മിഴി [ Full ] 14അടിപൊളി  

“പോടാ… പൊട്ടാ…” അവൾ മുന്നോട്ട്‌ കൊണ്ടുവന്ന എന്റെ മുഖം പിടിച്ചുന്തി പറഞ്ഞു ചിരിച്ചു…

“അഭി…” ചെറിയമ്മ വീണ്ടും വിളിച്ചു..

“അദി…….. ” ശബ്ദം മാറി.. എന്റെ ചുണ്ടിലെ ചിരി പോയി. കണ്ണുതുറന്നു… മുന്നിൽ ഡ്രസ്സ്‌ മാറി
ഹഐറ..സ്വപ്്‌നംആയിരുന്നോ??നാശം പിടിക്കാൻ നശിച്ചവളെ എന്തിന്‌ കാണണം..ഐറ മുന്നിൽ നിന്ന്‌
എന്നെ സൂക്ഷിച്ചു നോക്കി.

“കണ്ട സാധനം ഒന്നും വലിക്കാന്‍ നിക്കണ്ട ചെക്കാ…. ഇവന്‌ പലതും തരും…” അവൾ കല്പിച്ചു…

ബാത്റൂമില്‍ നിന്ന്‌ ഇറങ്ങി അജിന്‍.. അവളെ തല്ലുന്ന പോലെ പിറകിൽ നിന്ന്‌ കാട്ടി…
“ഞാന്‍ പോവ്വാ……പറഞ്ഞു അവള്‍ പോയി.

വൈകീട്ട്‌ ചുവന്ന മാനം നോക്കി ഞാനും അജിനും നടന്നു. സ്ട്രീറ്ററില്‍ കൂടെ. എല്ലാം ഒന്ന്‌ മറക്കാന്‍
നല്ലതാണെന്ന്‌ തോന്നി. പിന്നെ അവന്റെ ക്ലബ്ബിലേക്ക്‌… മുഴുവന്‍ കളര്‍ വാരി തേച്ച ഒരു ബില്‍ഡിങ്ങിന്റെ
മുകളില്‍… ഡ്രംസും, ഗിറ്റാറും. മുഴങ്ങുന്ന അന്തരീക്ഷത്തിലേക്ക്‌ നടന്നു കേറി. അജിന്റെ വരകൾ
മൂലകളില്‍… ഗിറ്റാര്‍ താളം ഇട്ടുകൊണ്ട്‌… ജസ്റ്റിന്‍… എന്നെ പോലെ ബി ടെക്കുകാരന്‍.. ഡ്രംസിൽ-
അര്‍ജുന്‍, പാടാന്‍ റെഡി ആയി- ശരത്തേട്ടന്‍. മുടി നീട്ടി വളര്‍ത്തിയ കാര്‍ത്തിക്‌-എഴുത്തുകാരന്‍.
അജിന്‍ എല്ലാരേയും പരിചയപ്പെടുത്തി.. താളം മൊത്തം നിന്നു… ഒരു തരം നിശബ്ദതയില്‍ അജിൻ
എന്നെ പരിചയപ്പെടുത്തി.

“ഇത്‌ അക്ഷയ്‌… അഭി എന്നാണ്‌ വിളിക്കൽ.. ബി ടെക്‌.. എന്റെ ക്ലാസ്സ്‌ മേറ്റ്‌. പിന്നെ ” അവന്‌ എന്റെ

മുഖത്തേക്ക്‌ നോക്കി, എന്താന്നുള്ള എന്റെ ചോദ്യം മുഖത്തു ഉണ്ടായിരുന്നു..

” ഒരു തേപ്പ്‌. ഇത്തിരി പ്രശ്‌നങ്ങൾ ” അജിനവരോട്‌ പറഞ്ഞു.. ഞാന്‍ എല്ലാര്‍ക്കും ഒരു ചിരി കൊടുത്തു..
മൂടി വെച്ചിട്ട്‌ എന്താ കാര്യം.അറിയട്ടെ.

വന്നപ്പോ ഇത്തിരി സംശയം തോന്നിയ അവരെ കൂടുതൽ അടുത്തപ്പോ വല്ലാണ്ട്‌ ഇഷ്ടപ്പെട്ടു.

എല്ലാം തുറന്നു പറയുന്ന ഒരു കൂട്ടം… മദ്യം വിളമ്പി.. ആദ്യമായി കഴിച്ചു. ശരത്തേട്ടന്റെ പാട്ട്‌. കൂടെ പാടി…
തല പെരുത്തു. ഓർമ്മകൾ മെല്ലെ തല പൊക്കി… കണ്ണ്‌ നിറഞ്ഞോ. എല്ലാരുംകൂടെ എന്നെ നോക്കുന്നു.
അജിന്‍ എന്തോ കത്തിച്ചു… ആ മണം.. സ്പെഷ്യല്‍ സാധനം ആണ്‌ മോനേ നിന്റെ വിഷമം എല്ലാം
തീരട്ടെ… കാര്‍ത്തിക്‌ ഇടയില്‍ പറഞ്ഞു. വലിച്ചു. നീണ്ട ഇടവേളക്ക്‌ ശേഷം.. എല്ലാം മറന്നു ഒന്ന്‌ ഉറങ്ങി
എപ്പോഴോ എഴുന്നേറ്റ്‌… കാറില്‍ കേറി അജിന്റെ റൂമിലെത്തി ബെഡില്‍ കിടന്നത്‌
ഓര്‍മയുണ്ട്‌..ചാത്തപോലെ വീണ്ടും ഉറങ്ങി…

രാവിലെ പണി പെട്ടെഴുന്നേറ്റു.. അജിനുണ്ടാക്കിയ ചായയും കുടിച്ച അവന്റെ കൂടെയിറങ്ങി.അഞ്ചു നില
ബില്‍ഡിംഗ്‌, കമ്പി കെട്ടിയതും, സ്പേസിങ്ങും എല്ലാം പോയി നോക്കി. ഓഫീസില്‍ റിപ്പോർട്ട്‌
ചെയ്തു.പിന്നെ അവിടെയും ഇവിടെയും തെണ്ടി… മടുത്തു. ഉച്ചക്ക്‌ ശരത്തേട്ടന്റെ വീട്ടില്‍ പോയി വെട്ടി
വിഴുങ്ങി. നേരെ അജിന്റെ റൂമിലേക്ക്‌.ഉറക്കം . ഹഐറെ പിന്നെ വന്നില്ല. വൈകിട്ട്‌ ക്ലബ്ബില്‍.
എന്തൊക്കെയോ കുടിച്ചു. വലിച്ചു… ബോധം പോയി.. അവിടെ തന്നെ കിടന്നു..

അതൊരു പതിവായി. ദിവസങ്ങൾ പോയി .ഇടക്ക്‌ ബോധമുള്ളപ്പോ എന്തെങ്കിലുമൊക്കെ മനസ്സില്‍
വരും, അമ്മയെ കാണാൻ തോന്നും, എന്റെ മുറിയിലെ തണുപ്പും മണവും ആസ്വദിക്കാന്‍
തോന്നും.അചന്റെ ചിരി കാണും. ചെറിയമ്മയുടെ മുഖം മിന്നി മായും… എല്ലായ്പോഴും
വൈകുന്നേരങ്ങളില്‍… ചുവന്ന ആകാശവും ,കത്തി വരുന്ന തെരുവുവിളക്കുകളും, വീട്ടിലേക്ക്‌
ആളുകള്‍ മടങ്ങുന്നതും, ട്രെയിനിന്റെ ചൂളം വിളിയു മനസ്സിനെ തൊടുമ്പോ ഒന്ന്‌ ആടിയുലയും… അജിൻ
തന്ന ചുരുട്ട്‌ ഒന്നാഞ്ഞു വലിക്കും… ശരീരം നേര്‍ത്ത ഒരു തൂവൽ പോലെ പറന്നുയരും… എല്ലാം മറക്കാൻ
നല്ല AIGWo.,

ഹീർ ഭക്ഷണവും കൊണ്ട്‌ വരും, ചെറിയ പെണ്ണ്‌ ഡിഗ്രി രണ്ടാം വര്‍ഷം.. അവൾക്ക്‌ കയ്യിൽ എന്തേലും
ണ്ടേല്‍ കൊടുക്കും നൂറോ, ഇരുന്നൂറോ. അവളുടെ അനിയൻ പാഞ്ചിക്ക്‌ ഞാൻ ഇടക്ക്‌ കൊടുത്ത
പൈസ എടുത്ത്‌ വെച്ചൊരു ഷര്‍ട്ട്‌ വാങ്ങിക്കൊടുത്തെന്ന്‌ പറഞ്ഞപ്പോ.. കണ്ണ്‌ നിറഞ്ഞു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *