മിഴി [ Full ] 14അടിപൊളി  

ചെറിയമ്മ തലതാഴ്ത്തിരിക്കാണ്‌. അമ്മ എന്തോ ആലോചിക്കുന്നുണ്ട്‌. പറഞ്ഞു കഴിഞ്ഞയച്ഛന്‍
ബെഡില്‍ ഇരുന്ന്‌ കണ്ണടക്കിടയില്‍കൂടെ കണ്ണു തിരുമ്മി.

“ലക്ഷമിക്ക്‌ ഒന്നും പറയാനില്ലേ?… ഇങ്ങനെ തന്നെ പോയാൽ മതിയെന്നാണോ?” അച്ഛന്റെ ചോദ്യം.
അമ്മ ചിരിച്ചു… ഒരു വിളറിയ ചിരി.

“ഞാന്‍ ചെയ്തതൊന്നും തെറ്റാണെന്ന്‌ എനിക്കതോന്നുന്നില്ല, ഇവനെന്റെ മോനാണ്‌, ഇവളെന്റെ
അനിയത്തിയും,അല്ല!! മോളുതന്നെയാ.അപ്പോ ഞാനെന്താ പിന്നേ ചെയ്യണ്ടേ? അത്ര കാലം പിടിച്ചു
നിന്നതാ. ഇവരോട്‌ ഞാനക്കാര്യം ചോദിച്ചിട്ടുണ്ടോാ ആ സമയം.അപ്പൊ അങ്ങനെ ചെയ്യാൻ
തോന്നിപ്പോയി. അഭിയെ തല്ലിയതും, പുറത്താക്കിയതും അവനോടിഷ്ടം ഇല്ലാഞ്ഞിട്ടല.ഇവനെ
ഇഷ്ടപെട്ടപോലെ ഞാനാരെയും ഇഷ്ടപെട്ടിട്ടുമില്ല.എന്നാലും ഞാൻ വേദനിപ്പിച്ചു പോയി.. അറിയാം
തെറ്റ്‌ പറ്റിയെന്നു…” പറഞ്ഞമ്മ അങ്ങനെ നിന്നു..ആ കൈ എന്റെ രണ്ടു കയ്യിലും കോര്‍ത്തു. കണ്ണു
നിറഞ്ഞൊഴുകുകയാണ്‌.

“അഭി… അമ്മക്ക്‌ തെറ്റ്‌ പറ്റിപ്പോയെടാ, എല്ലാമുള്ളിലുണ്ട്‌. ഒരുപാട്‌ വട്ടം സോറി പറയണമെന്ന്‌
കരുതിയതാ പറ്റുന്നുണ്ടായിരുന്നില്ല ഡാ.സോറി ഡാ… ” ഞാനങ്ങനെ അനങ്ങാന്‍ കഴിയാതെ ഒരു
പ്രതികരണവുമില്ലാതെ നിന്നുപോയി. അമ്മയാണെന്റെ മുന്നില്‌ നിന്ന്‌, കെട്ടിപിടിച്ചു കരയുന്നത്‌.ഇങ്ങനെ
നിന്നാല്‍പോരാ എന്നോടെന്തിനാ സോറി പറയുന്നത്‌? അമ്മ പറയേണ്ട ആവശ്യമൊന്നുമില്ല. കണ്ണില്‍
വെള്ളം വന്നു പോയി. എങ്ങലടിച്ചു നെഞ്ചില്‍ ചേര്‍ന്ന സാധനം, നിറഞ്ഞ കണ്ണുവെച്ചെന്നെ ഒന്നുകൂടെ

നോക്കി. നെഞ്ച്‌ പൊളിയുന്നപോലെ തോന്നി.. ഞാനാ മുഖം കയ്യിൽ കോരി. ഒരുപാടുമ്മ കൊടുത്തു.

“സോറി ഡാ… ഒന്നും വേണ്ടെനിക്ക്‌ നീയെന്റെ കൂടെയുണ്ടായാല്‍ മതിയഭി..” കണ്ണു നീട്ടിയപ്പോ ബാക്കില്‍
ചെറിയുമ്മ നില്‍ക്കുന്നുണ്ട്‌. നോക്കുന്നതേയില്ല. മുഖത്ത്‌ നല്ല ദേഷ്യമുണ്ട്‌. അമ്മ പറയുന്നതും
അവള്‍ക്കിഷ്ടപ്പെടുന്നില്ലെന്ന്‌ ഇത്തിരി നേരമായി ശ്രദ്ധിക്കുന്നു. അച്ഛന്‍ പിന്നേ കയ്യില്‍ കിട്ടിയൊരു

പുസ്തകത്തിന്റെ ഉളളിലെ പേജെണ്ണുവാണെന്ന്‌ തോന്നി. ഇതൊന്നും കണ്ടു നിക്കാന്‍
കഴിയാഞ്ഞിട്ടാവും.

