി..

“അഭി പ്ലീസ്‌ അമ്മ കേൾക്കും…” അവള്‍ എന്റെ വായ പൊത്താന്‍ നോക്കി.

“കേള്‍ക്കട്ടെ .തള്ള കേൾക്കട്ടെ അനിയത്തിയുടെ സൂക്കേട്‌..കണ്ടവന്മാർക്ക്‌ ഒക്കെ നിന്ന്‌ കൊടുക്കാൻ
പോവുന്ന…” പറഞ്ഞു തീര്‍ന്നില്ല അവളുടെ കൈ എന്റെ കവിളില്‍ നേരിട്ട്‌ പതിഞ്ഞു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *