മിഴി [ Full ] 14അടിപൊളി  

“പ്ലീസ്‌ ലിസെന്‍ ബ്രോ..” കണ്ണട വെച്ച ഒരു തടിയന്‍… അവന്റെ അനുനയന ശ്രേമം…അടുത്തേക്ക്‌ വന്നു
മുന്നിലെത്തിയതും..ഉള്ളശക്തിയെല്ലാം എടുത്തു മുഷ്ടി ചുരുട്ടി അടുത്തതൊന്നും പറയാൻ ald
തുറക്കുന്നതിനു മുന്നേ കൊടുത്തു അവന്റെ കവിളില്‍.കണ്ണു വിടര്‍ന്നവന്റെ ബാലന്‍സ്‌ പോയി.
സൈഡിലെ ചുവരിലേക്ക്‌ ചാരി അവന്‌ നിലത്തേക്ക്‌ ഇരുന്നു.

ബാക്കി മൂന്ന്‌ പേര്‌ മുന്നോട്ട്‌ ചാടി. ഓടി മുന്നിലെ കസേര അടുത്തു ഞാന്‍ സൈഡിലെ ഒരുത്തന്റെ
മേത്തേക്ക്‌ എറിഞ്ഞു.അവന്‍ മാറാൻ നോക്കിയെങ്കിലും അതവന്റെ കാലില്‍ വീണു .മുന്നിലെ
ഡെസ്കിലേക്ക്‌ ചാടി കേറി ഞാൻ താഴെ നിൽക്കുന്ന ഹീറിനെ തല്ലിയവന്റെ മേത്തേക്ക്‌ ചാടി. അവന്‌
നിലത്തേക്ക്‌ വീണു തല നിലത്ത്‌ അടിച്ചു.പിടക്കുന്ന അവന്റെ വയറിന്റെ മുകളില്‍ കേറി ഇരുന്ന്‌ മുഷ്ടി

Vi

ചുരുട്ടി കൊടുത്തു.. കവിളില്‍ ആദ്യത്തെ ഒന്ന്‌.”ഹാ… ” അവന്റെ ചുണ്ട്‌ പൊട്ടി കാറി.

രണ്ടാമത്‌ ഒന്നുകൂടെ ഞാന്‍ കൈ പിറകിലേക്ക്‌ എടുത്ത്‌ കവിൾ നോക്കി ആഞ്ഞു.ഷിർട്ടിന്റെ കോളറില്‍
പിടി വീണു.. പിറകില്‍ നിന്ന്‌ ഒരുത്തൻ വലിച്ചു. കൈ അവന്റെ മുഖത്തു കൊള്ളാതെ പോയി.

നിലത്തേക്ക്‌ ഞാന്‍ മറഞ്ഞു.ചവിട്ടാന്‍ നോക്കിയ നാറിയുടെ നേരെ തിരിഞ്ഞു അവന്റെ കാലിൽ പിടിച്ചു
വലിച്ചു.)സൈഡിലെ അലമാരയുടെ മുകളിലേക്ക്‌ അവന്‌ ചെരിഞ്ഞു.മുകളില്‍ നിന്ന്‌ എവിടെ നിന്നോ
ഒരു ഗ്ലാസ്‌ നിലത്തേക്ക്‌ വീണു പൊട്ടി ചിതറി.കണ്ണട വെച്ച തറ്റിയന്‍ എഴുന്നേൽക്കാൻ ആഞ്ഞപ്പോ,
ഞാന്‍ കൈ കുത്തി എഴുന്നേറ്റു… ഉള്ളന്‍കൈ തൊലി കീറി ഗ്ലാസ്‌ ചില്ലിന്റെ ഒരു കഷ്ണം ആഴ്ന്നു.
“ഹാ……. ” അറിയാതെ വായില്‍ നിന്ന്‌ വന്നു പോയി.ഉള്ളന്‍കൈയ്യില്‍ ചോര. തറച്ച ചില്‌ എങ്ങനെയോ
വലിച്ചൂരി…എറിഞ്ഞു.

മുട്ടി്കാലില്‍ നിന്നു. ശ്വാസം വലിച്ചെടുത്തു ചുറ്റും നോക്കി .ആദ്യം അടി കിട്ടി ബാലന്‍സ്‌ പോയവന്‍
തടിയന്‍ തുറിച്ചു നോക്കി. കസേര എടുത്ത്‌ എറിഞ്ഞു കാലിൽ കൊണ്ടവന്‍..മുട്ടുഴിഞ്ഞു കലിപ്പോടെ
നോക്കി. ഹീറിനെ തല്ലിയവന്‍ ചുണ്ടിലെ ചോര ഒപ്പി… എന്നെ പിടിച്ചു വലിച്ചവന്‍ തൊട്ടു
സൈഡില്‍.എനിക്ക്‌ കലിപ്പടങ്ങിയില്ല. അവന്‌ കൊണ്ടത്‌ പോരാ.. ഒന്നുകൂടെ കൊടുത്തില്ലെങ്കിൽ…??

മുന്നോട്ട്‌ ആഞ്ഞു. സൈഡിലുള്ളവന്‍ കൈ നീട്ടി പിടിക്കുന്നതിന്‌ മുന്നേ.അവളെ തള്ളിയവന്റെ
കവിളില്‍ ഒന്ന്‌ കൂടെ തല്ലി.അവന്‍ മുഖം പൊത്തി. സൈഡില്‍ നിന്നും മൂന്നെണ്ണം കൂടെ കൈ പിടിച്ചു ഒറ്റ
വലി . ഞാന്‍ സൈഡിലെ ചുമരിലേക്ക്‌ തെറിച്ചു.

കണ്ണട വെച്ച തടിയന്‍ വയറ്റില്‍ കുത്തി.. “ഹാ…” വായയിൽ കൂടെ മൂളൽ വന്നു … കണ്ണ്‌ തളളി
പോയി..ശ്വാസം ഒന്ന്‌ നിന്ന പോലെ… പിടഞ്ഞു… കാലുപൊക്കി അവന്റെ നെഞ്ചില്‍ ചവിട്ടി. അവന്‍
കുലുങ്ങിയില്ല. പിടിച്ചു വെച്ച രണ്ടെണ്ണത്തിന്റെ കയ്യില്‍ നിന്നും കുതറി… മോന്തക്ക്‌ ഒരടി കിട്ടി. തൊലി
പൊള്ളി പോയി.പല്്‌്‌ കടിച്ചു സഹിച്ചു.തടിയന്‍ ഒന്ന്‌ കൂടെ ചവിട്ടി നാബിക്ക്‌… ചുമരിലേക്ക്‌ അടിച്ചു ഞാൻ
വീണു.. അനങ്ങാന്‍ വയ്യ തരിച്ചു പോയി.

നാലെണ്ണം കൂടെ എന്നെ സൂക്ഷിച്ചു നോക്കി.. ഒന്ന്‌ അനങ്ങി കിട്ടിയാല്‍ ഒന്ന്‌ കൂടെ തല്ലാന്‍ ആവും..
കൊടുക്കണം ആ തടിയനു. കിതപ്പ്‌ ഒന്ന്‌ അടങ്ങട്ടെ.. നെഞ്ചും വയറും കൊളത്തിപിടിക്കുന്നു… ശ്വാസം
വലിച്ചു വിട്ടുകൊണ്ട്‌ ഞാന്‍ വയറില്‍ അമർര്‍ത്തിഅലറി.. പെട്ടന്ന്‌ വാതിലിൽ ചവിട്ട്‌… രണ്ടു ചവിട്ട്‌ കൊണ്ട്‌
വാതില്‍ തുറന്നു പോന്നു. അജിന്‍, അര്‍ജുന്‍, ജസ്റ്റിന്‍, കാര്‍ത്തിക്‌… ഓടി കേറി… പിന്നെ രണ്ടു
ആര്‍ക്കല്‍ കേട്ടു… മോന്ത പൊളിയുന്ന ശബ്ദം. ഞാന്‍ നിലത്തു നീണ്ടു കിടന്നു… മരത്തിന്റെ കസേര..
എറിഞ്ഞത്‌ ആര്‍ക്കും കൊള്ളാതെ.. ചുമരിൽ തട്ടി നിലത്തു വീണു പൊട്ടി…

അഞ്ചു മിനിറ്റ്‌… മലന്നു കിടക്കുന്ന എന്റെ മുകളില്‍ സ്വന്തം കവിൾ തടവി കൊണ്ട്‌ അജിന്‍.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *