ഡോര്‍ മെല്ലെയടഞ്ഞു. ഇനിയിപ്പോ എങ്ങനെയാ തള്ളി തുറന്നു നോക്ക. എന്നാലും മെല്ലെ തുറക്കാനാ
ഹാന്‍ഡില്‍ പിടിച്ചതും അകത്തു നിന്നാരോ വാതിലൊന്ന് വലിച്ചു.”മിണ്ടാതെ നിക്കോ…” ചെറിയുമ്മയുടെ
കാറിച്ച വീണ്ടും പുറത്തേക്ക് വന്നു.വാതിൽ വീണ്ടും അടഞ്ഞു.
പെട്ടന്നത് തുറന്നതും ദേഷ്യത്തിലുളള അമ്മ മുന്നിൽ.കലിപ്പ് മുഖം. ഞാന്‍ മെല്ലെ ഒന്ന് ചിരിച്ചു
കാട്ടിയെങ്കിലും അത് ഭാവം വിടണ്ടേ.പുറത്തേക്ക് ഇറങ്ങിയത് ഡോറടച്ചു.എന്റെ മുന്നില്‍ നിന്നങ്ങനെ
തുറിച്ചു നോക്കാണ്.
തൊണ്ട മെല്ലെ നനച്ചു.ഇനിയിപ്പോ എന്റെ കാര്യമെന്തേലും ചെറിയമ്മ പറഞ്ഞോ?. അല്ലേല്‍ പട്ടി, തള്ള,
പിന്നെ അമ്മൂമ്മക്ക് വരെ കേട്ടതിന്റെ കലിയോ? മുഖത്തേക്ക് തന്നെ നോക്കിയത് രണ്ടു കയ്യുമെന്റെ
തോളിലുറപ്പിച്ചു. മുഖത്തെ പേശിയൊക്കെ ഒന്ന് അയച്ചു മെല്ലെ ചിരിച്ചു. നീണ്ടയൊരു ചിരി കഴിഞ്ഞപ്പോ
വാ തുറന്ന് ക്കക്കക്കാന്ന് ചിരിക്കലു തുടങ്ങി. കൂടെ എന്റെ തോളിൽ തൂങ്ങിയാടലും.
“നീ കണ്ടോ അവളുടെ ദേഷ്യം…?..” ചിരിക്കിടെ അമ്മ ചോദിച്ചു. “ഞാന്‍ ഒന്ന് തോട്ടതിനാ അതിന്റെ
ദേഷ്യം. എന്തൊക്കെയാന്നെ വിളിച്ചെ? പാവം!! ” മുന്നോട്ട് നടന്നു പോവുമ്പോ അമ്മയാരും കേൾക്കാതെ,
നിര്‍ത്താത്ത ചിരിയുടെ സ്പീഡിത്തിരി കൂടെ കൂട്ടിപറഞ്ഞു.എത്രയായാലും അവള് പാവമമെന്നാണല്ലോ
തള്ളക്ക് പറയാനുള്ളത്.അവളെപ്പോലെ തന്നെ എന്തൊക്കെ അഭിനയ ഇതിനും. അതിനുള്ളില്‍
കാട്ടിയതൊക്കെ വെറും ഷോ. കളിപ്പിക്കാന്നുള്ള ഉദ്ദേശമേയുള്ളൂന്ന് ഇപ്പോഴല്ലേയറിയുന്നേ.വെറുതെയല്ല
അങ്ങനെയിട്ട് പാവം ചെറിയമ്മയെ എരുകേട്ടിയത്. പിന്നെ അവളെന്തൊക്കെയോ വിളിച്ചതിന് അമ്മ
അത്രക്ക് കേറി പറയാഞ്ഞതും.
എന്നെ നേരെ കൂട്ടി പോയത് അമ്മയുടെ റൂമിലേക്കാണ്.അപ്പോഴാണ് എന്നെയൊന്നുകൂടെ അത്
നോക്കുന്നത്.
“മഴയും കൊണ്ട് നടന്നോ ട്ടോ കണ്ടില്ലേ ഒന്നവിടെ വയ്യാന്നുമ്പറഞ്ഞു കിടക്കണത്…”ചെറിയമ്മയുടെ
കാര്യമാണ്. വയ്യാത്ത അവളുടെ മുഖം പെട്ടന്ന് വന്നു.പിന്നെ ഞാനിന്ന് ചെയ്തതും. തല മെല്ലെ താഴ്ന്നു.
