“പാവാല്ലേ?… ” ഐറ സങ്കടപെട്ടു.
ഇത്തിരി നേരം അങ്ങനെ നിന്നു.മിണ്ടാതെ കൂറേ നേരം കൂടെ..
“അഭി എന്റെല്‍ ഇതെ ഉള്ളൂട്ടോ ” അവളെന്റെ കാർഡ് നീട്ടി ചിരിച്ചു. കട്ട് കൊണ്ടുപോയ സാധനല്ലേ
അത്?
“അതിനുള്ളില്‍ ഒന്നുല്ല… ഒക്കെ ”
“വേണ്ട വേണ്ട…” അവളതെന്തിനാ ചെലവാക്കിയേന്ന് പറയാനുള്ള ഒരുക്കത്തിലാണ്. എന്താലും എന്നേ
പറ്റിക്കാന്‍ ഒന്നും അല്ലലോ കൊണ്ടുപോയത്. എന്തേലും ആവശ്യം കാണും.
ഐറ ഒന്നുകൂടെ എന്നെകെട്ടി പിടിച്ചോണ്ട് കണ്ണിൽ വെള്ളം നിറച്ചു.തെണ്ടി.
“ഡാ..മര്യാദക്കവളോട് എല്ലാം പറഞ്ഞു സെറ്റായിക്കോ.. ഇല്ലേല്‍ ഞാനിനിയും വരും. ” കള്ളദേഷ്യം.
എന്റെ ചേച്ചിയാന്ന വിചാരം? ഹും!!!
“പിന്നേ വേണേലിങ്ങട്ട് വന്നു സോറി പറയട്ടെ!!… ന്റെ പട്ടി പോവും.!! ” അങ്ങനെ തന്നെ
നില്‍ക്കാനാണെന്റെ തീരുമാനം. ഇനി വയ്യ സോറി പറഞ്ഞവളെ പിന്നാലെ പോവ്വാന്‍.
ഓഹ്… രണ്ടിനോടും പറഞ്ഞിട്ട് കാര്യമില്ല.എന്താണ് വെച്ചാല്‍ ചെയ്യ്. രണ്ടും കണക്കാ…”
നിവര്‍ത്തിയില്ലാതെയവൾ കണ്ണുരുട്ടി പറഞ്ഞു.പിന്നേ….ചെറിയമ്മയോടും ഇതേപോലെയവൾ പറഞ്ഞു
കാണും,എന്നോട് വന്നു സംസാരിക്കാന്‍. അതൾക്ക് പറ്റില്ലേ? ന്ന്ട്ട് എന്നേ കുരങ്ങ് കളിപ്പിക്കാന്‍
അല്ലേയവള്‍ക്ക്..അങ്ങനെയിപ്പോ ഞാൻ താഴ്‌ന്നു കൊടുക്കില്ല.
ഐറയുട പറച്ചിലിന് ഞാൻ ചിരിച്ചു കൊടുത്തു…
“പിന്നേ നീ വെറുതെ അങ്ങു നിശ്ചയം മുടക്കി ന്ന് പറയല്ലേ… നിന്റെ ഐഡിയ അല്ലേ ഇത്?.. ഇതിപ്പോ
നേരിട്ട് പറയാതെ എല്ലാരുമറിഞ്ഞല്ലോ നിങ്ങളിഷ്ടത്തിലാന്ന്.അല്ലാതെ പറഞ്ഞാലുള്ള അവസ്ഥ .കൈ
മുറിച്ചതുകൊണ്ട് ആ പേടിയില്‍, അവൾക്ക് ഇനി വേറെ ആലോചന ഒന്നുമാരും കൊണ്ടൊരില്ല. നല്ല
ഐഡിയാണ് മോനേ “അമ്മോ!!! എന്തൊക്കെയാണവളുടെ തലയിലൂടെ ഈ പോവുന്നത്. ഞാൻ
മിണ്ടിയില്ല. ഒന്ന് വെറുതെ ചിരിച് കൊടുത്തു. ആ അനങ്ങനെ വേണേലും ചിന്തിക്കാം.
“നീ കണ്ടു പിടിച്ചല്ലേ…??” വെറുതെ അങ്ങു പറഞ്ഞു. ആ ക്രെഡിക്റ്റ എങ്കിലും നിക്കട്ടെ.
“അതേ… അവള്‍ക്ക് സ്നേഹമില്ലന്നൊന്നും പറയല്ലേ, അത് ഇരുന്ന് കരയുന്നത് ഞാങ്കണ്ടിട്ടുണ്ട്. എത്ര
വട്ടാ ഇതിനുള്ളിലേക്ക് വന്നു നോക്കി പോയെ? ചേച്ചി മാത്രമല്ല. നിന്റെമ്മയും ” എന്തിനാണത്
ഇപ്പോളവളെന്നോട് പറഞ്ഞത്? വെറുതെ സെന്റിയാക്കാന്‍.ഇമോഷണലി എന്നേ ഡൌണ്‍ ആക്കാനുള്ള
തന്ത്രം. എന്ത് കോപ്പേലും ആവട്ടെ.
നിന്നിലലയവള്‍.എവിടെയും നിക്കുന്ന ശീലവുമില്ല.ഒരുമ്മ കവിളിൽ തന്ന് എങ്ങാട്ടോ പോയി.
റൂമില്‍ പിന്നെയും ഒറ്റക്കായി. ഇനിയെന്തിനാ ഇവിടെയിങ്ങനെ നിൽക്കുന്നത്. പൊയ്ക്കൂടേ? ബെഡിൽ
നിന്ന് ചാടി , ഞാന്‍ നേരെ വാതിലിലേക്കടുത്തപ്പോ തന്നെ ഡോര്‍ തുറന്നമ്മ വന്നു. പിരികം രണ്ടുവട്ടം
പൊക്കി, ഉഈരയില്‍ കൈ കൊടുത്തൊരു നോട്ടം. ഓഹ് ഞാൻ രോഗിയാണലേ്ലോ ല്ലേ?
“ലക്ഷ്മി പോവ്വാ??. വയ്യിവിടെ നിക്കാന്‍.” ഉള്ളതങ്ങു പറഞ്ഞു.എത്ര നേരായീ ബോര്‍ പരിവാടി.
“ആയീല മോനൂ ഇത്തിരി നേരംങ്കൂടെ നിക്ക്..” ആ നീണ്ട കൈയ്യെന്റെ രണ്ടു തോളിലും
അമര്‍ന്നു.മുഖത്തു അപേക്ഷയുടെ ഭാവം. ചെറിയമ്മയേക്കാളേറേ സുന്ദരി, അമ്മയാണോന്ന്
തോന്നിപ്പോയി.ചെറിയമ്മയെപ്പോലെ, കളിപ്പിക്കണ നോട്ടവും, ഭാവവുമാണാ മുഖത്ത്.
“പുറത്തേ… ആന്റിയും,അങ്കിൾമാരുമൊക്കെ നിക്കണുണ്ട്. അവര്‍ക്ക് മോനൂനെ കിട്ടിയാലെന്തെങ്കിലും
മൊക്കെ ചോയ്ച്ച വിഷമിപ്പിക്കും, അനു യിതുവരെ അവരെ എടുത്ത് ചെന്നിട്ടില്ല. അവള്‍ക്കറിയാം
ചെന്നാ ന്താവുംന്ന്.” തോളിലൂള്ള നീണ്ട കൈ പിറകിലേക്ക് നീട്ടി എന്നെയാ ശരീരത്തിലേക്ക് ചേര്‍ത്ത്
പിടിച്ചോണ്ട്, സ്നേഹത്തോടെ അമ്മ പറഞ്ഞു തന്നു.
“നിന്റെ കൂടെ ഞാനുണ്ടല്ലോ. അത് പോരെ?”അമ്മ കൈയ്യൊന്ന് കൂടെ മുറുക്കി. എന്നെ നല്പപോലെയാ
പഞ്ഞിക്കെട്ടിലേക്കക്കമര്‍ത്തി. ആ ചൂടിൽ അങ്ങനെ നില്ക്കാൻ തന്നെ എന്ത് സുഖമാണ്. എത്ര
സുരക്ഷിതമാണ്.അമ്മ പറഞ്ഞതെന്തായാലും നന്നായി.ഇനിയിപ്പോ കുറേ ചോദ്യങ്ങള്‍
കേള്‍ക്കാനുള്ളതല്ലേ? തെണ്ടി ആ ഗായത്രിയുടെ പണി. ഓ ചെറിയമ്മ മുങ്ങി നടക്കാണല്ലോ ല്ലേ?
ഇനിയിപ്പോ എന്നേ മുന്നിലിട്ടുകൊടുക്കാനുളള പരിപാടിയാണോ അവളുടെ?. കൈ മുറിച്ചത്
