മിഴി [ Full ] 14അടിപൊളി  

“ആന്റിയുണ്ടല്ലോ പിന്നെന്തിനാ വേറൊരാൾ. ചവാന്‍ കിടക്കൊന്നുമല്ലലോ.” പതിയെയാണ്‌ അതവൾ
പറഞ്ഞത്‌ “വയ്കയാഞ്ഞിട്ടാണ്‌ ഇത്തിരി സ്വര്യം തരുവോ..?? ” നേര്‍ത്ത ചുണ്ടുകള്‍ വകഞ്ഞു പല്‌
കടിക്കുന്നതുങ്കാട്ടി അവളമ്മയോടും കൂടെ പറഞ്ഞു.ഇത്രേം വയ്യാഞ്ഞിട്ടും പറച്ചിലിന്റെ ശബ്ദമൊക്കെ
പഴയ പോലെത്തന്നെ. ലക്ഷ്മി കേറി ചെന്നതിന്റെ കലിപ്പണതിന്‌. ഭാവമാറ്റമില്ലാത്ത അമ്മയുടെ വിടാത്ത
നോട്ടം സഹിക്കാവയ്യാഞ്ഞിട്ട്‌ ചെറിയമ്മ അവര്‍ക്കെതിരെ തിരിഞ്ഞും കിടന്നു. രേവതിയാന്റിക്ക്‌
ഞാനിപ്പോ ന്താ ചെയ്യാന്നുള്ള ഭാവത്തിൽ രണ്ടാളെയും മാറി മാറി നോക്കി.

“ഞാന്‍ പോറു്വാ.ന്താന്ന്‌ വെച്ചാ കാണിക്ക്‌. നീയെന്റെ അടുത്തേക്ക്‌ തന്നെ വരുവല്ലോ..?” അമ്മയുടെ
വാക്കില്‍ കള്ള ഭീഷണി. ഇത്രനേരം ചെറിയമ്മയമ്മയെ മാറ്റി നിര്‍ത്തുന്നത്‌ അതിന്‌ വിഷമമായി
നിക്കാണെന്ന്‌ കരുതിയ എനിക്ക്‌ തെറ്റി.ആ പറച്ചിലില്‍ ഒരു കുണുങ്ങലുമുണ്ട്‌. ഇവർ അങ്ങട്ടും ഇങ്ങട്ടു
കളിക്കാണോ?. കണ്ടു നിന്ന എനിക്ക്‌ ഇത്ര നേരം ഉണ്ടായിരുന്ന വിഷമമൊക്കെ എവിടെ പോയോ
ആവോ?

“നിന്റെ അമ്മൂമ്മയാടി വരാന്പോവുന്നെ…” അമ്മയിറക്കിയ ഭീഷണി പുച്ഛത്തോടെ ചെറിയമ്മ
തള്ളി.ചെരിഞ്ഞു കിടന്നിരുന്നവൾ നേരെ അമ്മയുടെ മുഖത്തേക്ക്‌ നോക്കിയത്‌ പറഞ്ഞു. ആദ്യായിട്ട
ഇങ്ങനെ വിളിക്കുന്നതൊക്കെ കേള്‍ക്കുന്നത്‌.അതും അമ്മയെ.ഈ അവസ്ഥയിൽ കൂടെ ആയപ്പോ
എങ്ങനെയോ വന്ന ചിരി പിടിച്ചു നിര്‍ത്തി ഞാന്‍ നിന്നു. രേവരതിയാന്റിയാണ്‌ പകച്ചുപോയത്‌.കണ്ണ്‌
മിഴിച്ചത്‌ അമ്മയെ നോക്കി.

നേരെയമ്മ കുരച്ചു. എന്നാ ആ പറച്ചില്‍!! വാ പൊളിഞ്ഞു വന്നു.പട്ടിന്നോ? അമ്മതന്നെയാണോന്ന്‌
സംശയം തോന്നി. വയസ്സ്‌ കൂടുംതോറും ചെറുതാവാണോ?ആന്റിയിടയില്‍ കേറി
വേഗമിടപെട്ടു.എന്നാലും അമ്മയുടെ മുന്നില്‍ തടയാണെന്നപ്പോലെ നിക്കുമ്പോ ആ മുഖത്തടക്കി
വെക്കുന്ന ചിരിയുമുണ്ട്‌.ചിരിക്കാതെ നിക്കാന്‍ എങ്ങനെ കഴിയും ചേച്ചിയും അനിയത്തിയുമല്ലേ
ഇങ്ങനെ കിടന്ന്‌ വാശി പിടിക്കണേ.