“ന്താടാ… ന്താ മോനൂന് പ്രശ്നം… കുറച്ചു നേരമായല്ലോ.? ” മുന്നില്‍ ഇരിക്കുന്ന അമ്മ, നീങ്ങുന്ന
ചെയറില്‍, ടേബിളില്‍ പിടിച്ചു വലിച്ചു എന്റെ നേരെ മുന്നിലെത്തി.മടിയില്‍ വെച്ച കൈ കൂട്ടി പിടിച്ചന്നോട്
അടുത്തിരുന്നു. പറയണം എന്ന മനസ്സില്‍. എല്ലാം പറയുന്നതല്ലേ. ഇത് പറഞ്ഞില്ലേല്‍ മനസ്സമാധാനം
ണ്ടാവില്ല. താഴ്ത്തിയിട്ടിരുന്ന തലപൊക്കി അമ്മയെ നോക്കി,ഞാനെന്ത് പറയുമെന്ന് കേൾക്കാൻ
നില്‍ക്കാണ്. കുറ്റം ചെയ്തവനെപ്പോലെ തല വീണ്ടും താഴ്ന്നു.
“അനുവിനെ ഞാന്‍ കെട്ടിയിട്ടമ്മേ…!..” മെല്ലെ തുടങ്ങി അറിയാതെ ഡോര്‍ പൂട്ടിയതും അവള്‍ക്ക്
കെട്ടഴിക്കാൻ കഴിയുമെന്ന് കരുതി പോയതും എല്ലാം. അവസാനം ഇവിടെ എത്തുന്ന വരെയുള്ള
കാര്യവും പറഞ്ഞു അമ്മയുടെ വാക്കുകൾക്ക് വേണ്ടി അങ്ങനെ തന്നെയിരുന്നു . തല
താഴ്ത്തിയിരിക്കുന്ന എനിക്ക് കൈ അമ്മയുടെ കയ്യിലുളളതായിരുന്നു ആശ്വാസം. അമ്മയൊരുനീണ്ട
ശ്വാസമെടുത്തു.
“സാരല്പടാ മോനൂ, അറിയാതെയല്ലേ?…” അശ്വസിപ്പിക്കാനമ്മ പറഞ്ഞു. അത് വെറുതെയാവും, വിഷമം
ഉള്ളിലുണ്ടാവും പുറത്തുകാണിക്കാതെ നിൽക്കുന്നതാണ്.എനിക്ക് കരച്ചിൽ വന്നു.
“ഡാ മോനൂ… മോനൂ അയ്യേ ഇങ്ങട്ട് നോക്ക്…. അയ്യയ്യേ..അതിന് നീയ്യെന്തിനാ കരയണേ?” താഴത്തിയ
തലയമ്മ മെല്ലെ പിടിച്ചു പൊക്കാൻ നോക്കിയെങ്കിലും ആ മുഖത്തേക്കു നോക്കാൻ വലിയ വിഷമം
തോന്നി.
“അവളെത്ര വിഷമിച്ചു കാണുമമ്മേ , ആ മുറിയില്‍ ഇരുട്ടത്, ഒറ്റക്ക്. ഇത്രേം വലിയ മഴയില്‍, പിന്നെ
ഞാന്‍ കെട്ടിയിട്ടില്ല…?” വിഷമം മുഴുവന്‍ പുറത്തുവന്നു.മുറുകിയ കൈ അയച്ചു അമ്മ എന്നെ വാരി
പൂണര്‍ന്നു.
“സാരല്ലടാ… മോനൂ.പറ്റി പോയില്ലേ? ഒന്നും പറ്റീലല്ലോ.. അവൾക്ക് വയ്യാതായത് അതിനൊണ്ടാന്നാണോ
കരുതിയെ.. അതൊന്നും അല്ലട്ടോ.” ആശ്വസിപ്പിക്കുന്നുണ്ടേലും എനിക്കെന്തോ വിഷമം മാറുന്നില്ല. ആ
