“എങ്ങട്ടാ രണ്ടും…?” ചെറിയമ്മയോടായിരുന്നു ചോദ്യം. അടുത്ത് എത്തിയതും ആ കയ്യിലുണ്ടായിരുന്ന
വണ്ടിയുടെ കീ പിടിച്ചു വാങ്ങി ചെറിയമ്മ അമ്മയുടെ നോക്കാതെ എന്നെയും പിടിച്ച് മുന്നോട്ട് നടന്നു.
ഉഫ് അപ്പൊ അമ്മയോട് തലക്കുണ്ടാക്കാനല്ല!! ഞാനെന്തിനാവോ ഇതൊക്കെ ഞാനാലോചിച്ചേ!!
എന്നാലും ഇനിയിപ്പോ എങ്ങട്ടാ. വല്ല കൊക്കയിലും പോയി തള്ളിയിടാനാണോ.. ഏയ്യ് അപ്പൊ അവളും
മരിക്കില്ലേ..!!
“ഡീ…..എങ്ങട്ടാന്ന്…?” അമ്മയുടെ ശബ്ദം കട്ടിയിലായി. മിണ്ടാതെ പോവുന്നതിലുള്ള ദേഷ്യമാണ്.
“ഒന്ന് പോ തള്ളേ…” ചെറിയമ്മയുടെ ദേഷ്യം.പാവം എന്തിനാ ഇവളതിനെ വിളിക്കണോ?ഞാൻ അതിനെ
തിരിഞ്ഞു നോക്കി. എവിടെ? അതിന് ആ വിളി കേട്ടൊരു കുലുക്കവുമില്ല അമ്മക്ക്. എങ്ങാട്ടാഡാന്ന്
കൈ കൊണ്ട് ആംഗ്യം കാട്ടി ചോദിച്ചപ്പോ,എന്താ സംഭവിക്കുന്നേന്ന് പോലും അറിയാതെ, നടക്കുന്ന
ചെറിയമ്മയെ ഒന്നുകൂടെ നോക്കി അറിയില്ലെന്ന് ചുമല് കുലുക്കി.പിന്നെ ഇപ്പോ വരാം എന്നുകൂടെ
പറഞ്ഞപ്പോ. അത് മെല്ലെ തലയാട്ടി ഞങ്ങളെ നോക്കി നിന്നു.
പറയാതെ തന്നെ ചെറിയമ്മ വണ്ടി എടുത്തു.എങ്ങട്ടാന്ന് ചോദിക്കണമെന്നുണ്ട്.ഇപ്പൊ ചോദിക്കുന്നത്
ശെരിയല്ലെന്ന് തോന്നി. വണ്ടി ഓടിക്കുന്നതൊക്കെ മെല്ലെയാണ്. വളരെ ശ്രദ്ധിച്ചാണ്. ദേഷ്യം ഒന്നും
അത്രയും ണ്ടാവില്ല. എന്നാലും മിണ്ടിയില്ല.
കുറച്ചു സമയം കഴിഞ്ഞ് വണ്ടിയൊരു വീണ്ടിന്റെ മുന്നിലേക്കടുത്തു. കാറില്‍ നിന്ന് ഇറങ്ങിയവള്‍
ഫോണില്‍ ആരെയോ വിളിച്ചു. ഇങ്ങനെയൊക്കെ പോരാന്‍ വേണ്ടി ഇതിപ്പോ ആരെ വീടാണാവോ?..
നേരത്തെ വീട്ടിൽ ഇട്ട പാവാടയും ഒരു ടി ഷര്‍ട്ടുമാണ് തെണ്ടി ഇട്ടു നില്‍ക്കുന്നതുന്നുള്ള
ബോധമുണ്ടോയതിന്?. മോശമൊന്നുമല്ല ന്നാലും ആ ബോധത്തിടെ തന്നെ ആണോ അത് വന്നത്?.
കാറിന്റെ ഡോര്‍ തുറന്നിറങ്ങിയപ്പോയോ എന്റെ രൂപത്തെ പറ്റിയൊന്ന് ആലോചിക്കേണ്ടേന്ന് മനസ്സിൽ
തോന്നി. ഈശ്വരാ ഷോര്‍ട്സിട്ടല്ലേ വന്നത്.ആരാണാവോ വീട്ടിലുള്ളത് ഇതൊക്കെ കണ്ട്
ഞെട്ടാതിരുന്നാല്‍ മതി.
പുറത്തെക്കിറങ്ങിയ എന്നെക്കണ്ട് ചെറിയമ്മ തൊട്ട് അടുത്ത് വന്നു.ആ കൈ നീട്ടിയപ്പോ യാന്ത്രികമായി
കൈ കൊടുത്തു.എന്നെയും കൊണ്ട് അവൾ വീടിന്റെ വരാന്തയിൽ കേറി ബെല്ല് രണ്ടു വട്ടം അമര്‍ത്തി.
ഞാനിത്തിരി കൂടെ പിടിഞ്ഞു കളിക്കാന്‍ തുടങ്ങി ആരാണാവോ ഇത്. ചോദിക്കാനാണേല്‍
തോന്നുന്നുമില്ല.പെട്ടന്ന് ഡോറിനടുത്തേക്ക് ആരോ നടന്നടുക്കുന്ന ശബ്ദം. വാതിലിന്റെ ലോക്ക്
അഴിഞ്ഞു. നടു പിളര്‍ന്നു വന്ന ഡോറിന്റെയിടയില്‍ ചിരിയുള്ള മുഖം. കണ്ടെവിടെയോ
പരിചയമുള്ളപോലെ. മുടിയുടെ അറ്റത്ത് നീല കളര്‍ ചെയ്തത് അത്ഭുതം പോലെ തോന്നി. നല്ല ഭംഗി
കാണാന്‍.എന്നാലും എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഞാനിതിരി കൂടെ ആലോചിച്ചു നിന്നു.
“അനു…” അവളുടെ പതിഞ്ഞ വിളി. വിളിക്ക് മറുപടി കിട്ടാതെയായപ്പോ അവളുടെ മുഖം ചിരിയിൽ
നിന്ന് മെല്ലെ മങ്ങി.മിണ്ടാതെയവളെ കുത്തി കുത്തി നോക്കുന്ന ചെറിയമ്മയെ കണ്ടപ്പോ ഇതെന്താ
സംഭവന്ന് ആലോചിക്കാതെ നിന്നില്ല.
ഞാന്‍ ചെറിയ തട്ടതിന് കൊടുത്തു. ബോധം വന്നപോലെന്നെ നോക്കിയ ചെറിയമ്മ മുന്നിൽ
നില്‍ക്കുന്നയവളെ വീണ്ടും നോക്കി.
തലയിലൂടെ മെല്ലെ എന്തോ മിന്നി. ഞാനവളെ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോ ആരാ.
കാലമാടത്തി അപര്‍ണ.എന്നാലുമിത്തിരി സംശയം. ചോദിക്കണല്ലോ!!
“അപര്‍ര്‍ര്‍…” നീട്ടമിത്തിരി കൂടി പോയി വിളിച്ചു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലല്ലോ!!. പിന്നെന്താ നടന്നത്.
എന്നെ ആരാ വന്നു പിടിച്ചത്.ചുണ്ട് ചൂടുള്ള നേര്‍ത്ത പഞ്ഞിപോലെയുള്ള ഒന്നിലൂടെ തഴുകി
നടക്കുന്നുണ്ട്. മുഖത്തേക്ക് ചൂട് ശ്വാസം വന്നടിച്ചു.
ബോധം വന്നു ബോധം വന്നു. എന്റെ മുഖം ചെറിയമ്മയുടെ കയ്യിലാണ് എത്ര പെട്ടന്നാണ് ചെറിയമ്മ
എന്നെ കേറി ഉമ്മ വെച്ചത്.ഇതിനി വല്ല പ്രതികാരവുമാണോ!! മുന്നിലാ യക്ഷി നിന്ന് നോക്കുന്നില്ലേ..??
ശേ മോശം!! വരിഞ്ഞു മുറുകി വിടാതെ ചെറിയമ്മയെന്റെ ചുണ്ടുകള്‍ നുണയാണ്.