“നിന്റെ അമ്മൂമ്മയാടി പട്ടി…” ബെഡില്‍ നിന്നിത്തിരി പൊന്തി കലി കേറിയ ചെറിയമ്മയുടെ വക
അടുത്തത്‌. ആന്റിക്ക്‌ ചിരി പൊട്ടിയിപ്പോ അട്ടഹസിക്കുമെന്ന്‌ തോന്നി.ഇങ്ങനെയവളുടെ എടുത്ത്‌ നിന്ന്‌

കേള്‍ക്കുമെന്ന്‌ അമ്മ കരുതി കാണില്ല. ഞാനോ?? ഞാനും!!!.മുന്‍പോട്ട്‌ ചെറിയമ്മയുടെ അടുത്തേക്ക്‌
പോവാന്‍ അമ്മ മെല്ലെ നോക്കുന്നുണ്ട്‌.വാശിക്ക്‌. ആന്റി ഒരു തടസ്സം പോലെ നിക്കുന്നു എന്നേയുള്ളൂ.

“ഡീ ഡീ എന്റെയമ്മൂമ്മക്ക്‌ വിളിച്ചാലുണ്ടല്ലോ….” അമ്മ വീണ്ടും കലിപ്പിടാന്‍ നോക്കുന്നുണ്ട്‌.

“നീ പോടി…. നീയെന്നെ വിഴുങ്ങോ…” പാവം ചെറിയമ്മ! നെറ്റി തിരുമ്മി.മുറിയുന്ന ശബ്ദം വെച്ചാണ്‌
പറച്ചില്‍..എന്നാലും അമ്മയെ എന്തൊക്കെയാ വിളിക്കുന്നത്‌?

“ആടി വിഴുങ്ങും.. ന്തേ കാണണോ..?”അമ്മയതും കൂടെ പറഞ്ഞപ്പോ കലിപ്പ്‌ കേറി ചെറിയമ്മ അമ്മയെ
തുറിച്ചു നോക്കി.വയ്യാഞ്ഞിട്ടാവും എന്തൊക്കെയോ പറയാനുണ്ടെന്ന്‌ മുഖം കണ്ടാലറിയാമെങ്കിലും ഒരു
ദഹിപ്പിക്കുന്ന നോട്ടത്തിലവളത്‌ നിര്‍ത്തി.

“എന്റെ പൊന്നു ആന്റി… ആ തള്ളയെയൊന്ന്‌ പുറത്തു കൊണ്ടുപോവോ…?.” ക്ഷമ നശിച്ച അവളുടെ
വേദനിക്കുന്ന പറച്ചില്‍…

“ലക്ഷ്മി…” ആന്റി അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു.

“കേട്ടോടി അവളു പറഞ്ഞെ??… തള്ള ല്ലേ?” ആന്റിയോടും ബാക്കി ചെറിയമ്മയെ നോക്കി പല്ല്‌ കടിച്ചു
അമ്മ നിന്നൂ.

“തള്ള നീയാടി മൂദേവി…..” അമ്മയതും കൂടെ പറഞ്ഞപ്പോ എന്റെ അടുത്തുകൂടി പോയൊരു സിസ്റ്റര്‍
എന്നെ തള്ളി മാറ്റി തലയുള്ളിലേക്കിട്ടു.

“എന്നെ വിളിച്ചോ?” ഇരിപ്പോഴെന്താ സംഭവം!! അതിന്റെ ബാക്കിൽ നിന്ന്‌ ഉള്ളിലേക്ക്‌ നോക്കിയപ്പോ
എല്ലാരുമുണ്ട്‌ നിശബ്ദമായതിനെ തുറിച്ചു നോക്കുന്നു.

“എന്റെ ശ്രീദേവി… ശ്രീദേവിയല്ല മൂദേവി….!” കടിച്ചുകീറാന്‍ നിക്കുന്ന രണ്ടെണ്ണത്തിന്റെ നടുവില്‍ നിന്ന്‌
സര്‍ക്കസ്‌ കളിക്കുന്നയാന്റി തലയിൽ കൈ വെച്ച്‌ പറഞ്ഞു.പിടിച്ചു വെക്കാന്‍ കഴിഞ്ഞിരുന്ന ചിരി പൊട്ടി
പുറത്തേക്ക്‌ വന്നു.തലയിട്ട നഴ്സും ബാക്കിയുള്ളോരും ഇടയിലൂടെയൊരുനോട്ടം നോക്കിയപ്പോത്തന്നെ
പിടിവിട്ടു ചിരിച്ചയെന്റെ മോന്ത കണ്ടു.മൂദേവി ന്ന്‌ കേട്ട്‌ മതിയായപ്പോ ഇളിച്ചു കാട്ടി രണ്ടു വട്ടം ഒളിഞ്ഞു
നോക്കിയാ നേഴ്സും സ്ഥലം വിട്ടു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *