“അമ്മേ…” വായിൽ നിന്ന് അറിയാതെ നിലവിളി പുറത്തു വന്നു.
“അഭി… ഹലോ അഭി… എന്താ…? എന്താ പറ്റിയെ….അഭീ ഹലോ ” നിലത്തു കൈ കുത്തി പതിയെ
എഴുന്നേല്‍ക്കാന്‍ നോക്കുമ്പോഴാണ് ചെറിയമ്മയുടെ ആദിയുളള ശബ്ദം ഫോണിലൂടെ പുറത്തേക്ക്
വന്നത്. ആ സ്നേഹമുള്ള വിളി കേട്ടപ്പോ നെഞ്ചു കലങ്ങി പോയി..
“ഞാന്‍ ഒന്ന് സ്ലിപ് ആയി പോയി…” കൈ നിലത്തു കുത്തിയപ്പോഴുള്ള വേദന കടിച്ചു പിടിച്ചു ഞാന്‍ എരു
വലിച്ചു കൊണ്ട് പറഞ്ഞു
“അയ്യോ… എന്നിട്ട് എന്തേലും പറ്റിയോ” വരുന്ന വാക്കുകളെ വിശ്വസിക്കാന്‍ കഴിയാതെ ഞാൻ അതിനു
ഉത്തരം പറയാന്‍ കഴിയാതെ നിന്നു…
“അഭി… നീ കേള്‍ക്കുന്നുണ്ടോ..”വീണ്ടും ഫോണിന്റെ സ്പീക്കറിലൂടെ..അവളുടെ വേദനയുള്ള സ്വരം
വന്നു കാതില്‍ പതിച്ചതും… തറവാട് വീടിന്റെ മുകലില്‍ ആകാശത്തു .. മിന്നല്‍ തെളിഞ്ഞു
നാരൂകാളായി പിണഞ്ഞു പോവുന്നത് ഞാന്‍ കണ്ടു… ചെറിയ ഒരു ഇടിയുടെ മുഴക്കവും.
“ചെറിയമ്മേ എനിക്കൊന്ന് കാണണം ” ഞാൻ എന്റെ ആവശ്യം ഒന്നുകൂടെ ഉറപ്പിച്ചു…
” ഞാന്‍ നിന്നെ കാണുന്നില്ലല്ലോ… പുറകിലെ ജനല്‍ തുറന്നിട്ടതാണ്… എന്തിനാ അഭി നീ ഇപ്പൊ വന്നത്..
” മുന്നില്‍ കാണുന്ന വീട് എന്റെ അടുത്ത നിന്ന് എട്ടു മീറ്ററെങ്കിലും അകലെയാണ്… ഇരുട്ടത് എങ്ങനെ
കാണാനാ… ഞാന്‍ ഫ്ലാഷ് ഓൺ ചെയ്തു കൈകൊണ്ട് ഇളക്കി കാട്ടി വീണ്ടും ചെവിയിൽ തന്നെ വെച്ചു…
“കണ്ടോ??”
“ഹ്മ്മ്… അഭി പ്ലീസ് നീ വേഗം പോയിക്കോ… നല്ല മഴയുണ്ട്… ആ ഇരുട്ടത്ത് അങ്ങനെ നിൽക്കണ്ട. എന്റെ
ഫോണിപ്പോ ഓഫാവും അഭി ” വരുന്ന വാക്കുകളിലെ കരുതലും സ്നേഹവും കേൾക്കുമ്പോഴും എനിക്ക്
ആ മുഖം ഒന്ന് കണ്ടാൽ മതിയായിരുന്നു…
“ചെറിയമ്മേ എനിക്കാ മുഖമൊന്ന് കാണാന്‍ പറ്റോ? ഒരാഴ്ചയായി… ഞാൻ ഉറങ്ങിയിട്ടില്ല… പറ്റുന്നില്ല,
മറക്കാന്‍ ഞാന്‍ നോക്കി . എന്റെ ഉള്ളില്‍ കേറി പോയി നീ.. എന്നെ ഇഷ്ടല്ലേലും വേണ്ടില്ല..
അവസാനമായി ഒന്ന് കാണാനാ.. അല്ലേല്‍ ഞാൻ ചത്തു പോവും ചെറിയമ്മേ ”
മഴയുടെ കൂടെ കണ്ണുനീരും ഒലിച്ചിറങ്ങിയപ്പോ.. ഫോണിന്റെ മറുതലക്കലിൽ നിന്നു ഒന്നും തന്നെ
കേട്ടില.അവള്‍ക്ക് മുഖം തരാൻ മടിയുണ്ടാവും എന്ന് തോന്നി..എന്നെ വെറുത്തു പോയി കാണും
“സാരല്ല.. ചെറിയമ്മയങ്ങനെ എന്നോടടുത്ത് പെരുമാറിയത് കണ്ടപ്പോ… വിചാരിച്ചു പോയി
എന്നെയിഷ്ടാവൂന്ന്. രണ്ട് ദിവസം കൊണ്ട് മാത്രം നീയെങ്ങനെന്റെ ഉള്ളി കേറിന്നെനിക്കറിയില്ല.
ഈയാഴ്ച മുഴുവനും നോക്കി, ഒന്ന്
മറന്നു പോവാന്‍. കഴിയിണില്ല. പിന്നെ സോറി. അന്ന് ഞാനറിയാതെക്കേറി പിടിച്ചു പോയി.എന്നെ
മൈന്‍ഡ് ചെയ്യാതെ നീ പോവുന്ന കണ്ടപ്പോ ആ ദേഷ്യത്തിലങ്ങനെ ചെയ്തു പോയതാ..? .” ഇനി
നില്‍ക്കുന്നത് വെറുതെയാണെന്ന് തോന്നി ഞാൻ പോവാണെന്ന് പറയാന്‍ തുടങ്ങിയതിനു മുന്നേ
തന്നെ, മുന്നിലെ ഇരുണ്ട അന്തരീക്ഷത്തില്‍-ആ വീടിന്റെ രണ്ടാം നിലയിലെ ജനൽ ചതുരത്തിനുളളില്‍
ഒരു വെട്ടം മിന്നി.എന്റെ നനഞ്ഞ കണ്ണുകൾ ആ വെളിച്ചത്തിലേക്ക് നീണ്ടു.
മഴ പെയ്യുന്നതിനിടയിലൂടെ ഓറഞ്ചു നിറത്തിലുള്ള വെളിച്ചം പതിയെ ആ ജനലിന്റെ പൊതിഞ്ഞു
കൊണ്ട് അടി വച്ചു പുറത്തേക്ക് വന്നപ്പോ കൂടെ ഒരു സുന്ദര മുഖം കൂടെ അതിന്റെയൊപ്പരം ജനൽ
അഴികളുടെ ഇടയിലൂടെ ഞാന്‍ കണ്ടു.
ചെറിയമ്മ!!!
ആ മുഖം തിരിഞ്ഞു രണ്ടു വശത്തേക്കും നോക്കുന്നുണ്ട്.. എന്നെ തിരയുകയാണോ?
ഇരുണ്ടു നിൽക്കുന്ന വീടിന്റെ ഒരു ജനല്‍ ചതുരത്തില്‍ മാത്രം നിറഞ്ഞു നിന്ന വെളിച്ചത്തിന്റെ നടുക്ക്..
എന്നെ തിരയുന്ന ആ രൂപം…
ആകാശത്തെ മുഴുവന്‍ കാണിച്ചുകൊണ്ട് മിന്നല്‍ വെളിച്ചം മുകളില്‍ പരന്നപ്പോ, താഴേക്കു ഇരുട്ടിൽ
നിന്ന വീട്ടില്‍ ഒരു ജനലില്‍ നിറഞ്ഞു നിൽക്കുന്ന മെഴുകുതിരിയുടെ വെളിച്ചവും, മിഴി നീട്ടുന്ന ഒരു
പെണ്ണും.എന്റെ കണ്ണിലേക്കു മരത്തിന്റെ മുകളില്‍ നിന്നൊരു തുള്ളി വെള്ളം അടിച്ചു വീണു..
