അയ്യോ……. ” ചെറിയമ്മ തള്ളിയ കണ്ണുമായി ഞെട്ടി.വാപൊത്തി ഒരു കൈ എന്നെ പിടിക്കാൻ
നോക്കിയതും… സ്ലോ മോഷനില്‍ കണ്ടു…
ഒറ്റ വീഴ്ച വയലിലെ ചളിയിലേക്ക്.. വീണില്ല! വീണില്ല. ഞാന്‍ ചാടിയത് ആണ്.. മുട്ട് വരെ ചളിയിൽ
താന്നു പോയി…
അറിയാതെ ഉന്തിപ്പോയതാണെന്ന് അനു പേടിച്ച ആ മുഖം കണ്ടാൽ അറിയയാമെങ്കിലും.. ഞാൻ
തെണ്ടിയെ കലിപ്പിച്ചു കണ്ണുരുട്ടി നോക്കി.വീഴ്ചയില്‍ പേടിച്ചു വാ പൊത്തി പോയ അനു… മുട്ട് വരെ
ചളിയില്‍ ആഴ്ന്നു നില്‍ക്കുന്ന എന്നെ കണ്ടു ഒന്ന് കുണുങ്ങി ചിരിച്ചു… ഇനി അത് ചിരിച്ചു ചിരിച്ചു
വലുതാക്കി.നാട്ടുകാരെ മൊത്തം കേൾപ്പിക്കുന്ന വിതത്തില്‍ ആക്കും…
ചളിയില്‍ ആഴ്ന്നു പോയ എന്റെ കാലൊന്ന് വലിച്ചൂരാന്‍ നോക്കി.കട്ടിയുള്ള ചളിയല്ല കാല്‍
പൊങ്ങുന്നുണ്ട് എന്നാല്‍ ചെരിപ്പിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആവും…
“അഭി… ന്തേലും പറ്റിയോ…..” ചിരിയാണേലും അവളുടെ പരിഭവം… വരമ്പില്‍ നിന്ന് മുന്നോട്ട് ഇത്തിരി
കുനിഞ്ഞു, പതുങ്ങി ചിരിക്കുന്നത് കാണാതെ നിക്കാൻ വായിൽ കൈ വെച്ചു മറിച്ചാണ് ചോദ്യം…
ഞാന്‍ ഇത്തിരി അഭിനയം കൂട്ടി ഇട്ടു…
“പോടി… ” ഇത്തിരി ദേഷ്യം കലര്‍ന്നിരുന്നു അതില്‍ *അനൂ…എനിക്കനങ്ങാന്‍ AQ)…” സങ്കടം കുന്നോനം
നിറച്ചു കണ്ണുനിറക്കാന്‍ നോക്കി അവൾ ചെയ്യുന്നപോലെ ചുണ്ട് പുറത്തേക്ക് മടക്കി അങ്ങ് തകര്‍ത്തു.
വീണു! അവൾ വീണു!.. എന്റെ ഭാവത്തില്‍ മൂക്കും കുത്തി വീണു.ആ മുഖം ആകെ വലുാതായി.എന്റെ
അടുത്താണോ മോളെ കളി ഇപ്പൊ നീയെന്റെ അഭിനയത്തില്‍ വീണു. ഇനി നീയീ ചളിയില്‍ വീഴും…
തലയ്ക്കു ചുറ്റും ബൾബ് കത്തുന്ന പോലെ ഐഡിയ ആലോചിച്ച്. ഞാന്‍ മനസ്സില്‍ പറഞ്ഞു.എന്റെ
അവസ്ഥ കണ്ടു തിരിഞ്ഞ് ചുറ്റും ഒന്ന് നോക്കിയ അനു… ആ വാടിയ മുഖവായി വരമ്പിൽ നിന്ന് മുന്നോട്ട്
കുനിഞ്ഞു എന്റെ നേരെ ആ കൈ നീട്ടി…
“വാ ഞാന്‍ പിടിക്കാം… ആ സ്നേഹമുള്ള വിളിയില്‍, ഭാവത്തിൽ ഞാന്‍ ഒന്ന് വീണു
പോയെങ്കിലും.പക അത് വീട്ടാനുള്ളതാണ്… ആദ്യം വേണേല്‍ ഒരു സോറി പറയാം..നീട്ടിയ അവളുടെ
കൈയ്യില്‍ പിടിച്ചു കൊണ്ട് ഒന്ന് പൊന്താനുള്ള ശ്രമം ഞാൻ നടത്തി. എവിടെ കണ്ണില്‍ പൊടിയിടാനുള്ള
തന്ത്രം. കരക്ക് നിന്ന് കൊണ്ട് വലിച്ചെന്നെ പുറത്തെടുക്കാനുള്ള തന്ത്രപ്പാടില്‍ ആണ് അവള്‍.
പാവം!!..ഞാന്‍ പൊന്തി വരില്ലെന്ന് കണ്ടപ്പോ ആ മുഖം വലുാതെ വാടി…
“ചെറിയമ്മേ….. കുഴങ്ങി… കേറാന്‍ വയ്യാത്തവനെ പോലെയുള്ള എന്റെ ആ മുഖം കണ്ടു കാണും
അവൾ.നീട്ടിയ വിഷമം ഉള്ള മുകവുമായി എന്നെ നോക്കി…
“അനൂ…..” പിടിച്ച ആ വലതു കൈ രണ്ടു കൈ കൊണ്ടും മുറുക്കി കൊണ്ട്… ഞാൻ പതിഞ്ഞ
താളത്തില്‍ വിളിച്ചു… വലിക്കാനുള്ള സമയം ആയി.ചളിയില്‍ വീണ അവളെ എന്റെ തടിച്ചി ഡോക്ടറുടെ
ഭാവം എനിക്കൊന്ന് കാണണം…
“അതില്ലേ ചെറിയമ്മേ….. സോറി!” മുഖം ചുളക്കി ഞാൻ പറഞ്ഞപ്പോ മനസ്സിലാവാതെ അവളെന്നെ
നോക്കി… ടൂബ് ലൈറ്റ് തെളിയുന്നതിനു മുന്നേ… കൈ മുറുക്കി ഞാന്‍ അവളെ ഒറ്റ വലി…
“ഏഹ് ആ… ഏഹ്ഹ്…..” പ്രതീക്ഷിക്കാത്ത അടിയില്‍ പകച്ചു പോയ ചെറിയമ്മ എന്റെ വലിയില്‍
എവിടെയും പിടി കിട്ടാതെ ചളിയിലേക്ക് കാലും കുത്തി വീണു.. കൂടെ ഞാന്‍ ഒന്ന് താങ്ങിയിരുന്നേലും
ആ രണ്ടു കൈയും ചളിയില്‍ ആഴ്ന്നു പോയി…
“ഹ ഹ ഹ….അയ്യോ എനിക്ക് വയ്യേ ” മുഴുവനായി കിടന്നു പോയ അവളെ നില്‍പ്പ് കണ്ടു
ചിരിക്കയല്ലാതെ ഞാന്‍ എന്ത് ചെയ്യാന്‍.. മുഖം ആയിട്ട് ആ നീണ്ട മൂക്കു മാത്രമേ ചളിയിലേക്ക്
അഴ്ന്നുള്ളൂ…. എന്റെ കാടന്‍ ചിരി കേട്ട് സൈഡിൽ നിൽക്കുന്ന എന്നെ തല ചിരിച്ചു നോക്കിയ
അവളുടെ മൂക്കില്‍ ഇടതു വശത്തു സ്പൂണ്‍ കൊണ്ട് ഐസ് ക്രീം കോരിയ പോലെ ചളി പുരണ്ടു വന്നത്
കണ്ടു എന്റെ കണ്‍ട്രോള്‍ വിട്ടുപോയി ഞാന്‍ ചിരിച്ചു…