അമ്മ കരച്ചിലേ നിർത്തുന്നില്ല. ഇത്തിരി നേരമായത്‌. ചെറിയമ്മ ചുമരിനോടിപ്പോ ചാരി നിൽക്കാണ്‌.
അച്ഛനവളെ നോക്കുന്നത്‌ കണ്ടു. ഇപ്പോളൊരു ചോദ്യമുണ്ടാകും ഉറപ്പ്‌.

“അനുനെന്താ പറയാനുള്ളേ.?” ചാരി നിന്നിരുന്ന ചെറിയമ്മ ആ ചോദ്യം കേട്ടപ്പോഴൊന്ന്‌ തലപൊക്കി.
ഞങ്ങളെ മൂന്നു പേരെയും നോക്കിയൊന്ന്‌ ചിരിച്ചു. സന്തോഷത്തിന്റെ ചിരിയല്ലെന്നറിയാം, ഉള്ളില്‍
കാരയുന്നുണ്ടെന്നൊരു തോന്നല്‍.

“ഞാനെന്ത്‌ പറയാനാ കുട്ടേട്ടാ?..ഞാനാരുമല്ലല്ലോ ഇവിടുത്തെ. എനിക്കാരായുള്ളെ.?” അവളൊന്നുകൂടെ
ഞങ്ങളെ നോക്കി ചിരിച്ചു. അമ്മയും അച്ഛനും മിണ്ടാന്‍ കഴിയാതെ തലയിതിരി താഴ്ത്തിയോ?.

“അമ്മയെ കൊന്ന ഞാന്‍ ജനിച്ചത്‌ തന്നെ, കുറച്ചു കഴിഞ്ഞപ്പോ അച്ഛനും. പിന്നെത്ര കാല ഞാന്‍
നിങ്ങള്‍ക്ക്‌ ശല്യമായിവിടെ നിന്നേ. നിങ്ങളെന്തേലും എന്നെ പറഞ്ഞോ? ഒരുപാടു സ്‌നേഹം തന്നു,
പഠിപ്പിച്ചു, വേണ്ടതെല്ലാം പറയാതെ തന്നെ വാങ്ങിത്തന്നു.ഡോക്ടര്‍ വരെയാക്കി.അഭിയെ ഞാനെത്ര
വെറുപ്പിച്ചു. അവനിഷ്ടമില്ലാഞ്ഞിട്ട്‌ കൂടെ എന്നേയിവിടെ നിന്ന്‌ പറഞ്ഞയച്ചില്ലല്ലോ?.. അവനും
ചെയ്തില്ല, നിങ്ങളും ചെയ്തില്ല. എത്ര പൈസ കളഞ്ഞു,എത്ര ശല്യമാണല്ലേ ഞാന്‍?. എന്നിട്ട്‌
ഒന്നുമാലോചിക്കാതെ സ്വന്തം മോനേ പോലെ കരുതേണ്ട ഇവനെവരെ പ്രേമിച്ചു. ചോറ്‌ തന്ന കൈക്ക്‌
തന്നെ ഞാന്‍ കൊത്തി. നിങ്ങളാലോചിച്ചു കൊണ്ടുവന്ന നിശ്ചയം പോലും ഞാൻ മൊടക്കാൻ നോക്കി.
എന്ത്‌ നന്ദി കെട്ടവളാ ഞാന്‍. ഇവനിവിടെ വന്നിട്ടും ഞാന്‍ ഒരുപാട്‌ ചീത്തപറഞ്ഞു. വീണ്ടും ആ മനസ്സ്‌
വിഷമിപ്പിക്കാന്‍ നോക്കി. എന്നിട്ടും വീണ്ടും ഇന്ന്‌ രാവിലേ മുതൽ,ഇതാ മണപ്പിച്ചു നടക്കുന്നുണ്ട്‌.”
ചെറിയമ്മയോന്ന്‌ കുണുങ്ങി. ചിരി വീണ്ടും… അമ്മ മെല്ലെ വീണ്ടും കരഞ്ഞു. അവളോട്‌ ദേഷ്യമുണ്ടേലും
പറയുന്നതൊക്കെ എന്റെ നെഞ്ചിലും കൊള്ളുന്നുണ്ടായിരുന്നു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *