“എന്താ ലക്ഷ്മി ഇവിടെ ഒരു തേപ്പ് പെട്ടിയുടെ മണം ” കളിയാക്കാണ് എന്ന് തോന്നാത്ത രീതിയിൽ…
മണം പിടിച്ചു കൊണ്ട് ശ്രീ അങ്കിള്‍ പാളി എന്റെ മുഖത്തു നോക്കിയതും… പിന്നെ കൂട്ടച്ചിരി ആയിരുന്നു
മുഴുവന്‍ എണ്ണവും.നിര്‍ത്തിയങ്ങു അഭമാനിക്കാണ്.എനിക്കങ്ങു കലി കേറി… തിരിഞ്ഞു ദേഷ്യത്തില്‍
നടക്കാന്‍ തുടങ്ങിയതും എന്റെ കൈ പിടിച്ചു ആശാന്റി നിര്‍ത്തിച്ചു.
“സാരമില്ല അഭി ഇതൊക്കെയൊരു തമാശ അല്ലെ?”ആന്റി ആയതു കൊണ്ട് ഞാന്‍
നിന്നു..അച്ഛനാണെല്‍ നിര്‍ത്താതെ വീണ്ടും വീണ്ടും കുത്തി കുത്തി ചിരിച്ചു..
ഞാന്‍ വല്ല്യ മൈന്‍ഡ് ഇല്ലാതെ നിന്നും…
“അഭിയുടെ കാര്യം ആരും നോക്കേണ്ട, അവനെ ഞാന്‍ കെട്ടിക്കോളാം ” പെട്ടന്നാണ് പുറകിൽ നിന്ന് ഒച്ച
പൊന്തിയത്… ഇതാരാണ് എന്നെക്കെട്ടാന്‍ വരുന്നതെന്ന രീതിയിൽ ഞാൻ തിരിഞ്ഞു
നോക്കിയപ്പോ.അതാ അടുത്ത പാര
ആശാന്റിയുടെ രണ്ടാമത്തെ സാധനം ഗായത്രി. അഹങ്കാരി.
എന്റെ അനുവിന്റെ ഡ്രസ്സ് ഇട്ടു ഞെളിഞ്ഞു നടക്ക അവള്‍ കുളിച്ചുള്ള വരവാണ്..ഇവളിവിടെ തങ്ങാന്‍
പോവാണോ?. എന്നക്കാൾ രണ്ടു വയസ്സിനു മൂത്തതാണ്.ഞങ്ങൾ തമ്മിൽ അത്രയടുപ്പം
ഇല്ലാ..ആശാന്റിയുടെ സ്വഭാവം ഒന്നും കിട്ടാത്തത് കൊണ്ട് അഹങ്കാരി എന്നാ പട്ടം ഞാൻ പണ്ടേ
അവള്‍ക്ക് കൊടുത്തിട്ടുണ്ട്.
“എന്താ ഞങ്ങൾ തമ്മിൽ മാച്ച് അല്ലേ? ” ആരുടേയും അഭിപ്രായം കിട്ടാതെ വന്നപ്പോ.എന്റെകൈ
പിടിച്ചു മുന്നോട്ട് നിന്നു മുന്നിലുള്ള ആൺ തരികളുടെ കാട്ടി അവൾ ചോദിച്ചപ്പോ… നിവര്‍ത്തിയില്ലാതെ
ഞാന്‍ നിന്നു കൊടുത്തു..
“പിന്നെ നല്ല മാച്ച്. അഭി നീയെന്താ ഇവളെ വിളിക്കല്‍??” ശ്രീ അങ്കിള്‍, അവളുടെ അച്ഛന് തന്നെ
എന്നോട് ചോദിച്ചപ്പോ ഗായത്രി എന്നാ പറയാന്‍ പോയത്.. അതങ്ങു നിര്‍ത്തി…
*ഗായത്രിയേച്ചി…”
നോട്ടം.
ഞാന്‍ മാറ്റി പറഞ്ഞു… കൂട്ടച്ചിരി വീണ്ടും മുഴങ്ങി.. ഗായത്രി കണ്ണുരുട്ടി എന്നെ ഒരു
“നീ പോടാ ” അവളുടെ ദേഷ്യം . പിന്നെ എന്റെ അനുവുള്ളപ്പോ ഇവളെ കെട്ടാനോ നടന്നത് തന്നെ.
ഈ സാധനം എവിടെ കിടക്ക? ഒന്നിങ്ങോട്ട് കാണുന്നില്ലാലോ.. ഇനിയിപ്പോ അവളോട് എന്തേലും ഇവര്
ചോദിച്ചു വിഷമിച്ചു നില്‍ക്കണോ? പാവം എല്ലാവരുടെ മുന്നിലും ഉത്തരം പറയാതെ നിന്ന് കുഴങ്ങി
കാണും.. ഇക്കാര്യത്തില്‍ അവളോടൊപ്പം നിൽക്കണ്ടത് ഞാൻ അല്ലെ… പക്ഷെ എങ്ങനെ മുകളിലേക്ക്
ഓടും…
ഗായത്രിയുടെ വിരലുകൾ എന്റെ കയ്യിൽ മുറുകിയാപ്പോ… ഞാനിത്തിരി ആസ്വസ്ഥനായി…
“അഭി… പോയി കുളിച്ചു വാ ” അമ്മയെന്റെ മനസറിഞ്ഞു… ഞാന്‍ തിരിഞ്ഞു ആ മുഖത്തു
നോക്കിയപ്പോ പോയി വാ എന്നാ നോട്ടം…
ഓഹ് അങ്ങനെ ഈ കടമ്പ കഴിഞ്ഞു.സ്റ്റെപ്പുകേറി ഓടാന്‍ നിന്നില്ല… അവരെന്തു വിചാരിക്കും… പതിയെ
കേറി… ചെറിയമ്മയുടെ റൂമിലേക്ക് നീട്ടിയ കാലും വെച്ചു നടന്നു… നാശം!!! നത്തോലികളുടെ ഒച്ച ആ
റൂമില്‍ നിന്ന്. പടച്ചോനെ എന്റെയും അനുവിന്റെയും കാര്യത്തില്‍ മൊത്തം തടസമാണല്ലോ…. ഒരാഴ്ച
കഴിഞ്ഞു ഒന്ന് ശെരിക് കണ്ടിട്ട്.ഇന്നലെ ഒന്ന് ശെരിക്കും കാണാനും പറ്റീല. ഇന്നിവര്‍ വന്നു ഓരോന്ന്
പറഞ്ഞു വിഷമിപ്പിച്ചു കാണും. അതായിരിക്കും പുത്തേക്ക് വരാത്തത്… അല്ലേല്‍ ഓടി നടന്നു
അലമ്പുണ്ടാക്കുന്ന താടക ചെറിയമ്മയാണ്.
ചെറുതുങ്ങളല്ലേ… കേറി പോവാം… അവര്‍ക്ക് എന്ത് മനസ്സിലാവാന. ഞാൻ വാതിൽക്കൽ നിന്ന്
അകത്തേക്ക് നോക്കി.എന്റെ മണ്ടന്‍ ചിന്തകൾക്ക് പൂട്ട് വീഴണ്ട സമയം അതിക്രമിച്ചെന്നു
തോന്നിപ്പോയി.ബെഡില്‍ കാൽ മടക്കി ഇരുന്നു, മുന്നിൽ അതേപോലെ ഇരിക്കുന്ന നത്തോലികളെ
പരിപ്പുവട കഴിപ്പിക്കുന്ന അനു..ഒരു കയ്യില്‍ പിടിച്ചു അവളും വിഴുങ്ങുന്നുണ്ട് ഒന്ന്.
ഓഹ്… അപ്പോ ഞാന്‍ വന്നത് ഒക്കെ നേരത്തെ അറിഞ്ഞിട്ടുണ്ട്‌സൈഡില്‍ നോക്കിയപ്പോ മുന്‍
ഭാഗത്തേക്കുള്ള ജനല്‍ തുറന്നിട്ടതാണ്. ഞാന്‍ വന്നത് എന്തായാലും കണ്ടിട്ടുണ്ട്.. കയ്യിലെ സാധനം തട്ടി
പറിപ്പിക്കാന്‍ വിട്ടതും ഈ താടക തന്നെയാവും.
